Who is Meenu's killer - 26 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 26

ആ പേര് കേട്ടതും ദേഷ്യം വന്ന ശരത് അയാളുടെ ഷർട്ടിനു കയറി പിടിച്ചു...

"എടാ നീ അല്ലെ മീനു! മീനുവിനെ തള്ളിയിട്ട് കൊന്നത് എനിക്കറിയാം മീനു ആദ്യം എഴുതിയത് നിന്റെ പേരാണ് പറ നീയല്ലേ മീനുവിനെ കൊന്നത് ആ പാവം നിന്നോട് എന്തു തെറ്റ് ചെയ്തു അവൾ ഒരു കുട്ടിയാണ് എന്ന് പോലും നോക്കാതെ പറയടോ ആരാണ് നീ മീനുവിന്റെ അവളുടെ ജീവിതത്തിൽ നീ എങ്ങനെ ഒരു ഭാഗമായി..." ശരത് ദേഷ്യത്തോടെ ചോദിച്ചു

"ച്ചി നീർത്തടാ...." വാസു ശരത്തിന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അല്പം ശബ്ദം ഉയർത്തി പറഞ്ഞു

"ഞാൻ! ഞാൻ ആരാണ് എന്ന് നിനക്കറിയുമോ മീനു മീനുമോളുടെ അച്ഛൻ ആണ് ഞാൻ..." വാസു സങ്കടത്തോടെ പറഞ്ഞു

അത് കേട്ടതും ശരത്തും രാഹുലും സുധിയും ഞെട്ടി പരസ്പരം നോക്കി

"ഇദ്ദേഹം അച്ഛൻ ആണ് എങ്കിൽ എന്തിനായിരിക്കും ഇദ്ദേഹത്തിന്റെ പേര് മീനു എഴുതിയത് ഒരു പക്ഷെ ഇദ്ദേഹം അവൾ സ്നേഹിക്കുന്ന അല്ലെങ്കിൽ വെറുക്കാത്ത ഒരാളാണോ...ഏയ്യ് അല്ല അതിൽ അവൾ എഴുതിയ എല്ലാവരും അവൾക്കു ദേഷ്യം പക ഉള്ളവർ തന്നെ... അതെ അതാണ്‌ സത്യം അതുകൊണ്ടാണ് ഇദ്ദേഹം ഒളിവിൽ കഴിയുന്നതും..."ശരത് മനസ്സിൽ വിചാരിച്ചു

"എങ്കിൽ പറയു നിങ്ങൾ എന്താണ് ഞങ്ങളിൽ നിന്നും മറക്കുന്നത് എന്താണ്.... എന്തുകൊണ്ടാണ് ഇങ്ങിനെ ആരും കാണാതെ ഒളിവിൽ കഴിയുന്നത് എന്തുകൊണ്ടാണ് ഞങ്ങളെ രക്ഷിക്കാൻ ശ്രെമിക്കുന്നതും അത് മറഞ്ഞു നിന്നു ചെയ്യുന്നതും എന്തുകൊണ്ട്... എന്തിനാണ് ഈ ഒളിച്ചു കളി..."രാഹുൽ ചോദിച്ചു

"പറയാം ഞാൻ എല്ലാം പറയാം.."

അടഞ്ഞു കിടക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ ക്ഷേത്രത്തിലേക്കു ഒന്ന് നോക്കി ദീർഘമായി ഒരു ശ്വാസം വിട്ടുകൊണ്ട് അയാൾ ആ കഥ പറയാൻ തുടങ്ങി

"എന്റെ പേര് വാസു ചെറുപ്പത്തിൽ എനിക്ക് പത്തു വയസ്സ് മാത്രം പ്രായം ഉള്ളപ്പോ തന്നെ അച്ഛനും അമ്മയും മരിച്ചു... അടുത്തുള്ള ക്വാറിയിൽ അവർ ജോലിക്കു പോയിരുന്നത്...ഞാനും അച്ഛനും അമ്മയും സന്തോഷത്തോടെ ഞങ്ങളുടെ കൊച്ചു കുടിലിൽ ജീവിച്ചിരുന്ന സമയം... ഞാൻ ഒറ്റ മകൻ ആയതുകൊണ്ട് തന്നെ അവർ എനിക്ക് വേണ്ടി ജീവിച്ചു ഞാൻ ചോദിക്കുന്ന എന്തും വാങ്ങിച്ച് തരും സ്നേഹം മാത്രം അറിഞ്ഞ കാലഘട്ടം പക്ഷെ എനിക്ക് അറിയിലായിരുന്നു എന്റെ സന്തോഷം അധികം നാൾ ആയുസ്സിലാത്ത ഒന്നാണ് എന്ന്...ഒരു ഞായറാഴ്ച ദിവസം അച്ഛനും അമ്മയും ജോലിക്ക് പുറപ്പെട്ടു ഞാൻ പലതവണ പറഞ്ഞ് നോക്കി ഇന്ന് ജോലിക്ക് പോകരുത് എന്ന് പക്ഷെ അവർ അത് ചെവികൊണ്ടില്ല...

