Silk House - 14 books and stories free download online pdf in Malayalam

സിൽക്ക് ഹൗസ് - 14

ഒരുപാട് നേരം ആലോചിച്ച ശേഷം... ചാരു ആസിഫിന്റെ നമ്പർ ആ ഫോണിൽ സന്തോഷത്തോടെ ടൈപ്പ് ചെയ്തു... റിങ് പോയതും ചെറിയ പേടിയോടെ അവൾ ഫോൺ കട്ട്‌ ചെയുകയും ചെയ്തു.. ഫോണിൽ കണ്ണും നട്ടിരുന്ന ആസിഫിന് ആ മിസ്സ്‌ കാൾ കണ്ടതും അത് ചാരുവാണ് എന്ന് മനസിലായി... ഉടനെ തന്നെ അവൻ ആ നമ്പറിലേക്കു തിരിച്ചു വിളിക്കുകയും ചെയ്തു..

" ചാരു..."ആസിഫ് പറഞ്ഞു

"ഹലോ... മം ഞാൻ തന്നെയാ എങ്ങനെ മനസിലായി ഞാൻ ആണ് എന്ന്..."ചാരു ചോദിച്ചു...

" അതൊക്കെ അറിയാം..എന്തു ചെയുന്നു.." ആസിഫ് ചോദിച്ചു

"ഞാൻ......വെറുതെ... ഇക്കയോട് സംസാരിക്കുന്നു..."

"ഓ...തമാശ.. ഹ.. ഹ.."

"അയ്യടാ തമാശ പറയാൻ പറ്റിയ ഒരാള്.."

"എന്താടി എനിക്ക് കുഴപ്പം.."

"കുഴപ്പം മാത്രമേ ഉള്ളു.."

"എന്താടി അത്.."

"എന്റെ മനസ്സ് എന്നിൽ നിന്നും തട്ടിയെടുത്തില്ലെ..."

ഇരുവരും ഓരോന്നും പറഞ്ഞും തങ്ങളുടെ പ്രണയത്തിൽ ഒഴുകി... ഇതേ സമയം മുറിയിൽ ഓരോന്നും ആലോച്ചിരുന്ന സുഹൈറ ഉടനെ തന്നെ അവളുടെ ഉമ്മാക്ക് ഫോൺ ചെയ്തു

"ആ.. മോളെ..അനക്ക് സുഖമാണോ ഞാൻ വിളിക്കണം എന്ന് വിചാരിച്ചതയായിരുന്നു.."

" മം... ഇങ്ങള് എന്തു ചെയുന്നു.."

"ദേ ഇപ്പോ ഭക്ഷണം കഴിച്ചു വന്നു കിടന്നു... ഇജ്ജ് കിടന്നോ..."

"ഉവ്വ്.. ഉമ്മ എനിക്കൊരു മുറി തന്നു.. ആയിഷാത്ത അവിടെയാ... ന്റെ പടച്ചോനെ ഒന്നും പറയണ്ട ഉമ്മ... ഈ മുറിയുണ്ടല്ലോ ഇതൊരു മുറിയല്ല..."

"എന്താ മോളെ എന്തു പറ്റി.. അത് വളരെ മോശം മുറിയാണോ... എനിക്കറിയാം അവർ അങ്ങനെയേ ചെയൂ..."

"പറയുന്നത് കേൾക്കു ഉമ്മ... ഈ മുറിയിൽ ഇല്ലാത്തതായി ഒന്നുമില്ല... AC, ഫാൻ, കുഞ്ഞു ടീവി, സോഫ എന്നിങ്ങനെ എല്ലാം ഉണ്ട്‌. ഭക്ഷണം കഴിക്കാൻ മാത്രം പുറത്ത് പോയാൽ മതി.. അത്രക്കും സൗകര്യം ഉണ്ട്‌..."

"ആഹാ കൊള്ളാമല്ലോ... പക്ഷെ എന്തൊക്കെ ഉണ്ടെങ്കിലും ഇജ്ജ് മറക്കണ്ട... നീ എന്തിനാണ് ആ പേരെയിലേക്ക് പോയത് എന്ന്... അവരുടെ ആ സ്വത്തിൽ നമ്മുക്കും പങ്ക് ഉണ്ട്‌... ഒന്നെങ്കിൽ അത് നമ്മുടെ കൈയിൽ ആകണം അലെങ്കിൽ അവിടെ നിന്നും ഓരോന്നും നമ്മുടെ വീട്ടിലേക്കു എത്തണം.. അതിനു ആ വീട്ടിൽ ഇപ്പോൾ അമേരിക്കയിൽ നിന്നും വന്ന ഓൻ ഉണ്ടല്ലോ ആ ആസിഫ് ഓൻ നിന്റെ വലയിൽ ആകണം... അതുകൊണ്ടാണ് അവൻ ഇവിടേയ്ക്ക് വന്ന ഈ സമയം നിന്നെയും അങ്ങോട്ട്‌ വിട്ടത്.. മറക്കണ്ട എല്ലാം നമ്മൾ വിചാരിച്ചതുപോലെ മാത്രം..."

