Silk House - 1 in Malayalam Love Stories by Chithra Chithu books and stories PDF | സിൽക്ക് ഹൗസ് - 1

Featured Books
 • મારા અનુભવો - ભાગ 3

  ધારાવાહિક:- મારા અનુભવો ભાગ:- 3 શિર્ષક:- અતિથિ દેવો ભવ લેખક:...

 • ચુની

  "અરે, હાભળો સો?" "શ્યો મરી જ્યાં?" રસોડામાંથી ડોકિયું કરીને...

 • આત્મા નો પ્રેમ️ - 8

  નિયતિએ કહ્યું કે તું તો ભારે ડરપોક હેતુ આવી રીતે ડરી ડરીને આ...

 • નિસ્વાર્થ પ્રેમ

  તારો ને મારો એ નિસ્વાર્થ પ્રેમ ની ભાવનાયાદ આવે છે મને હરેક પ...

 • ચા ના બે કપ

  જીવનમાં સભ્યતા ની બાબતમાં એક ગરીબ સ્ત્રી એક ગોલ્ડ મેડાલીસ્ટ...

Categories
Share

സിൽക്ക് ഹൗസ് - 1

"നാളെ മുതൽ ഞാൻ സിൽക്ക് ഹൗസ് എന്ന തുണി കടയിൽ ജോലിക്ക് പോവുകയാണ്.. "ചാരുലത പറഞ്ഞു..

" ആ.. അപ്പോൾ നീ ഇനി പഠിക്കാൻ പോകുന്നില്ലെ.. ഡിഗ്രി ഇനി രണ്ടു കൊല്ലം അല്ലെ ഉള്ളു അതെല്ലാം നോക്കണം എന്ന് പറഞ്ഞിട്ട്..അമ്മ ചോദിച്ചു.. "

"അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.. പഠിത്തം അതും ഈ കുടുംബത്തിൽ ജനിച്ചതിനു ശേഷം..." ചാരു പുച്ഛത്തോടെ പറഞ്ഞു

"എന്താ.. മോളെ നീ ഇങ്ങനെയൊക്കെ പറയുന്നത്...നിനക്ക് പ്ലസ്ടുവിൽ നല്ല മാർക്ക്‌ ഉള്ളതല്ലെ എന്നിട്ടും...."

"മാർക്കു അതുകൊണ്ട് ഇനി ജീവിക്കാൻ കഴിയില്ല അമ്മേ...അമ്മ ജോലിക്ക് പോകുന്ന അടക്കകമ്പനിയിൽ നിന്നും ദിവസവും കിട്ടുന്ന 300 രൂപയാണ് നമ്മുടെ ജീവിതം മാർഗ്ഗം... അതിൽ എന്റെയും ഉണ്ണിയുടെയും തുടർന്നുള്ള പഠിത്തം, ലോൺ,നമ്മുടെ ചിലവും കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും.. പച്ചക്കറി കടയിലും പലചരക്കു കടയിലും ഇന്നും പറ്റ് ചോദിച്ചു... ഇനിയും ഈ അവസ്ഥ കണ്ടില്ല എന്ന് നടിക്കാൻ വയ്യ.. "


" അത് പിന്നെ മോളെ.. "

"അമ്മ ഒന്നും പറയണ്ട ഞാൻ നാളെ മുതൽ ടൗണിൽ ഉള്ള സിൽക്ക് ഹൗസ് തുണിക്കടയിൽ ജോലിക്ക് പോകുന്നു അത്ര തന്നെ.. ഞാൻ അത് തീരുമാനിച്ചു... ഇനി ഒരു മാറ്റവും ഇല്ലാ.. അത്രതന്നെ..നമ്മളെ ഉപേക്ഷിച്ചു പോയ അച്ഛനെ കുറിച്ച് ഓർത്ത് തളരാതെ ഞങ്ങളെ ഒറ്റയ്ക്ക് അമ്മ വളർത്തി വലുതാക്കി ഇനിയും അമ്മ ഒറ്റയ്ക്ക് ഭാരം ചുമക്കരുത് ഞാനും കുറച്ചു ഭാരം ചുമക്കാൻ തയ്യാറാണ്.. ഉണ്ണിയെ നന്നായി പഠിപ്പിക്കണം അത്ര തന്നെ... ചാരു പറഞ്ഞു.."