"നാളെ ഉച്ചക്ക് മുൻപ് മൂന്ന് ലോഡ് എങ്കിലും കയറ്റണം എന്നാണ് അന്തോണി മുതലാളി പറഞ്ഞിരിക്കുന്നത് അതുകൊണ്ട് തന്നെ അമ്മയും അച്ഛനും ഇന്ന് പാറകൾ വെടിവെയ്ക്കണം ഞങ്ങൾക്ക് പോയെ പറ്റൂ ഞങ്ങൾ ഉച്ചക്ക് എത്തും അതുവരെ അച്ഛന്റെ ചുന്ദരക്കുട്ടൻ ചിറ്റപ്പന്റെ മോൻ അശോകന്റെ കൂടെ കളിക്ക് ട്ടാ അതും പറഞ്ഞുകൊണ്ട് അമ്മയും അച്ഛനും പോയി അത് എന്നന്നേക്കുമായുള്ള പോക്കായിരുന്നു എന്ന് അറിഞ്ഞില്ല പറഞ്ഞത് പോലെ അവർ ഉച്ചക്ക് മുൻപ് വന്നു പക്ഷെ ജീവനിലാത്ത വെറും ശരീരം മാത്രം... അച്ഛനും അമ്മയും പോയത് ഞായറാഴ്ച്ച അവധി ദിനം ആയതിനാൽ കേസ് പോലും കൊടുക്കാൻ കഴിഞ്ഞില്ല ആ മുതലാളിയുടെ പേരിൽ... ഒടുവിൽ ഉള്ള ആ രണ്ടു സെന്റ് സ്ഥലത്തിലെ കുടിലിൽ ഞാനും അമ്മയുടെയും അച്ഛന്റെയും ഓർമ്മകൾ മാത്രമായി ചിറ്റപ്പൻ ചിറ്റമ്മ കഴിക്കാനുള്ളത് മാത്രം ഉണ്ടാക്കി തരും ചിലപ്പോ അതും അവർ കഴിച്ച ബാക്കിയായിരിക്കും അത്രതന്നെ... അല്ലാതെ അവർ ഒന്നും എനിക്ക് വേണ്ടി ചെയ്തു തരില്ല ആ പ്രായം മുതൽ ഞാൻ എന്റെ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങി അമ്മ അലക്കുന്നത് പോലെ വസ്ത്രം അലക്കാൻ അടിച്ചുവാരാൻ അങ്ങനെ ഓരോന്നും പഠിച്ചു... അപ്പോഴും സ്കൂളിൽ പോയിരുന്നു ഞാൻ ആകെ ഒരു ആശ്രയം അത് മാത്രമായിരുന്നു... ഒരിക്കൽ യൂണിഫോം കീറി ചിറ്റപ്പനോട്‌ പറഞ്ഞപ്പോ അദ്ദേഹം പുതിയത് ഒന്ന് വാങ്ങിച്ചു തരാം എന്ന് പറഞ്ഞു പക്ഷെ ചിറ്റപ്പൻ വാങ്ങിച്ചു തന്നില്ല അല്ല ചിറ്റമ്മ സമ്മതിച്ചില്ല അവർ എനിക്ക് ഭക്ഷണം തന്നത് പോലും എന്റെ ആ രണ്ടു സെന്റ് സ്ഥലത്തിന് വേണ്ടിയാണ് എന്ന് അറിഞ്ഞില്ല...പതിയെ ചിറ്റമ്മ എനിക്ക് ഉണ്ടാക്കി തന്നതിനും തിന്നതിനും കണക്കു പറഞ്ഞപ്പോ എന്തു ചെയ്യണം എന്നറിയാതെ എന്നെ കൊണ്ട് എന്റെ രണ്ടു സെൻറ് സ്ഥലം ചിറ്റമ്മ അവരുടെ പേരിൽ എഴുതി... കാരണം എനിക്കും ഭക്ഷണം ഉണ്ടാക്കി തന്നതിന് ചിറ്റമ്മക്ക് കൂലിയാണ് പോലും... അതോടെ സ്കൂൾ പഠിത്തം നിർത്തി ശേഷം അടുത്ത വീട്ടിലെ ചേട്ടന്റെ കൂടെ തേപ്പു ജോലിക്ക് പോകാൻ തുടങ്ങി...അങ്ങനെ എന്റെ ജീവിതം മുന്നോട്ടു പോയി ആരും എന്നെ സ്നവഹിക്കാനുമില്ല എനിക്ക് സ്നേഹിക്കാനുമില്ല...