"ഉം... ഒന്നും ഞാൻ മറക്കില്ല ഉമ്മ.. ഇവിടുത്തെ സമ്പത്ത് കണ്ട് എന്റെ മനസ്സ് മായില്ല... ഞാൻ എന്റെ ലക്ഷ്യത്തിൽ നിന്നും പിന്മാറില്ല... നമ്മൾ വിചാരിച്ചതുപോലെ തന്നെ നടക്കും എല്ലാം... ഈ സ്വത്തുക്കൾ മുഴുവനും എന്റെ പേരിലേക്ക് മാറണം അല്ലെങ്കിൽ ആസിഫ് അവനെ എന്റെ വലയിൽ വീഴ്ത്തി ഞാൻ നമ്മൾ ആഗ്രഹിച്ചതുപോലെ ഉള്ള ജീവിതം ജീവിക്കും...." സുഹൈറ പറഞ്ഞു

ഇരുവരും ഫോൺ കട്ട്‌ ചെയ്തു.. അതുപോലെ തന്നെ ഒത്തിരി നേരം സംസാരിച്ച ആസിഫും ചാരുവും അവരുടെയും ഫോൺ കട്ട്‌ ചെയ്തു...അന്ന് രാത്രി സുന്ദരമായ സ്വപ്നം കണ്ടുകൊണ്ടു ചാരുവും ആസിഫും കിടന്നു... ഈ സമയം കുടുംബത്തെ നശിപ്പിക്കാൻ ഓരോ വഴികൾ ആലോചിച്ചു സുഹൈറയും... നാളെയുടെ സൂര്യോദയം ആലോചിച്ചു സന്തോഷത്തോടെ ബാക്കി എല്ലാവരും കിടന്നു...


പിറ്റേന്ന് രാവിലെ... ആസിഫിനെ കാണാൻ പോകുന്ന സന്തോഷത്തിൽ ചാരു അവളുടെ മുറിയിൽ ഉള്ള കണ്ണാടിയിൽ നോക്കി തലമുടി ചീക്കുന്ന സമയം പുറത്ത് അനുജൻ ചന്തുവിന്റെയും അമ്മ രാധയുടെയും ശബ്ദം ഉച്ചത്തിൽ കേൾക്കുന്നു.. ചാരു കൈയിൽ ഉള്ള ചീർപ്പ് താഴെ വെച്ചു... അവൾ ചന്തുവിന്റെയും രാധയുടെയും അടുത്തേക്ക് നടന്നു...

"എന്താ.. എന്തിനാ രാവിലെ തന്നെ രണ്ടും വഴക്ക് കൂടുന്നത്... എന്തു പറ്റി മ്മാ.." ചാരു ചോദിച്ചു

"മോളെ...ഇവൻ...ഇവൻ ഇനി പഠിക്കാൻ പോകില്ല എന്ന്.." രാധ വളരെ വിഷമത്തോടെ പറഞ്ഞു

"എന്തു.." ചാരു ഞെട്ടലോടെ ചോദിച്ചു

"ആ ഇനി ഇവൻ പഠിക്കില്ല എന്ന്.."

"എന്താടാ ഈ കേൾക്കുന്നത്... ഞാൻ നിനക്കും കൂടി വേണ്ടിയല്ലേ എന്റെ പഠനം നിർത്തിയതും ഇപ്പോൾ ജോലിക്ക് പോകുന്നതും.. നിനക്ക് ഒന്നും അറിയില്ല എന്നുണ്ടോ ചന്തു..."ചാരു ദേഷ്യത്തിൽ ചോദിച്ചു

" ചേച്ചി ഞാൻ തീരുമാനിച്ചു ഉറപ്പിച്ച ഒരു കാര്യമാണ്... അതിൽ നിന്നും പിന്മാറില്ല അത്രതന്നെ..." ചന്തു അവന്റെ തീരുമാനം അമ്മയോടും ചേച്ചിയോടുമായി തീർത്തും പറഞ്ഞു

"നീ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഈ വീട്ടിൽ ഞാനും അമ്മയും മരിച്ചിട്ടില്ല.. നീ പഠിക്കാൻ പോകണം... നമ്മുക്ക് ഒന്നുമില്ല ആകെ ഉള്ള സ്വത്ത്‌ നമ്മുടെ വിദ്യാഭ്യാസം മാത്രം അത് നീ കളയണ്ട.. വെറുതെ കളിക്കാൻ നില്കാതെ നാളെ മുതൽ പഠിക്കാൻ പൊക്കോണം.. നീയെങ്കിലും ഒരു നല്ല നിലയിൽ എത്തണം..." ചാരു പറഞ്ഞു

"ഞാൻ പോകില്ല...."