രാധ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ പതുകെ ഉമ്മറത്തു നിന്നും എഴുന്നേറ്റു അടുക്കളയിൽ പോയി എല്ലാവർക്കും ഉള്ള അത്താഴം വിളമ്പി.. എല്ലാവരും ഒന്നിച്ചു കഴിച്ചു ഭക്ഷണം കഴിക്കുമ്പോൾ ആ അമ്മയുടെ കണ്ണിൽ നിന്നും മക്കൾ കാണാതെ കണ്ണുനീർ പൊഴിഞ്ഞു..

ഭക്ഷണം കഴിച്ചതും എല്ലാവരും അവരവരുടെ പ്ലെയ്റ്റുകൾ കഴുകന്ന സ്ഥലത്തു കൊണ്ട് പോയി വെച്ചു... എന്നിട്ടു മുറിയിൽ പോയി കിടന്നു....ഈ സമയം ചാരുവിനു ശ്രീക്കുട്ടിയിൽ നിന്നും ഒരു കാൾ വന്നു

"ടാ .. നീ നാളെ ഉറപ്പായും ഷോപ്പിലേക്ക് വരില്ലെ.... നിന്റെ അമ്മ സമ്മതിച്ചോ..."

"ഉണ്ടാകും ഞാനും നാളെ വരും അതും 8 മണിയുടെ ബസ്സിൽ ഉണ്ടാകും... അമ്മ സമ്മതിച്ചില്ല... പക്ഷെ ഞാൻ അന്റെ തീരുമാനം പറഞ്ഞു നാളെ വരും അത്രതന്നെ..."

"ഓക്കേ... ടാ അപ്പോ ഗുഡ് നൈറ്റ്‌ നാളെ കാണാം.."

പിറ്റേന്ന് നേരം പുലർന്നു ചാരു തന്റെ പ്രാതൽ കാര്യങ്ങൾ എല്ലാം ചെയ്തു..എന്നിട്ടു വീട്ടിൽ നിന്നും ഇറങ്ങുന്ന സമയം അമ്മ അവൾക്കുള്ള ഭക്ഷണവുമായി വന്നു... അമ്മയുടെ മാറ്റം കണ്ടതും അവൾ ഒരു നിമിഷം നോക്കി നിന്നു..

" എന്റെ ഭാരം കുറക്കാൻ പോകുന്ന മോൾക്ക് എന്നും നല്ലതേ വരൂ.."അമ്മ അവളുടെ തലയിൽ പതിയെ തഴുകി കൊണ്ട് പറഞ്ഞു...

അവൾ ചെറിയ പുഞ്ചിരിയോടെ അവിടെ നിന്നും നടന്നു.. അവളുടെ രൂപം കണ്ണിൽ നിന്നും മറയും വരെ അമ്മ അവളെ നോക്കി നിന്നു...

"നിങ്ങൾ എന്നെ ഉപേക്ഷിച്ചു പോയി എങ്കിലും ഞാൻ ജീവിതത്തിൽ പോരാടി എന്റെ മക്കൾക്കായി.. ഇപ്പോൾ എനിക്കായി എന്റെ ചാരു ഉണ്ട് കൂട്ടിനു.... അമ്മ നിറക്കണ്ണുകളോടെ ചാരുവിന്റെ അച്ഛന്റെ ഫോട്ടോയിൽ നോക്കി പറഞ്ഞു..."

അപ്പോഴേക്കും ബസ്സ് സ്റ്റോപ്പിൽ എത്തിയ ചാരു ബസ്സിനായി കാത്തു നിന്നു കുറച്ചു കഴിഞ്ഞതും അവിടേക്കു 8 മണിയുടെ നീലാകാശം ബസ്സ് എത്തി... ചാരു അതിൽ കയറിയതും ചുറ്റും നോക്കി...

