Who is Meenu's killer - 19 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 19

" സോറി ഞങ്ങൾക്ക് ഇങ്ങോട്ട് കയറാൻ ടീച്ചറെ കാണാൻ നിങ്ങളുടെ സ്റ്റുഡന്റസ് ആണ് എന്ന് കള്ളം പറയേണ്ടി വന്നു..." രാഹുൽ പറഞ്ഞു

"നിങ്ങൾ ആരാണ് കടക്കു പുറത്ത് എന്റെ വീട്ടിൽ നിന്നും സെക്യുരിറ്റി... ദീപ ടീച്ചർ കുറച്ചു ഉറക്കെ വിളിക്കാൻ ആരംഭിച്ചതും....

"ടീച്ചർ പ്ലീസ് ഞങ്ങൾ പത്തുകൊല്ലം മുൻപ് മരിച്ചു പോയ മീനുവിനെ ക്കുറിച്ച് അറിയാൻ വന്നതാണ്..." ശരത് പറഞ്ഞു

"എന്താണ് ആരാണ് മീനു അവളെ കുറിച്ചോ.."

"അതെ... അതെ അവളെ ക്കുറിച്ച്.."

"പത്തു കൊല്ലം മുൻപ് മരിച്ചു പോയ അവളെ ക്കുറിച്ച് ഞാൻ എന്ത് പറയാൻ... "ദീപ ടീച്ചർ കോപത്തോടെ പറഞ്ഞു

"പ്ലീസ് അറിയുന്ന എന്താണ് എങ്കിലും ഒന്നു പറയു ടീച്ചർ..."പ്ലീസ് അവർ മൂന്ന് പേരും അപേക്ഷിക്കാൻ തുടങ്ങി

അപ്പോഴേക്കും അങ്ങോട്ട്‌ സെക്യുരിറ്റി ഓടി എത്തിയിരുന്നു...

" ടീച്ചർ എന്താണ് ടീച്ചർ.. "

"ഒന്നുമില്ല നിങ്ങൾ പൊയ്ക്കോളൂ അവിടെ ദാ റോസിന്റെ അടുത്തായി ഒരു പാമ്പിനെ കണ്ടത് പോലെ അത് പോയി നിങ്ങൾ പൊയ്ക്കോളൂ.."

"ശെരി മാഡം'

"വളരെ ഉപകാരം ടീച്ചർ.."ശരത് പറഞ്ഞു

"എങ്കിൽ പറയ്‌ ആരാണ് നിങ്ങൾ എന്തിനാണ് കള്ളം പറഞ്ഞു വന്നത് പത്തുകൊല്ലം മുൻപ് മരിച്ച മീനുവിൻറെ കുറിച്ച് നിങ്ങൾ എന്തിനാണ് അറിയുന്നത് അവളുമായി നിങ്ങളുടെ ബന്ധം എന്താണ്..." ദീപ ടീച്ചർ ചോദിച്ചു

"പറയാം അതിനു മുൻപ് ടീച്ചർ ഈ വീഡിയോ ഒന്ന് കാണണം... "സുധി പറഞ്ഞു

അങ്ങനെ സുധി അവന്റെ ഫോണിൽ ഉള്ള വീഡിയോ ടീച്ചർക്കായി കാണിച്ചു...

"ഇതിൽ ഈ ഭാഗത്തു ടീച്ചർ നോക്കിയാൽ കാര്യം മനസിലാകും... ദേ ഇവിടെ മീനുവിന്റെ ആത്മാവ് ടീച്ചറുടെ പേര് വളരെ കൃത്യമായി തന്നെ എഴുതുന്നുണ്ട്... അതാണ്‌ ഞങ്ങളെ ഇവിടെ എത്തിച്ചത്..."

"അപ്പോൾ നിങ്ങൾ പറഞ്ഞ് വരുന്നത് ആ കുട്ടിയെ ഞാൻ കൊന്നു എന്നാണോ.."

"അയ്യോ അല്ല ഞങ്ങൾ അങ്ങനെ പറയുന്നില്ല പകരം ടീച്ചറെ അവൾക്കു ഭയങ്കര ഇഷ്ടമാണ് എങ്കിലോ ടീച്ചർ പറയു അവൾ ടീച്ചറോടു എങ്ങനെയായിരുന്നു..." ശരത് പറഞ്ഞു

ദീപ ഒന്നും പറയാതെ കുറച്ചു നേരം മൗനമായി നിന്നു...

