OR

The Download Link has been successfully sent to your Mobile Number. Please Download the App.

Loading...

Your daily story limit is finished please upgrade your plan
Yes
Matrubharti
  • English
    • English
    • ગુજરાતી
    • हिंदी
    • मराठी
    • বাংলা
    • മലയാളം
    • తెలుగు
    • தமிழ்
  • Quotes
      • Trending Quotes
      • Short Videos
  • Books
      • Best Novels
      • New Released
      • Top Author
  • Videos
      • Motivational
      • Natak
      • Sangeet
      • Mushayra
      • Web Series
      • Short Film
  • Contest
  • Advertise
  • Subscription
  • Contact Us
Write Now
  • Log In
Artboard

To read all the chapters,
Please Sign In

Laughing Evil by ഹണി ശിവരാജന്‍ .....Hani Sivarajan..... | Read Malayalam Best Novels and Download PDF

  1. Home
  2. Novels
  3. Malayalam Novels
  4. ലാഫിംഗ് ഈവിള്‍ - Novels
ലാഫിംഗ് ഈവിള്‍ by ഹണി ശിവരാജന്‍ .....Hani Sivarajan..... in Malayalam
Novels

ലാഫിംഗ് ഈവിള്‍ - Novels

by ഹണി ശിവരാജന്‍ .....Hani Sivarajan..... Matrubharti Verified in Malayalam Horror Stories

(164)
  • 21k

  • 65.4k

  • 19

മഞ്ഞ് പെയ്യുന്ന ഒരു തണുത്ത രാത്രി...പുല്‍കി തലോടുന്ന ഇളംകാറ്റിന്‍റെ താളത്തിനൊത്ത് കോടമഞ്ഞിന്‍റെ ആവരണം നീങ്ങിത്തുടങ്ങിയിരുന്നു...മെല്‍വിന്‍ കമ്പിളിപ്പുതപ്പ് ശിരസ്സിന് മേല്‍ വലിച്ചിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു...ക്ലോക്കിലെ മണിക്കൂര്‍, മിനിറ്റ് സൂചികള്‍ കൃത്യം പന്ത്രണ്ടിലെത്തി ഇണചേര്‍ന്ന സമയം...ഡിസംബര്‍ 3-ാം തീയതിയിലേക്കുളള ആദ്യ കാല്‍വയ്പ്…മഴമേഘങ്ങള്‍ക്കിടയില്‍ നിന്നും കണ്ണഞ്ചിപ്പിക്കുന്ന കൊല്ലിയാന്‍ അതിഭയങ്കരമായ ഇടിമുഴക്കത്തിന്‍റെ അകമ്പടിയോടെ ഭൂമിയിലേക്ക് തുളഞ്ഞ് ...Read Moreഒരു ഞെട്ടലോടെ ചാടിയെഴുന്നേറ്റു...ഒരു വല്ലാത്ത പ്രകമ്പനം ഒരു മിനിറ്റ് നേരം അവിടമാകെ നിലനിന്നു...ഇപ്പോള്‍ ആകെ നിശ്ശബ്ദം...മെല്‍വിന്‍ മുന്നിലെ ഇരുട്ടിലേക്ക് അല്‍പ്പനേരം തറച്ച് നോക്കിയിരുന്നപ്പോള്‍ മുന്നിലെ ദൃശ്യങ്ങള്‍ അവ്യക്തമായി തെളിഞ്ഞു വന്നു...എന്തോ അസ്വാഭാവികത മെല്‍വിന് അനുഭവപ്പെട്ടു...ഒരുനിമിഷം മെല്‍വിന്‍റെ കണ്ണുകള്‍ കുറച്ചകലെ ഭിത്തിയോട് ചേര്‍ത്ത് വച്ചിരിക്കുന്ന വാര്‍ഡ്രൊബിന്‍റെ കണ്ണാടിയിലേക്ക് തറഞ്ഞു...അവന്‍റെ കണ്ണുകളില്‍ ഒരു ഞെട്ടലുണ്ടായി...കണ്ണാടിയില്‍ തെളിഞ്ഞ് നില്‍ക്കുന്ന ഒരു കറുത്ത രൂപം...!!!അവന്‍ കട്ടിലില്‍ ഇരുന്നുകൊണ്ട് ബെഡ് സ്വിച്ചിടാന്‍ ശ്രമിച്ചു...പക്ഷെ ലൈറ്റുകളൊന്നും കത്തിയില്ല...അവന്‍ രണ്ട് മൂന്ന് തവണ അതിന് ശ്രമിച്ച് നോക്കി...വൈദ്യുതിയില്ലേ...?അവന്‍ കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റു...മേശയുടെ ഡ്രോയര്‍ തുറന്ന്

Read Full Story
Download on Mobile

ലാഫിംഗ് ഈവിള്‍ - ഭാഗം 1

(14)
  • 3.5k

  • 7.7k

മഞ്ഞ് പെയ്യുന്ന ഒരു തണുത്ത രാത്രി...പുല്‍കി തലോടുന്ന ഇളംകാറ്റിന്‍റെ താളത്തിനൊത്ത് കോടമഞ്ഞിന്‍റെ ആവരണം നീങ്ങിത്തുടങ്ങിയിരുന്നു...മെല്‍വിന്‍ കമ്പിളിപ്പുതപ്പ് ശിരസ്സിന് മേല്‍ വലിച്ചിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു...ക്ലോക്കിലെ മണിക്കൂര്‍, മിനിറ്റ് സൂചികള്‍ കൃത്യം പന്ത്രണ്ടിലെത്തി ഇണചേര്‍ന്ന സമയം...ഡിസംബര്‍ 3-ാം തീയതിയിലേക്കുളള ആദ്യ കാല്‍വയ്പ്…മഴമേഘങ്ങള്‍ക്കിടയില്‍ നിന്നും കണ്ണഞ്ചിപ്പിക്കുന്ന കൊല്ലിയാന്‍ അതിഭയങ്കരമായ ഇടിമുഴക്കത്തിന്‍റെ അകമ്പടിയോടെ ഭൂമിയിലേക്ക് തുളഞ്ഞ് ...Read Moreഒരു ഞെട്ടലോടെ ചാടിയെഴുന്നേറ്റു...ഒരു വല്ലാത്ത പ്രകമ്പനം ഒരു മിനിറ്റ് നേരം അവിടമാകെ നിലനിന്നു...ഇപ്പോള്‍ ആകെ നിശ്ശബ്ദം...മെല്‍വിന്‍ മുന്നിലെ ഇരുട്ടിലേക്ക് അല്‍പ്പനേരം തറച്ച് നോക്കിയിരുന്നപ്പോള്‍ മുന്നിലെ ദൃശ്യങ്ങള്‍ അവ്യക്തമായി തെളിഞ്ഞു വന്നു...എന്തോ അസ്വാഭാവികത മെല്‍വിന് അനുഭവപ്പെട്ടു...ഒരുനിമിഷം മെല്‍വിന്‍റെ കണ്ണുകള്‍ കുറച്ചകലെ ഭിത്തിയോട് ചേര്‍ത്ത് വച്ചിരിക്കുന്ന വാര്‍ഡ്രൊബിന്‍റെ കണ്ണാടിയിലേക്ക് തറഞ്ഞു...അവന്‍റെ കണ്ണുകളില്‍ ഒരു ഞെട്ടലുണ്ടായി...കണ്ണാടിയില്‍ തെളിഞ്ഞ് നില്‍ക്കുന്ന ഒരു കറുത്ത രൂപം...!!!അവന്‍ കട്ടിലില്‍ ഇരുന്നുകൊണ്ട് ബെഡ് സ്വിച്ചിടാന്‍ ശ്രമിച്ചു...പക്ഷെ ലൈറ്റുകളൊന്നും കത്തിയില്ല...അവന്‍ രണ്ട് മൂന്ന് തവണ അതിന് ശ്രമിച്ച് നോക്കി...വൈദ്യുതിയില്ലേ...?അവന്‍ കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റു...മേശയുടെ ഡ്രോയര്‍ തുറന്ന്

