dowry books and stories free download online pdf in Malayalam

സ്ത്രീധനം

"അമ്മേ മോളുവിനെ നോക്കിക്കോളൂ ഞാൻ ഒരിടം വരെ പോയിട്ട് വരാം...രാധിക അതും പറഞ്ഞു കൊണ്ട് പുറത്തേക്കു പോകാൻ നോക്കുന്ന സമയം അവളുടെ മൂന്ന് വയസ്സ് പ്രായം ഉള്ള മകൾ അവളുടെ അരികിൽ ഓടി എത്തി...

"അമ്മേ... അമ്മേ ഞാനും.." നീലിമ കൊഞ്ചി

"അമ്മ ഒരു ജോലി തേടി പോവുകയാണ് മോളു...അമ്മ വൈകുന്നേരം നേരം വരുമ്പോൾ അമ്മയുടെ വാവക്ക് ചോക്ലേറ്റും നിറയെ മിട്ടായിയും മേടിച്ചു വരാം കേട്ടോ...."രാധിക അതും പറഞ്ഞുകൊണ്ട് മകൾക്ക് ഒരു മുത്തം നൽകി മുന്നോട്ടു നടന്നു...

വീട്ടിൽ നിന്നും ഒരു ചെറിയ മണ്ണിട്ട ഇടവഴിയിലൂടെ പോയാൽ മാത്രമേ ടാറിട്ട റോഡിൽ എത്തുകയുള്ളു അവൾ ആ വഴിയിലൂടെ മുന്നോട്ടു നടന്നു അപ്പോഴും അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകി...

അവൾ മിഴികൾ തുടച്ച ശേഷം മുന്നോട്ടു നടന്നു... ബസ് സ്റ്റോപ്പിൽ എത്തിയതും അവൾക്കറിയുന്ന ഒത്തിരി പേര് ഉണ്ടായിരുന്നു...

"അല്ല ആരിത് രാധികയോ... എപ്പോൾ വന്നു ഭർത്താവ് വന്നിട്ടുണ്ടോ..."

"ഞാൻ ഇന്നല്ലേ... ഇല്ല ചേട്ടന് കുറച്ചു ജോലി തിരക്ക് കാരണം വന്നില്ല ഞങ്ങളെ കൊണ്ടുപോകാൻ വരും..."

"മോളു.."

"അവൾ വീട്ടിൽ ഉണ്ട് അമ്മയുടെ അടുത്തു..."

"അല്ല അപ്പോൾ നീ എങ്ങോട്ടാ പോകുന്നത്.."

"ഞാൻ ഒന്ന് ടൗൺവരെ മോളുവിന്‌ കുറച് സാധങ്ങൾ വാങ്ങിക്കാൻ..." രാധിക പറഞ്ഞു

അപ്പോഴേക്കും അവിടെ ബസ്സിന്റെ ശബ്ദം കേട്ടതും എല്ലാവരും ഇരുന്ന കവുങ്ങിന്റെ തടിയിൽ നിന്നും എഴുന്നേറ്റു... കൈയിൽ ബസ് ടിക്കറ്റ് വാങ്ങിക്കാൻ ഉള്ള പൈസയും എടുത്തു.... ബസ് അരികിൽ വന്നതും എല്ലാവരും ഓരുത്തരായി അതിൽ കയറി കുറച്ചു പേർക്ക് ഇരിക്കാൻ സീറ്റ് കിട്ടി ചിലർ നിൽക്കുകയാണ് ചെയ്തത്... അധികം വൈകാതെ തന്നെ ബസ് ടൗണിൽ എത്തി.. രാധിക അപ്പോഴും എന്തോ ഒരു വിഷാതഭാവത്തോടെ തന്നെയായിരുന്നു... ബസ്സ് ഇറങ്ങിയ രാധിക നേരെ ചെന്നു കയറിയത് അവിടെ ഉള്ള A2 പോലീസ് സ്റ്റേഷനിൽ ആണ്...

"സാർ.. "അവൾ പോലീസ് സ്റ്റേഷനിൽ കയറി വിളിച്ചു

എന്നാൽ ആരും തന്നെ അവളെ ശ്രെദ്ധിക്കാതെ അവരുടെ ജോലിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു...

"സാർ... "അവൾ വീണ്ടും വിളിച്ചു അന്നേരം കോൺസ്റ്റബിൾ സുധാകരൻ അവളെ നോക്കി

"മം..." രാവിലേ തന്നെ വന്നോളും സാർ അതു കാണിനില്ല ഇതു കാണാനില്ല എന്നും പറഞ്ഞു മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ

"സാർ..."

"ആ... കംപ്ലയിന്റ് അല്ലെ നിനക്കു എന്താണ് പറയാൻ ഉള്ളത് അത് ഒരു വെള്ള പേപ്പറിൽ എഴുതി അവിടെ വെച്ചിട്ട് പോക്കോ...ഞങ്ങൾ വിളിക്കാം.."

