Secret discovered by Abhi - 2 books and stories free download online pdf in Malayalam

അഭി കണ്ടെത്തിയ രഹസ്യം - 2

കൈയിലെ ഞരമ്പ് മുറിച്ചു മുറിയിൽ രക്തവെള്ളത്തിൽ കിടക്കുകയാണ് സ്വാതി എന്ന പെൺകുട്ടി...

"സ്വാതീ... ടാ... കണ്ണ് തുറക്ക്.... ടാ.... സ്വാതീ... ഗീത കണ്ണീരോടെ വിളിച്ചു... "

അതു കണ്ടതും അഭിയും കീർത്തിയും ആകെ തകർന്നു ഉടനെ അഭി ടേബിൾ മേൽ ഉണ്ടായിരുന്ന നീല ചുരിദാർ ഷാൾ വലിച്ചു കീറി എന്നിട്ടു ആ തുണി ഉപയോഗിച്ച് അവളുടെ കൈയിൽ വരിഞ്ഞുമുറുക്കി കെട്ടി... എല്ലാവരും ഒന്നിച്ച് അവളെ പൊക്കി എടുത്തു കൊണ്ട് നേരെ സിറ്റ്ഔട്ടിൽ വന്നു ... അപ്പോഴേക്കും അങ്ങോട്ട്‌ വിവരം അറിഞ്ഞ നാണിയമ്മ ഓടി എത്തി..


"ആയോ.. എന്റെ പൊന്നു മോളെ നിനക്ക് എന്തു പറ്റി... നീ ഇവളുടെ കൂടെ ഉണ്ടായിരുന്നില്ലെ .. ഈശ്വരാ... മോളെ സ്വാതി... മോളെ... അവർ വേദനയോടെ ആ കുട്ടിയെ വിളിച്ചു... എന്തു പറ്റിയതാ.. എന്തിനാ ഇവൾ ഇങ്ങനെ ഒരു കടുംകൈ ചെയ്തത്..."


"അറിയില്ല ഇന്നലെ രാത്രിയിൽ പാലും കുടിച്ച് എന്റെ കൂടെ സുഖമായി ഉറങ്ങിയതാ... എന്ത് പറ്റി എന്നറിയില്ല ഞാൻ രാവിലെ നോക്കുമ്പോ...അവൾ പൊട്ടി കരഞ്ഞു...

ഉടനെ തന്നെ നാണിയമ്മ ആർക്കോ ഫോൺ ചെയ്തു...

"അവൾക്കു വല്ല പ്രേമം ഉണ്ടായിരുന്നോ... നാണിയമ്മ വീണ്ടും ചോദിച്ചു... "

"ഇല്ല.. അവൾക്കു അങ്ങനെ ഒന്നും ഇല്ലാ.. പിന്നെ എന്തിനാ ഇവൾ ഈ കടുംകൈ ചെയ്തത് എന്ന് അറിയില്ല... ഗീത പറഞ്ഞു.. "

അപ്പോഴേക്കും ആംബുലൻസും അങ്ങോട്ടു ചീറി പാഞ്ഞു വന്നു... ഉടനെ തന്നെ എല്ലാവരും സ്വാതിയെ അതിൽ കയറ്റി ഗീതയും വണ്ടിയിൽ അവളുടെ കൂടെ കയറി...

"ഞാനും പോകുന്നു.. ബാക്കി എല്ലാവരും എത്രയും പെട്ടന്ന് റെഡിയായി ഹോട്ടലിൽ പോകണം.... അതും പറഞ്ഞ്... സാരി തുമ്പുഎടുത്തു ഇടുപിൽ കുത്തികൊണ്ടു നാണിയമ്മയും അതിൽ കയറി... "

കീർത്തി തിരിഞ്ഞു നടക്കാൻ ശ്രെമിച്ചതും എല്ലാം കണ്ട് അമ്പരന്ന് നിൽപ്പാണ് അഭി..

"ടാ.. ഹലോ.. വാ.. പോകാം.. എന്താ ഇങ്ങനെ നിൽക്കുന്നത്... "

"ഏയ്യ് ഒന്നുമില്ല എങ്കിലും ആ കുട്ടി എന്തിനായിരിക്കും ഇത് ചെയ്തത്.... എനിക്ക് എന്തോ ഒരു വലായ്ക പോലെ... "അഭി പരിഭ്രമത്തോടെ പറഞ്ഞു..