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം - 2

  • 1.6k

  • 4.1k

എസ്.ഐ ജയശങ്കര്‍ ഫോണ്‍കോള്‍ അവസാനിപ്പിച്ച് എഴുന്നേറ്റു... ''ടീ പ്ലാന്‍റേഷന്‍റെ ഉടമസ്ഥതതയിലുളള മണ്‍റോ ക്വോട്ടേഴ്സുകളൊന്നില്‍ ഒരു ജീവനക്കാരന്‍ മരിച്ച് കിടക്കുന്നത്രെ... വേഗം അവിടേക്ക് എത്തണം...''ജയശങ്കര്‍ കോണ്‍സ്റ്റബിള്‍ സുരേഷിനോടും മറ്റ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരോടുമായി നിര്‍ദ്ദേശിച്ചു... പൊലീസ് മണ്‍റോ ക്വാട്ടേഴ്സ് പ്ലോട്ട് നമ്പര്‍ 12 എയില്‍ എത്തുമ്പോള്‍ അവിടം ആള്‍ക്കൂട്ടത്താല്‍ നിബിഢമായിരുന്നു... ചീഞ്ഞ ദുര്‍ഗന്ധം അവിടമാകെ വ്യാപിച്ചിരുന്നു... ...Read Moreതൂവാലയെടുത്ത് മൂക്ക് പൊത്തി... ''മരിച്ചിട്ട് ദിവസങ്ങളായെന്ന് തോന്നുന്നു...''ജയശങ്കര്‍ പിറുപിറുത്ത്... മാസ്ക് ധരിച്ചതിന് ശേഷം ജയശങ്കറും സംഘവും മുന്നോട്ട് നടന്നു... ''സര്‍... ഞാന്‍ കേരള റ്റീ പ്ലാന്‍റേഷന്‍സിന്‍റെ പോത്തമേട് ഓഫീസിലെ മാനേജരാണ്... ഞാനാണ് സ്റ്റേഷനില്‍ വിളിച്ച് വിവരം പറഞ്ഞത്...''ഒരാള്‍ ജയശങ്കറിന് മുന്നിലേക്ക് വന്നു... നാല്‍പ്പത്തഞ്ച് വയസ്സിലധികം പ്രായം... ''എന്താണ് താങ്കളുടെ പേര്...?"ജയശങ്കര്‍ അയാളെ അടിമുടി വീക്ഷിച്ചുകൊണ്ട് ചോദിച്ചു... ''വില്‍സണ്‍...''അയാള്‍ മറുപടി നല്‍കി... ''മരണപ്പെട്ടയാള്‍ താങ്കള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണോ...?"ജയശങ്കര്‍ ചോദിച്ചു... ''അതെ സര്‍... സൂപ്പര്‍വൈസറാണ്...'' ''പേര്...?" "മെല്‍വിന്‍...'' ''ഒ.കെ... ഞങ്ങള്‍ ബോഡി പരിശോധിച്ച് കഴിയും

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 3

  • 1.2k

  • 4.2k

മെല്‍വിന്‍റെ മൃതശരീരം അടക്കം ചെയ്യാനായി സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ചിന്‍റെ കാടും പടലും പിടിച്ച് കിടന്ന തെമ്മാടിക്കുഴിയുടെ ഒരുഭാഗം തോട്ടം തൊഴിലാളികളെ നിര്‍ത്തി വൃത്തിയാക്കിയിരുന്നു... പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് ശേഷവും അവകാശികളാരും ഏറ്റെടുക്കാന്‍ വരാത്തതിനാല്‍ മെല്‍വിന്‍റെ ശരീരം അടക്കം ചെയ്യുന്നതിനുളള പൂര്‍ണ്ണ ഉത്തരവാദിത്വവും ചിലവുകളും കേരള ടീ പ്ലാന്‍റേഷന്‍സ് കമ്പനി ഏറ്റെടുത്തു... മെല്‍വിന്‍റെ മൃതശരീരം സെന്‍റ് ഫ്രാന്‍സിസ് ...Read Moreതെമ്മാടിക്കുഴിയില്‍ അടക്കം ചെയ്യുമ്പോള്‍ കമ്പനിയിലെ ഏതാനം സഹപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു... എസ്.ഐ ജയശങ്കറും രണ്ട് പൊലീസുകാരും ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചിരുന്നു... അന്ത്യശുഷ്രൂകള്‍ക്ക് ശേഷം മൃതശരീരം ആറടി മണ്ണിലേക്ക് അടക്കം ചെയ്യപ്പെട്ടു... ആ സമയം ആകാശത്തിന്‍മേല്‍ കരിമേഘത്തിന്‍റെ നിഴലുകള്‍ വീണിരുന്നു... കോടമഞ്ഞിന്‍റെ ശക്തമായ ആവരണം സെമിത്തേരിയേയും അതിനോട് ചേര്‍ന്ന തെമ്മാടിക്കുഴിയെയും പൊതിഞ്ഞിരുന്നു... പ്രകൃതിയില്‍ പെട്ടെന്നുണ്ടായ മാറ്റം ശ്രദ്ധിച്ച എസ്.ഐ ജയശങ്കറിന് ആശ്ചര്യം തോന്നി... എന്നാല്‍ ഫാദര്‍ തോംസണ്‍ പെരേരയുടെ മനസ്സില്‍ അത് സൃഷ്ടിച്ചത് ആശങ്കയുടെ നിഴലുകളായിരുന്നു... കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം പ്രകൃതി വീണ്ടും