"സാർ... പക്ഷെ.."

"ദേ പെണ്ണെ രാവിലെ തന്നെ ദേഷ്യം പിടിപ്പിക്കരുത്.... പറഞ്ഞല്ലോ കംപ്ലയിന്റ് അവിടെ എഴുതി പൊക്കോ..."

" സാർ ഞാൻ മൂന്ന് പേരെ കൊന്നിട്ടാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്..." രാധിക ഉച്ചതിൽ അലറി..

അത് കേട്ടതും പോലീസ് എല്ലാവരും അവളെ നോക്കി പിന്നെ അവളുടെ ചുറ്റുമായി ഇരുന്നു

അവൾ ആ കഥ പറയാൻ തുടങ്ങി

ഞാൻ രാധിക കുമരനെല്ലൂർ ഗ്രാമത്തിൽ ആണ് വളർന്നത് പ്ലസ്‌ ടു വരെ പഠിച്ചു... ഒരു പാവപെട്ട കുടുംബമാണ് എന്റെ അച്ഛൻ കൃഷി പണിക്കു പോകുന്നു അമ്മ അടുത്തുള്ള ക്വാറിയിൽ ജോലിക്ക് പോകുന്നു ഞാൻ ഒറ്റ മകളെ ആയതുകൊണ്ട് തന്നെ എനിക്ക് ഒരു കുറവുമില്ലാതെ അവർ വളർത്തി എനിക്കും എന്റെ അച്ഛനും അമ്മായിമായിരുന്നു ലോകം അവർ എന്തു പറഞ്ഞാലും അനുസരിച്ചു നടക്കുന്ന കുട്ടി .. ഗ്രാമത്തിൽ ഉള്ളവർ പോലും ആ രാധികയെ കണ്ടു പഠിക്കണം പെൺകുട്ടിയായാൽ അങ്ങനെ വേണം എന്ന് പറയുമായിരുന്നു അത്രക്കും അനുസരണയുള്ള കുട്ടി... എന്താണോ കൈയിൽ ഉള്ളത് അതിൽ സന്തോഷത്തോടെ ജീവിക്കുന്ന കുടുംബ... അവൾക്കു ആരോടും ഒരു അസൂയയോ കുശുമ്പും ഇല്ലാത്ത കുട്ടി ആയിരുന്നു...


ഒരു ദിവസം കവലയിൽ ഒരു സന്ധ്യാസമയം...

എന്താണ് വേലു മോളുവിന്റെ പഠിത്തം ഒക്കെ കഴിഞ്ഞോ..ബ്രോക്കെർ നാരായണൻ അവർ എല്ലാവരും കൂടി ഉള്ള കുട്ടേട്ടന്റെ ചായക്കടയിൽ വെച്ചു ചോദിച്ചു

"മം..കഴിഞ്ഞു ഇനിയും മോളു എന്തൊക്കയോ പഠിക്കണം എന്ന് പറയുണ്ട് ജോലിക്ക് പോകാൻ.." വേലു പറഞ്ഞു

"ഓ... ന്റെ വേലു നീ ഏതു ലോകത്താണ് ജീവിക്കുന്നത് പെൺകുട്ടികൾ അധികം പഠിച്ചാലും ജോലിക്ക് പോയാലും കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിൽ അടുക്കളയിൽ ജോലി ചെയ്യുന്ന കുട്ടി തന്നെയാണ്..."

"അതെ... പക്ഷെ ന്റെ കുട്ടി എന്തു ചോദിച്ചാലും ഞാൻ അത് നിറവേറ്റും അത് നിനക്ക് അറിയുന്നതല്ലേ നാരായണാ..."


"മ്മ്മ്... നി ഞാൻ പറയുന്നത് കേൾക്കു നിനക്ക് പറ്റിയ ഒരു ആലോചന വന്നിട്ടുണ്ട്... നല്ല ചെക്കനാണ് ചെറുക്കന്റെ പേര് ഷൈൻ ദുബൈയിൽ ജോലി ചെയ്തു ഇപ്പോൾ നാട്ടിൽ വന്നു ചെറിയൊരു പലചരക്കു കട വെച്ചു തടത്തുന്നു... അവർക്കു ഒരു പെൺകുട്ടി ഉള്ള വീട്ടിൽ നിന്നുമാണ് വിവാഹയോഗം അപ്പോൾ എനിക്ക് നമ്മുടെ രാധികയെ ഓർമ്മ വന്നു..."

"നീ പറയുന്നത്...."

"നോക്കു വേലു എന്റെ അറിവിൽ നിന്റെ കൊച്ചിന് ഇതിലും വലിയ നല്ലൊരു ബന്ധം കിട്ടുകയില്ല അതുകൊണ്ട് കളയരുത്... ദേ ഇതാണ് ചെറുക്കന്റെ ഫോട്ടോ നോക്കിയിട്ട് നിന്റെ കുടുംബവുമായി സംസാരിച്ചിട്ട് നാളെ ഇതേ സമയം ഇവിടെ തന്നെ വന്നു പറ..."

