Who is Meenu's killer - 6 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 6

ഈ സമയം വാസു ദേവകിയുടെ കുടിലിനു മുന്നിൽ വന്നു നിന്നു... അയാൾ വാതിൽ തള്ളി എന്നാൽ വാതിൽ തുറക്കാൻ സാധിച്ചില്ല....

"അപ്പോ അകത്തു ആരോ ഉണ്ടെന്നു തോന്നുന്നു... "വാസു മനസ്സിൽ വിചാരിച്ചു

"ദേവകി... ദേവകിയെ, മീനുവോ.. "വാസു മാറി മാറി വിളിച്ചു...

പുറത്ത് ആരോ വിളിക്കുന്ന ശബ്ദം കേട്ടതും മീനു പതിയെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു...

" ആരോ വിളിക്കുന്നല്ലോ... ആരാണാവോ.. " മീനു വിചാരിച്ചു

അവൾ പതിയെ വാതിലിന്റെ അരികിൽ വന്നു... വാതിൽ തുറന്നതും പുറത്ത് നിൽക്കുന്ന വാസുവിനെ കണ്ടു ഞെട്ടി

"മോളെ... മീനു മോളു ഇന്ന് സ്കൂളിൽ പോയില്ലേ.." വാസു ചോദിച്ചു കൊണ്ട് വീടിനകത്തു കയറി

"ഇല്ല എനിക്ക് തീരെ സുഖമില്ല... ചെറിയൊരു തലവേദന.." മീനു പറഞ്ഞു

"ആണോ... എന്നിട്ട് മോളു ഡോക്ടറെ കണ്ടോ, ഗുളിക കഴിച്ചോ.." വാസു പിന്നെയും ചോദിച്ചു

"ഇല്ല, അമ്മ ജോലിക്ക് പോയി... ഞാൻ വിക്സ് മാത്രം തേച്ചു കിടന്നു.."

" ശോ... ഇവൾക്ക് ഇന്നൊരു ദിവസം ജോലിക്ക് പോകാതെ മോളുവിനെ നോക്കാൻ ലീവ് എടുക്കാമായിരുന്നു... ആ ഇനിയിപ്പോ സാരമില്ല മോളു വാ ഞാൻ മോളെ ഡോക്ടറേ കാണിക്കാൻ കൊണ്ടുപോകാം... "

" ഇല്ല വേണ്ട ഇപ്പോൾ എനിക്ക് കുറച്ചു കുറവുണ്ട്..." മീനു പറഞ്ഞു

"ദേ ന്റെ മീനുമോൾക്ക് ആണ് ഇതെല്ലാം ഇതിൽ നിനക്കു കഴിക്കാൻ ഇഷ്ടമുള്ള പപ്പ്‌സ്‌ ഉണ്ട്‌ പിന്നെ ടീകേക്കും ഉണ്ട്‌ മോളു കഴിച്ചോ.."

"ഇല്ല എനിക്ക് ഇപ്പോൾ വേണ്ട അമ്മ വരട്ടെ.." മീനു പറഞ്ഞു

"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മോളു വാ, ഈ പപ്പ്‌സ്‌ ചൂടുള്ളപ്പോ തന്നെ കഴിക്കണം അപ്പോഴാണ് രസം അല്ലതെ ചൂടറിയിട്ടു കഴിച്ചാൽ രുചി ഉണ്ടാവില്ല... "വാസു പറഞ്ഞു

"എനിക്ക് വേണ്ട... "മീനു അല്പം ശബ്ദം ഉയർത്തി പറഞ്ഞു

"ശെരി, നീ ദേഷ്യപ്പെടേണ്ട പിന്നേയ് മോൾക്ക്‌ ടൂറിനു പോകാൻ ഉള്ള പൈസ ഞാൻ അമ്മയുടെ കൈയിൽ കൊടുക്കാം ട്ടാ..."