"ഇങ്ങോട്ട് വാ... പുറകിൽ ഉള്ള സീറ്റിൽ നിന്നും ശ്രീക്കുട്ടി കൈ കാണിച്ചു വിളിച്ചു ... ശ്രീക്കുട്ടിയെ കണ്ടതും ചാരു സന്തോഷത്തോടെ അവളുടെ അരികിൽ ചെന്നിരുന്നു...

"നീ വരില്ല എന്നാ ഞാൻ കരുതിയത്..."ശ്രീക്കുട്ടി പറഞ്ഞു

"ഏയ്യ് ഇനി തുടർന്ന് പഠിച്ചിട്ടും കാര്യമില്ലടാ... മൂന്ന് വർഷം വെറുതെ പോകും വല്ല കോഴ്സിന് പോകാൻ ഉള്ള പണവും ഇല്ലാ അപ്പോ ഇത് തന്നെയാ നല്ലത്..."

"ഉം.."ശ്രീക്കുട്ടി ഒന്ന് മൂളി

"അല്ല ഷോപ്പിലെ ഓണർ എങ്ങനെയാ ഭയങ്കര ദേഷ്യക്കാർ ആണോ..."ചാരു ചെറിയ പരുങ്ങലോടെ ചോദിച്ചു...

"ഏയ്യ് അങ്ങനെ പറയാൻ പറ്റില്ല എങ്കിലും ദേഷ്യപ്പെടും അതും കസ്റ്റമർ പൊട്ടിയാൽ.."

"എന്നുവെച്ചാൽ..."ചാരു സംശയം ഉയർത്തി

"എന്നുവെച്ചാൽ വസ്ത്രം എടുക്കാൻ വന്നവർ ഒന്നും എടുക്കാതെ പോയാൽ ചിലപ്പോ വഴക്ക് കേൾക്കും..."

"അയ്യോ..."

"ഏയ്യ് പേടിക്കണ്ട... അതൊക്കെ ഉണ്ടാകുന്നതല്ലെ പിന്നെ നീ കസ്റ്റമറെ മനസിലാക്കിയാൽ പിന്നെ കുഴപ്പമില്ല..."

"എന്ത്... അത് എങ്ങനെ..."അവരെ മനസിലാക്കാൻ കഴിയും

"ആ നിനക്ക് അത് പറഞ്ഞാൽ മനസിലാക്കില്ല... വഴിയേ മനസിലാകും... ഞാൻ ഉണ്ടാലോ കൂടെ പേടിക്കണ്ട..."ശ്രീക്കുട്ടി പറഞ്ഞു

"ഉം ശെരി... "

കുറച്ചു നേരത്തിനു ശേഷം ബസ്സ് ടൗണിൽ എത്തി.. എല്ലാവരും ബസ്സിൽ നിന്നും ഇറങ്ങി... ചാരുവും ശ്രീകുട്ടിയും ഒന്നിച്ചു ഇറങ്ങി നടന്നു...

" ദേ ആ കാണുന്ന സിൽക്ക് ഹൗസ് ആണ് നമ്മുടെ ഷോപ്പ്... കുറച്ചു മുന്നിൽ 2 നില കെട്ടിടമായി ഉയർന്നു നിൽക്കുന്ന ഒരു ഷോപ്പ് ചൂണ്ടി കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു...

ചാരു ഷോപ്പ് തലഉയർത്തി നോക്കി കൊണ്ട് നടന്നു...

ഇനി ഇവിടെയാണ്‌ തന്റെ ജീവിതം... ഇവിടെ നിന്നും കിട്ടുന്ന ശബളത്തിൽ ഒരുവിധം എല്ലാ പ്രേശ്നങ്ങളും തീർക്കണം... വീടിന്റെ ആധാരം ബാങ്കിൽ നിന്നും എടുക്കണം ... ഉണ്ണിയുടെ പഠിപ്പു... അങ്ങനെ പലതും ഓർത്തു അവൾ നടന്നു...

