അപരാജിതൻ

  • 19.5k
  • 4.5k

അപരാജിതൻ അവൻ അന്നും ഉറങ്ങിയത് മുത്തശ്ശിയുടെ അർജ്ജുനപ്പത്ത് കേട്ട് തലമുടിയിഴകളിലെ തലോടലും അനുഭവിച്ചാണ്. എന്നും അമ്മയേക്കാൾ മുത്തശ്ശിയെ ആയിരുന്നു ഇഷ്ട്ടം, അതങ്ങനെ അല്ലാതെ വരില്ലല്ലോ. മാസം, എ. ടി.എം. ഛർദിക്കുന്ന നോട്ടുകളുടെ മണം മാത്രമായിരുന്ന അമ്മ, പ്രസവിച്ച് പതിനാറാം നാൾ പിഞ്ചുപൈതലിന്റെ കരച്ചിലിനേക്കാൾ ആറക്ക ശമ്പളത്തിന് പ്രാധാന്യം നൽകി, അച്ഛനൊപ്പം വിദേശത്തേയ്ക്ക് പറന്നപ്പോൾ, കൂട്ടിരിയ്ക്കാനും നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ച് ചൂടുനൽകാനും പിന്നെ കുപ്പിപ്പാൽ ഇറ്റിച്ചു നൽകാനും മുത്തശ്ശിയല്ലാതെ ആരും ഉണ്ടായിരുന്നില്ലല്ലോ.സമ്പാദിക്കാനും പിടിച്ചെടുക്കാനും മത്സരിക്കാനും ഉള്ള നെട്ടോട്ടങ്ങളിൽ, സ്വപ്നങ്ങളും, പിടിച്ചുനടക്കാനുള്ള ചൂണ്ടുവിരലും, താരാട്ട് പാട്ടും നഷ്ടമാക്കി പൈതങ്ങളെ അല്ലേ, മാറ്റിനിർത്താൻ കഴിയൂ, അതിനിടയിൽ വല്ലാതെ ഒറ്റപ്പെടുന്ന അവന്റ നെറുകയിൽ തലോടലായും, പകച്ചു പോകുന്ന മനസിലേയ്ക്ക് ധൈര്യം വിളമ്പുന്ന മിത്തുകളുടെ ഘോഷയാത്രയായും പെയ്തിറങ്ങാൻ മുത്തശ്ശിമാർ കൂടി ഇല്ലങ്കിൽ, അതോർക്കുമ്പോൾ പരിമിതൻ വല്ലാതെ വിയർക്കും. അർജ്ജുനൻ ആയിരം അസ്ത്രങ്ങൾ തൊടുത്ത് പതിനായിരമാക്കുന്ന പാണ്ഡുപുത്രൻ, അവന് എന്നും വിസ്മയമായിരുന്നു, അവന്റെ അപരനാമങ്ങൾ ആവേശവും. പേടികൊണ്ട് വിറച്ചിരുന്ന ബാല്യകാല രാവുകളിൽ മുത്തശ്ശി