അതിനു ഉത്തരം ഒന്നും പറയാതെ മീനു ഒന്ന് നോക്കി എന്നിട്ടു നേരെ അവളുടെ കട്ടിലിൽ കിടക്കാൻ പോകാൻ നേരം

"മോളു കിടക്കാൻ പോവുകയാണോ..." വാസു ചോദിച്ചു

"ആ, ..അതെ " മീനു പറഞ്ഞു

" മോളെ എനിക്ക് നല്ല വിശപ്പുണ്ട് കഴിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ഇട്ടു തരുമോ..."

അതിനുത്തരം ഒന്നും പറയാതെ മീനു നേരെ അടുക്കളയിൽ പോയി..അമ്മ തനിക്കായി ഭക്ഷണം ഉണ്ടാക്കി വെച്ചിരുന്ന പാത്രത്തിന്റെ അടപ്പു തുറന്നു അതിൽ നിന്നും വാസുവിന് പകുതി ഭക്ഷണം ഒരു പ്ലെയ്റ്റിൽ വിളമ്പി അതുമായി വാസുവിന്റെ അരികിൽ വന്നു.... അപ്പോഴേക്കും വാസു മുറ്റത്തുള്ള ബക്കറ്റിൽ നിന്നും വെള്ളം എടുത്തു കൈയും മുഖവും കഴുകി വന്നിരുന്നു...

"എന്തു ചൂടാണ് എന്നറിയുമോ പുറത്ത്... ഓ ശരീരം ചുട്ടു പൊള്ളുന്നു... "വാസു പറഞ്ഞു

എന്നാൽ മീനു ഒന്ന് മൂളുക പോലും ചെയ്തില്ല അവൾ. വാസുവിന് കുടിക്കാൻ ഉള്ള വെള്ളവും കൊണ്ട് വന്നു വെച്ചു ശേഷം അവളുടെ കട്ടിലിൽ പോയി കിടന്നു

" മീനുമോള് അപ്പോഴേക്കും കിടന്നോ എന്റെ കൂടെ കുറച്ചു നേരം മിണ്ടിയും പറഞ്ഞും ഇരിക്കാം മോളു വാ.." വാസു പറഞ്ഞു

മീനു ദേഷ്യത്തോടെ ഒന്ന് നോക്കിയതും വാസു ഒന്നും പറയാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി... മീനു പതിയെ ഓരോന്നും ആലോചിച്ചുകൊണ്ട് അവളുടെ കട്ടിലിൽ കിടന്നു.. കുറച്ചു കഴിഞതും പതിയെ മീനു ഉറക്കത്തിൽ വീണു അവളുടെ മിഴികൾ പതിയെ അടഞ്ഞു ഈ സമയം കട്ടിലിൽ എന്തോ ഒരു അനക്കം എന്തോ കാട്ടിലിനു ഭാരം കൂടിയത് പോലെ, എന്തോ തന്റെ അരികിൽ കിടക്കുന്നു അത് മനസിലാക്കിയ മീനു അവളുടെ മിഴികൾ തുറന്നതും അവൾ ഞെട്ടി... വാസുവായിരുന്നു അത്...പെട്ടന്ന് മീനു കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു....

" എന്താ എന്താ മോളെ, എന്തിനാ നീ പേടിക്കുന്നത് വാ നമ്മുക്ക് ഒരു മിച്ചു കിടക്കാം.. ഞാനും ഒന്ന് മയങ്ങട്ടെ ഉച്ച ഭക്ഷണം കഴിച്ചതല്ലേ... "വാസു പറഞ്ഞു

" വേണ്ട.. നിങ്ങള് താഴെ കിടന്നാൽ മതി.." മീനു ദേഷ്യത്തോടെ പറഞ്ഞു

"ഏയ്യ് എന്താ മോളു നീ കൊച്ചു കുട്ടികളെ പോലെ, വാ നീ വന്നേ നമുക്ക് കിടക്കാം...." അതും പറഞ്ഞുകൊണ്ട് വാസു മീനുവിന്റെ കൈയിൽ കയറി പിടിച്ചു

ദേഷ്യം വന്ന മീനു കൈ കുതറി കൊണ്ട് അമ്മയുടെ അരികിലേക്കായി ഓടി..