"നീ എന്താ മോനെ പറയുന്നത്.." അമ്മ രാധ കണ്ണീരോടെ ചോദിച്ചു

"നിനക്ക് എന്താ ചന്തു കാര്യങ്ങൾ പറഞ്ഞാൽ മനസിലാകില്ല എന്നുണ്ടോ... " ചാരു ചോദിച്ചു

"ചേച്ചി നീ എന്തിനാ പഠിപ്പു നിർത്തിയത്... വീട്ടിലെ സാഹചര്യം ശെരിയാലാത്തതുകൊണ്ടല്ലേ അല്ലാതെ നിനക്ക് പഠിക്കാൻ ഉള്ള കഴിവ് ഇല്ലാതെയല്ലല്ലോ..." ചന്തു ചോദിച്ചു

"നീ വെറുതെ അതുമിതും പറയാൻ നിൽക്കണ്ട... വീട്ടിലെ സാഹചര്യം ശെരിയല്ല അതുകൊണ്ടല്ലേ ഞാൻ കടയിൽ പോകുന്നത്... എന്റെയും അമ്മയുടെയും ശമ്പളത്തിൽ ശെരിയാക്കുന്ന പ്രേശ്നങൾ മാത്രമേ ഉള്ളു..." ചാരു വീണ്ടും അവളുടെ പക്ഷം പറഞ്ഞു

"നിനക്ക് എന്തു അറിയാം എന്നാ നീ പറയുന്നത്... നീ പലചരക്കു കടയിൽ പറ്റ് കൂടിയപ്പോ ജോലിക്ക് പോയി... ഞാൻ നമ്മുടെ വീട് ബാങ്ക്കാര് ജപ്റ്റി ചെയ്യാതിരിക്കാൻ ജോലിക്ക് പോകുന്നു..." ചന്തു അത് പറഞ്ഞതും ചാരു ഞെട്ടലോടെ അമ്മയെയും ചന്തുവിനെയും നോക്കി...

"നീ എന്താ പറയുന്നത്.. നീ പറയുന്നത് സത്യമാണോ..." ഉളിൽ ഉള്ള വിറയൽ പുറമെ കാണിക്കാതെ അവൾ ഇരുവരുടെയും മുഖത്തു നോക്കി ചോദിച്ചു

"സത്യം... ചേച്ചിക്ക് അറിയുമോ രണ്ടു ദിവസം മുൻപ് ഞാൻ സ്കൂളിൽ നിന്നും വരുന്ന വഴി...നമ്മുടെ വീട്ടിൽ നിന്നും കുറച്ചു പേര് പോകുന്നതുകണ്ടു.. അമ്മയോട് വന്നു അവർ ആരാ എന്ന് ചോദിച്ചു ആദ്യമൊക്കെ അമ്മ പറയാൻ മടിച്ചു... പിന്നെയും ഞാൻ നിർബന്ധിച്ചപ്പോ അമ്മ പറഞ്ഞു അവർ നമ്മുടെ വീടിന്റെ ആധാരം പണയം വെച്ചിട്ടുള്ള ബാങ്കിന്റെ ആളുകൾ ആണ് ഇനിയും മൂന്ന് മാസത്തിനുള്ളിൽ കുറച്ചു പണം എങ്കിലും തിരിച്ചടക്കണം അലെങ്കിൽ അവർ വീട് ജപ്റ്റി ചെയ്യും.. കുറച്ചു പണം എന്നത് ചുരുങ്ങിയത് അമ്പതിനായിരം രൂപയെങ്കിലും വേണം... ഇത്രയും തുകക്ക് നീ എന്തു ചെയ്യും... അമ്മ അടക്ക കമ്പനിയിൽ നിന്നും വാങ്ങുന്ന മൂന്നുറ് രൂപയാണ് ആകെ വരുമാനം നിനക്ക് ഇതുവരെയും ശമ്പളം കിട്ടിയിട്ടുമില്ല അഥവാ കിട്ടിയാലും അത് പതിനായിരം രൂപയുടെ ഉള്ളിൽ ആയിരിക്കും അങ്ങനെ ഉള്ളപ്പോ നമ്മൾ എങ്ങനെ ഈ അമ്പതിനായിരം രൂപ അടക്കും... അമ്മക്ക് ആകെ തുണയായി ഉണ്ടായിരുന്ന അച്ഛമ്മയുടെ ചികിത്സക്ക് വീടിന്റെ നിർമാണത്തിനുമായി ബാങ്കിൽ വെച്ച ആധാരം ഇതുവരെ നമ്മുക്ക് ഒന്ന് എടുക്കാൻ പോലും കഴിഞ്ഞില്ല... അമ്മക്കാണ് എങ്കിലും മാസമാസം യഥാക്രമത്തിൽ ലോൺ അടക്കാനും കഴിഞ്ഞില്ല... ഇനിയും ഇങ്ങനെ തന്നെ അവസ്ഥ മുന്നോട്ടു പോയാൽ അധികം വൈകാതെ നമ്മുടെ അച്ഛമ്മ ഉറങ്ങുന്ന ഈ മണ്ണ് നമ്മുടെ കൈയിൽ നിന്നും പോകും... അതുകൊണ്ടാ പറയുന്നത് ഞാൻ ജോലിക്ക് പോവുകയാണ്... ചേച്ചിയുടെ സിൽക്ക് ഹൗസ് കടയുടെ അടുത്തായി ഒരു പുതിയ സൂപ്പർ മാർക്കറ്റ് വരുന്നില്ലെ ആ അതിൽ ആണ് ഞാൻ ജോലിക്ക് ചോദിച്ചിരിക്കുന്നത്...."ചന്തു പറഞ്ഞു നിർത്തി

