Who is Meenu's killer - 9 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 9

അങ്ങനെ അവർ മൂന്ന് പേരും അധികം താമസിയാതെ തന്നെ മീനു മരണപെട്ട ആ കെട്ടിടത്തിനു അരികിലേക്ക് ചെറിയ പേടിയോടെ തന്നെ വന്നു...

"ടാ ഇവിടെ കുറച്ചു അപ്പുറത്ത് ആളുകൾ ഇപ്പോഴും താമസം ഉണ്ട്‌ അതുകൊണ്ട് കൂടുതൽ ഒച്ചയും ബഹളവും ഉണ്ടാകരുത്... മാത്രമല്ല ലൈറ്റും നമ്മുക്ക് കൂടുതൽ സമയം ഉപയോഗിക്കാൻ കഴിയില്ല..." രാഹുൽ പറഞ്ഞു

"ഉവ്വ്..." സുധിയും ശരത്തും ഒന്ന് മൂളി...

"നമ്മൾ കൂടുതൽ നൈറ്റ്‌ വിഷനിൽ ആയിരിക്കും ഷൂട്ട് ചെയുന്നത് വീണ്ടും പറയുന്നു എന്തു സംഭവിച്ചാലും ഫുൾ എക്സ്പ്ലോർ ചെയ്യണം മറക്കണ്ട നമ്മൾ പെർമിഷൻ വാങ്ങാതെയാണ് ഇങ്ങോട്ട് വന്നിരിക്കുന്നത് അതുകൊണ്ട് പ്ലീസ്... ഇനിയിപ്പോ നിർഭാഗ്യവശാൽ ആരെങ്കിലും കാണുകയാണ് എങ്കിൽ പോലും നമ്മുടെ ഫുടേജ് സൂക്ഷിക്കണം...." രാഹുൽ വീണ്ടും പറഞ്ഞു

"ഓ ശെരി..."രണ്ടുപേരും ഒരുപോലെ പറഞ്ഞു

അങ്ങനെ അവർ ആ കെട്ടിടത്തിനു അടുത്തേക്ക് എത്തിയതും ക്യാമറ ഓൺ ചെയ്തു

"ഹെലോ ഗയ്‌സ് വെൽക്കം ബാക്ക് ഖോസ്റ്റ് വീഡിയോ...ഇന്ന് നമ്മൾ ദേ ഈ കാണുന്ന ബിൽഡിങ് ആണ് എക്സ്പ്ലോർ ചെയാൻ പോകുന്നത്.. ഇതുവരെയും തന്ന സപ്പോർട്ടിനും ഇനിയും നൽകുന്ന സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ട് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം... ഇവിടെ നിന്നുകൊണ്ട് കൂടുതൽ സംസാരിക്കാൻ കഴിയില്ല അതുകൊണ്ട് നമ്മുക്ക് പെട്ടന്ന് തന്നെ അകത്തേക്ക് പോകാം... അവിടെ ചെന്നിട്ടു ഞാൻ നിങ്ങള്ക്ക് ഈ സ്ഥലത്തിന്റെ സ്റ്റോറി പറയാം... "രാഹുൽ അവരുടെ വീഡിയോ കാണുന്നവരോട് പറഞ്ഞു

എന്നാൽ നമ്മുക്ക് സമയം കളയാതെ അകത്തേക്ക് പോകാം ഫുട്സ്റ്റെപ് പോലും വളരെ പതുകെ സൂക്ഷിച്ച മാത്രമേ വക്കാവൂ കാരണം ചെറിയ ശബ്ദം പോലും കേച്ച് ചെയ്യണം..." ശരത് പറഞ്ഞു

"ഓ ബിൽഡിങ് കാണുമ്പോ തന്നെ ഒരു പേടി.." സുധി വിറയലോടെ പറഞ്ഞു

"നീ പേടിച്ചു മുള്ളരുത് ട്ടാ.." ശരത് കളിയാക്കുന്ന സ്വരത്തിൽ പറഞ്ഞു

"ഒന്ന് പോടെയ്.."

മൂന്നുപേരും പതിയെ അകത്തേക്ക് കയറി...

" ടാ നൈറ്റ്‌ വിഷൻ സെറ്റ് ആക്കിയോ.. "ശരത് ചോദിച്ചു

" ആ..." സുധി പറഞ്ഞു

"ഹെന്റമ്മോ.. ഈ ബിൽഡിങ് ആകെ ഇടിയാറായി എന്നാണ് തോന്നുന്നത് കണ്ടില്ലെ സീലിംഗ് മുഴുവനും ഭിത്തി മുഴുവനും വിള്ളൽ ആണ്.." സുധി പറഞ്ഞു

" ആാാ... മ്മ്മ്മ്മ്....."അവർ മൂന്നുപേരും ഒരു ശബ്ദം കേട്ടു...

" ടാ..നീ കേട്ടോ"സുധി കണ്ണുകൾ ഉരുട്ടി കൊണ്ട് ചോദിച്ചു

"മം ദേ ആ ഭാഗത്തു..."ശരത് പറഞ്ഞു

"നമ്മുക്ക് ഇവിടം നോക്കിയിട്ട് പോകണോ അതോ ആദ്യം അത് നോക്കണോ..."സുധി പേടിയോടെ ചോദിച്ചു

"ശബ്ദം കേട്ട ഭാഗത്തേക്ക്‌ പോകാം.." രാഹുൽ പറഞ്ഞു

മൂന്നുപേരും പതിയെ അങ്ങോട്ട്‌ നടന്നു..