"ഇവരോട് എന്തെങ്കിലും പറയുക തന്നെ വേണം കാരണം ആ ആത്മാവാണ് എന്റെ പേര് എഴുതിയിരിക്കുന്നത്... ഇനി അത് ഞാൻ അല്ല ആ ദീപ ടീച്ചർ എന്നും പറയാൻ കഴിയില്ല കാരണം പത്തുകൊല്ലം മുൻപ് അവിടെ ഒരു ദീപ ടീച്ചർ ഉണ്ടായിരുന്നുള്ളു അത് ഞാൻ തന്നെയാണ്... ഇനി അറിയില്ല അവളെ ക്കുറിച്ച് ഒന്നും പറയാൻ ഇല്ല എന്നും പറഞ്ഞ് ഇവരെ ഇവിടെ നിന്നും പുറത്താക്കിയാലും പ്രശ്നം തന്നെയാണ് അതുകൊണ്ട് എന്തെങ്കിലും പറയുക തന്നെ."..ദീപ മനസ്സിൽ വിചാരിച്ചു

" ടീച്ചർ... "സുധി വിളിച്ചു

"ആ... എനിക്ക് മനസിലായി മീനു അല്ലെ അന്ന് അവൾ ഏഴുലായിരുന്നു എന്ന് തോന്നുന്നു എനിക്ക് വല്യ ഓർമയില്ല ആ ചേരിയിൽ നിന്നും വന്നിരുന്ന മീനു അല്ലെ..."

"ആ..അതെ" രാഹുൽ പറഞ്ഞു

"മം...പറയാം നിങ്ങള്ക്ക് വല്ലതും കുടിക്കാൻ വേണോ.." ടീച്ചർ ചോദിച്ചു

"ആ നല്ല തണവുള്ള എന്ത് തന്നാലും കുഴപ്പമില്ല..." സുധി പെട്ടമാണ് പറഞ്ഞു

"ടാ... "ശരത് പല്ലുകൾ അവനെ നോക്കി കൂട്ടി ഇറുക്കി..." ഒന്നും വേണ്ട.. " അവൻ ടീച്ചറെ നോക്കി പറഞ്ഞു

"നിങ്ങൾ ഇരിക്ക് എന്തായാലും ഞാൻ മോരും വെള്ളം കൊണ്ടുവരാം എന്നിട്ടു സംസാരിക്കാം..." ദീപ ടീച്ചർ അതും പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി

"ആ... അതും നല്ലതാ ഈ വെയിലത്ത്‌ വന്നതു കൊണ്ട്‌..." സുധി വീണ്ടും പറഞ്ഞു

ടീച്ചർ സുധിയെ നോക്കി ചിരിച്ചു...എന്നിട്ട് അകത്തേക്ക് പോയി... അപ്പോഴേക്കും ശരത്തും രാഹുലും സുധിയെ ദേഷ്യത്തോടെ നോക്കി... സുധി അത് കാണാത്തതു പോലെ തല താഴ്ത്തി ഇരുന്നു... അപ്പോഴേക്കും ഫ്രിഡ്ജിൽ ഉണ്ടായിരുന്ന മോരിൽ പച്ചമുളക് കുറച്ച് മല്ലിയിലയും അരിഞ്ഞു ഇട്ടു ശേഷം അത് നന്നായി ആറ്റി ഓരോ ഗ്ലാസിൽ പകർത്തി ഒരു ട്രെയിൽ നാല് ഗ്ലാസ്സും വെച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു .. അവിടെ ഉള്ള സോഫയിൽ വന്നിരുന്നു... മുന്നിൽ ഉള്ള ടീപോയിൽ ട്രൈ വെക്കുകയും ചെയ്തു..

എടുത്തോളൂ ടീച്ചർ എല്ലാവർക്കുമായി നൽകി
എല്ലാവരോടുമായി പറഞ്ഞു അവർ മൂന്ന് പേരും ഓരോ ഗ്ലാസ്സ് കൈയിൽ എടുത്തു... സുധി അല്പം വലിയ ഗ്ലാസ്സ് തന്നെ നോക്കി എടുത്തു...

