വൈരധി

  • 105

പള്ളിയിലെ മാർബിൽ പടികളിലൂടെ ഓടിക്കയറുമ്പോൾഇമ്പമാർന്ന സ്വരം അവളുടെ കാതുകളിൽ കുളിർമഴയായി പതിഞ്ഞു കൊണ്ടിരുന്നു...പാടുന്ന ആളുടെ മുഖമൊന്ന് കാണാനുള്ള കൊതിയോടെ ആൾ തിരക്കിനിടയിലൂടെഎങ്ങനെയോ എത്തി വലിഞ്ഞു മുന്നിലെത്തിയതും എണ്ണക്കറുപ്പുള്ള മെലിഞ്ഞൊരു പയ്യൻ പാടുന്നത് കണ്ടതുംഅവന്റെ സ്വര മാധുര്യത്തിൽ മയങ്ങി കണ്ണ് ചിമ്മാതെ അവളവനെ നോക്കി ലയിച്ചു നിന്നു... കണ്ണടച്ചു നിൽക്കുന്നവളുടെ കൈയ്യിൽ പിടിച്ചിട്ട് അമ്മച്ചി ചോദിച്ചു...മരിയാ, മോളിത്രയും സമയം എവിടെയായിരുന്നു? കാറിൽ വരാതെ നടന്നുവരേണ്ട കാര്യമുണ്ടായിരുന്നോ? നോക്ക് ആകെ വിയർത്തു കുളിച്ചു പോയി...കുഞ്ഞു ചിരിയോടെ അമ്മയുടെ നെഞ്ചിലേക്ക് ചേരുമ്പോഴും കുന്നേൽ വീട്ടിലെ ആൻമരിയയുടെ കണ്ണുകൾ ആരെയും ശ്രദ്ധിക്കാതെ ചിരിച്ച മുഖത്തോടെ പാട്ടുപാടുന്ന എണ്ണക്കറുപ്പുള്ള മെലിഞ്ഞ പയ്യനിലായിരുന്നു...അമ്മാ... എനിക്കും പള്ളിയിലെ മ്യൂസിക് ബാന്റിൽ ചേരണം... ആ ചെറുക്കൻ പാടുന്നത് പോലെ എനിക്കും പാടണം...മോളുടെ ഏതാഗ്രഹവും സാധിച്ചു കൊടുക്കുന്ന അമ്മ ആ ആഗ്രഹത്തിനും എതിര് പറയാതെ പറഞ്ഞു...അച്ചാച്ചനോട് പറഞ്ഞിട്ട് മോളിന്ന് തന്നെ ചേർന്നോളൂ... കുർബാന കഴിഞ്ഞ് ആളുകൾ പിരിയാൻ തുടങ്ങിയപ്പോൾ ആളുകൾക്കിടയിലൂടെ അവളുടെ കണ്ണുകൾ പിന്നെയും