Batten Island by ഹണി ശിവരാജന്‍ .....Hani Sivarajan..... | Read Malayalam Best Novels and Download PDF Home Novels Malayalam Novels ബാറ്റണ്‍ ദ്വീപ് - Novels Novels ബാറ്റണ്‍ ദ്വീപ് - Novels by ഹണി ശിവരാജന്‍ .....Hani Sivarajan..... in Malayalam Horror Stories (45) 9k 20.7k 17 ഡോക്ടര്‍ ജെറോള്‍ഡിന്‍റെ കണ്ണുകള്‍ തിളങ്ങി... വിജയത്തിന്‍റെ തിളക്കം... ആഹ്ലാദത്തിന്‍റെ തിളക്കം... വര്‍ഷങ്ങളായുളള ഡോക്ടര്‍ ജെറോള്‍ഡിന്‍റെ കാത്തിരിപ്പിന്‍റെയും അധ്വാനത്തിന്‍റെയും ഫലം... കമ്പ്യൂട്ടറില്‍ തെളിയുന്ന അടയാളങ്ങള്‍ അദ്ദേഹത്തിന്‍റെ ശുഭപ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു... താന്‍ വികസിപ്പിച്ചെടുത്ത റാബീസ് വൈറസ് ലോക സങ്കേതിക വിദ്യകളില്‍ തന്നെ ഒരു അത്ഭുതമായി മാറും... നിലവിലെ റാബീസ് വാക്സിനേഷന് പകരം റാബീസ് വൈറസ്...!!! പുതിയ വൈറസിന് ...Read Moreജെറോള്‍ഡ് നാമകരണവും നടത്തി... ലിസ എക്സ് വൈറസ്...!!! റാബീസ് വൈറസായ ആര്‍.എന്‍.എ അഥവാ ലിസയെ പ്രതിരോധിക്കാന്‍ അതിന്‍റെ തന്‍റെ മറ്റൊരു രൂപമായ ലിസാ എക്സ് വൈറസ്... പേവിഷ ബാധയ്ക്ക് കാരണമാകുന്ന ലിസാ വൈറസിനെ ഈ ഭൂമിയില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ കഴിയുന്ന കണ്ടുപിടുത്തം...!!! ലിസാ വൈറസിന്‍റ അതേ ജനിതക മാതൃകയില്‍ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തി വികസിപ്പിച്ചെടുത്ത അതിശക്തനായ മറ്റൊരു വൈറസ്... റാബീസ് വൈറസ് ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്ന രോഗിയില്‍ ലിസാ എക്സ് വൈറസിനെ പ്രവേശിപ്പിച്ചാല്‍ നിമിഷം നേരം കൊണ്ട് ലിസ വൈറസിനെ നിഷ്പ്രഭമാക്കാനുളള Read Full Story Download on Mobile Full Novel ബാറ്റണ്‍ ദ്വീപ് - ഭാഗം 1 3.4k 5.9k ഡോക്ടര്‍ ജെറോള്‍ഡിന്‍റെ കണ്ണുകള്‍ തിളങ്ങി... വിജയത്തിന്‍റെ തിളക്കം... ആഹ്ലാദത്തിന്‍റെ തിളക്കം... വര്‍ഷങ്ങളായുളള ഡോക്ടര്‍ ജെറോള്‍ഡിന്‍റെ കാത്തിരിപ്പിന്‍റെയും അധ്വാനത്തിന്‍റെയും ഫലം... കമ്പ്യൂട്ടറില്‍ തെളിയുന്ന അടയാളങ്ങള്‍ അദ്ദേഹത്തിന്‍റെ ശുഭപ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു... താന്‍ വികസിപ്പിച്ചെടുത്ത റാബീസ് വൈറസ് ലോക സങ്കേതിക വിദ്യകളില്‍ തന്നെ ഒരു അത്ഭുതമായി മാറും... നിലവിലെ റാബീസ് വാക്സിനേഷന് പകരം റാബീസ് വൈറസ്...!!! പുതിയ വൈറസിന് ...Read Moreജെറോള്‍ഡ് നാമകരണവും നടത്തി... ലിസ എക്സ് വൈറസ്...!!! റാബീസ് വൈറസായ ആര്‍.