"അവൾ നല്ല കുട്ടിയായിരുന്നു... ഒരു പാവം എന്നും പറയാം ആരോടും ഒന്നും സംസാരിക്കാത്ത പാവം കുട്ടി പഠിക്കാനും മിടുക്കി തന്നെയായിരുന്നു.. എന്നെ വല്യ കാര്യമായിരുന്നു അവൾക്കു... എന്റെ നല്ലൊരു വിദ്യാർത്ഥിനി എന്നലാതെ അവളെ ക്കുറിച്ച് കൂടുതൽ ഒന്നും എനിക്കറിയില്ല..."ടീച്ചർ മേരും വെള്ളം കുടിക്കുന്ന സമയം അവരോടു പറഞ്ഞു

"ഇത്രയേ ഉള്ളു എങ്കിൽ മീനു എന്തുകൊണ്ടാണ് ഈ പേര് എഴുതിയത്..." മൂന്ന് പേരും ഒരു നിമിഷം ഒരുപോലെ ആലോചിച്ചു...

"എങ്കിൽ ടീച്ചർക്ക്‌ ഈ സുമേഷിനെ അറിയുമോ.." പെട്ടെന്നു രാഹുൽ ചോദിച്ചു

ആ പേര് കേട്ടതും ദീപ ടീച്ചർ ഒന്ന് ഞെട്ടി...

"എന്താ.." ദീപ ഒരു ഞെട്ടലോടെ ചോദിച്ചു

"അല്ല നിങ്ങളുടെ സ്കൂളിൽ അപ്പോൾ ഉണ്ടായിരുന്ന പ്യൂണിനെ ക്കുറിച്ച്..." രാഹുൽ വീണ്ടും ചോദിച്ചു

"ഇല്ല! കണ്ടിട്ടുണ്ട് പക്ഷെ തമ്മിൽ പരിചയമില്ല... "ദീപ ടീച്ചർ പറഞ്ഞു

"ശെരി.."

"അല്ല ടീച്ചറെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ... ഒന്നും തോന്നരുത്.." സുധി കൈയിലെ ഗ്ലാസ്സ് താഴെ വെച്ചുകൊണ്ട് ചോദിച്ചു

"എന്താണ്.."

"നിങ്ങൾ ആണോ മീനുവിന്റെ ക്ലാസ്സ്‌ ടീച്ചർ.."

"അല്ല.. അവളുടെ സയൻസ് ടീച്ചർ ആയിരുന്നു.."

"സ്കൂളിൽ ഒത്തിരി ടീച്ചർ അതായതു ക്ലാസ്സ്‌ ടീച്ചരുടെ പേര് പോലും പറയാതെ നിങ്ങൾ രണ്ടുപേരുടെയും പേര് മാത്രം മീനു പ്രത്യേകം പറയാൻ എന്തോ കാരണം ഉള്ളതായി എനിക്ക് തോന്നുന്നു..." സുധി പറഞ്ഞു

"അങ്ങനെ പ്രത്യേകിച്ച് ഒരു കാരണം ഉള്ളതായി എനിക്ക് തോന്നിയില്ല കാരണം ഞാനും സുമേഷും തമ്മിൽ ഒരു ബന്ധവുമില്ല മാത്രമല്ല എന്നോട് മീനു അങ്ങനെ ഒരു രഹസ്യവും...ആ ഇപ്പോളോർമ്മ വരുന്നു ഒരിക്കൽ ഉല്ലാസ് എന്നൊരു ഓട്ടോക്കാരനുമായി മീനുവും കൂട്ടരും ചെറിയൊരു പ്രശ്നം ഉണ്ടായി ആ പ്രേശ്നം അമൃത എന്നോട് പറഞ്ഞിരുന്നു ഞാൻ ഉല്ലാസിനെ വഴക്ക് പറയുകയും ചെയ്തിരുന്നു ഒരുപക്ഷെ അതായിരിക്കും മീനു എന്നിലൂടെ നിങ്ങളെ അറിയിക്കാൻ ശ്രെമിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു..." ദീപ ഒരു വിധം പറഞ്ഞ് ഒപ്പിച്ചു

" ശെരിയാ അത് തന്നെ ആയിരിക്കും കാരണം... "ശരത് പറഞ്ഞു

"എന്നാൽ ഞങ്ങൾ... നമ്മുക്ക് പോകാം..." രാഹുൽ പറഞ്ഞു

"മം.."

