മാന്ത്രികൻ - 4

  • 384
  • 120

അയാൾ അവനെ നോക്കി പുഞ്ചിരിച്ചു." നിങ്ങളാരാണ് ?"അവൻ മെല്ലെ ചോദിച്ചു." ഞാൻ നിനക്കു സുപരിചിതനാണ് മാന്ത്രികാ ... "അദ്ദേഹത്തിന്റെ മാന്ത്രിക ശബ്ദം മുഴങ്ങിക്കേട്ടു. (തുടർന്നു വായിക്കുക ) " ഞാൻ അഭിമന്യു . നിന്റെ പിതൃസ്ഥാനീയനാണ്. ഒരിക്കൽ നീ തീർത്ത ചക്രവ്യൂഹത്തിലകപ്പെട്ടു പോയവൻ... "അയാൾ നടന്ന് അവന്റെ അരികിലേക്കു വന്നു... അവനു നേരെ കൈകളുയത്തി അവന്റെ നെറുകിൽ തൊട്ടു . ആ നാവ് മന്ത്രങ്ങളുച്ഛരിച്ചുഅയാളുടെ ഉള്ളം കൈയ്യിൽ നിന്നും പുറപ്പെട്ട പ്രകാശം അവനെ മൂടി. അവന്റെ കണ്ണുകൾ മറ്റേതോ കാഴച്ചകളിലൂടെ ഓടി നടന്നു. ഒടുവിൽ കണ്ണിലേക്ക് ഇരുട്ടിനെ നിറച്ചുകൊണ്ട് സ്വബോധത്തെ ഇല്ലാതെയാക്കി. ഹരിയെ കാണാതെ മന്ത്രവനത്തിലഞ്ഞു നടന്ന മിത്രൻ അവന്റെ കവാടത്തിനു പുറത്തു ബോധരഹിതനായി കണ്ടെത്തി. മുഖത്തു വെള്ളം വീണപ്പോൾ ആലസ്യത്തോടെ അവൻ മിഴികൾ തുറന്നു. " മോനേ, എന്താ ഉണ്ടായത് ?" " ഒന്നും മനസ്സിലാകുന്നില്ല. എന്തോ ഒരു വെളിച്ചം. ഒരാൾ. " അവന്റെ മുഖത്തെ വർധിച്ച തേജസ്സും പ്രകാശവും കണ്ണുകളിലെ തിളക്കവും മിത്രൻ മിഴിപൂട്ടാതെ നോക്കി നിന്നു. അയാൾ കൈകൾ