അങ്ങനെ ഒരുവട്ടം ഗ്രാമത്തിൽ നിന്നും ജോലിക്ക് വന്നത് ഇങ്ങോട്ടാണ് ഇവിടെ വെച്ചാണ് ഞാൻ ദേവകിയെ കണ്ടത് എന്തോ അവളെ കണ്ടപ്പോ വല്ലാത്ത അടുപ്പം തോന്നി പിന്നെ പതിയെ അവളോട്‌ കൂടുതൽ അടുത്തപ്പോ അവളുടെ കഥ കേട്ടപ്പോ ഞാൻ അറിയാതെ അവളെ സ്നേഹിക്കാൻ തുടങ്ങി... ഞാൻ അത് അവളോട്‌ തുറന്നു പറയുകയും ചെയ്തു ആദ്യമൊക്കെ അവൾ എതിർത്തു എങ്കിലും പിന്നീട് അവളും എന്റെ സ്നേഹം മനസിലാക്കി അതിനു ഞാൻ അവളുടെ കൂടെ താമസിക്കാൻ തുടങ്ങി... ജോലി ഉള്ള സമയം ഞാൻ ദൂരെ പോകും അവിടെ കഷ്ടപ്പെട്ടു കിട്ടുന്നത് മുഴുവനും എന്റെ മീനുമോൾക്കായിരുന്നു... ഞാൻ എന്റെ അമ്മപോലെയാണ് അവളെ കണ്ടത്... മീനുമോളെ സത്യത്തിൽ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു സ്വന്തം മകളെ പോലെ...ഞാൻ അവളുടെ രണ്ടാനച്ഛൻ ആണെന്ന് വിചാരിച്ചിട്ടില്ല " വാസു കണ്ണീരോടെ പറഞ്ഞു

"അത് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്..." ശരത് പറഞ്ഞു

"എനിക്കറിയാം നീ എന്തു മനസ്സിൽ കണ്ടുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന്... ഞാൻ നിങ്ങൾ യൂട്യൂബിൽ ഇട്ട വീഡിയോ കണ്ടിരുന്നു അതിൽ മീനു എന്റെ പേര് എഴുതിയതും ഞാൻ കണ്ടു അതിൽ നിന്നും എനിക്കൊരു കാര്യം മനസിലായി എന്റെ മീനുമോൾക്ക് ഇഷ്ടമല്ല എന്ന്..."

"അങ്ങനെ എങ്കിൽ പറയ്‌ എന്തിനാണ് ഈ ഒളിച്ചു കളി..."

"അന്ന് മീനു താഴെ വീണ ആ നശിച്ച ദിനം അവളെ ഓടിച്ചു അങ്ങോട്ട്‌ എത്തിച്ചത് ഞാൻ ആയിരുന്നു... "വാസു മുഖം പൊതി കരഞ്ഞു കൊണ്ട് പറഞ്ഞ്.

"എന്നുവെച്ചാൽ.." സുധി ചോദിച്ചു

"എന്റെ മീനുമോൾ താഴെ വീണതും അവൾ ആ ബിൽഡിങ്ങിലേക്ക് ഓടി കയറിയത്തിനു പിന്നിൽ ഞാൻ ആണെന്ന്... അതെ ഞാൻ!ഞാൻ കാരണമാണ് മീനുമോൾ അങ്ങോട്ട്‌ ഓടിപ്പോയത്... അന്ന് ഞാൻ വീട്ടിൽ വന്നപ്പോ മീനുമോള് ഉണ്ടായിരുന്നു അവൾക്കു അന്ന് സുഖമിലാത്തതിനാൽ സ്കൂളിൽ പോയില്ല...ഞാൻ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു അവൾ കിടക്കുന്ന കട്ടിലിൽ അവളുടെ കൂടെ കിടന്നു പെട്ടെന്നു എന്തോ എനിക്കറിയില്ല മീനു കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു അമ്മേ എന്നലറി കൊണ്ട് ഓടി അവളുടെ പിന്നാലെ ഞാനും... അങ്ങനെ ഓടിയ മീനു ആ ബിൽഡിങ്ങിൽ കയറി കാലു തെന്നി വീണു... ന്റെ കുട്ടി ഞാൻ അവളെ സ്വന്തം മകളെ പോലെയാണ് കാണുന്നത് എന്ന് അവൾ മനസിലാക്കിയില്ല... വാസു വാവിട്ടു കരയാൻ തുടങ്ങി