ചാരു അത് കേട്ടതും ആകെ തകർന്നിരുന്നു...അവൾക്കു പിന്നീടു ഒന്നും പറയാൻ സാധിച്ചില്ല... അവൾ ഒന്നും പറയാതെ അവിടെ നിന്നും തന്റെ മുറിയിൽ പോയി... കണ്ണാടിയിൽ നോക്കികൊണ്ട്‌ മുടി ഒതുക്കി... അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി... പിന്നെ ചുമരിലെ അണിയിൽ തൂക്കിയിട്ട ഹാൻഡ്‌ബാഗും കൈയിൽ എടുത്തുകൊണ്ടു അമ്മയെ സങ്കടത്തോടെ നോക്കിയ ശേഷം ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു..

"അമ്മ കാണ്ടല്ലോ..ചേച്ചി ഒന്നും പറഞ്ഞില്ല... അല്ല പറയാനും സാധിക്കില്ല... അമ്മേ ഇനി ഇതിനെക്കുറിച്ച് ഒരു സംസാരം വേണ്ട ഞാൻ ജോലിക്ക് പോകും അത്രതന്നെ..." അതും പറഞ്ഞുകൊണ്ട് ചന്തു അവിടെ നിന്നും എഴുന്നേറ്റു പോയി....

എന്തു ചെയ്യണം എന്നോ മക്കളോട് എന്തു പറയണം എന്നോ അറിയാതെ രാധ തലയിൽ കൈവെച്ചുക്കൊണ്ട് കണ്ണീരോടെ അവടെ ഇരുന്നു...അവരുടെ ഇപ്പോഴത്തെ അവസ്ഥ ഓർത്തുകൊണ്ട്...

ചാരു ബസ്സ് സ്റ്റോപ്പിൽ എത്തി...ബസ്സ് വന്നതും അതിൽ കയറി... അവളുടെ മുഖം വല്ലാതിരിക്കുന്നത് ശ്രീക്കുട്ടി ശ്രെദ്ധിച്ചിരുന്നു...ബസ്സിൽ നിന്നും ഇറങ്ങിയത്തും..

"എന്താ ടാ എന്തു പറ്റി..."

"ഏയ്യ് ഒന്നുമില്ല... അല്ല നമ്മൾ ഇപ്പോ കടയിൽ പോകണമോ അതോ നേരെ വീട്ടിലേക്കോ...."

"നമ്മുക്ക് വീട്ടിലേക്കു പോകാം.. നീ കാര്യം പറ.. നീ എന്താ വല്ലാതിരിക്കുന്നത്..."


"അത് വീട് ജപ്റ്റി ചെയ്യാൻ പോകുന്നു.. ഇനിയും. മൂന്നുമാസത്തിനുള്ളിൽ അമ്പതിനായരം രൂപ അടക്കണം... ചന്തു ഇനി പഠിക്കാൻ പോകില്ല എന്ന് പകരം ദേ ആ കാണുന്ന പുതിയ സൂപ്പർമാർകെറ്റിലേക്കു ജോലിക്ക് വരുന്നു എന്ന്.. എനിക്ക് എന്തു ചെയ്യണം എന്ന് അറിയുന്നില്ല ശ്രീക്കുട്ടി..." ചാരു സങ്കടത്തോടെ പറഞ്ഞു

"നീ പേടിക്കണ്ട... നമ്മുക്ക് ഒരു വഴി നോക്കാം ഇനിയും ടൈം ഉണ്ടല്ലോ അപ്പോഴേക്കും സെറ്റ് ആക്കാം.. പിന്നെ അവനോടു എന്തായാലും പഠിക്കാൻ പോകാൻ പറ.."


ചാരു ശ്രീക്കുട്ടിയെ നോക്കി തലയാട്ടി..ഇരുവരും ഒരുമിച്ചു വീട്ടിലേക്കു നടന്നു...ഇരുവരും വീട്ടിലേക്കു എത്തിയതും വീടിന്റെ സൈഡിൽ കൂടി നടന്നു കൊണ്ടു നേരെ ആയിഷയുടെ അടുത്തേക്ക് നടന്നു

"ഗുഡ് മോർണിംഗ് ഉമ്മ..." ഇരുവരും ഒന്നിച്ചു പറഞ്ഞു

"ആ ഗുഡ് മോർണിംഗ് മക്കളെ..ദാ അതിൽ ചായ ഉണ്ട്‌ രണ്ടാളും കുടിച്ചോളൂ... എന്നിട്ടു പണികൾ നോക്കാം..."