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 4

  • 1.1k

  • 3.9k

കനത്ത മഞ്ഞിന്‍റെ ആവരണം മുന്നിലെ കാഴ്ചകളെ മറച്ചിരുന്നു... കനത്ത നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നു... തണുപ്പിന്‍റെ ആധിക്യം വര്‍ദ്ധിച്ച് കൊണ്ടിരുന്നു... അടുത്ത നിമിഷം എന്തോ ബൈക്കിന് കുറുകെ ചാടിയതായി ഐസക്കിന് തോന്നി... പെട്ടെന്ന് ഐസക്ക് ബൈക്ക് വെട്ടിത്തിരിച്ചു... ബൈക്ക് വീഴാതിരിക്കാന്‍ ഐസക്ക് കാല്‍ രണ്ടും നിലത്ത് കുത്തി ബാലന്‍സ് ചെയ്ത്... ബൈക്ക് വളരെ പതുക്കെ ...Read Moreഎല്ലാം നിയന്ത്രണ വിധേയമാക്കാന്‍ ഐസക്കിന് കഴിഞ്ഞു... പെട്ടെന്ന് ബൈക്കിന്‍റെ റിവ്യുമിററിലൂടെ റോഡില്‍ ഒരു കറുത്ത രൂപം കിടക്കുന്നത് പുകമഞ്ഞിന്‍റെ അവ്യക്തതയില്‍ ഒരു മിന്നായം പോലെ ഐസക് കണ്ടു... അടുത്തനിമിഷം ആ കാഴ്ച പുകമഞ്ഞിന്‍റെ കനത്ത ആവരണത്താല്‍ മറഞ്ഞു... ഐസക് ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി... റോഡിലേക്ക് ഐസക് ഒരു നേര്‍ത്ത വിറയലോടെ തുറിച്ച് നോക്കി നിന്നു... മെല്ലെ മെല്ലെ പുകമഞ്ഞ് അലിഞ്ഞ് തുടങ്ങി... റോഡ് ശൂന്യമായിരുന്നു... തനിയ്ക്ക് തോന്നിയതാകാം എന്ന ചിന്തയോടെ ഐസക് നോട്ടം പിന്‍വലിച്ചു... ഒരു മാസ്മരികമായ സുഗന്ധം അവിടമാകെ പരക്കുന്നത് പോലെ

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 5

  • 1.1k

  • 4k

''സര്‍...മെല്‍വിന്‍റേത് ഒരു കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നില്ല... രണ്ടാമതൊരാളുടെ വിരലടയാളങ്ങള്‍ മെല്‍വിന്‍റെ ശരീരത്തിലോ ആ മുറിയിലെ മറ്റേതെങ്കിലും വസ്തുക്കളിലോ പതിഞ്ഞിട്ടില്ല... പക്ഷെ...''അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയ ശേഷം എസ്.ഐ ജയശങ്കര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മഞ്ഞ സ്കെച്ച് വച്ച് അടയാളപ്പെടുത്തിയ വരികള്‍ സി.ഐ രവികുമാറിന് ചൂണ്ടിക്കാണിച്ച് കൊടുത്തു... ''ബ്രെയിന്‍ ഡെത്താണ് മെല്‍വിന്‍റെ മരണം കാരണം... തലച്ചോറിലേക്കുളള നാഢീവ്യൂഹങ്ങള്‍ ...Read Moreഅമിതമായ രക്തസ്രവം തലച്ചോറിലുണ്ടായിട്ടുണ്ട്... ഇതിന് കാരണം മെല്‍വിന്‍റെ ശരീരത്തില്‍ കണ്ടെത്തിയ നൈട്രസ് ഓക്സൈഡിന്‍റെ അമിതമായ അളവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു... അതും എഴുപത് ശതമാനത്തിലേറെ...''സി.ഐ രവികുമാറില്‍ കണ്ണുകളില്‍ ഒരു നേര്‍ത്ത നടുക്കമുണ്ടായി... ''അതെങ്ങനെ...?"രവികുമാര്‍ ജയശങ്കറിന്‍റെ കണ്ണുകളിലേക്ക് നോക്കി... ''അത് ദുരൂഹമാണ് സര്‍...''ജയശങ്കര്‍ മറുപടി നല്‍കി... ''ബട്ട്... രണ്ടാമത് ഒരാളുടെ സാന്നിദ്ധ്യം മരണ സമയത്തുണ്ടായിരുന്നുവെന്ന് എനിയ്ക്ക് ഉറപ്പാണ്...''ജയശങ്കര്‍ ഉറപ്പോടെ പറഞ്ഞു... ''അതെന്താണ് ജയശങ്കറിന് അങ്ങനെ തോന്നാന്‍ കാരണം...?"രവികുമാര്‍ ആകാംശയോടെ ജയശങ്കറിനെ നോക്കി... ജയശങ്കര്‍ കേസ് ഫയലില്‍ നിന്നും കുറച്ച് ഫോട്ടോസ് എടുത്ത് രവികുമാറിനെ കാണിച്ചു...

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 6

  • 859

  • 3.1k

ദേവിയെ കാത്ത് പതിവ് പോലെ രഞ്ജു ബസ് സ്റ്റോപ്പില്‍ നിന്നിരുന്നു... ബസ്സില്‍ നിന്ന് ഇറങ്ങി വന്ന ദേവിയുടെ മുഖത്തായിരുന്നു രഞ്ജുവിന്‍റെ കണ്ണുകള്‍... ''എന്താടോ മുഖത്തൊരു വല്ലായ്ക...?"അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ട് രഞ്ജു ചോദിച്ചു... ഒന്നുമില്ലെന്ന അര്‍ത്ഥത്തില്‍ അവള്‍ കണ്ണുകളടച്ച് കാണിച്ച് ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു... ''ദേ മനസ്സില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ തുറന്ന് പറഞ്ഞേക്കണം... രണ്ട് മാസം ...Read Moreഎന്‍റെ കൂടെ കഴിയേണ്ടവളാ... നമ്മള്‍ക്കിടയില്‍ ഒളിവും മറയുമില്ലെന്നാണ് എന്‍റെ ഇതുവരെയുളള വിശ്വാസം... തന്‍റെ മുഖത്തെ ചെറിയ ഭാവമാറ്റം കണ്ടാല്‍ എനിയ്ക്ക് മനസ്സിലാകും... തന്‍റെ മനസ്സിനെ എന്തോ അസ്വസ്ഥമാക്കുന്നുണ്ട്...''രഞ്ജു ചൊടിപ്പോടെ പറഞ്ഞു... ദേവി മുഖം കുനിച്ചു... ''മനസ്സിലുളളത് എന്താന്ന് വച്ചാല്‍ പറ പെണ്ണേ...''രഞ്ജു മൃദുവായി പറഞ്ഞതും അവളുടെ കണ്ണുകള്‍ നിറഞ്ഞ് കവിഞ്ഞു... ''ഏയ്... താന്‍ കരയുകയാണോ...''രഞ്ജു അമ്പരന്നുപോയി... പെട്ടെന്ന് അവള്‍ തലതാഴ്ത്തിക്കൊണ്ട് കണ്ണുകള്‍ തുടച്ചു... ''പറയെടോ... എന്തുണ്ടേലും നമ്മള്‍ക്ക് പരിഹരിക്കാം...''രഞ്ജു സൗമ്യമായി പറഞ്ഞ് കൊണ്ട് അവളുടെ താടി പിടിച്ച് ഉയര്‍ത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി... തലേന്ന്

