കറുമ്പി

കറുമ്പിതന്റെ മുൻപിൽ സ്ഥാപിച്ച ആ കണ്ണാടി ചില്ലിൽ അവൾ സ്വയം ഒന്ന് വിലയിരുത്തി...... കറുത്ത് കുറച്ച് തടി മാത്രം ഉള്ള ഒരുവൾ..... കഥയിലെ സാധാരണ നായികമാരെ പോലെ മറുകൊ നുണക്കുഴിയോ ഇടംപല്ലോ വെണ്ണനിറമോ ഒന്നും ഇല്ല.... അവൾ ഒരു നിമിഷം തന്റെ അമ്മയേയും സഹോദരിമാരെയും ഓർത്തു.... വെളുത്ത് വെണ്ണ പോലെ ഇരിക്കുന്നവർ.... അതേ അമ്മയും അനിയനും അനിയത്തിയും പുറമെ നിന്ന് നോക്കുന്നവർക്ക് സൗന്ദര്യം നിറഞ്ഞവർ ആണ്..... അതിൽ ഒന്നും പെടാതെ നിൽക്കുന്നത് താനും..... നിറത്തിന്റെ പേരിൽ അനുഭവിച്ച അവക്ഞ്ഞ നിറഞ്ഞ വാക്കുകളും കളിയാക്കലുകളും മനസ്സിൽ ഓടി എത്തി.... പക്ഷെ അവ മനസ്സിലേക്ക് ആധിപത്യം സ്ഥാപിക്കാൻ സമ്മതിക്കാതെ ഒരു മുഖം കടന്നു വന്നു കറുത്ത് കൊമ്പൻ മീശയും വിയർപ്പിനാൽ ഒട്ടിയ ഒരു ശരീരവും ഉള്ള മനുഷ്യനെ ഓർമ്മ വന്നു..... അതേ തന്റെ അച്ഛൻ...... അച്ഛന്റെ നിറമാണെനിക്ക്..... തന്റെ കുടുംബത്തിന് വേണ്ടി രാവന്തിയോളം കഷ്ടപ്പെടുന്ന അച്ചന്റെ നിറം..... ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു......ഇവൾ കൃഷ്ണ......