ചാരുവും ശ്രീക്കുട്ടിയും അവിടെ ഉണ്ടായിരുന്ന ഫ്ലാസ്ക്കിൽ നിന്നും ചായ ഒരു ക്ലാസ്സിലേക്ക് പകർത്തി കുടിച്ചു..അപ്പോഴേക്കും അങ്ങോട്ട്‌ സുഹൈറ വന്നു

"ആ ഇജ്ജ് എഴുന്നേറ്റോ... വാ ചായ കുടിക്ക്..." ആയിഷ പറഞ്ഞു

"മം.. "സുഹൈറ ഒന്ന് മൂളിക്കൊണ്ട് ചാരുവിനെയും ശ്രീക്കുട്ടിയെയും നോക്കി പുഞ്ചിരിച്ചു..ശ്രീക്കുട്ടിയും ചാരുവും സുഹൈറയും പരസ്പരം പരിചയപെടുകയും ചെയ്തു...

" ഉമ്മ ആസിഫ്ക്ക ചായ കുടിച്ചോ..." സുഹൈറ ചോദിച്ചു

"ഏയ്യ് ഓൻ എഴുന്നേറ്റിട്ടു പോലും ഉണ്ടാവില്ല.."

"അപ്പോ കൊടുക്കണ്ടേ.." സുഹൈറ വീണ്ടും ചോദിച്ചു

"ഇപ്പോ വേണ്ട... കുറച്ചു കഴിഞ്ഞിട്ട്.
. മോളെ ചാരു ഇജ്ജ് കൊണ്ടുപോയി കൊടുത്താ മതി ട്ടാ.." ആയിഷ ചാരുവിനോട് പറഞ്ഞു

ആയിഷ അങ്ങനെ പറഞ്ഞതും സുഹൈറക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല.... എങ്കിലും അവൾ അത് പുറമെ കാണിക്കാതെ തന്റെ കോപത്തെ കടിച്ചമർത്തി... സുഹൈറ ചായ കുടിച്ചതിനു ശേഷം വീണ്ടും അവളുടെ മുറിയിൽ പോയി...കുറച്ചു കഴിഞ്ഞതും സുഹൈറ വീണ്ടും അടുക്കളയിൽ വന്നു

"ആയിഷാത്ത ഞാൻ എന്തെങ്കിലും സഹായിക്കണോ..." സുഹൈറ ചോദിച്ചു

"ഏയ്യ് ഒന്നും വേണ്ട... അതിനാ ഈ രണ്ടു കുട്ടികളും കടയിൽ നിന്നും വന്നിരിക്കുന്നത്.. ഇജ്ജ് ഒന്നും ചെയ്യണ്ട...നാളെ മുതൽ കടയിൽ പോകാൻ നോക്കിക്കോ... ഇന്ന് എന്തായാലും അനക്ക് റെസ്റ്റ്..." ആയിഷ പറഞ്ഞു

"ശെരി..."

"ഇജ്ജ് എന്നെ ഉമ്മ എന്ന് തന്നെ വിളിച്ചോ ഇക്ക് പ്രശ്നം ഇല്ല.."ആയിഷ സുഹൈറയോട് പറഞ്ഞു

അത് കേട്ടതും സുഹൈറക്ക് ഒത്തിരി സന്തോഷം തോന്നി... അവൾ വളരെ സന്തോഷത്തോടെ തലയാട്ടി...എന്നിട്ട് നേരെ ഹാളിൽ ഉള്ള സോഫയിൽ പോയിരുന്നു ടീവി ഓൻ ചെയ്തു...

"ഓള് എന്തായാലും ചായയും കൊണ്ടു ഇതിലൂടെ വരും അപ്പോ ആ ചായ മേടിക്കാം... ആസിഫ്ക്കക്ക് ചായ ഇന്ന് ഞാൻ കൊടുക്കും...." സുഹൈറ മനസ്സിൽ വിചാരിച്ചു


"മോളു ഇജ്ജ് ആസിഫിന് ചായ കൊണ്ടോയിക്കോ..."കുറച്ചു നേരം കഴിഞ്ഞതും ആയിഷ ചാരുവിനോട് പറഞ്ഞു


ചാരു ഉടനെ തന്നെ ഒരു പ്ലേറ്റിൽ ബിസ്‌ക്കറ്റും ഒരു കപ്പ്‌ ചായയുമായി അവന്റെ മുറിയിലേക്ക് നടന്നു.... ഈ സമയം ചാരു ചായയുമായി പോകുന്നത് ഹാളിൽ ഇരിക്കുന്ന സുഹൈറ കണ്ടു

"ചാരു ഒന്ന് നിന്നെ."സുഹൈറ വിളിച്ചു

"മം... എന്തേ.." ചാരു ചോദിച്ചു

"ഇക്കാക്ക് ഉള്ള ചായ അത് ഞാൻ കൊടുക്കാം.."