വേലു അത് കേട്ടതും കടയിൽ നിന്നും വീട്ടിലേക്കു നടന്നു... പോകുന്ന സമയം വീട്ടിലേക്കു വേണ്ട പച്ചക്കറിയും അദ്ദേഹം മേടിക്കാൻ മറന്നില്ല..അങ്ങനെ അദ്ദേഹം തന്റെ വീട്ടിൽ എത്തിയതും

"ഭാനു... ഭാനുമതി നീ എവിടെ.."

"ആ ദാ വരുന്നു.. "ഭാനു അകത്തു നിന്നും ഉമ്മറത്തേക്ക് ഓടിയെത്തി

" നീ എന്തു എടുക്കുവായിരുന്നു അകത്തു എത്ര നേരമായി വിളിക്കുന്നു..."

"ഞാൻ അടുക്കളയിലായിരുന്നു മനുഷ്യാ..എന്തുവാ കാര്യം..."

"നോക്കു ദേ ഈ ഫോട്ടോ നോക്കു.."

"അല്ല എന്തു ഫോട്ടോയാ ഇതു... ആരുടെയാണിത്..."

"അത് പിന്നെ ഞാൻ ഇന്ന് ബ്രോക്കർ നാരായണനെ ആള് തന്ന ഫോട്ടോയാണിത്.."

"എനിക്ക് മനസിലായില്ല.."

"നമ്മുടെ കുട്ടിക്ക് വന്ന ആലോചനയുമായി അല്ല മോളു എവിടെ..."

"അവൾ അവിടെ ഉണ്ട്‌ അകത്തിരുന്നു പഠിക്കുന്നു...അതും പറഞ്ഞുകൊണ്ട് ഭാനു ആ ഫോട്ടോ കൈയിൽ എടുത്തു നോക്കി...ആ ഛായചിത്രം കണ്ടതും ഭാനുവിന് ചെറുക്കനെ ഇഷ്ടമായി..."

"ചെറുക്കൻ ആള് കൊള്ളാം... നല്ല ചന്തുമുണ്ട് കാണാൻ...ആ ബ്രോക്കർ നാരായണൻ പറഞ്ഞത് ശെരിയാണ് നമ്മുടെ മോൾക്ക്‌ ഈ ചെറുക്കൻ നന്നായി ചേരും..."

" അപ്പോ ഇതു നടത്താം അല്ലെ.. "

"ഇനി ആലോചിക്കാൻ എന്തിരിക്കുന്നു നമ്മുക്ക് ഇതു നടത്താം..."

"പക്ഷെ മോളുവിന്റെ പഠിത്തം അവളുടെ ആഗ്രഹം അവളുടെ സ്വപ്നം..."

" എന്തു സ്വപ്നം എത്ര പഠിപ്പുള്ള പെൺകുട്ടിയായാലും നാളെ ഭർത്താവിന്റെ വീട്ടിൽ വേലക്കാരി തന്നെ ഇന്നത്തെ കാലത്ത് എല്ലാവരും പറയുന്നുണ്ട് പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണം പഠിക്കണം എന്നൊക്കെ പക്ഷെ എന്തൊക്കെ പറഞ്ഞാലും പെൺകുട്ടികൾ തീയിൽ കഴിയാൻ വിധിക്കപ്പെട്ടവർ തന്നെ.. പിന്നെ നല്ല സ്വഭാവം, പാചകം, വീട്ടിൽ ഉള്ളവരെ അനുസരിക്കുക അതാണ്‌ പെൺകുട്ടികൾക്ക് ഏറ്റവും വലുത് അതിൽ നമ്മുടെ മകൾ ഒന്നാം റാങ്ക് ആണ്... "ഭാനു പറഞ്ഞു

ഭാനു തന്റെ ഭർത്താവ് വാങ്ങി കൊണ്ട് വന്ന പച്ചക്കറി കവർ വാങ്ങിച്ചു കൊണ്ട് അകത്തേക്ക് പോയി... തന്റെ ജോലികൾ തുടരാൻ...

അപ്പോഴും കൈയിൽ ഒരു സിഗരറ്റും വെച്ചുകൊണ്ട് ആലോചനയിൽ ആയിരുന്നു വേലു.... കുറച്ചു നേരം ആലോചിച്ച ശേഷം അദ്ദേഹം ഭാനു ബാത്റൂമിൽ പകർത്തിയ ചൂട് വെള്ളത്തിൽ കുളിക്കാൻ നടന്നു... എന്നാൽ അപ്പോഴും അദ്ദേഹം പല ചിന്തയിൽ തന്നെയായിരുന്നു

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു നാരായണനും തന്റെ ഭാര്യയും പറയുന്നത് ശെരിയാണ് എന്ന് പതിയെ പതിയെ വേലുവിനും തോന്നി.. ഒടുവിൽ അദ്ദേഹം ആ കല്യാണം നടത്താൻ തന്നെ തീരുമാനിച്ചു അന്ന് രാത്രി

"മോളെ രാധികേ..."