"മ്മ്... നീ വാ... നാണിയമ്മ പറഞ്ഞത് കേട്ടില്ലേ നീ.. "


"ഈ നാണിയമ്മ ശെരിക്കും ആരാണ്... അഭി സംശയത്തോടെ ചോദിച്ചു... "

" ടാ.. അവർ ഈ ഹോസ്റ്റൽ വാർടൺ എന്ന് പറയാം.. മാത്രമല്ല നമ്മുടെ ഹോട്ടലിൽ പത്തുവർഷമായി ജോലി ചെയുന്നു... ഇവിടെ നാണിയമ്മ എന്തു പറയുന്നോ.. അതു മാത്രം അനുസരിക്കുക.. എം. ഡിയുടെ മുറിയിൽ അനുവാദം ഇല്ലാതെ കയറി ചെല്ലുന്ന ആളുകളിൽ ഒരാൾ ആണ് നാണിയമ്മ... മനസ്സിലായോ... "


" മ്മ്.. "അഭി ഒന്ന് മൂളി...

"എങ്കിൽ വാ നമുക്ക് റെഡിയാകാം.. സമയം അധികം ഇല്ല വാൻ ഉടനെ എത്തും... "

അവർ പതുകെ മുറിയിൽ വന്നു അപ്പോഴാണ് ഫോൺ ബെൽ ചെയുന്ന ശബ്ദം അഭി കേട്ടത്.. മേശമേൽ ഉള്ള ഫോൺ അവൾ കൈയിൽ എടുത്തു സ്‌ക്രീനിൽ തെളിഞ്ഞ നമ്പർ കണ്ടതും അവളുടെ മിഴികൾ നിറഞ്ഞു.. ചുണ്ടുകൾ മന്ത്രിച്ചു... അച്ഛൻ.. അവൾ കാൾ അറ്റൻഡ് ചെയ്യാതെ നോക്കി നിന്നു...

"ആരാണ്.. കുറെ നേരമായല്ലോ അറ്റൻഡ് ചെയ്തു സംസാരിക്കൂ... "കീർത്തി പറഞ്ഞു..


"അതു.. അതു അച്ഛൻ ആണ്.. പക്ഷെ അച്ഛന്റെ ശബ്ദം ഇപ്പോൾ കേട്ടാൽ ഞാൻ കരയും മനസ്സിൽ ഒരു വല്ലാത്ത ഭാരം... "അഭി പറഞ്ഞു...

" ടാ.. നിനക്ക്...ഭ്രാന്ത് ഉണ്ടോ.. നീ ഒന്നും വിചാരിക്കരുത് അവൾക്കു ഒന്നും സംഭവിക്കില്ല..ബി.. പോസറ്റീവ്.. അച്ഛനോട് സംസാരിക്കൂ... "


"അതു പിന്നെ ഞാൻ എനിക്കു എന്തോ.. അച്ഛന്റെ ശബ്ദം കേട്ടാൽ ഞാൻ ചിലപ്പോ കരയും.. "

"നീ എന്താ അഭി കുഞ്ഞു കുട്ടികളെ പോലെ...നീ സംസാരിച്ചില്ലായെങ്കിൽ അവർ പേടിക്കും.. ഉം എടുത്തു സംസാരിക്കു.. ഞാൻ കുളിച്ചിട്ടു വരാം... കീർത്തി അതും പറഞ്ഞ് ബാത്ത്‌റൂമിൽ പോയി.. "

അപ്പോഴേക്കും അച്ഛന്റെ കാൾ കട്ട്‌ ആയി പോയിരുന്നു... അഭി ഉടനെ തന്നെ അച്ഛന് തിരിച്ചു കാൾ ചെയ്തു..

"മോളു.. അഭി.. "അച്ഛൻ സ്നേഹത്തോടെ വിളിച്ചു..