"ആയോ അതിന്റെ ആവശ്യം ഇല്ല... ഇത് എനിക്ക് ഉമ്മ തന്ന ജോലിയാണ് അത് ഞാൻ ചെയ്തോളാം... പിന്നെ എനിക്ക് ഇതിൽ ഒരു ബുദ്ധിമുട്ടുമില്ല..." ചാരു ഗൗരവത്തോടെ പറഞ്ഞു

"അതല്ല അനക്ക് ഒരു സഹായം.... പടികയറാൻ ബുദ്ധിമുട്ടണ്ട ഞാൻ വെറുതെ ഇരിക്കുകയല്ലേ അതുകൊണ്ട് ചോദിച്ചതാ..."

"അത് സാരമില്ല... എന്റെ ജോലി ഞാൻ ചെയ്തോളാം.."ചാരു ചിരിച്ചുകൊണ്ട് പറഞ്ഞു

അവൾ ആസിഫിന്റെ മുറിയിലേക്ക് പോകാൻ പടികൾ കയറി... ഒരുപാട് ദേഷ്യത്തോടെ സുഹൈറ ചാരുവിനെ നോക്കി... അത് മനസിലായി എങ്കിലും ആ കോപം കണക്കിൽ വെയ്ക്കാതെ ചാരു നടന്നു.. ആസിഫിന്റെ മുറിയുടെ മുന്നിൽ എത്തിയതും വാതിലിൽ മുട്ടി ആസിഫ് ഉടനെ വന്ന് കതക് തുറന്നു..ചാരുവിനെ കണ്ടതും ആസിഫിന് അവൾക്കു എന്തോ ഒരു കുഴപ്പം ഉണ്ടെന്നു മനസിലായി...

"ചായ.." ചാരു പറഞ്ഞു

"മം... ദേ അവിടെ വെച്ചോ... അല്ല എന്താ അന്റെ മുഖം വല്ലാതിരിക്കുന്നത്...."ആസിഫ് ചോദിച്ചു

അത് കേട്ടതും ചാരു ചായ ടേബിളിന്റെ മുകളിൽ വെച്ചു തിരിഞ്ഞതും അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... ഒന്നും മനസിലാകാതെ അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയാതെ ആസിഫ് മിഴിച്ചു നിന്നു


"എന്തു പറ്റി... എന്താ.. എന്തിനാ നീ ഇങ്ങനെ കരയുന്നത്.." ആസിഫ് പരിഭ്രമത്തോടെ ചോദിച്ചു

"ഇക്ക.. "ചാരു പിന്നെയും പൊട്ടി കരഞ്ഞു

"നീ കാര്യം പറ..."

ഞങ്ങൾ താമസിക്കുന്ന വീട് ഇനി മൂന്നുമാസത്തിനുള്ളിൽ ജപ്റ്റി ചെയാൻ പോവുകയാണ് എന്ന്... അത് പോരാഞ്ഞിട്ട് എന്റെ ഉണ്ണി അവന്റെ പഠിപ്പും നിർത്തി.. ഇനി ജോലിക്ക് പോവുകയാണ് എന്ന് പറയുന്നു... എനിക്കറിയില്ല എന്തു ചെയ്യണം എന്ന്.. "

"നീ കരയല്ലേ... നമ്മുക്ക് ഒരു വഴി ഉണ്ടാക്കാം... നിന്റെ വീടിന്റെ ആധാരം എത്ര രൂപക്കാ വെച്ചത് അത് ഞാൻ തന്നാൽ മതിയോ..."

"അയ്യോ അത് വേണ്ട.. വീടിന്റെ പ്രശ്നം അത് എനിക്ക് ഞാൻ എങ്ങനെയെങ്കിലും പരിഹരിക്കും പക്ഷെ എന്റെ അനുജൻ അവന്റെ പഠനം നിർത്തുന്നു എന്ന് പറഞ്ഞതാണ് എനിക്ക്..."

"അവൻ പിന്നെ എന്തു ചെയാൻ പോകുന്നു.."

"അറിയില്ല അവൻ ജോലിക്ക് പോകുന്നു എന്ന് പറയുന്നു... നമ്മുടെ കടയുടെ അടുത്തുള്ള സുപ്പർമാർക്കെറ്റിൽ എന്ന പറയുന്നത് എനിക്ക് ഒന്നും അറിയുന്നില്ല..." ചാരു പിന്നെയും കണ്ണീരോടെ പറഞ്ഞു

" ഇപ്പോ പണമാണ് പ്രശ്നം എങ്കിൽ ഞാൻ തരാം... അവനോടു പ്ലസ്‌ ടുവിൽ പോകാൻ പറ.. "

"എനിക്കറിയില്ല ഒന്നും അവൻ ഇനി പഠിക്കാൻ പോകില്ല എന്ന് തീർത്തു പറഞ്ഞു.."

"വിട് നീ അത് ആലോചിച്ചു വിഷമിക്കരുത്.... അവൻ പഠിപ്പു നിർത്തിയാലും ജീവിതത്തിൽ തോൽക്കരുത് അതിനു എന്തു ചെയ്യണം എന്ന് ആലോചിക്കൂ..."

"മം... ഞാൻ പോട്ടെ.. ഉമ്മ തിരക്കും..."