"ആ അച്ഛാ ദേ വരുന്നു... "അകത്തു തന്റെ പുസ്തകം വായിച്ചു പഠിക്കുന്നതിനിടയിൽ ആണ് രാധിക അത് പറഞ്ഞത് അവൾ പതിയെ തന്റെ പുസ്തകം അടച്ചു അവൾ ആ സമയം തന്റെ പുസ്തകം അടച്ചു വെച്ചത് താൽക്കാലികമാകും എന്ന് കരുതി എന്നാൽ അവൾക്കു അറിയിലായിരുന്നു അത് നിരന്തരമാണ് എന്ന്

അവൾ അച്ഛന്റെ അരികിൽ വന്നു...

"അച്ഛാ.."

"ആ മോളെ നീ ഇവിടെ ഇരിക്ക് അച്ഛന് മോളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്‌..." അന്നേരം അമ്മയും അവിടെ ഉണ്ടായിരുന്നു അവൾ അമ്മയെ ഒന്ന് നോക്കി..

"എന്താ അച്ഛാ..."

"ഒന്നുമില്ല അത് മോളെ നാളെ നിന്നെ പെണ്ണുകാണാൻ ഒരു കൂട്ടര് വരും... നല്ല കുടുംബം നല്ല ചെറുക്കൻ ആണ് നമ്മുക്ക് പറ്റിയ ബന്ധമാണ് അതുകൊണ്ടാ അച്ഛൻ വരാൻ പറഞ്ഞത് മോൾക്ക്‌..."

"അതിനെന്താ അച്ഛാ എനിക്കറിയാം നിങ്ങൾ രണ്ടു പേരും എനിക്ക് വേണ്ടിയാണ് ജീവിക്കുന്നത്.... എനിക്ക് തെറ്റായി നിങ്ങൾ ഒന്നും ചെയ്യില്ല അതുകൊണ്ട് അച്ഛൻ തീരുമാനിച്ചത് നടക്കട്ടെ.. മാത്രമല്ല ഏതു സാഹചര്യത്തിലും നിങ്ങൾ രണ്ടുപേരും തലകുനിയാനും പാടില്ല... അതുകൊണ്ട് നിങ്ങൾ എന്താണോ തീരുമാനിക്കുന്നത് അത് നടക്കട്ടെ..."

"അപ്പോൾ മോൾക്ക്‌ ഇതിൽ ഒരു പ്രേശ്നവും ഇല്ലേ.."

"എന്തു പ്രശ്നം അച്ഛൻ മുന്നോട്ടു പോകുന്നു അല്ലെങ്കിൽ അച്ഛൻ കാണിക്കുന്ന വഴിയിലൂടെയാണ് ഞാൻ മുന്നോട്ടു പോകുന്നത് അത് ഒരിക്കലും എനിക്ക് ആപത്താകില്ല.. "

മകളുടെ വാക്കുകൾ കേട്ടതും ഭാനുവും വേലുവും പരസ്പരം ഒന്ന് നോക്കി.. തങ്ങളുടെ മകളും നിന്നും ഈ വാക്കുകൾ അവർ പ്രതീക്ഷിച്ചില്ല...കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അവൾ അവിടെ നിന്നും എഴുന്നേറ്റു തന്റെ അച്ഛനെയും അമ്മയെയും ഒന്ന് നോക്കിയശേഷം.. രാധിക അവളുടെ മുറിയിൽ പോയി കതക് അടച്ചു...

"അച്ഛനിൽ നിന്നും ഞാൻ ഇതു ഒട്ടും പ്രക്ഷിചില്ല... എന്റെ സ്വപ്നം ഒരു ടീച്ചർ ആകുന്നതാണ് എന്റെ അച്ഛനും അമ്മയും എനിക്ക് തുണയായി ഉണ്ടാകും എന്നുകരുതി പക്ഷെ ദൈവമേ എന്റെ സ്വപ്നം ഇതോടെ തകരും എന്ന് ഞാൻ വിചാരിച്ചില്ല... ഒരിക്കലും എനിക്ക് എന്റെ അച്ഛനെയും അമ്മയെയും ധിക്കരിക്കാൻ കഴിയില്ല കാരണം അവർ എന്നെ അത്രക്കും സ്നേഹത്തോടെയും ഒരു കുറവും ഇല്ലാതെയാണ് വളർത്തിയത്... ഇനി എന്തു സംഭവിച്ചാലും അത് എന്റെ നല്ലതിനാണ്... അവൾ ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് തകർന്നിരുന്നു.. ആരും കാണാതെ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി ആ മുറിയിൽ അത് ലയിച്ച് ചേർന്നു ...

