മീനുവിന്റെ കൊലയാളി ആര് - 15

  • 5.1k
  • 3.2k

ശരത് ഓരോന്നും ആലോചിച്ചു കൊണ്ട് അങ്ങനെ നിന്നു... "ടാ നമ്മുക്ക് സമയം കളയാതെ വീഡിയോ എഡിറ്റ്‌ ചെയ്യാൻ ഇരുന്നലോ..." രാഹുൽ ചോദിച്ചു "മം... ദേ വരുന്നു..." ശരത് പറഞ്ഞു അപ്പോഴേക്കും സുധിയും അങ്ങോട്ട്‌ വന്ന്...മൂന്ന് പേരും സമയം കളയാതെ ഉടനെ തന്നെ അവർ മീനുവിന്റെ അപ്പാർട്ട്മെന്റിൽ ഷൂട്ട്‌ ചെയ്ത വീഡിയോ ഉടനെ തന്നെ എഡിറ്റ്‌ ചെയാൻ ഇരുന്നു അങ്ങനെ അവർ അതിൽ മുഴുകി ഇരിക്കുന്ന സമയം പോലും ശരത്തിന്റെ മനസ്സിൽ മീനു മാത്രമായിരുന്നു... ഓരോ ഭാഗവും വളരെ സൂക്ഷിച്ചു അവർ നിരീക്ഷിക്കുവാൻ തുടങ്ങി... മീനുവിനെ അവർ കാണുന്ന സമയം റിപ്ലേ എന്ന് എഴുതി കാണിക്കുകയും സ്ലോ മോഷൻ ചെയുകയും മീനുവിനെ മാത്രം സൂം ചെയ്തു കാണിക്കുവാനും അവർ തുടങ്ങി.. " അയ്യോയ്.... "പെട്ടെന്നു ആ സമയം സുധി പറഞ്ഞു "എന്താടാ മനുഷ്യനെ പേടിപ്പിക്കാൻ ..." രാഹുൽ ചോദിച്ചു " ടാ നീ ഇതു നോക്കു... " സുധി വീഡിയോയിൽ ഉള്ളത് കാണിച്ചു