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 7

(15)
  • 840

  • 3.3k

അന്നും പതിവ് പോലെ ദേവിയെ കാത്ത് രഞ്ജു ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു... ദേവിയെ കണ്ടതും രഞ്ജു അവളുടെ മുഖത്തേക്ക് നോക്കി മ്ലാനമായി ചിരിച്ചു... ''എന്തേയ് മുഖത്തൊരു വല്ലായ്ക...?''രഞ്ജുവിന്‍റെ മുഖത്തുണ്ടായ ഭാവവ്യത്യാസം തിരിച്ചറിഞ്ഞ ദേവി ചോദിച്ചു... ഒന്നുമില്ല എന്ന മട്ടില്‍ അവന്‍ ചുമല്‍ കൂച്ചി കാണിച്ചു... ''എന്തോ ഉണ്ട്... ഈ മുഖത്തുണ്ടാകുന്ന ചെറിയ മാറ്റം ...Read Moreതിരിച്ചറിയാന്‍ എനിയ്ക്ക് കഴിയും...''ദേവി അവന്‍റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി... ''ഒന്നുമില്ലെടോ...''രഞ്ജു അവളെ നോക്കി പുഞ്ചിരിയ്ക്കാന്‍ ശ്രമിച്ചു... ''എന്നാലും... എന്തോ മനസ്സില്‍ വിഷമം തട്ടിയിട്ടുണ്ട്... ട്ടോ...''ദേവി വിടാനുളള ഭാവമില്ലെന്ന് രഞ്ജുവിന് തോന്നി... ''ആഹ്... അല്‍പ്പം വിഷമം മനസ്സിലുണ്ട്... ദാ ഒരു തുളളി...''രഞ്ജു കുസൃതിയോടെ ചൂണ്ടുവിരല്‍ ഉയര്‍ത്തി അഗ്രഭാഗം തൊട്ട് അളവ് കാണിച്ചു... അത് കണ്ട് ദേവിയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു... ''എന്തായിപ്പൊ ഒരു തുളളി വിഷമം ഉണ്ടാകാന്‍ കാരണം...''അതേ കുസൃതിയോടെ ദേവി തിരിച്ച് ചോദിച്ചു... ''എന്‍റെ ദേവിയെ പിരിയണല്ലോന്ന് ഓര്‍ത്തു...''പറഞ്ഞ് നിര്‍ത്തിയതും രഞ്ജു തന്നെ

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 8

(11)
  • 1.3k

  • 3.8k

ഉറക്കം വരാതെ രഞ്ജു തിരിഞ്ഞും മറിഞ്ഞും കിടന്നു… മനസ്സിലെ അസ്വസ്ഥതകള്‍ അഗ്നിപര്‍വ്വതം കണക്കെ പുകഞ്ഞ് ശരീരമാകെ പടര്‍ന്നു… അവന്‍ ഒരുനിമിഷം തന്‍റെ അച്ഛനെയും അമ്മയും ഓര്‍ത്തു… അവര്‍ അവന്‍റെ മനസ്സിലേക്ക് ഒരു നൊമ്പരമായി പടര്‍ന്ന് കയറി… അവന്‍റെ അകക്കണ്ണില്‍ നീണ്ട് വിടര്‍ന്ന മനോഹര നയനങ്ങളുമായി മനോഹരമായ മന്ദഃസ്മിത തൂകി ഒരു പെണ്‍കുട്ടി കടന്നു വന്നു… ...Read More''എന്‍റെ മാത്രം ദേവി…''അവന്‍ ഹൃദയം മന്ത്രിച്ചു… അവന്‍റെ കണ്‍കോണുകളില്‍ നനവ് പടര്‍ന്ന് തുടങ്ങിയിരുന്നു… ക്ലോക്കിലെ 12 എന്ന അക്കത്തിലേക്ക് മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും സംയോജിച്ച നേരം… ഒരു പുതുദിവസത്തിലേക്കുളള കാല്‍വയ്പ്പ്… ഡിസംബര്‍ 21…!!! ശാന്തമായ പ്രകൃതി ഛിദ്രശക്തിയുടെ സാന്നിദ്ധ്യമറിയിച്ച് പ്രക്ഷുബ്ധമായി തുടങ്ങിയിരുന്നു… കാര്‍മേഘങ്ങളുടെ തീക്ഷണമായ ഗര്‍ജ്ജനങ്ങള്‍ ഇടിമിന്നലുകളായി ഭൂമിയിലേയ്ക്ക് പതിച്ചു… പുറത്ത് ഇരുട്ടിനെ പുല്‍കിയ പുകമഞ്ഞ് മുറിയിലെ വായൂ സഞ്ചാരത്തിനായി ഇട്ടിരുന്ന സുഷിരങ്ങളിലൂടെ മുറിയ്ക്കുളളിലേയ്ക്ക് പ്രവേശിച്ച് ഒരു കൊലയാളിയെ പോലെ പതുങ്ങി നിന്നു… മെല്ലെ മെല്ലെ ഒരു മാസ്മരിക സുഗന്ധം മുറിയാകെ പടരാന്‍