അങ്ങനെ പിറ്റേന്ന് അവളെ പെണ്ണുകാണാൻ ചടങ്ങിനായി അവളുടെ വീട് പതിവിലും സുന്ദരമായി... ചെറുക്കന്റെ വീട്ടുക്കാർ വരുന്ന നിമിഷത്തിനായി അവർ കാത്തിരുന്നു... ഒരു വെള്ള നിറ ഇനോവായിൽ എല്ലാവരും വന്നു..

അതിൽ പിങ്ക് നിറ ഷർട്ടും ജീൻസ് പാന്റും ധരിച്ചു കൊണ്ട് ഷൈൻ ഇറങ്ങി...

ചെറുക്കനും അവന്റെ അച്ഛനും അമ്മയും രണ്ടു ബന്ധുക്കളും ബ്രോക്കെർ നാരായണനും ഒന്നിച്ചാണ് വന്നത്...

"വരണം... വരണം..". വേലു വിളിച്ചു

എല്ലാവരും ഉമ്മറത്തു കയറി നേരെ ഹാളിൽ ഉള്ള സോഫയിൽ ഇരുന്നു...അവർക്കായി വാങ്ങിച്ച പലഹാരവും മറ്റും ഭാനു അവർക്കു മുന്നിൽ ഉള്ള ടേബിളിന്റെ മേൽ വെച്ചു..

"കുട്ടിയെ വിളിച്ചോളൂ..."

ഭാനു തന്റെ മകളെ അകത്തു നിന്നും ഹാളിലേക്ക് കൂട്ടികൊണ്ട് വന്നു... അവളെ കണ്ടതും ചെറുക്കനും വീട്ടുകാർക്കും വളരെയധികം ഇഷ്ടമായി...രണ്ടു വീട്ടുകാർക്കും പരസ്പരം ഇഷ്ടമായതിനു ശേഷം അവരുടെ വിവാഹവും ഇരു വീട്ടുകാരും നടത്താൻ തീരുമാനിച്ചു

"അപ്പോ ഇഷ്ടമായ സ്ഥിതിക്ക് മറ്റു കാര്യങ്ങൾ കൂടി സംസാരിചോളൂ..." നാരായണൻ പറഞ്ഞു

"ഇതിൽ ഇപ്പോൾ സംസാരിക്കാൻ ഒന്നുമില്ല എന്റെ നാരായണാ ഞങ്ങൾ മുൻപ് പറഞ്ഞതു തന്നെയാണ് ഇപ്പോഴും പറയുന്നത് ഞങ്ങൾക്ക് കുട്ടിയെ മതി വേറെ ഒന്നും വേണ്ട.." ചെറുക്കന്റെ അമ്മ പറഞ്ഞു

"അങ്ങനെ പറഞ്ഞാൽ പറ്റില്ല നിങ്ങൾ കുട്ടിക്ക് എത്ര ഇടണം എന്ന് പറഞ്ഞാൽ..." വേലു പറഞ്ഞു

"നിങ്ങൾ നിങ്ങളുടെ മകൾക്കു എത്ര ഇടണം എന്ന് ആഗ്രഹിക്കുന്നുവോ അത് മതി... നിങ്ങളുടെ മകളുടെ സന്തോഷത്തിനും നിങ്ങളുടെ നിലക്കും വിലക്കും ഉള്ളത് ഇട്ടാൽ മതി ഞങ്ങൾക്കായി ഒന്നും വേണ്ട.."ചെറുക്കന്റെ അച്ഛൻ അശോകൻ പറഞ്ഞു

"ഞാൻ എന്തായാലും എന്റെ മോൾക്ക്‌ പത്തു പവൻ ഇടാം പിന്നെ ഈ വീടും കിടപ്പാടവും എന്റെ മോൾക്ക്‌ തന്നെയാണ് ഞങ്ങളുടെ കാലശേഷം..."

കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ ചെറുക്കന്റെ വീട്ടുക്കാർ പെൺകുട്ടിയുടെ ജാതകവും വാങ്ങിച്ചു കൊണ്ട് അവിടെ നിന്നും സന്തോഷത്തോടെ യാത്രയായി എന്നാൽ അപ്പോഴും രാധികയുടെ മിഴികൾ നിറഞ്ഞിരുന്നു തന്റെ ആഗ്രഹം നടക്കാതെ പോയതിൽ... അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു ഇരുവർക്കും 9 പൊരുത്തവും ഉണ്ടെന്നു അറിഞ്ഞതും അടുത്തു തന്നെ ചെറിയ രീതിയിൽ ഒരു നിശ്ചയം നടത്തി..