ഞാൻ ഞാൻ ആണ് എന്റെ കുട്ടിയെ കൊന്നത് അത് കൊണ്ടാണ് ഞാൻ ഒളിവിൽ കഴിയുന്നത്...നിങ്ങളെ പോലെ തന്നെ ആരും വിശ്വസിക്കുകയില്ല ഞാൻ അവളെ എന്റെ മകളെപോലെയാണ് കാണുന്നത് എന്ന് പറഞ്ഞാൽ മാത്രമല്ല ഞാൻ നല്ലൊരു അച്ഛൻ അല്ല എന്നും ആ പിഞ്ചു കുഞ്ഞിന്റെ ശരീരം ആഗ്രഹിക്കുന്നു എന്നും ആളുകൾ പറയുന്നത് കേൾക്കാൻ എനിക്ക് കഴിയില്ല എനിക്കതു സഹിക്കില്ല...അതും ഭയന്നാണ് ഞാൻ അന്ന് എന്റെ മോളെ രക്ഷിക്കാതെ... വാസു ഒരു നിമിഷം തന്റെ വാക്കുകൾ നിർത്തി...പക്ഷെ ഞാൻ കരുതിയത് പോലെ മോളു താഴെ വീണു മരിച്ചതല്ല പകരം അവളെ ആരോ തള്ളി വിട്ടതാണ് എന്ന് ഞാൻ ചേരിയിൽ ഉള്ളവർ പറഞ്ഞത് വെച്ചു മനസിലാക്കി ബാലൻ ആ കേസിന്റെ പിന്നാലെ ഉണ്ടായിരുന്നു ഒരിക്കൽ ഞാൻ അവനോടു സംസാരിച്ചപ്പോ അവനോടു മീനു അവളെ ആരോ തള്ളി വിട്ടതാണ് എന്ന് പറഞ്ഞു എന്ന് പറഞ്ഞു അത് പ്രകാരം അവൻ കേസ് കൊടുത്തു എന്നാൽ പോലീസ് ആ കേസ് ശ്രെദ്ധിച്ചില്ല എന്ന് മാത്രമല്ല അതിൽ നിന്നും പിന്മാറാനും പറഞ്ഞപ്പോ ബാലൻ പിന്മാറി പിന്നെ എന്തു ചെയ്യണം എന്നറിയാതെ ഞാനും തനിച്ചായി എങ്കിലും അന്ന് ആ നിമിഷം വരെ അവളുടെ കൂടെ ഞാൻ ഉണ്ടായിരുന്നു എന്നറിഞ്ഞാൽ അവളെ കൊന്നത് ഞാൻ ആണെന്ന് മാത്രമേ എല്ലാവരും കരുത്തു അതും പേടിച്ചാണ് ഞാൻ ഒളിവിൽ കഴിയുന്നത്...നിങ്ങൾ ആ സത്യം കണ്ടെത്തുമോ എന്നറിയാൻ ആണ് ഞാൻ നിങ്ങളെ ഫോളോ ചെയുന്നത് പക്ഷെ നിങ്ങളെ ഫോളോ ചെയ്തപ്പോ എനിക്കൊരു കാര്യം മനസിലായി യഥാർത്ഥ കുറ്റവാളി നിങ്ങളുടെ പുറകിൽ ഉണ്ട്‌ ആ ആളെ കണ്ടെത്തും വരെ ഞാൻ ഒളിവിൽ കഴിയുന്നതാണ് നല്ലത് എന്ന് തോന്നി...അതുകൊണ്ട് ആരും അറിയാതെ കഴിയുന്നതും നിങ്ങള്ക്ക് പോലും ഞാൻ ആരാണ് കാണിക്കാതെ ഇരുന്നതും.... " വാസു പറഞ്ഞു

വാസു പറഞ്ഞത് കേട്ടതും അതിൽ ഒരു സത്യം ഉണ്ടെന്നു അവർക്കു മനസിലായി...മൂന്ന്പേരും ഒന്നും പറയാതെ അങ്ങനെ ഇരുന്നു...

"മീനു പേര് എഴുതിയ ഇവർ ഒന്നുമല്ല അവളുടെ മരണത്തിനു കാരണം എങ്കിൽ ആരാണ് യഥാർത്ഥ കുറ്റവാളി... "ശരത് മനസ്സിൽ വിചാരിച്ചു




തുടരും