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 9

(12)
  • 942

  • 3.3k

ഡിസംബര്‍ 22… ഫാദര്‍ തോംസണ്‍ പെരേര മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് ആകാംശയോടെ കാതോര്‍ത്തു… അങ്ങേ തലയ്ക്കല്‍ നിന്ന് റിംഗ് ശബ്ദം കേള്‍ക്കാം… ''ഹലോ…''ഫാദര്‍ സാമിന്‍റെ സ്വരം ഒരു കുളിരലകള്‍ പോലെ ഫാദര്‍ തോംസണ്‍ പെരേരയുടെ കാതുകളില്‍ വന്ന് പതിഞ്ഞു… ഫാദര്‍ തോംസണ്‍ താനാരാണെന്ന് അങ്ങോട്ട് പരിചയപ്പെടുത്തുന്നതിന് ഫാദര്‍ സാം തിരിച്ചറിഞ്ഞത് പോലെ പറഞ്ഞു:"ഫാദര്‍ ...Read Moreപെരേരയല്ലേ… വാട്ട് എ സര്‍പ്രൈസ്… ഞാന്‍ അങ്ങോട്ട് വിളിക്കാന്‍ ഒരുങ്ങുകയായിരുന്നു…'' ഫാദര്‍ സാം പറഞ്ഞത് കേട്ട് ഫാദര്‍ തോംസണും ആശ്ചര്യപ്പെട്ടു… എന്തിനാകും ഫാദര്‍ സാം തന്നെ വിളിക്കാന്‍ ഒരുങ്ങിയതെന്ന് അദ്ദേഹം ഒരുനിമിഷം ചിന്തിച്ചു… ''അച്ചന് ഫാദര്‍ ജോണ്‍പോളിനെ അറിയുമോ...?"ഫാദര്‍ സാമിന്‍റെ ചോദ്യം അടുത്ത നിമിഷം തോംസണ്‍ അച്ചനെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി… ഫാദര്‍ ജോണ്‍പോള്‍…!!! ഫാദര്‍ സാം വികാരിയായ സെന്‍റ് സെബാസ്റ്റ്യന്‍സ് പളളിയോട് ചേര്‍ന്ന ഹോസ്റ്റലിലും സെന്‍റ് പീറ്റേഴ്സ് കോളനിയിലും നടന്ന ഈവിള്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപെടുത്തിയ അത്ഭുത പുരോഹിതന്‍… ''അറിയാം ഫാദര്‍…''ഫാദര്‍ തോംസണില്‍

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 10

  • 880

  • 3.2k

എസ്.ഐ ജയശങ്കര്‍ ആ മുഖത്തേക്ക് നോക്കിയിരുന്നു പോയി… തേജസ്സുളള മുഖം… ശാന്തമായതും എന്നാല്‍ തിളക്കമുളളതുമായ കണ്ണുകള്‍… നീണ്ട നാസിക മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നു… ക്ലീന്‍ ഷേവ്… സദാ മന്ദഃസ്മിതം തൂകുന്ന ചുണ്ടുകള്‍… അതായിരുന്നു ഫാദര്‍ ജോണ്‍പോള്‍… ഫാദര്‍ ജോണ്‍പോള്‍ താന്‍ കണ്ട സ്വപ്നം ഒരു ആമുഖമെന്ന പോലെ ജയശങ്കറിനോട് വിവരിച്ചു… അത് കേട്ട് കഴിഞ്ഞപ്പോള്‍ ജയശങ്കര്‍ ...Read Moreഇരുന്നുപോയി… സൂചനകള്‍ ഫാദര്‍ ജോണ്‍പോളിനെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത് ഇവിടേക്കാണ്… സ്വപ്നത്തില്‍ കണ്ടതെല്ലാം ശരി വയ്ക്കുന്നതാണ് മണ്‍ട്രോ ക്വോട്ടേഴ്സുകളിലെ അനിഷ്ട സംഭവങ്ങള്‍… സ്വപ്നത്തില്‍ ഫാദര്‍ ജോണ്‍പോള്‍ കേട്ട മുരള്‍ച്ചാ ശബ്ദം അദ്ദേഹത്തിലൂടെ ജയശങ്കറിന്‍റെ കാതുകളിലും മനസ്സിലും ഒരുപോലെ അലയടിച്ചു… ''ഐ വില്‍ ഡിസ്ട്രോയി ആള്‍ ദോസ് വൂ ഹാവ് എന്‍ക്രോച്ച്ഡ് മൈ പൊസ്സഷന്‍സ്…!!!'' ''എന്താണ് ഫാദര്‍ അതിനര്‍ത്ഥം…?"ജയശങ്കര്‍ ചോദിച്ചു… ''അതിനുളള അര്‍ത്ഥം കണ്ടുപിടിക്കണം… അതിലൂടെ മാത്രമേ മണ്‍ട്രോ ക്വോട്ടേഴ്സുകളില്‍ നടന്ന മരണങ്ങളുടെ ദുരൂഹതകള്‍ അഴിയ്ക്കാന്‍ കഴിയൂ… അതിന് പൊലീസിന്‍റെ ഭാഗത്ത് നിന്നും പൂര്‍ണ്ണ സഹകരണമുണ്ടാകുമെന്ന്

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 11

  • 1.3k

  • 3.8k

''എന്താ പതിവില്ലാത്തൊരു ചിന്ത…?"സന്ധ്യയ്ക്ക് ജോലി കഴിഞ്ഞെത്തിയ ആല്‍വിന്‍ വസ്ത്രങ്ങള്‍ പോലും മാറാതെ ചിന്താധീനനായി ഇരിക്കുന്നത് കണ്ട് ബീന ഉത്ക്കണ്ഠയോടെ ചോദിച്ചു… ബീനയുടെ കൈകളില്‍ നിന്ന് ആവി പറക്കുന്ന ചായക്കപ്പ് വാങ്ങിക്കൊണ്ട് ആല്‍വിന്‍ ഒന്ന് മന്ദഹസിക്കാന്‍ ശ്രമിച്ചു… ''ഇന്നലെ രാത്രിയില്‍ ഒരു ദുഃസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നതായിട്ട് ഓര്‍മ്മയുണ്ട്… പക്ഷെ അതെന്താണെന്ന് എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല…''ആല്‍വിന്‍ ...Read Moreകേട്ട് ബീനയുടെ മുഖത്ത് ഒരു ഭയം പടര്‍ന്നു… അത് ശ്രദ്ധിച്ച് ആല്‍വിന്‍ ചിരിയോടെ പറഞ്ഞു:"അതിന് താന്‍ എന്തേ ഇത്ര പേടിക്കുന്നത്… ഇത് സ്വാഭാവികമാണ്… എനിയ്ക്ക് മാത്രമല്ല… മണ്‍ട്രോ ക്വോട്ടേഴ്സില്‍ താമസിക്കുന്ന പലരും ഇപ്പോള്‍ എത്ര ദുഃസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണര്‍ന്നിട്ടുണ്ടാകാം… അത്തരം സംഭവങ്ങളല്ലേ ഇവിടെ നടക്കുന്നത്… അതെല്ലാം ഓര്‍ത്ത് കിടക്കുന്നത് കൊണ്ടാണ് ഇത്തരം ദുഃസ്വപ്നം ഞാനും കണ്ടത്…'' ''എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല… മൂന്ന് പേരല്ലേ ഒരേ രീതിയില്‍ മരിച്ചത്… കൊലപാതകമാണെന്ന് പൊലീസും പറയുന്നില്ല… ഇനിയാരാണെന്നുളള പേടിയോടെയാണ് ഒരോരുത്തരും ഉറ്റുനോക്കുന്നത്… ഇച്ചായോട് ഞാന്‍ പറഞ്ഞതല്ലേ