" ഇവിടെ ഒന്നും ഇല്ലല്ലോ പക്ഷെ ഇവിടെയാണ്‌ ആ ശബ്ദം കേട്ടത്... എങ്കിൽ നമ്മുക്ക് ഇവിടെ തന്നെ... "രാഹുൽ അത് സംസാരിച്ചു തീരുമ്പോഴേക്കും
പെട്ടന്ന് മുകളിൽ ആരോ നടക്കുന്നതിന്റെയും കല്ലുകൾ ചുമരിൽ വലിച്ചു എറിയുന്നത്തിന്റെയും ശബ്ദം അവർ കേട്ടു...

"ടാ ഇപ്പോൾ ശബ്ദം മുകളിൽ ആണ് കേൾക്കുന്നത് നമ്മുക്ക് അങ്ങോട്ട്‌ പോകാം...." ശരത് പറഞ്ഞു

"ഞാൻ ഇവിടെ വെച്ചു ഈ സ്ഥലത്തിന്റെ സ്റ്റോറി പറയാം എന്ന് കരുതി.."രാഹുൽ പറഞ്ഞു

"എന്നാൽ പറ എന്നിട്ട് അങ്ങോട്ട്‌ പോകാം.." സുധി അവന്റെ പക്ഷം പറഞ്ഞു

രാഹുൽ ആ സ്റ്റോറി അവിടെ നിന്നു കൊണ്ട് പറയാൻ തുടങ്ങി...

"മം... ഈ ബിൽഡിങ്ന് ഓപ്പോസിറ്റായി കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ചേരി ഉണ്ടായിരുന്നു അവിടെ ഉണ്ടായിരുന്ന ആളുകൾക്ക് ഗവണ്മെന്റ് ആ സമയം ഒരു പദ്ധതി ഉണ്ടാക്കി അങ്ങനെ ആ ചേരിയിൽ ഉള്ളവർക്ക് ഗവണ്മെന്റ് അപ്പാർട്ട്മെന്റ് കെട്ടികൊടുക്കാൻ തീരുമാനിച്ചു അതാണ്‌ ദേ ഈ കാണുന്ന മൂന്ന് അപ്പാർട്ട്മെന്റും... ഈ കെട്ടിടത്തിന്റെ ജോലി ആരംഭിച്ചപ്പോൾ ആ ചേരിയിൽ ഉള്ളവരും ഇവിടെ ജോലിക്ക് വന്നിരുന്നു അങ്ങനെ ഇവിടെ ജോലിക്ക് വന്ന ഒരു സ്ത്രിയുടെ മകൾ ആണ് മീനു ആ കുട്ടി ഒരു ദിവസം അവളുടെ അമ്മയെ കാണാൻ വന്നപ്പോൾ മുകളിൽ നിന്നും നമ്മൾ നിൽക്കുന്ന ഈ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും താഴെ വീണു മരിച്ചു എന്നാണ് അറിഞ്ഞത്.. അതിൽ പിന്നെ ആ കുട്ടിയുടെ ആത്മാവിനെ ഇവിടെ ജോലിക്ക് വന്ന ഒത്തിരിപേർ കാണാൻ ഇടയുണ്ടായി ഒടുവിൽ ഇങ്ങോട്ട് ആരും തന്നെ വരാതെയായി എന്തിന് പകൽ വിറകു പെറുക്കാൻ പോലും ഇങ്ങോട്ട് ആരും വരാറില്ല എന്നാണ് ഞാൻ അറിഞ്ഞത്... .."രാഹുൽ സ്റ്റോറി പറഞ്ഞു നിർത്തി

കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അവർ മൂന്നുപേരും പെട്ടന്ന് തന്നെ മുകളിലേക്കു ഓടി കയറി... അവർ പടിയിൽ കയറി പോകുന്ന സമയം ഒരു കറുത്ത രൂപം അവർ മുകളിൽ കണ്ടു അത് കണ്ടതും സുധി പേടിച്ചു.... അവൻ പെട്ടന്ന് തന്നെ ഒരു അലർച്ചയോടെ തിരിഞ്ഞു ഓടാൻ ശ്രെമിച്ചു ആ സമയം അവന്റെ കാലു തെന്നി താഴേക്കു വീഴുകയും ചെയ്തു... ഉടനെ രാഹുലും ശരത്തും താഴെ സുധിയുടെ അരികിലേക്ക് ഓടിവന്നു ഇതേ സമയം മുകളിൽ നിന്നും ഒരു പൊട്ടിച്ചിരിയും അതിനോടൊപ്പം തന്നെ കരച്ചിലും കേൾക്കാൻ തുടങ്ങി...മൂന്ന് പേരും അത് കേട്ട് പേടിച്ചു എങ്കിലും അത് മീനുവാണ് എന്ന് മനസിലായി എങ്കിലും ഉള്ളിലെ ഭയം മറച്ചു വെച്ചുകൊണ്ട് അങ്ങോട്ട്‌ പോകാനും അത് ഷൂട്ട്‌ ചെയാനും തീരുമാനിച്ചു


തുടരും