"മം.."ആസിഫ് പറഞ്ഞു


അവൾ ചെറിയ വിഷമത്തോടെ മുറിയിൽ നിന്നും പുറത്തിറങ്ങി...അങ്ങനെ അന്നും ഉമ്മയെ സഹായിച്ചും മറ്റും സമയം പോയി...വൈകുംനേരം ആയതും ശ്രീക്കുട്ടിയും ചാരുവും വീട്ടിലേക്കു പോയി... അന്ന് രാത്രിയിൽ കിടക്കാൻ തന്റെ മുറിയിൽ പോയ ചാരുവിന്റെ മനസ്സിൽ ഒത്തിരി ചോദ്യങ്ങൾ ഉണ്ടായിരുന്നു...

പിറ്റേന്ന് നേരം പുലർന്നതും അവളുടെ വീട്ടിലെ ജോലികൾ തീർന്ന ശേഷം അവൾ കടയിൽ പോയി... അന്ന് കട തുറന്ന സമയം അക്‌ബർ എല്ലാ സ്റ്റാഫിനെയും ഒന്നിച്ചു വിളിച്ചു... എന്താണ് കാര്യം എന്നറിയാതെ എല്ലാവരും പരസ്പരം മിഴിച്ചു നോക്കി... അപ്പോഴേക്കും അങ്ങോട്ട്‌ സുഹൈറയും ആസിഫും വന്ന്

"എല്ലാവരും എത്തിയോ.." അക്‌ബർ ചോദിച്ചു

"ഉവ്വ് വല്യക്ക... "എല്ലാവരും ഒരുമിച്ചു പറഞ്ഞു

"ഞാൻ എന്തിനാണ് എല്ലാവരെയും വില്ച്ചത് എന്നറിയുമോ."

"ഇല്ല..."

"നമ്മുടെ കടയിൽ കുറച്ചു മാസങ്ങളായി കച്ചവടം കുറവാണ് അത് കൂടുതലാവാൻ നല്ല ലാഭം ഉണ്ടാകാൻ, നമ്മുടെ കട നല്ലൊരു നിലയിൽ എത്തിക്കാൻ എന്തു ചെയ്യണം നിങ്ങള്ക്ക് വല്ല ഐഡിയ ഉണ്ടോ... ഉണ്ടെങ്കിൽ പറയാം... "അക്‌ബർ പറഞ്ഞു


എല്ലാവരും ഒന്നും മിണ്ടാതെ പരസപരം നോക്കി നിന്നു..

"മം... പറഞ്ഞോളു പേടിക്കാതെ..." അക്‌ബർ പിന്നെയും ചോദിച്ചു


എന്നാൽ അപ്പോഴും ആരും ഒന്നും മിണ്ടാതെ നിന്നു..

"രാഹുലെ നീ പറ.."

"അത്... അത് പിന്നെ.." രാഹുൽ ഒന്ന്. മടിച്ചു

"പറ.."


" എന്റെ അഭിപ്രായത്തിൽ വരുന്ന കസ്റ്റമർക്കു ഇഷ്ടമാകുന്ന രീതിയിൽ ഇനിയും നല്ല കളക്ഷൻ ഉണ്ടാകണം... "രാഹുൽ പറഞ്ഞു

"ശെരി... അടുത്ത ആൾ പറ.." അക്‌ബർ പിന്നെയും എല്ലാവരെയും നോക്കി ചോദിച്ചു

"കുട്ടികളുടെ കളക്ഷൻ കൂടുതൽ വേണം എന്ന് ആണ് എന്റെ അഭിപ്രായം... "അനുവും പറഞ്ഞു..

"സുഹൈറ നീ പറ..."

ഞാനോ... എനിക്ക് അറിയില്ല

നീ... ഇപ്പോൾ ഈ ഷോപ്പിൽ ഒരു അംഗം ആണ്... അതുകൊണ്ട് നിനക്കും പറയാം... നീയും പറ നിന്റെ പക്ഷം

"ഞാൻ... എനിക്ക്..."


"ധൈര്യമായി പറ... "ആസിഫ് പറഞ്ഞു

"ഡിസ്പ്ലേ എന്നും പുതിയതായിരിക്കണം... പിന്നെ ഡിസ്പ്ലേയിൽ വിലകുറവിന്റെ വസ്ത്രം ഇട്ടാൽ സാധാരണക്കാരായ ആളുകൾ കൂടുതൽ വരാൻ ഉള്ള സാധ്യത ഉണ്ട്‌ ആളുകൾ കൂടുതൽ വരുന്നതിനനുസരിച്ചു കച്ചവടം കൂടും.. നമ്മുക്ക് നല്ലൊരു പബ്ലിസിറ്റിയും ആകും... " സുഹൈറ ഒരുവിധം പറഞ്ഞു

"മ്മം... കൊള്ളാം നല്ല ഐഡിയ ആണ്..."

"വല്യക്ക എനിക്കും ഒരു അഭിപ്രായം ഉണ്ട്‌..." ചാരു പറഞ്ഞു

"ആ ചാരു പറ.... മോളെ നിന്റെ അഭിപ്രായം എന്താണ്..."