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 12

(13)
  • 1.2k

  • 3.6k

ഡിസംബര്‍ 28… പ്രാതലിന് ശേഷം വെറുതെ പളളിയങ്കണത്തിലൂടെ ഫാദര്‍ ജോണ്‍പോളും തോംസണ്‍ അച്ചനും നടന്നു… അല്‍പ്പം അകലെയായി പടിക്കെട്ടുകള്‍ കയറി വരുന്ന കവാടത്തിന് സമീപം ഒരു കുഞ്ഞിനെ മാറോട് ചേര്‍ത്ത് ചിറക് വിരിച്ച് നില്‍ക്കുന്ന മാലാഖയുടെ വലിയ പ്രതിമയിലേക്ക് ഫാദര്‍ ജോണ്‍പോളിന്‍റെ കണ്ണുകളുടക്കി… തൂവെളള നിറമുളള ആ പ്രതിമയിലേക്ക് നോക്കിയതും ഫാദര്‍ ജോണ്‍പോളിന്‍റെ നെറ്റി ...Read Moreഅദ്ദേഹം ആ പ്രതിമയ്ക്ക് സമീപത്തേക്ക് നടന്നു… ഫാദര്‍ ജോണ്‍പോളിന്‍റെ കണ്ണുകളില്‍ ഒരു ഞെട്ടല്‍ ബാധിച്ചു… ആ ഞെട്ടല്‍ ഫാദര്‍ തോംസണ്‍ പെരേരയുടെ കണ്ണുകളിലേക്കും പടര്‍ന്ന് കയറി… പ്രതിമയുടെ ശിരസ്സില്‍ നിന്നും രക്തം ഒഴുകിയിറങ്ങിയ പാടുകള്‍…!!! ഇതെങ്ങനെ സംഭവിച്ചു…??? പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ തലയറ്റ നിലയില്‍ കിടക്കുന്ന ഒരു കടവാതിലിന്‍റെ ജീവനറ്റ ശരീരം ഫാദര്‍ ജോണ്‍പോളിന്‍റെ ശ്രദ്ധയില്‍പ്പെട്ടു… തലയറ്റ ഭാഗത്ത് നിന്നും രക്തം ഒഴുകി നിലത്ത് കട്ട പിടിച്ചിരിക്കുന്നു… കടവാതില്‍ തലയറ്റ് പ്രതിമയുടെ ശിരസ്സ് ഭാഗത്ത് വീണ് തട്ടി തെറിച്ച് നിലത്ത് വീണതാകാം എന്ന് ഫാദര്‍ ജോണ്‍പോള്‍

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 13

  • 878

  • 3.2k

സന്ധ്യാനമസ്ക്കാരത്തിന് ശേഷം ഫാദര്‍ ജോണ്‍പോളും തോംസണ്‍ അച്ചനും ഏറെ നേരം മണ്‍ട്രോ ക്വോട്ടേഴ്സ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു… തോംസണ്‍ അച്ചനും തന്നില്‍ അമിതമായ പ്രതീക്ഷ അര്‍പ്പിച്ചിരിക്കയാണെന്ന് ഫാദര്‍ ജോണ്‍പോളിന് തോന്നി… അത്താഴത്തിന് ശേഷം തന്‍റെ കൈവശമുളള പുസ്തകങ്ങളില്‍ പലതിലും ഒരു പഴുത് തേടി ഫാദര്‍ ജോണ്‍പോള്‍ ഒരു അവസാന ആശ്രയമെന്ന പോലെ പരതി നടന്നു… ...Read Moreഏറെ വൈകി തുടങ്ങിയിരുന്നു… ഒടുവില്‍ ഫാദര്‍ ജോണ്‍പോള്‍ തന്‍റെ മുറിയില്‍ ചാരുകസേരയില്‍ കണ്ണടച്ച് കിടന്നു… അപ്പോള്‍ അദ്ദേഹത്തിന്‍റെ കണ്‍മുന്നില്‍ തെളിഞ്ഞത് ആല്‍വിന്‍റെ കരയുന്ന മുഖമായിരുന്നു… ഫാദര്‍ ജോണ്‍പോളിന്‍റെ ഹൃദയത്തിന്‍റെ അത് ഒരു നൊമ്പരമായി നീറിയിറങ്ങി… നാളെ സുപ്രധാനമായ ഒരു ദിവസമായിരിക്കുമെന്ന് ഫാദര്‍ ജോണ്‍പോളിന് തോന്നി… എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ഒരു ധാരണയില്‍ ഇതുവരെ എത്തിയിട്ടില്ല… പുറത്ത് തെളിഞ്ഞ് നിന്ന ആകാശത്തിന്മേല്‍ മഴക്കാറ് വീണത് പെട്ടെന്നായിരുന്നു… ദൂരെയെവിടെയോ ചെന്നായ്ക്കള്‍ ദുരന്തം വിളിച്ചോതുന്നത് പോലെ നീട്ടി ഓരിയിട്ടു… കൂടണഞ്ഞ പറവകള്‍ പ്രത്യേക ശബ്ദത്തില്‍ ചിലച്ച് കൂട്ടം കൂട്ടമായി ചിറകടിച്ച്