കടയുടെ മുന്നിൽ എത്തിയതും ഒരാൾ പുതിയ ഡ്രസ്സ്‌ കളക്ഷൻ ഡിസ്പ്ലേ ചെയുകയാണ്... നല്ല ഭംഗിയുള്ള വസ്ത്രങ്ങൾ വിലകൂടിയതും കുറഞ്ഞതുമായ വസ്ത്രം പ്രതിമകളിൽ ധരിച്ചു ഡിസ്പ്ലേ ചെയുന്നു...സാരി ചുറ്റി നിൽക്കുന്ന പ്രതിമകളെയും അവൾ നോക്കി.. എന്തൊരു അഴക്കോടെയാണ് പ്രതിമക്ക് സാരി ചുറ്റിയിരിക്കുന്നത്....

"ടാ..ശ്രീക്കുട്ടി വിളിച്ചു..എന്ത് നോക്കി നില്കുന്നു നീ വാ..."

"ഏയ്യ്..ഒന്നുമില്ല വെറുതെ.."

"ഉം.. ദേ ചെരിപ്പൊക്കെ ഇവിടെ ഈ സൈഡിൽ ഇടണം വാ..."

ശ്രീക്കുട്ടിയുടെ കൂടെ അവളും പോയി പാദരക്ഷകൾ ഊരി മാറ്റി.. അവിടെ വെച്ചു എന്നിട്ടു കടയുടെ അകത്തേക്ക് കയറി

"അല്ലാ ആരിത് ശ്രീ പുതിയ കുട്ടിയാണോ..."

"ഉം. അതെ...എന്റെ വീടിനടത്താ..."

"എന്താ പേര്..."

" ചാരുലത... "

"നല്ല പേര് ഞാൻ സലിം ഇവിടെ 30 വർഷമായി ജോലി ചെയുന്നു.. മോളു വാ..."

അദ്ദേഹത്തെ നോക്കി ഒരു പുഞ്ചിരി തൂകി അവൾ അകത്തേക്ക് നടന്നു... പുറമെ നിന്നും കാണുന്നപോലെ അല്ല കട... അതിന്റെ അകത്തുള്ള ഭംഗി അവൾ നോക്കി നിന്നു.. ഒരുപാട് നിറത്തിൽ ഉള്ള വസ്ത്രങ്ങൾ എവിടെ നോക്കിയാലും കാണാം... ചുമരിൽ പോലും കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഉള്ള വസ്ത്രങ്ങൾ കാണുന്നു... എല്ലാറ്റിനും പ്രേത്യേക ആകർഷണം തോന്നു... അടുക്കും ചിട്ടയോടെയും റാക്കിൽ ഉള്ള വസ്ത്രങ്ങൾ ഇരിക്കുന്നു....അവൾ അതെല്ലാം നോക്കി നിൽക്കുമ്പോ.

"ഉം...ഇനി നീ ഇവിടെ തന്നെയല്ലെ വാ ഇങ്ങനെ ഒരുദിവസം. കൊണ്ട് നോക്കി കണ്ണുപറ്റണ്ടാ..."

അതുകേട്ടതും ചാരു ശ്രീക്കുട്ടിയെ ഒരു ചിരിയോടെ നോക്കി...

"വായോ നിനക്ക് ഏതൊക്കെ ഡ്രസ്സ്‌ എവിടെയൊക്കെ ഉള്ളത് എന്ന് കാണിച്ചു തരാം... ശ്രീക്കുട്ടി ചാരുവിന്റെ കൈയിൽ പിടിച്ചു നടന്നു..."

"ദേ.. ഇത് ലിഫ്റ്റ്.. ഇത് പക്ഷെ കസ്റ്റമർക്കുള്ളതാ നമ്മുക്കല്ല... അവരുടെ കൂടെ വേണം ചാ പോകാം അത്രതന്നെ.."

"ഉം..."

"ഇത് ഗ്രൗണ്ട് ഫ്ലവർ ഇവിടെ ഫാൻസി, ഷർട്ട്‌പീസ്, ബ്ലൗസ്പീസ്, മുണ്ടും, സാരിയുമാണ് ഉള്ളത്...വാ ഇനി മുകളിൽ കുട്ടികൾ അതായത് ജനിച്ച ആൺകുട്ടികൾ പെൺകുട്ടികൾക്കുള്ള എല്ലാ വസ്ത്രവും ഉണ്ട്.. പിന്നെ അതിനും മുകളിൽ മുതിർന്നവരുടെ റെഡിമെയ്ഡ് ഷർട്ടും സ്ത്രീകൾക്കുള്ള മാക്സി ചുരിദാർ, പിന്നെ ഇനറും എല്ലാം ഉണ്ട്... പിന്നെ ഡ്രസ്സ്‌ ചേഞ്ച്‌റൂമും ഉണ്ട്..."

