ഈ നിമിഷമാണ് എന്റെ അവസാനം എങ്കിൽ ഇപ്പോഴും ചിരിക്കാനാണെനിക്കിഷ്ടം.

"ഞാൻ കൊല്ലപ്പെട്ടു..
ഒരു തെറ്റും ചെയ്യാതെ തന്നെ..
എന്നെ കൊന്നയാളെ മാത്രം ആരും ശിക്ഷിച്ചില്ല..
അതിനർത്ഥം എന്നെ എല്ലാവരും ശിക്ഷിച്ചു എന്നു തന്നെയാണ്..
കാരണം നമ്മുടെ നാട് സമ്പന്നമാണ്.. മനുഷ്യത്വം കൊണ്ട്..
എനിക്ക് മാത്രം നിഷേധിച്ച മനുഷ്യത്വം കൊണ്ട്..."
സഹതാപത്തോടെ ഇര

-വി.ആർ.റിഥിന

Read More

സുര്യനെ ഞാൻ കണ്ടിട്ടുണ്ട്.
സുര്യനെ ഞാൻ തൊട്ടു നോക്കിയിട്ടല്ല.
അതിന്റെ ചൂട് എത്ര മാത്രമാണെന്ന്
ഊഹിക്കാം.
ആ ജ്വാല അകലെ നിന്ന് ആസ്വാദിക്കാൻ ആണ് ഇപ്പോൾ ഇഷ്ടം.
തീയുടെ നേരെ നീന്നു എന്നെ ചാമ്പലാകാത്ത ശക്തിയെ കണ്ടെത്തുന്നതു വരെ ഞാൻ അകന്നു നിൽക്കും.
കാരണം എനിക് വിശ്വാസമുണ്ട് ഒരിക്കൽ ഒരായുധം കണ്ടെത്തും.
ആ അഗ്നിയെ പൊള്ളാതെ ഏറ്റുവാങ്ങാൻ എന്നെ ഉതക്കുന്ന ഒരു ആയുധത്തെ.

-വി.ആർ.റിഥിന

Read More

♥️

"ദൂരെ ദൂരെ ഒരു കൂടാരം,
കൂടാരത്തിൽ ഞാനും എന്റെ സ്വപ്നങ്ങളും.
ആരും കാണാതെ പോയ സ്വപ്‌നങ്ങളും, ആരും അറിയാതെ പോയ നൊമ്പരവും.താങ്ങായി ആരുമില്ലാത്തതുകൊണ്ട് നിറവേറാതിരുന്ന സ്വപ്‌നങ്ങൾ...കൂട്ടായി ആരും ഇല്ലാതിരുന്നത് കൊണ്ട് തോൽവി ഏറ്റുവാങ്ങിയ നാളുകൾ...എന്നാൽ തോറ്റു പോയതുകൊണ്ടു തളർന്നു പിന്മാറാൻ എനിക് കഴിയില്ല.

*കാരണം തോൽവിക്കു ശേഷമുള്ള ആ വിജയത്തിനും നല്ല മധുരമാണ്. ആദ്യം അനുഭവിക്കുമായിരുന്ന ജയത്തേകാളും ഏറെ മധുരം.*

Read More

😊fresh mind😊 മലയാളി thoughts

അമ്മ എല്ലാറ്റിലും സഹനയാണ്. സഹനയെന്നു അവളെ വിളിച്ചതുകൊണ്ട് അവൾ ഇന്നും സഹിക്കുന്നു എല്ലാം. എല്ലാം സഹിക്കുന്നത് കൊണ്ട് വേദനകൾക്ക് മാത്രം അവളുടെ പക്കൽ ക്ഷാമമില്ല.അമ്മേ ക്ഷമിക്കു എല്ലാം നമ്മുടെ തെറ്റാണ്.
🙏

-വി.ആർ.റിഥിന

Read More

എന്നും സൂര്യനെപോലെയായിരിക്കാൻ എന്നെയും അനുഗ്രഹിക്കേണമെ.
ആരെയും തൊട്ടറിയാതെ തന്നെ എല്ലാവർക്കും പ്രകാശമേകണം...
ഞാൻ പോലുമറിയരുത് ഞാൻ പൂക്കളുടെ ഊർജ്ജമാണെന്ന്...
ഞാൻ എത്ര വലുതാണെങ്കിലും മറ്റുള്ളവരുടെ മുന്നിൽ പൊട്ടുപോലെ ചെറുതാകണം...