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 14

  • 817

  • 2.8k

കറുത്തിരുണ്ട് കിടന്നിരുന്ന ആകാശത്ത് വെളളിയടയാളം വരച്ച് മിന്നല്‍പ്പിണരുകള്‍ വെട്ടിത്തിളങ്ങി ഭൂമിയ്ക്ക് മേല്‍ തീപ്പന്തം പോലെ ജ്വലിച്ചു… അതിശക്തമായ ഇടിമുഴക്കത്തില്‍ ഭൂമിയുടെ അടിത്തട്ട് വരെ പ്രകമ്പനം കൊണ്ടു… മരച്ചില്ലകളില്‍ ചേക്കേറിയിരുന്ന പറവകള്‍ വരാനിരിക്കുന്ന അപകടം മുന്നില്‍ കണ്ട് ഭയന്ന് കൂട്ടമായി കൂടുകള്‍ വിട്ടൊഴിഞ്ഞ് പറന്നു പോയി… കടവാതിലുകളുടെ ചിറകടിയൊച്ചകള്‍ രാത്രിയുടെ ഭയാനകത വര്‍ദ്ധിപ്പിച്ചു… മുന്നിലെ കാഴ്ചകള്‍ ...Read Moreകനത്ത മൂടല്‍ മഞ്ഞ് വന്ന് നിശയുടെ ഇരുളിമ വര്‍ദ്ധിപ്പിച്ചു… മണ്‍ട്രോ സായിപ്പിന്‍റെ ശവക്കല്ലറയുടെ മേല്‍മൂടിയില്‍ നേര്‍ത്ത വിറയല്‍ ബാധിച്ച് തുടങ്ങിയിരുന്നു… മേല്‍മൂടിയ്ക്കിടയിലെ നേര്‍ത്ത വിളളലുകളിലൂടെ പുകച്ചുരുളുകള്‍ പുറത്തേക്ക് പ്രവഹിച്ചു… ആ പുകച്ചുരുളുകളെ ആസക്തമായ ഭാവത്തോടെ മൂടല്‍ മഞ്ഞ് അമര്‍ത്തി പുണര്‍ന്നു… മാസ്മരിക സുഗന്ധം പരത്തുന്ന പുകച്ചുരുളുകള്‍ കനത്ത മഞ്ഞിന്‍പടലങ്ങളുമായി സംയോജിച്ചതും കോടമഞ്ഞ് വന്യഭാവം പൂണ്ട് മണ്‍ട്രോ ക്വോട്ടേഴ്സ് ലക്ഷ്യമാക്കി പാഞ്ഞു… വന്യമായ മഞ്ഞിന്‍ മൂടലിനുളളില്‍ ഒരു അദൃശ്യമായ കറുത്ത നിഴല്‍ തന്‍റെ ഇരയെ വിഴുങ്ങാനുളള ത്വരയോടെ മറഞ്ഞിരുന്നു… മൂടല്‍മഞ്ഞിന്‍ പടലങ്ങള്‍ ശക്തമായ കാറ്റിന്‍റെ ഗതിയില്‍

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 15

  • 1.2k

  • 3.6k

ഇന്‍റെന്‍സീവ് കെയര്‍ യൂണിറ്റിന് മുന്നിലെ ഇടനാഴിയില്‍ എസ്.ഐ ജയശങ്കര്‍ അസ്വസ്ഥനായി നിന്നു… ഫാദര്‍ ജോണ്‍പോളിന്‍റെ മൊബൈലിലേക്ക് ഏറെ നേരമായി വിളിക്കുന്നു… പക്ഷെ നിരാശയായിരുന്നു ഫലം… ഫാദര്‍ തോംസണ്‍ പെരേരയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കുന്നില്ല… ശ്വാസം കിട്ടാതെ പിടഞ്ഞിരുന്ന ആല്‍വിനെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു… ഇടനാഴിയിലെ കസേരകളില്‍ ഒന്നില്‍ കരഞ്ഞ് തളര്‍ന്ന് ബീന ഇരിക്കുന്നുണ്ടായിരുന്നു... ബീനയുടെ മടിയില്‍ ...Read Moreപേടിച്ചരണ്ടെന്ന പോലെ ഉറക്കം നഷ്ടപ്പെട്ട് ചുറ്റും പകച്ച് നോക്കിയിരിക്കുന്നു… ബീനയ്ക്ക് അരികിലായി ആശ്വസിപ്പിച്ച് കൊണ്ട് തൊട്ട് അടുത്ത ക്വോട്ടേഴ്സില്‍ താമസിച്ചിരുന്ന ഷബീറും ഭാര്യ റംലയുമുണ്ടായിരുന്നു… മക്കള്‍ റസ്വാനും റസിയയ്ക്കും ഒപ്പം ക്വോട്ടേഴ്സില്‍ ഷെബീറിന്‍റെ ബാപ്പയും ഉമ്മയും ഉണ്ടെന്നുളള ആശ്വാസത്തിലാണ് ഷബീറും റംലയും ബീനയ്ക്കൊപ്പം എത്തിയത്… ഫാദര്‍ ജോണ്‍പോളിന്‍റെ നിര്‍ദ്ദേശം പ്രകാരം അടിയന്തിരാവശ്യം പരിഗണിച്ച് വെന്‍റിലേറ്റര്‍ സൗകര്യമുളള ഒരു ആംബുലന്‍സ് തയ്യാറാക്കിയിട്ടിരുന്നത് എന്ത് കൊണ്ടും നന്നായിരുന്നുവെന്ന് എസ്.ഐ ജയശങ്കറിന് തോന്നി… അല്ലായിരുന്നെങ്കില്‍ ശ്വാസം കിട്ടാതെ പിടയുന്ന ആല്‍വിന്‍റെ ജീവന്‍ ആശുപത്രിയിലേക്ക് പോകുന്ന മാര്‍ഗമദ്ധ്യേ തന്നെ പൊലിയുമായിരുന്നുവെന്ന്

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 16

  • 909

  • 3.1k

മണ്‍ട്രോ കാര്‍ട്ടര്‍…!!! 1874-ല്‍ ബ്രിട്ടണിലെ ബ്രിസ്റ്റോള്‍ എന്ന സ്ഥലത്ത് ജനിച്ചു… രത്നവ്യാപാരിയായിരുന്ന കാര്‍ട്ടര്‍ ലൂക്കിന്‍റെയും ഭാര്യ എമ്മാ റോസിന്‍റെയും അഞ്ച് മക്കളില്‍ ഇളയവന്‍… കാര്‍ട്ടര്‍ ലൂക്കിന്‍റെ നാല് ആണ്‍മക്കളും അച്ഛന്‍റെ വ്യാപാരപാതയിലൂടെ സഞ്ചരിച്ചു… ഏക മകളായത് കൊണ്ടുതന്നെ എമിലി രാജകുമാരിയെ പോലെ കൊട്ടാരം പോലുളള വീട്ടില്‍ സര്‍വ്വ സ്വതന്ത്രയായി പാറിപ്പറന്നു നടന്നു… മുപ്പതാമത്തെ വയസ്സില്‍ ...Read Moreകാര്‍ട്ടര്‍ വിവാഹിതനായി… കാര്‍ട്ടര്‍ ലൂക്കിന്‍റെ അത്രതന്നെ ധനാഢ്യനും പ്രതാപശാലിയുമായിരുന്ന ഫ്രാങ്ക്ലിന്‍ ഗോമസിന്‍റെ രണ്ടാമത്തെ മകള്‍ സോഫിയ ഗോമസായിരുന്നു മണ്‍ട്രോ കാര്‍ട്ടറിന്‍റെ ഭാര്യ… പില്‍ക്കാലത്ത് സോഫിയാ ഗോമസ്സില്‍ മണ്‍ട്രോ കാര്‍ട്ടിന് രണ്ട് ആണ്‍കുട്ടികള്‍ പിറന്നു… ഹാരിയും ഹെന്‍ട്രിയും… യാത്രാ തല്‍പ്പരനായിരുന്ന മണ്‍ട്രോ കാര്‍ട്ടര്‍ വ്യാപാര സംബന്ധമായും വിനോദസഞ്ചാരത്തിനുമായുളള യാത്രകള്‍ക്കാണ് ഏറെ സമയവും ചിലവഴിച്ചിരുന്നത്… ആയതിനാല്‍ മണ്‍ട്രോ കാര്‍ട്ടറിന് സുഹൃത്തുക്കള്‍ ഏറെയുമായിരുന്നു… യാത്രകളില്‍ കുടുംബത്തെ ഒപ്പം കൂട്ടാന്‍ മണ്‍ട്രോ കാര്‍ട്ടര്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല… ഈ സ്വഭാവരീതി മണ്‍ട്രോ കാര്‍ട്ടറും സോഫിയയും തമ്മിലുളള ദാമ്പത്യപരമായ മാനസിക അകലത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു…