"ബുദ്ധിമുട്ടായി എങ്കിൽ ടീച്ചർ ക്ഷമിക്കണം ഞങ്ങളോട് ക്ഷമിക്കണം..." ശരത് പറഞ്ഞു

" അത് സാരമില്ല... " ദീപ ടീച്ചർ പുഞ്ചിരിയോടെ പറഞ്ഞു

കൂടുതൽ ഒന്നും സംസാരിക്കാതെ അവർ അവിടെ നിന്നും അവരുടെ ബൈക്കിന്റെ അരികിലേക്ക് നടന്നു... എന്നിട്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് മുന്നോട്ടു പോയി

"ടാ ആ ടീച്ചർ എന്തോ കള്ളം പറയുന്നത് പോലെ.." സുധി പറഞ്ഞു

"ശെരിയാണ് എനിക്കും അത് തോന്നി.. നമ്മുക്ക് സുമേഷിന്റെ വീട്ടിലേക്കു പോകണോ അതോ..." രാഹുൽ ചോദിച്ചു

"എനിക്ക് എന്തോ തല വേദനപോലെ നമ്മുക്ക് റൂമിൽ പോകാം.. "സുധി പറഞ്ഞു

അവർ നേരെ വീട്ടിലേക്കു ബൈക്ക് തിരിച്ചു പോകുന്ന വഴിയിൽ ഒരു ഹോട്ടലിൽ കയറി ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു...ഇരുൾ ഭൂമിയിങ്ങും പതിയെ മൂടി

"ഇന്ന് വല്ല ലോക്കെഷൻ പോകുന്നുണ്ടോ..."ശരത് ചോദിച്ചു

"ഏയ്യ് ഇന്ന് വയ്യാ..നാളെ പോകാം "സുധി പറഞ്ഞു


"ശെരി.."

രാത്രിയിൽ മുറിയിൽ സുധി ഉണ്ടാക്കിയ ചപ്പാത്തിയും മുട്ടക്കറിയും ഉണ്ടാക്കി കഴിച്ചു കിടന്നു...

പിറ്റേന്ന് രാവിലെ സുധി പത്രവും പാൽ പാക്കറ്റും എടുക്കാൻ മുറ്റത്തേക്ക് പോയതും അവരുടെ വീട് നോക്കി നിൽക്കുന്ന ഒരാളെ സുധി കണ്ടു സുധിയെ കണ്ടതും അയാൾ പതിയെ മുന്നോട്ടു പോയി... പെട്ടെന്നു തന്നെ സുധി അകത്തേക്ക് ഓടി

"ടാ നമ്മളെ ആരോ ശ്രെദ്ധിക്കുന്നത് പോലെ.." സുധി പറഞ്ഞു

"നീ പറയുന്നത്.." ശരത് ചോദിച്ചു

"സത്യം നമ്മളെ ആരോ പിന്തുടരുന്നു..." സുധി അല്പം പേടിയോടെ പറഞ്ഞു

"അതൊക്കെ നിന്റെ തോന്നൽ ആണ്..." രാഹുൽ പറഞ്ഞു

ഓരോ സംശയങ്ങൾ സ്വയം ചോദിച്ചുകൊണ്ടും പറഞ്ഞുകൊണ്ട് ഇരുന്നു.. കുറച്ചു കഴിഞ്തും രാഹുൽ ടേബിളിന്റെ മേൽ വെച്ച പാൽ കൈയിൽ എടുത്തു കിച്ചണിൽ പോയി ചായ ഉണ്ടാക്കി അങ്ങനെ എല്ലാവരും രാഹുൽ ഉണ്ടാക്കിയ ചായ കുടിച്ചു

"ടാ ഇന്ന് മീൻ കറി വെയ്ക്കാം..." ശരത് പറഞ്ഞു

" എന്നാൽ നിങ്ങൾ പോയി വാങ്ങിച്ച് വരാൻ നോക്കു പിന്നെ തക്കാളിയും സവാളയും വേണം എനിക്ക് കുറച്ചു തുണികൾ അലക്കാൻ ഉണ്ട്‌ അതുകൊണ്ട് നിങ്ങൾ പോയിട്ട് വരു..." രാഹുൽ പറഞ്ഞു

സുധിയും ശരത്തും മീനും മറ്റു സാധങ്ങൾ വാങ്ങിക്കാനുമായി പുറത്തേക്കു പോയി...അവർ വീട്ടിൽ നിന്നും ബൈക്ക് പുറത്തേക്കു കടന്നതും അവരെ ഒരു കാർ ഫോളോ ചെയാൻ തുടങ്ങി ഇതേ സമയം വീട്ടിൽ ഒറ്റക്കുള്ള രാഹുലിനെ കുത്തുവാനായി ഒരാൾ കത്തിയുമായി അകത്തേക്ക് കയറി...

തുടരും