"അച്ഛാ.. സോറി ഞാൻ അച്ഛൻ വിളിക്കുമ്പോ ബാത്ത്റൂമിൽ ആയിരുന്നു.. "

"ഓ.. സാരമില്ല മോൾക്ക്‌ അവിടെ സുഖം ആണോ.. ഹോസ്റ്റൽ സൗകര്യം എങ്ങനെ ഉണ്ട്‌.. ഇന്നലെ വിളിക്കാൻ വിചാരിച്ചതായിരുന്നു.. അച്ഛൻ ആന്റിയുടെ വീട്ടിൽ പോയി തിരികെ വരാൻ വൈകി... "

"മ്മ് സാരമില്ല.. ഹോസ്റ്റൽ കൊള്ളാം അച്ഛാ.. എനിക്ക് ഇവിടെ ഒരു കുഴപ്പവും ഇല്ല.. ഞാൻ കീർത്തിയുടെ കൂടെയാണ്.. ഞങ്ങൾ ഒരുമിച്ചാ ഒരു മുറിയിൽ... "

കുറച്ചു കഴിഞ്ഞതും അമ്മ സുമിത്രയും അവളോട്‌ സംസാരിച്ചു. കൂട്ടത്തിൽ കീർത്തിയോടും സംസാരിച്ചു.. വിശേഷങ്ങൾ പങ്കുവെച്ച ശേഷം അഭിയും ജോലിക്കു പോകാൻ തയ്യാറായി... അവർ മുറിയുടെ വാതിലിൽ പൂട്ടിയ ശേഷം ഹോസ്റ്റലിന്റെ ഗേറ്റിന്റെ അരികിൽ വന്നു..

"അല്ല ടാ.. അളിയാ.. ഇത് നോക്കു പുതിയ അഡ്മിഷൻ ആണ് എന്ന് തോന്നുന്നു കൊള്ളാം.. നല്ല ചരക്കാണ് മോനെ... റോഡിന്റെ ഒപോസിറ്റ് നിന്നുകൊണ്ടു ഹോസ്റ്റലിൽ നോക്കുന്ന ഒരു പൂവാലൻ അഭിയെ നോക്കി തന്റെ കൂട്ടുകാരനോട് പറഞ്ഞു... "

"ടാ... മതിയെടാ നിർത്തിക്കോ. നിന്റെ ഈ പരിപാടി... കീർത്തി അവർക്കു നേരെ ദേഷ്യത്തിൽ വിരൽ ചൂണ്ടി പാഞ്ഞു... "

"എന്തോന്ന് ചെയ്യുമ്മടീ.. നീ എന്നെ... "അവൻ പരിഹാസഭാവത്തോടെ ചോദിച്ചു....

"നിനക്ക് കാണണോ... "കീർത്തി ദേഷ്യത്തിൽ ചോദിച്ചു...

"ആ. കാണിച്ചു താ.. ഞങ്ങൾ എല്ലാവരും റെഡിയാണ്... നിനക്ക് ധൈര്യമുണ്ടെങ്കിൽ കാണിച്ചു താടീ... അവന്മാർ അവളെ നോക്കി പറഞ്ഞു... "

"ടാ... "

പ്രശ്നം ആധികരിക്കുന്നത് കണ്ടതും.. അഭി വേഗം കീർത്തിയെ പിടിച്ച് വലിച്ചു... അപ്പോഴേക്കും ഹോട്ടൽ വാഹനം അങ്ങോട്ട്‌ വന്നു.. അതിൽ അഭിയും കീർത്തിയും കയറി അപ്പോഴേക്കും ഹോസ്റ്റലിൽ ഉണ്ടായിരുന്ന മറ്റു പെൺകുട്ടികളും ഓടി വന്നു വണ്ടിയിൽ കയറി..വാൻ നീങ്ങി തുടങ്ങിയതും...

" നീ എന്തിനാ ഇതിനൊക്കെ ചൂടാകുന്നത്.. "അഭി ചോദിച്ചു..

"ഇതിനെതിരെ പ്രതികരിചില്ലായെങ്കിൽ പിന്നെ എന്തിനു പ്രതികരിക്കണം... കീർത്തി ദേഷ്യത്തിൽ ചോദിച്ചു.. "

അഭി പിന്നെ ഒന്നും പറഞ്ഞില്ല അവൾ ഒരു മൗനം പാലിച്ചു ഇരുന്നു... കുറച്ചു കഴിഞ്ഞതും അവർ ഹോട്ടലിൽ എത്തി.. വണ്ടി അവരെ ഇറക്കി വിട്ടതും അടുത്ത ട്രിപ്പിനായി ഹോസ്റ്റലിൽ പോയി...