  • Read

ലാഫിംഗ് ഈവിള്‍ - ഭാഗം 17

(15)
  • 1.4k

  • 4.8k

മണ്‍ട്രോ കാര്‍ട്ടറിന്‍റെ ജീവിതം തകര്‍ച്ചയുടെ അങ്ങേ അറ്റം എത്തിയിരുന്നു… തുടര്‍ച്ചയായുളള ലാഫിംഗ് ഗ്യാസ് നിറച്ച ഹുക്കയുടെ ഉപയോഗം മണ്‍ട്രോ കാര്‍ട്ടറെ ഭ്രാന്താവസ്ഥയിലെത്തിച്ചു… പലപ്പോഴും ഉന്മാദം ബാധിച്ചവനെ പോലെ മണ്‍ട്രോ കാര്‍ട്ടര്‍ പെരുമാറി… സ്വന്തം സ്ഥാപനത്തിലെത്തിയ മണ്‍ട്രോ കാര്‍ട്ടറിന്‍റെ ഭ്രാന്താവസ്ഥയിലുളള വിചിത്രമായ പെരുമാറ്റം ജോലിക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി… അപ്പോഴെല്ലാം ഒരു രക്ഷകനായി അവതരിച്ച് ലൂയിസ് മണ്‍ട്രോ ...Read Moreഅനുനയിപ്പിച്ചു… ഒപ്പം മറ്റുളളവര്‍ക്ക് മുന്നില്‍ മണ്‍ട്രോ കാര്‍ട്ടറിന്‍റെ സംരക്ഷകനായി ചമയുകയുമായിരുന്നു അതിന് പിന്നിലെ ലൂയിസിന്‍റെ ഉദ്ദേശ്യവും… ഇതിനിടയില്‍ അമിതമായ ലഹരി ഉപയോഗത്തില്‍ അര്‍ദ്ധബോധാവസ്ഥയിലെത്തിയ മണ്‍ട്രോ കാര്‍ട്ടറിനെ കൊണ്ട് ലൂയിസ് കൃത്രിമായി ചമച്ച രേഖകളില്‍ ഒപ്പിടിക്കുകയും കൈവിരലുകള്‍ പതിപ്പിക്കുകയും ചെയ്തതോടെ ലൂയിസിന്‍റെ മുഖത്ത് ഒരു സാമ്രാജ്യം പിടിച്ചടക്കിയ ഭാവം തെളിഞ്ഞു… അതോടെ മണ്‍ട്രോ സായിപ്പ് തന്‍റെ സ്വത്ത് വകകള്‍ ലൂയിസിന്‍റെ പേരില്‍ ഇഷ്ടദാനം നല്‍കിയതായി ഒരു രേഖ ചമച്ചെടുക്കപ്പെട്ടു… ലൂയിസിന്‍റെയും ഒലിവറിന്‍റെയും ഗൂഢോദ്ദേശ്യമെന്താണെന്ന് അറിയാന്‍ ഇസബെല്ല വൈകിയിരുന്നു… മണ്‍ട്രോ കാര്‍ട്ടര്‍ ഭ്രാന്താവസ്ഥയിലെത്തിയ വിവരം ഇസബെല്ലയെ അതീവദുഃഖിതയാക്കി…

  • Read

Best Malayalam Stories | Malayalam Books PDF | Malayalam Horror Stories | ഹണി ശിവരാജന്‍ .....Hani Sivarajan..... Books PDF Matrubharti Verified

More Interesting Options

Malayalam Short Stories
Malayalam Spiritual Stories
Malayalam Novel Episodes
Malayalam Motivational Stories
Malayalam Classic Stories
Malayalam Children Stories
Malayalam Humour stories
Malayalam Magazine
Malayalam Poems
Malayalam Travel stories
Malayalam Women Focused
Malayalam Drama
Malayalam Love Stories
Malayalam Detective stories
Malayalam Social Stories
Malayalam Adventure Stories
Malayalam Human Science
Malayalam Philosophy
Malayalam Health
Malayalam Biography
Malayalam Cooking Recipe
Malayalam Letter
Malayalam Horror Stories
Malayalam Film Reviews
Malayalam Mythological Stories
Malayalam Book Reviews
Malayalam Thriller
Malayalam Science-Fiction
Malayalam Business
Malayalam Sports
Malayalam Animals
Malayalam Astrology
Malayalam Science
Malayalam Anything
ഹണി ശിവരാജന്‍ .....Hani Sivarajan.....

ഹണി ശിവരാജന്‍ .....Hani Sivarajan..... Matrubharti Verified

Follow

Welcome

OR

Continue log in with

By clicking Log In, you agree to Matrubharti "Terms of Use" and "Privacy Policy"

Verification


Download App

Get a link to download app

  • About Us
  • Team
  • Gallery
  • Contact Us
  • Privacy Policy
  • Terms of Use
  • Refund Policy
  • FAQ
  • Stories
  • Novels
  • Videos
  • Quotes
  • Authors
  • Short Videos
  • Hindi
  • Gujarati
  • Marathi
  • English
  • Bengali
  • Malayalam
  • Tamil
  • Telugu

    Follow Us On:

    Download Our App :

Copyright © 2021,  Matrubharti Technologies Pvt. Ltd.   All Rights Reserved.