എന്‍.എ അഥവാ ലിസയെ പ്രതിരോധിക്കാന്‍ അതിന്‍റെ തന്‍റെ മറ്റൊരു രൂപമായ ലിസാ എക്സ് വൈറസ്... പേവിഷ ബാധയ്ക്ക് കാരണമാകുന്ന ലിസാ വൈറസിനെ ഈ ഭൂമിയില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ കഴിയുന്ന കണ്ടുപിടുത്തം...!!! ലിസാ വൈറസിന്‍റ അതേ ജനിതക മാതൃകയില്‍ ഘടനയിലും സ്വഭാവത്തിലും മാറ്റം വരുത്തി വികസിപ്പിച്ചെടുത്ത അതിശക്തനായ മറ്റൊരു വൈറസ്... റാബീസ് വൈറസ് ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്ന രോഗിയില്‍ ലിസാ എക്സ് വൈറസിനെ പ്രവേശിപ്പിച്ചാല്‍ നിമിഷം നേരം കൊണ്ട് ലിസ വൈറസിനെ നിഷ്പ്രഭമാക്കാനുളള Read ബാറ്റണ്‍ ദ്വീപ് - ഭാഗം 2 1.9k 4.2k ''അന്നാ...'' ഡോക്ടര്‍ ജെറോള്‍ഡിന്‍റെ ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്നും അന്ന ഞെട്ടിയുണര്‍ന്നു... ജെറോള്‍ഡിന്‍റെ വിളിയ്ക്കായി കാതോര്‍ത്തിരുന്ന അന്ന കട്ടിലിന്‍റെ ക്രാസായില്‍ ചാരിയിരുന്നു ഇടയ്ക്കെപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണു... കണ്ട സ്വപ്നം അന്ന ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു... തൂവെളള വസ്ത്രങ്ങള്‍ ധരിച്ച് ഓടി തന്‍റെ അരികിലേക്ക് ഇരു കൈകളും വിരിച്ച് ഓടി വരുന്ന ജെറോള്‍ഡ്... തനിയ്ക്ക് അരികില്‍ ...Read Moreഅടുത്ത നിമിഷം ഒരു അപസ്മാര രോഗിയെപ്പോലെ വെട്ടിവിറച്ച് ജെറോള്‍ഡ് നിലത്തേക്ക് കുഴഞ്ഞ് വീഴുന്നു... നിലത്തേക്ക് വീണ ജെറോള്‍ഡിന്‍റെ കടവായില്‍ നിന്നും രക്തം കുതിച്ച് ചാടി... മുഖം സ്വയം മാന്തിക്കീറി... കരഞ്ഞു കൊണ്ട് താന്‍ ജെറോര്‍ഡിന് അടുത്തേക്ക് എത്ര ഓടിയടുക്കാന്‍ ശ്രമിച്ചിട്ടും ജെറോള്‍ഡില്‍ നിന്നും താനുമായുളള അകലം വളരെയധികം കൂടി വരുന്നതായി അന്നയ്ക്ക് തോന്നി... പെട്ടെന്ന് നിലത്ത് നിന്നും ജെറോള്‍ഡ് ചാടിയെഴുന്നേറ്റു... അവന്‍റെ തൂവെളള വസ്ത്രങ്ങളെല്ലാം രക്തത്തില്‍ കുതിര്‍ന്ന് ചുവന്നിരുന്നു... മുഖം മാന്തിപ്പൊളിച്ച് വികൃതമാക്കിയിരുന്നു... വായില്‍ നിന്നും നാവ് പൂര്‍വ്വാധികം പുറത്തേക്ക് ചാടി പേവിഷബാധയേറ്റ രോഗിയെപ്പോലെ Read ബാറ്റണ്‍ ദ്വീപ് - ഭാഗം 3 1.6k 4k ജങ്കാര്‍ കരയ്ക്കടുത്തു... പൊലീസ് ബോട്ടുകള്‍ തീരത്തടുപ്പിച്ചിരുന്നു... പൊലീസ് ജീപ്പ് ജങ്കാറില്‍ നിന്നും റോഡിലേക്കിറങ്ങി... തീരം ശാന്തമായിരുന്നെങ്കിലും മരണത്തിന്‍റെ നിഴല്‍ അവിടമാകെ വ്യാപിച്ചത് പോലെ കിരണ്‍ ശേഖറിന് തോന്നി... അടിയന്തിര സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പൊലീസ് ഫോഴ്സുമായി എത്തുന്നതിനായി ജങ്കാര്‍ അക്കരയ്ക്ക് പോകാന്‍ തയ്യാറായി... ഇരുട്ട് വീണ പ്രധാന വീഥിയിലൂടെ പൊലീസ് ജീപ്പ് ഹെഡ് ലൈറ്റ് പരത്തി ...Read Moreകുറച്ചു ദൂരം പിന്നിട്ട് കഴിഞ്ഞപ്പോള്‍ പൊലീസ് ജീപ്പ് സഡന്‍ ബ്രേക്കിട്ടു... ജീപ്പ് ഡ്രൈവര്‍ ചന്ദ്രന്‍ പുറത്തേക്ക് തറച്ച് നോക്കിയിരുന്നു... ''എന്താ സുദേവാ...?" കിരണ്‍ അമ്പരപ്പോടെ ചോദിച്ചു... മറ്റ് പൊലീസുകാരും എന്താണ് സംഭവിച്ചതെന്നറിയാതെ അന്ധാളിച്ചിരിക്കുകയാണ്... ''ആരോ വണ്ടിയ്ക്ക് കുറുക്ക് ചാടിയിട്ടുണ്ട്...'' ചന്ദ്രന്‍ ഒരു വിറയലോടെ പറഞ്ഞു... കിരണ്‍ ശേഖറിലും ഒപ്പമുളള സിവില്‍ പൊലീസ് ഓഫീസര്‍മാരിലും ഒരു നേരിയ ഞെട്ടല്‍ പടര്‍ന്നു കയറി... ഒരുനിമഷം ജീപ്പിനുളളില്‍ ഒരു നിശ്ശബ്ദത വ്യാപിച്ചു... ചന്ദ്രന്‍ ഒന്നാലോചിച്ച ശേഷം ജീപ്പിന്‍റെ വാതില്‍ തുറന്ന് പുറത്തിറങ്ങി... ഒപ്പം ബാക്കിയുളളവരും... ചന്ദ്രന്‍ ജീപ്പിന് ചുറ്റുപാടും Read ബാറ്റണ്‍ ദ്വീപ് - ഭാഗം 4 1.1k 3.3k ''എന്താണ് സാറെ ഇവിടെ സംഭവിക്കുന്നത്...?" സരോജം കിരണ്‍ ശേഖറിനോട് ചോദിച്ചു... മകള്‍ അഭിരാമി സരോജത്തിന്‍റെ പിറകില്‍ ഭയവിഹ്വലയായി നില്‍ക്കുന്നുണ്ടായിരുന്നു... ''അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് പുറത്തിറങ്ങരുതെന്ന് പറഞ്ഞ് സാറേ...'' സരോജം തേങ്ങലോടെ പറഞ്ഞു... ''നിങ്ങളുടെ ഭര്‍ത്താവ് ഇപ്പോള്‍ എവിടെയുണ്ട്...?" കിരണ്‍ ശേഖര്‍ ചോദിച്ചു... ''അറിയില്ല സാറേ... അദ്ദേഹം ഇവിടെ നിന്നും കുറച്ചകലെയുളള ഒരു കൂട്ടുകാരന്‍റെ ...Read Moreമൈലാഞ്ചി കല്ല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതാ സാറേ... ഇടയ്ക്ക് എന്നെ ഫോണില്‍ വിളിച്ച് അവിടെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചു... അദ്ദേഹം വരുന്നത് വരെ കതക് തുറന്ന് പുറത്തിറങ്ങരുത് എന്ന് പറഞ്ഞു...'' കരഞ്ഞുകൊണ്ട് സരോജം പറഞ്ഞു... ''എത്ര നേരമായി അദ്ദേഹം വിളിച്ചിട്ട്...?" കിരണ്‍ ശേഖര്‍ ചോദിച്ചു... ''ഒരു അര മണിക്കൂറില്‍ കൂടുതലായി സാറേ...'' ''പിന്നീട് വിളിച്ച് നോക്കിയില്ലേ...'' ''വിളിച്ചു... പക്ഷെ കിട്ടണില്ല...'' ''ആ നമ്പര്‍ ഇങ്ങ് തരൂ... ഞാന്‍ ശ്രമിച്ച് നോക്കാം...'' ''മോളെ... ആ നമ്പര്‍ ഫോണില്‍ നോക്കി സാറിന് പറഞ്ഞ് കൊടുക്ക്...'' സരോജം പറഞ്ഞയുടന്‍ അഭിരാമി Read ബാറ്റണ്‍ ദ്വീപ് - ഭാഗം 5 (19) 955 3.3k അന്നയുടെ ഇടനെഞ്ച് പൊട്ടുകയായിരുന്നു...