"ഇക്ക ഇവർ എല്ലാവരും പറഞ്ഞ അഭിപ്രായം എനിക്കും ഒത്തിരി ഇഷ്ടമായി... പക്ഷെ സുഹൈറ പറഞ്ഞതുപോലെ ഡിസ്പ്ലേ നമ്മൾ ദിവസവും മാറ്റം പക്ഷെ ഒരിക്കലും വിലകുറഞ്ഞ വസ്ത്രം ഡിസ്പ്ലേയിൽ ഇടരുത്... വസ്ത്രത്തിന്റെ വില ദൂരെ നിന്നും കാണില്ല... കാണുന്നത് ഡിസ്പ്ലേയിൽ ഉള്ള തുണിയും അതിന്റെ കളർ, ഭംഗി, ഡിസൈൻ എന്നിവയാണ് അതുകൊണ്ട് വില കുറഞ്ഞത് ഡിസ്പ്ലേ ചെയ്‌താൽ ആർക്കും പെട്ടന്ന് കടയിൽ വരാൻ തോന്നില്ല... പിന്നെ നമ്മുടെ കടക്ക് ഗുഡ്‌വിൽ ഉണ്ടാകാൻ സാധാരണക്കാർ മാത്രമല്ല ഹൈ ലെവൽ ആളുകളും വരണം... ഇവർ പറയുന്നത് പോലെ നമ്മൾ വരുന്ന കസ്റ്റമറെ മാത്രം നോക്കാതെ ഇവിടെ ഉള്ള സ്റ്റാഫിനെയും ശ്രെദ്ധിക്കണം.... " ചാരു പറഞ്ഞു

"നീ പറയുന്നത് മനസിലായില്ല..." അക്‌ബർ പറഞ്ഞു

"അതായത് ഇക്ക നമ്മൾ മൂന്ന് ഫ്ലോറും തിരിക്കുന്നു.. ഓരോ ഫ്ലോറിലും ഉള്ള ഡ്രെസ്സിന്റെ വിലയുടെ അടിസ്ഥാനത്തിൽ ഒരു ടാർഗറ്റ് ഫിക്സ് ചെയ്യുന്നു... ഫസ്റ്റ് ഫ്ലോർ നാലായിരം സെക്കന്റ്‌ ആറായിരം തേർഡ് ഫ്ലോർ പതിനായിരം ഇങ്ങനെയാണ് എങ്കിലും കുഴപ്പമില്ല ഞാൻ ഒരു ഉദാഹരണം പറഞ്ഞതാണ് അത് ഇക്ക തീരുമാനിക്കുന്നത് പോലെ... അങ്ങനെ ചെയ്‌താൽ ഞങ്ങൾക്കിടയിൽ ഒരു മത്സരം ഉണ്ടാകും ഞങ്ങളുടെ ലക്ഷ്യം നിറവേറൻ ഞങ്ങൾ പരമാവധി ശ്രെമിക്കും അതിന്റെ ഫലമായി കടയിൽ വരുന്ന ഒരു കസ്റ്റമറേയും ഞങ്ങൾ വെറുതെ വിടില്ല മാത്രമല്ല അഞ്ഞൂറ് രൂപയ്ക്കു ഡ്രസ്സ്‌ എടുക്കാൻ വരുന്നവരെ ഞങ്ങൾ ആയിരം രൂപയ്ക്കു എങ്കിലും തുണികൾ എടുപ്പിക്കും.... തുണികടയിൽ വരുന്നവർ എന്തായാലും അവരുടെ കൈയിൽ അവർ എടുക്കാൻ ഉദ്ദേശികുന്ന പണത്തെക്കാൾ കൂടുതൽ കൊണ്ടുവരും എന്നത് വലിയൊരു സത്യമാണ്..."


"ചുരുക്കി പറഞ്ഞാൽ കസ്റ്റമറെ ശ്രെദ്ധിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങളെ ശ്രെദ്ധിക്കണം എന്ന് അല്ലെ..."


"മ്മം... അതെ.."

താൻ പറഞ്ഞത് തെറ്റായോ എന്ന രീതിയിൽ ചാരു എല്ലാവരെയും നോക്കി... അവൾ ആസിഫിനേയും നോക്കി... സുഹൈറയുടെ മുഖത്തു ഒരു പുച്ഛം ചാരു കാണുകയും ഉണ്ടായി...


പെട്ടന്നു അക്‌ബർ ചാരുവിനെ നോക്കി...


"മോളെ നമ്മുക്ക് ആദ്യം നീ പറഞ്ഞത് ഒന്ന് പരീക്ഷിച്ചു നോക്കാം..."

അത് കേട്ടതും എല്ലാവരും ഒരുമിച്ചു കൈയടിച്ചു... ആസിഫ് ചാരുവിനെ നോക്കി കണ്ണടിച്ചു... സുഹൈറ വളരെ കോപത്തോടെ അവളെ നോക്കി

"ഇവൾക്ക് ഒരു പണി കൊടുക്കണം.." സുഹൈറ മനസ്സിൽ വിചാരിച്ചു







തുടരും