"ടാ.. സോറി ട്ടോ എനിക്ക് അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ.. നീ ഒന്നും കാര്യമാക്കല്ലെ... ട്ടാ.. "കീർത്തി പറഞ്ഞു

അഭി അതിനു ഒരു പുഞ്ചിരി സമ്മാനിച്ചു.. അവർ ഓഫീസിൽ കയറി... കീർത്തി പറയുന്നത് പോലെ അഭി അവളുടെ വർക്കും ആരംഭിച്ചു എന്നാലും അവളുടെ മനസ്സിൽ സ്വാതി ഉണ്ടായിരുന്നു...

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ മെസ്സിൽ ചെന്ന അഭി അപ്പോഴാണ് നാണിയമ്മയെ കണ്ടത്.. അവരെ കണ്ടതും അഭി ഞെട്ടി


"കീർത്തി ദേ.. നോക്ക് നാണിയമ്മ..
ഈശ്വരാ.. ഇവർ ഇത്ര പെട്ടന്ന് ഇങ്ങു വന്നോ... പോയി ചോദിച്ചു നോക്കാം ആ കുട്ടിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്‌ എന്ന്.. "

"ഉം.. വാ ചോദിച്ചു നോക്കാം... "

ഇരുവരും നാണിയമ്മയുടെ അടുത്തു എത്തി..

"നാണിയമ്മേ... കീർത്തി അവരെ വിളിച്ചു... "

"ആ... എന്താ കീർത്തി.. "

"അല്ല.. സ്വാതി ഇപ്പോൾ അവൾക്കു എങ്ങനെ ഉണ്ട്‌... "

"ആ അവൾക്കു കുഴപ്പമില്ല.. അവൾ ഡിസ്ചാർജ് ആയി പോയി അവളുടെ വീട്ടിലേക്കു... "

"ആണോ... ഹാവൂ... സമാധാനമായി..കീർത്തി പറഞ്ഞു... "

പതിയെ നാണിയമ്മ അവിടെ നിന്നും നടന്നു പോയി... കീർത്തിയും അഭിയും ഓഫിസിൽ പോയി... പിന്നെ അതുവരെ പെണ്ടിംഗ് ആയി കിടക്കുന്ന വർക്ക്‌ അവർ ചെയ്തു ബില്ലുകൾ കളളക്ക്റ്റ് ചെയ്യുകയും അതെല്ലാം കമ്പ്യൂട്ടറിൽ ഫീഡ് ചെയ്യുകയും ...അങ്ങനെ ഓരോന്നും ചെയ്തു അവരുടെ ടൈം പോയി... ആറു മണിയായതും അഭിയും കീർത്തിയും ഹോസ്റ്റലിൽ പോകാൻ തയ്യാറായി... അവർ പുറത്തു പോയതും അവരുടെ വാഹനം അവിടെ നില്കുന്നുണ്ടായിരുന്നു...

അവർ അതിൽ കയറി നിമിഷങ്ങൾ കൊണ്ടു അവർ ഹോസ്റ്റലിൽ എത്തി.. മുറിയിൽ കയറി ഹാൻഡ് ബാഗ് കട്ടിലിൽ വെച്ച ശേഷം അഭി നേരെ സ്വാതിയുടെ മുറിയിൽ പോയി...

അവിടെ ഗീത മാത്രം ഉണ്ടായിരുന്നു... എന്തോ ആലോചനയിൽ ആയിരുന്നു അവൾ... അഭിയെ കണ്ടതും...

വരൂ.. അവൾ കട്ടിലിൽ ഇരുന്നു കൊണ്ടു വിഷമത്തോടെ അഭിയെ നോക്കി വിളിച്ചു...

"സ്വാതി എവിടെ... അവൾക്കു ഇപ്പോൾ എങ്ങനെ ഉണ്ട്‌... അവൾ എന്തിനാ അങ്ങനെ ചെയ്തത്.. അഭി ചോദിച്ചു...