സ്വപ്നത്തിലെന്നത് പോലെ അപകടത്തിലായ ജെറോള്‍ഡിന്‍റെ സമീപത്തേക്ക് ഓടിയെത്താന്‍ തനിയ്ക്ക് കഴിയുന്നില്ല...തന്‍റെ കാത്തിരിപ്പിനുളള വിരാമമായി എന്ന് കരുതി...എന്തെല്ലാം പ്രതീക്ഷകള്‍... സ്വപ്നങ്ങള്‍...ജെറോള്‍ഡും അതീവ സന്തോഷത്തിലായിരുന്നു...ജെറോള്‍ഡും തന്‍റെ സാമീപ്യം ആഗ്രഹിച്ച് തുടങ്ങിയിരുന്നു...എത്രയും വേഗം തന്‍റെ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുളള ഊര്‍ജ്ജം ജെറോള്‍ഡിന് പകര്‍ന്നിരുന്നത് തന്‍റെ കാത്തിരിപ്പാകും...അത് അവന്‍ അറിഞ്ഞിരുന്നു...തന്നെ അവന്‍ മനസ്സിലാക്കിയിരുന്നു...പക്ഷെ അവസാന നിമിഷം...അതെല്ലാം തകര്‍ത്തെറിഞ്ഞിരിക്കുന്നു....തന്‍റെ പ്രതീക്ഷകള്‍... ...Read Moreജീവിതം...എല്ലാം തല്ലിത്തകര്‍ത്തിരിക്കുന്നു...അന്നയുടെ കണ്ണുകളില്‍ നിന്നും നീര്‍ച്ചാലുകള്‍ ഒഴുകി...എന്താണ് ജെറോള്‍ഡിന് സംഭവിച്ചത്...?ഒന്നും വ്യക്തമല്ല...പക്ഷെ...എന്തോ സംഭവിച്ചിരിക്കുന്നു എന്ന് മാത്രം അറിയാം...കൂടുതല്‍ അറിയാന്‍ അന്ന ആഗ്രഹിച്ചില്ല...തുടര്‍ന്നും കാത്തിരിക്കാന്‍ അന്ന തയ്യാറാണ്...ജെറോള്‍ഡ് ജീവനോടെയുണ്ടെന്ന മിഥ്യാ ധാരണയില്‍...പെട്ടെന്നാണ് അന്നയുടെ മൊബൈല്‍ റിങ്ങ് ചെയ്തത്...അപരിചിതമായ നമ്പറാണ്...എടുക്കണോ വേണ്ടയോ എന്ന് അന്ന ചിന്തിച്ചു...രണ്ടാമത് ഒന്ന് ചിന്തിച്ച ശേഷം കണ്ണുകള്‍ അമര്‍ത്തി തുടച്ച ശേഷം കോള്‍ എടുത്തു...''ഹലോ...'' ഒരു സ്ത്രീശബ്ദം അന്നയുടെ കാതുകളില്‍ വന്നലച്ചു...''മാഡം... ദയവ് ചെയ്ത് കോള്‍ കട്ട് ചെയ്യരുത്...'' ഫോണിലൂടെയുളള ആദ്യ അപേക്ഷ അതായിരുന്നു...''ഞാന്‍ ഡോക്ടര്‍ ജെറോള്‍ഡിന്‍റെ വീട്ടില്‍ നിന്നാണ് വിളിക്കുന്നത്... ഞാന്‍ Read More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Novel Episodes Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Humour stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Social Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything ഹണി ശിവരാജന്‍ .....Hani Sivarajan..... Follow