അപ്പോ അടുത്തു വരുന്ന മീനത്തിലെ ആദ്യ മുഹൂർത്തത്തിൽ ഇരുവരുടെയും വിവാഹം നടത്താം... അങ്ങനെ അന്നേ ദിവസം ഒരു മോതിരവും വളയും ഇട്ടു കൊണ്ട് ഷൈൻ അവളെ തന്റെ ഭാവി വധുവാക്കി...

വളരെ സന്തോഷത്തോടെ അന്നത്തെ ദിവസം കടന്നു... പോയി... പിന്നീട് അങ്ങോട്ട്‌ കല്യാണ തിരക്കുള്ള സമയമായിരുന്നു ഇരു വീട്ടുകാര്ക്കും കല്യാണ മണ്ഡപം,പാചകത്തിനു ആളെ നോക്കൽ,സ്വർണം വാങ്ങിക്കാൻ, ഡ്രസ്സ്‌ വാങ്ങിക്കാൻ,ഇൻവിറ്റേഷൻ എല്ലാവർക്കും കൊടുക്കുകയും അവരെ ക്ഷണിക്കുകയും അങ്ങനെ അങ്ങനെ...

ആ ദിവസം വന്നു ഷൈന്റെയും രാധികയുടെയും ദിവസം ആളുകൾ എല്ലാം അവരെ ശ്രെദ്ധിക്കുന്ന ദിവസം അവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി തിളങ്ങുന്ന ദിവസം... വിവാഹം വളരെ ഭംഗിയായി അർഭാടമായി നടന്നു... പത്തിരുപതു വർഷം തങ്ങളുടെ ജീവനായ മകൾ തങ്ങൾ ജീവിക്കാൻ കാരണമായ മകൾ അവരിൽ നിന്നും അടർന്നു പോവുകയാണ് സഹിക്കാൻ കഴിയാതെ വേലുവും ഭാനുവും കണ്ണുനീർ പൊഴിച്ചു... രാധികയുടെയും അവസ്ഥ അത് തന്നെ... അങ്ങനെ അവൾ അവിടെ നിന്നും ആ ഗ്രമത്തിൽ നിന്നും യാത്രയായി തന്റെ ഭർത്താവിന്റെ കൈകൾ പിടിച്ചു കൊണ്ട് പുതിയൊരു ജീവിതത്തിലേക്ക്...

വളരെ സന്തോഷത്തോടെ പോയിരുന്ന അവളുടെ ജീവിതം പിന്നെ പതിയെ പതിയെ ദുഃഖത്തിൽ മുങ്ങി ... എന്തിനും ഏതിനും അമ്മായിയമ്മ അവളെ കുറ്റം പറയാൻ തുടങ്ങി...

ഒരു ദിവസം രാത്രി

"എന്തുവാ ഇതു ഒരു രുചിയും ഇല്ല ഉപ്പുമില്ല മുളകും ഇല്ല ഓ ഇങ്ങിനെ ഒരെണ്ണം ആണലോ എന്റെ മോന് കിട്ടിയത് ഇത്ര കൊല്ലമായിട്ടും നന്നായി പാചകം ചെയാൻ പഠിച്ചില്ലേ നീ..... ഇതൊക്കെ തിന്നു എന്റെ മോൻ മെലിഞ്ഞു..."

"അമ്മ ഒന്ന് മിണ്ടാതെ ഇരുന്നേ..."

"മോനെ.."

"ഇവൾ വന്നത് കൊണ്ട് ഞാൻ മെലിഞ്ഞു എന്നല്ല കുത്തുവാൾ എടുത്തു എന്ന് വേണം പറയാൻ.."

"മോനെ..."

"അതെ അച്ഛാ ഇന്നലെ കടയിൽ നിന്നും ഞാൻ കൊടുത്ത മഞ്ഞൽ പൊടി പേക്കറ്റിൽ പുഴു ഉണ്ടായിരുന്നു എന്നും പറഞ്ഞു അത് പ്രേശ്നമായി ... കട അടച്ചു ഇനി നമ്മൾ പിച്ച എടുക്കേണ്ടി വരും.."

"ഓ ഈ നശിച്ചവൾ എന്റെ മോനെ ജീവിതം തുലച്ചു..." ലീലാവതി പറഞ്ഞു

"ഇനി എന്തു ചെയാൻ കഴിയും.." അശോകൻ ചോദിച്ചു

" എന്തായാലും കട ഒന്നൂടെ പൊളിച്ചു പുതിയതാക്കി എടുക്കണം കുറച്ചൂടെ പണികൾ ചെയ്യണം 2 ലക്ഷം വേണ്ടു വരും..."