" ഉം.."

ശ്രീക്കുട്ടി പറഞ്ഞുകൊണ്ട് തന്നെ ചാരുവിന് എല്ലാതും കാണിച്ചു കൊടുത്തു... കുറച്ചു കഴിഞ്ഞതും ഷോപ്പിലേക്ക് എല്ലാവരും വരാൻ തുടങ്ങി എല്ലാവരും ചാരുവിനെ പരിചയപെട്ടു... ഈ സമയം അവരുടെ മുതലാളി അക്ബർ അങ്ങോട്ട്‌ വന്നു...

അദ്ദേഹത്തെ കണ്ടതും ശ്രീക്കുട്ടി ചാരുവിനെയും കൂട്ടി അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു

" ഓ.. ഇതാണോ നീ പറഞ്ഞ കുട്ടി... "

"ഉം അതെ ഇക്ക..."

" പരിചയം ഉണ്ടോ.. ഏതെങ്കിലും കടയിൽ നിന്ന്... ചാരുവിനെ നോക്കി അദ്ദേഹം ചോദിച്ചു... "

"ഇല്ലാ അവൾ പറഞ്ഞു..."

"ഉം അപ്പോ തത്കാലം കല്യാണി ചേച്ചിയുടെ കൂടെ സാരി സെക്ഷനിൽ നില്ക്കു... പിന്നെ ഇവളുടെ ഫ്ലോറിൽ പോകാം... അദ്ദേഹം പറഞ്ഞു.."

ചെറിയ വിഷമത്തോടെ ചാരു സമ്മതിച്ചു...

ശ്രീക്കുട്ടിയും ചെറിയ സങ്കടത്തോടെ മുകളിൽ കയറിപ്പോയി.

ചാരു പതിയെ സാരി സെക്ഷനിൽ പോയി... അവിടെ നിൽകുന്ന ചേച്ചിയെ പരിജയപ്പെട്ടു.... അന്ന് മുഴുവനും അവൾ വെറുതെ കല്യാണി ചേച്ചിയുടെ കൂടെ നിന്നു... ചേച്ചി കസ്റ്റമറെ അറ്റന്റു ചെയ്യുന്നതും സാരി മടക്കുന്നതും നോക്കി ആ ദിനം തള്ളി നീക്കി...

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു ചാരു ഒരുവിധം എല്ലാം പഠിച്ചു തുടങ്ങി.. സാരി മടക്കാനും കസ്റ്റമറെ അറ്റന്റ് ചെയ്യാനും...

"അതേയ് നാളെ വരുമ്പോൾ ആരും ചോറ് കൊണ്ടുവരണ്ടാ...കസ്റ്റമർ ഓന്നുമില്ലാത്ത ഉച്ച സമയം തന്റെ സ്റ്റാഫിനെ വിളിച്ചു അക്‌ബർ പറഞ്ഞു

"എന്താ... വിശേഷം എല്ലാവരും ചോദിച്ചു.."

"നാളെ എന്റെ ആസിഫ് നിങ്ങളുടെ കുഞ്ഞിക്ക അമേരിക്കയിൽ നിന്നും നാട്ടിൽ വരും അതുകൊണ്ട് വൈകുംന്നേരം ഒരു പാർട്ടി ഉണ്ട് നിങ്ങൾ എല്ലാവരും ഉച്ചക്ക് വീട്ടിൽ വരണം ഉമ്മ നിങ്ങളെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്‌... അക്ബർ പറഞ്ഞു... എല്ലാവരും തലയാട്ടി

ആരായിരിക്കും ആ വരുന്ന മുതലാളി... ചാരു മനസ്സിൽ ആലോചിച്ചു...തുടരും