Read More

ആഴി എന്നോടായി

കണ്ണിനു കാണാൻ കാഴ്ച്ചയില്ല
കാതിനു കേൾക്കാൻ രൌദ്ര സംഗീതം മാത്രം
ഭൂവിൻറെ നെഞ്ചകം തണുക്കാൻ തെളിനീരില്ല
അംബരം ചൂടേറ്റ് പുഴയായൊഴുകി
ഋതുവും കിരണവും തമ്മിലകന്നു
ഇന്നൊന്നിനുമൊന്നായി ബന്ധമില്ല

കാറ്റിൻറെയീണം വേരറിഞ്ഞിരുന്നില്ലെ
ഭൂവിൻറെ തണു വേരറിഞ്ഞിരുന്നില്ലെ
മഴയുടെ സുഗന്ധം മണ്ണറിഞ്ഞിരുന്നില്ലെ
മഴ തൻ തണു പൂവറിഞ്ഞിരുന്നില്ലെ

വർഷമാപക്ഷിക്കു പുരമേഞ്ഞിരുന്നില്ലെ
ആ പക്ഷികൾ, വർഷത്തിനമ്മക്ക്
അമ്മതാരാട്ടിനീണമായിരുന്നില്ലെ
ആ താരാട്ടു കേട്ടല്ലെ ചന്ദ്രൻ മയങ്ങിയെ
ആ താരാട്ടു കേട്ടല്ലെ സൂര്യനുണർന്നത്

ഭൂമിയായിരുന്നില്ലെ സകലകലാലയം
ഭൂമിയല്ലോ സർവ്വംസദാ മാതൃഭാവം
ആരാമധുര്യ സംഗീതം നിലപ്പിച്ചു
ആരാ ഋതുകിരണത്തിൻ കൂട്ടു ഭേധിച്ചു
ആരി കേളി സൌന്ദര്യം ഉടച്ചു
ആരി ഭൂമാതാക്ക് കാഴച്ചകളില്ലാതാക്കി
മാനവാ നീയാണോ...

ഭൂവിൻറെ മക്കൾ ചോദിച്ചു തുടങ്ങി
മാനവാ നീ ചെയ്ത പാപമെത്ര
നീയെനമ്മതൻ പൈതലല്ലെ
നീയൊരെൻ സോദരനല്ലെ
നാമ്മെല്ലാം ഈ ജഗത്തിൻ മക്കളല്ലെ

നീയെനമ്മയെ ഇരുട്ടില്ലാക്കി
എനമ്മതൻ പച്ചചേല നീ കറുപ്പാക്കി
എൻ അമ്മ തൻ മാറിലണിയുന്ന
പല്ലവനീലമണിമുത്തുമാല
നീ പൊട്ടിച്ചെറിഞ്ഞില്ലെ

എന്നെയെന്നമ്മയേറെ തടഞ്ഞു
അവനിനിയെത്ര തെറ്റുചെയ്താകിലും
അവനുമെൻ പൈതലെല്ലെയെന്ന്
ഇന്നു നീയാ അമ്മയെ മലിനമാക്കി
ആ അമ്മക്കു കാണാൻ കാഴ്ചയില്ലാതാക്കി

ഞാനുമിന്നെൻ ഉറവിടത്തിൽ നിന്ന്
എനമ്മക്കു കാഴ്ച്ച തിരികെ കൊടുത്തിടാൻ
എൻ പ്രിയതോഴിക്കൊപ്പം,
പൂവിൻറെ നർത്തകദ്ധ്യാപികക്കൊപ്പം
ഇലകൾതൻ ഗീതക സൃഷ്ടക്കൊപ്പം
ഇന്നിതാ ആഞ്ഞടിച്ചു തുടങ്ങി

ഇനിയെനമ്മയെ അന്ധയാകിടല്ലെ
എനമ്മതൻ മാല പൊട്ടിചെറിയല്ലെ
നീ നിനമ്മയെ കൊന്നുനിൻ
ഇരിപ്പിടം മുറിക്കല്ലെ...

Read More

ദൈവം വീതിച്ചു തന്ന വിധിയെ പഴിക്കാത്തവരായി 🤦‍🤦‍ ആരെങ്കിലുമുണ്ടകുമോ.എന്നാൽ ആ വിധിക്കും അപ്പുറം സഞ്ചരിക്കാൻ നമുക്കാകും.കഠിനപരിശ്രമത്തോടെയും പരിമിതികളെ കഴിവുകളാക്കി നൊമ്പരങ്ങളെയും പ്രതിസന്ധിയെയും പുഞ്ചിരിയാക്കി 😊😊മുന്നേറുന്നവർക്ക് അതിനു കഴിയും.
പ്രതിസന്ധികളെ അതിജീവിച്ചവർ മാത്രമാണ് ജീവിതവിജയം കരസ്ത്ഥമാക്കിയിട്ടുള്ളത്.

നീ നിൻറെ പ്രശ്നപരിഹാരത്തിനുള്ള വഴിയാണ്.
നിൻറെ പ്രശ്നങ്ങളാണ് നിൻറെ വഴിക്ക് തടസ്സമായിട്ടുള്ളത്.
നിൻറെ വഴിയിൽ തടസ്സമായിട്ടുള്ള പ്രശ്നങ്ങളെ ചെറുതാക്കി തളരാതെ നിൻറെ പ്രശ്ന പരിഹാരമാകുന്ന വഴിയിലൂടെ സഞ്ചരിക്കണം.....

Read More