"ഇവളോട് ചോദിക്ക് ഇവളുടെ തന്തയുടെ കൈയിൽ നിന്നും മേടിച്ചു കൊണ്ടുവരട്ടെ.." അശോകൻ പറഞ്ഞു

പിന്നീട് അവിടം മുതൽ രാധികക്ക് ആ വീട് നരഗതുല്യമായി അങ്ങനെ അവരുടെ നിർബന്ധുത്തിനു വഴങ്ങി രാധിക ഓരോ തവണയും അമ്മയുടെയും അച്ഛന്റെയും പക്കൽ നിന്നും പണം ഈ വീട്ടിലേക്കു എത്തിച്ചു... എന്നാൽ ആ വേദനയിലും അവൾക്കു ദൈവം സമ്മാനമായി ഒരു കുഞ്ഞിനെ നൽകി നീലിമ...എന്നാൽ ആദ്യത്തെ കുട്ടി പെൺകുട്ടിയായത്തിലും രാധികയെ ആ വീട്ടിലുള്ളവർ ഒരുപാട് വേദനിപ്പിച്ചു..

ഒരു ദിവസം

"നീ നാളെ നിന്റെ വീടിന്റെ ആധാരം. കൊണ്ടുവാ ടൗണിൽ ഒരു കട കണ്ടു വെച്ചിട്ടുണ്ട് അത് നമുക്ക് എടുക്കാം..."

"ഇനി എന്റെ വീട്ടിൽ തരാൻ ഒന്നുമില്ല... ഇപ്പോൾ നമ്മുടെ കട തന്നെ നല്ലരീതിയിൽ പോകുന്നുണ്ടല്ലോ ഇനി എന്തിനാ ടൗണിൽ "

"നീ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ പറയുന്നത് കേൾക്കുക..."

നിങ്ങൾക്ക് കുടിക്കാനും കഞ്ചാവ് വലിക്കാനും കണ്ണികണ്ട പെണ്ണുങ്ങളുടെ കൂടെ കിടക്കാനും എന്റെ അച്ഛന്റെയും അമ്മയുടെയും കിടപ്പാടം പണയം വെയ്ക്കാൻ ഞാൻ തയ്യാറല്ല... "

"നീ എന്നോട് ധിക്കരിക്കാൻ തുടങ്ങിയോ... ഞാൻ ആ കട എടുക്കും എന്ന് പറഞ്ഞാൽ എടുക്കും നിന്നെ നിന്റെ അച്ഛന്റെ കൈയിൽ നിന്നും ഒന്നും വാങ്ങിക്കണ്ട ഞാൻ അച്ഛൻ എന്ന സ്ഥാനം ഒഴിഞ്ഞു ആ കട സ്വന്തമാക്കും.."

"മനസിലായില്ല.."

"നമ്മുടെ മോളെ അവർക്ക്‌ ആ കടയുടെ ഓണർക്കു കൊടുത്താൽ ടൗണിൽ മാളിൽ ഉള്ള ആ കടയും നമ്മുക്ക് സ്വന്തം കൂടാതെ പത്തു ലക്ഷം രൂപയും അവർ തരും നീ സമ്മതിച്ചാൽ പിന്നെ നമുക്ക് സുഖമായി ജീവിക്കാം...ഇതിനെ എനിക്ക് വേണ്ട എനിക്ക് ഒരാൺകുട്ടിയെ വേണം.."


"ഇല്ല ഞാൻ സമ്മതിക്കില്ല.."

"നീ സമ്മതിക്കു മോളെ നിനക്കു ഇനി ഒന്നൂടെ പ്രസവിച്ചൂടെ.." ലീലാവതി പറഞ്ഞു

ഒടുവിൽ അവർ എല്ലാവരും അവളെ നിർബന്ധിക്കാൻ തുടങ്ങി അവളുടെ ഒപ്പ് അവളിൽ നിന്നും വാങ്ങിക്കാൻ അവർ തീരുമാനിച്ചു... ഒരുപാട് തവണ രാധിക തടഞ്ഞു എങ്കിലും അവളെ അടിക്കുകയും മൂന്ന് പേരും ചേർന്ന് ബലമായി അവളുടെ ഒപ്പ് ഒരു പേപ്പറിൽ വാങ്ങിക്കുകയും ചെയ്തു..

"അത് കണ്ടതും"

"ഇനി ഇവൾ നമ്മുടെ മകൾ അല്ല.. ഇനി ഇതു എന്റെ തലയിൽ നിന്നും ഒഴിയും.."

അത് കേട്ടതും ഭ്രാന്ത് പിടിച്ച രാധിക പുറത്തേക്കു ഓടി... കൈയിൽ കിട്ടിയ മഴുവുമായി അകത്തേക്ക് വന്നു... അവിടെ ഉണ്ടായിരുന്ന അമ്മയെയും അച്ഛനെയും അവൾ മഴു കൊണ്ട് അടിച്ചു കൊന്നു... അപ്പോഴേക്കും ഷൈൻ ഒരു മുറിയിൽ കയറി ഒളിച്ചു എങ്കിലും രാധിക ഒരു ഭ്രാന്തിയെ പോലെ അങ്ങോട്ടും പോയി ആ കതക് തല്ലി പൊളിച്ച് അകത്തു കയറി അന്നേരം അവൻ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു ആ ഫോൺ താഴെ വീണ് അവൻ ഓടാൻ ശ്രെമിച്ചു എന്നാൽ അവൾ വിട്ടില്ല ഭർത്താവിനെയും അവൾ കൊന്നു ഒരു ഭ്രാന്തിയെ പോലെ അവൾ അലറി തന്റെ മക്കൾയും കൂട്ടി വീട്ടിലേക്കു പോയി..