പെട്ടന്ന് ഗീത അഭിയെ കെട്ടിപിടിച്ചു കരഞ്ഞു.. അവളും പതിയെ കൈകൾ കൊണ്ടു അവളുടെ പുറം തലോടി

"സാരമില്ല.. കരയണ്ട അവൾക്കു ഒന്നും കുഴപ്പമില്ലല്ലോ.. "

ഇല്ല... ഞങ്ങൾ കൃത്യസമയത്തു ഹോസ്പിറ്റലിൽ പോയതിനാൽ അവൾക്കു വലിയ കുഴപ്പമില്ല.. ബ്ലഡ്‌ ഒന്നും അധികം വാർ ന്നു പോയില്ല.. പക്ഷെ എന്തോ എനിക്കറിയില്ല.. അവളുടെ അച്ഛനും അമ്മയും വന്നതും അവൾ ഒറ്റക്കു അവരോടു സംസാരിച്ചു.. എന്നോട് പുറത്തു നിൽക്കാനും പറഞ്ഞു.. ഞാൻ ഉടനെ തന്നെ മുറിയുടെ പുറത്തു പോയി... കുറച്ചു കഴിഞ്ഞതും അവളുടെ അച്ഛൻ ദേഷ്യത്തിൽമുറിയിൽ നിന്നും വന്നു.. ഞാൻ വിളിച്ചിട്ടും കേൾക്കാത്ത പോലെ പുറത്തു നിൽക്കുന്ന നാണിയമ്മയുടെ അടുത്തേക്ക് പോയി അവരോടു എന്തോ സംസാരിച്ചു... തിരിച്ചു നാണിയമ്മയും ദേഷ്യത്തോടെ സംസാരിച്ചു കുറച്ചു കഴിഞ്ഞതും ആ അച്ഛൻ എന്റെ അരികിൽ വന്നു... അവളെ ഡിസ്ചാർജ് ചെയ്തു പോവുകയാണ് എന്നു പറഞ്ഞു... പറ്റുമെങ്കിൽ നീ ഈ ജോലി ഉപേക്ഷിച്ചു പോവുക എന്നും പറഞ്ഞു.. അതിനു കാരണം അച്ഛൻ പറഞ്ഞില്ല.. എനിക്ക് ഒന്നും മനസിലാകുന്നില്ല... സ്വാതി അവൾ...അവൾ എന്റെ ഏറ്റവും അടുത്ത തോഴി കൂടിയായിരുന്നു... അതെല്ലാം പറഞ്ഞ് ഗീത കരയാൻ തുടങ്ങി...

അവളെ സമാധാനിപ്പിച്ച ശേഷം അഭി പതിയെ അവളുടെ മുറിയിലേക്ക് നടന്നു.. അപ്പോഴും അവളുടെ മനസ്സിൽ ഓരോ ചിന്തകൾ കടന്ന് കൂടി... നേരം ഒത്തിരി ആയതും എല്ലാവരും പതിവ് പോലെ മെസ്സിൽ പോയി ഭക്ഷണം കഴിച്ചു.. പതിവ് പോലെ രാത്രിയിൽ കിട്ടുന്ന സമയത്തെ പാലുമായി നാണിയമ്മ വന്നു... അഭിയും അതു വാങ്ങിച്ചു കുടിച്ച് കിടന്നു...

പിറ്റേന്ന് രാവിലെ എഴുന്നേറ്റതും കീർത്തി ബാത്‌റൂമിൽ കയറിയ സമയം അഭി അങ്ങോട്ടും ഇങ്ങോട്ടും ഇരു കൈകളും കോർത്തു നടന്നു..

ഇവിടെ എന്തോ ഒരു പ്രശ്നം... ഉണ്ട്‌... എപ്പോഴും ഞാൻ ഇങ്ങിനെ മയങ്ങുകയില്ല.. രാത്രിയിൽ ചെറിയ അനക്കം ഉണ്ടായാൽ പോലും ഞാൻ എഴുന്നേൽക്കും എന്നാൽ ഇവിടെ വന്നതിനു ശേഷം എനിക്കു ഒന്നും... അറിയുന്നില്ല.. എന്തോ ഉണ്ട്‌.. എന്തിനു സ്വാതി അതു ചെയ്തു.. എന്തിനു അവൾ ഇതുവരെ ചെയ്ത ജോലിയുടെ കൂലിയും സാധങ്ങൾ എടുക്കാതെയും അവർ പോയി... ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ഞാൻ കണ്ടതും എന്തു സംഭവിച്ചാലും തിരിച്ചു പോകില്ല... രെണ്ട്‌ ദിവസം കൊണ്ടു ജോലി രാജിവെച്ചു പോയാൽ അച്ഛന് അതു സഹിക്കില്ല.. ഇല്ല ഞാൻ തിരിച്ചു പോകില്ല കണ്ടെത്തും ഇവിടെ ഒളിഞ്ഞിരിക്കുന്ന രഹസ്യം.....



തുടരും

🌹chithu🌹