" അമ്മേ..., അമ്മേ... "മീനു അലറി വിളിച്ചു

" ഏയ്യ് മീനു മോളെ, മീനു മോളെ ...." വാസു മീനുവിനെ വിളിച്ചുകൊണ്ടു പിന്നാലെ ഓടി

തന്റെ പിന്നാലെ ഓടി വരുന്ന വാസുവിനെ കണ്ടതും മീനു ഒന്നൂടെ വേഗത്തിൽ തന്റെ അമ്മയുടെ അടുത്തേക്ക് ആ റോഡ് മുറിഞ്ഞ് കടന്നു കൊണ്ട് ഓടി....

ഇതേ സമയം ഓട്ടോയിൽ അങ്ങോട്ട്‌ വന്ന ഉല്ലാസും സുമേഷും മീനു റോഡു മുറിഞ്ഞ് കടന്നു ഓടുന്നത് കണ്ടു

"നിർത്ത്.... നിർത്ത് ഉല്ലാസേ ഞാൻ കാണാൻ വന്നത് ദേ ആ കുട്ടിയെയാണ്..." സുമേഷ് പറഞ്ഞു

"ഓഹോ... ഞാനും ഇവളെ കാണാൻ തന്നെയാണ് വന്നത്...."ഉല്ലാസ് മനസ്സിൽ വിചാരിച്ചു


"ഇതു എന്തിനാ അവൾ ഓടുന്നത് ആരാണ് അവളെ പിന്തുടരുന്നത്... എന്താണ് സംഭവം...." സുമേഷും ഉല്ലാസും പരസ്പരം ചോദിച്ചു

"നീ എന്തായാലും വണ്ടി ഇവിടെ നിർത്ത് നമ്മുക്ക് ആ കുട്ടിയുടെ പിന്നാലെ പോയി നോക്കാം...."സുമേഷ് പറഞ്ഞു

സുമേഷ് പറഞ്ഞത് ശെരി വെച്ചുകൊണ്ട് ഉല്ലാസ് വണ്ടി നിർത്തി ശേഷം ഇരുവരും വാസുവിന്റെ പിന്നാലെ നടന്നു... ഈ സമയം മുന്നിൽ അലറി കൊണ്ട് ഓടുന്ന മീനു നേരെ പോയത് പകുതി പണി തീർത്ത ഒരു അപാർട്ടുമ്മെന്റിലേക്കാണ് എന്നാൽ ആ സമയം അവിടെ ആരും ഉണ്ടായിരുന്നില്ല എങ്കിലും അത് മനസിലാകാതെ മീനു അമ്മയെ വിളിച്ചു കൊണ്ട് അങ്ങോട്ട്‌ കയറി മൂന്ന് നിലയിൽ കയറിയതും മീനുവിന് മനസിലായി ഈ അപാർട്ട്മെന്റിൽ ആരും തന്നെ ജോലി ചെയ്യുന്നില്ല


" ദൈവമേ ഇവിടെ ആരുമില്ല... പകരം അപ്പുറത്തുള്ള അപാർട്മെന്റിൽ ആണ് എല്ലാവരും ജോലി ചെയ്യുന്നത് അപ്പോൾ തീർച്ചയായും അമ്മയും അവിടെയാണ് ഉണ്ടാവുക എങ്കിൽ എത്രയും പെട്ടന്ന് തന്നെ അങ്ങോട്ട്‌ പോകണം പക്ഷെ അയാൾ തന്റെ പിറകിൽ വരുന്നുണ്ടല്ലോ അയാൾ തന്നെ കാണരുത് എന്ന് മീനു മനസ്സിൽ വിചാരിച്ചു... "

പെട്ടന്ന് അടുത്തുള്ള ഒരു മുറിയിലേക്ക് മീനു കയറാൻ ശ്രെമിച്ചതും പെട്ടന്ന് ആരോ ഒരാൾ മുഖം മൂടി അണിഞ്ഞ ഒരാൾ അവളെ ആ ഫ്ലോറിൽ നിന്നും താഴേക്കു തള്ളി...ഒരു വലിയ ഒച്ചയോടെ മീനു താഴേക്കു വീണു


തുടരും




Share

NEW REALESED