അവൾ സ്റ്റേഷനിൽ അത് കണ്ണീരോടെ പറഞ്ഞു

"അപ്പോൾ ആ ഷൈൻ ലീലാവതി അശോകനെ കൊന്നത് നിയാണ് അല്ല.." ഇൻസ്‌പെക്ടർ ചോദിച്ചു

"അതെ"

"എന്നാൽ അവരെ കൊന്നത് നിയല്ല ദേ ആ നിൽക്കുന്ന മനുഷ്യൻ ആണ്.."

ജയിലിൽ സെല്ലിൽ ഉള്ള ഒരാളെ ചൂടി അവർ രാധികയോട് പറഞ്ഞു

രാധിക അങ്ങോട്ട്‌ നോക്കിയതും തന്റെ അച്ഛൻ വേലുവായിരുന്നു അത്...

"അച്ഛാ ... "അവൾ ഒരു ഞെട്ടലോടെ കണ്ണുനീർ പൊഴിച്ചു

"സാർ അച്ഛൻ അല്ല ഞാൻ ആണ്...എന്തിനാ അച്ഛനെ...അവൾ അച്ഛന്റെ അരികിൽ പോയി... അച്ഛന് എങ്ങനെ ഇതെല്ലാം അറിയാം..."

"നിന്റെ ഭർത്താവ് ഷൈൻ അന്ന് എന്നോടാണ് സംസാരിച്ചത് എനിക്കും നിന്റെ അമ്മയ്ക്കും അറിയാം ഞാൻ ഉടനെ തന്നെ നിന്റെ വീട്ടിലേക്കു വന്നു നീ ആ വീട്ടിൽ നിന്നും പോയത്തും ഞാൻ അതിനകത്തു കയറി പോലീസിനെ വിളിച്ചു സ്വയം കീഴങ്ങായി എന്റെ മോൾക്കായി..."

"അച്ഛാ... വേണ്ടാ..."

"ആയിരം കുറ്റവാളികൾ രെക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കാൻ പാടില്ല പക്ഷെ ഞങ്ങൾ എത്രയോ പൊളിറ്റീഷൻ തെറ്റ് ചെയ്തിട്ടും കാശിനു വേണ്ടി വന്ന ഒരുപാട് പേരെ ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട് അറിഞ്ഞു കൊണ്ട് ശിക്ഷിച്ചിട്ടുണ്ട്...അതുപോലെയാണ് ഇതും നീ വേണം നിന്റെ മകളുടെ കൂടെ അവളുടെ ഭാവിക്കു... നിന്റെ മകളെ ഇവരുടെ കൈയിൽ കൊടുക്കുന്നതിനും നല്ലതു അവൾക്കു നീ വേണം പ്രൊട്ടക്ഷൻ ആയി നിൽക്കാൻ ഇവരുടെ കൊടുത്തു അവളെയും അടുത്ത രാധികയാക്കാതെ അവളെ വളർത്താൻ നീ വേണം ...നിന്റെ അച്ഛൻ ഞങ്ങൾ എല്ലാവരുടെയും കാലിൽ വീണു കരഞ്ഞു പറഞ്ഞതാണ്... നിന്നെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചതാണ് പക്ഷെ പിന്നീട് നിന്റെ അച്ഛന്റെ കണ്ണീരിനു സമ്മതിച്ചു നിന്റെ മകൾക്ക് വേണ്ടി... അവളെ ഈ സമൂഹത്തിൽ ധൈര്യശാലിയായി വളർത്താൻ നീ വേണം..." കോൺസ്റ്റബിൾ സുധാകരൻ പറഞ്ഞു

മനസിലാ മനസോടെ തന്റെ അച്ഛനെ അവർ സെൻട്രൽ ജയിലിൽ കൊണ്ടുപോകുന്നത് നിസഹായത്തോടെ നോക്കി നിൽക്കുകയായ്‌ അവൾ... വേലു അവളുടെ കണ്ണിൽ നിന്നും മറയുന്നത് വരെയും... അവൾ തന്റെ കണ്ണുനീർ തുടച്ചു ശേഷം അവൾ മുന്നോട്ടു നടന്നു... ഇതേ സമയം വർഷങ്ങൾക്കു മുൻപ് രാധിക അടച്ചു വെച്ച പൊടി പിടിച്ച ആ പുസ്തകം തുറന്നു നോക്കുകയാണ് മകൾ നീലിമ...


അവസാനിച്ചു