God books and stories free download online pdf in English

ദൈവം




കൃഷ്ണകുമാർ നെടുംബാശ്ശെരി എയർപോർട്ടിൽ എത്തിയതും.. അദ്ദേഹം മകന് ഫോൺ ചെയ്തു

" കെവിൻ നീ എവിടെ ഞാൻ ഇവിടെ എത്തി.. "

" സോറി ഡാഡ് എനിക്കു വരാൻ കഴിഞ്ഞില്ല.. മുത്തശ്ശിക്ക് പെട്ടന്ന് അസുഖം കൂടി..ഞങൾ ഇപ്പോ സിറ്റി ഹോസ്പിറ്റലിൽ ആണ്.. ഒരു കാൾ ടാക്സി വിളിച്ചു ഇങ്ങോട്ട് വന്നാൽ മതി.. "

കെവിൻ പറഞ്ഞ് പോലെ കൃഷ്ണകുമാർ പുറത്തു നിൽക്കുന്ന കാൾടാക്സി വിളിച്ചു.. കാർ അവിടെ നിന്നും യാത്രയായി..

" സാർ എവിടെ നിന്നും ആണ് വരുന്നത് " ഡ്രൈവർ ചോദിച്ചു

" ഞാൻ ജർമനിയിൽ നിന്നും അവിടെ തന്നെ സെറ്റിൽട്ടും ആണ്.. അമ്മ ഉണ്ട്‌ നാട്ടിൽ.. ഒരുപാട് തവണ അങ്ങോട്ട് വിളിച്ചതാ പക്ഷെ വന്നില്ല.. അച്ഛൻ ഉറങ്ങുന്ന ഈ മണ്ണ് വിട്ടു വരില്ല എന്ന വാശി.. ഇപ്പോ തീരെ സുഖമില്ല ഫാമിലി മുന്പേ പോന്നു ഞാൻ ചെറിയൊരു വർക്ക്‌ തീർത്തു വരുന്ന വഴിയാ.. "

" ഓ.. "

തുടർന്നും അവർ ഓരോ കാര്യങ്ങൾ പങ്കുവെച്ച് യാത്രയാകുമ്പോ

"ഇന്ത്യ ഇപ്പോ ഒരുപാട് മാറി അല്ലെ.. " കൃഷ്ണകുമാർ ചോദിച്ചു

"അത് എന്താണ് സാർ അങിനെ പറഞ്ഞത്.. "

"ഞാൻ ഏഴു കൊല്ലങ്ങൾ ശേഷം ആണ് വരുന്നത്.. പണ്ട് ഇവിടെ എങ്ങും ഭിക്ഷക്കാർ ഉണ്ടാകും ഇപ്പോ അതെല്ലാം കുറഞ്ഞല്ലോ.. "


"ഏയ്യ് അങിനെ അല്ല സാർ.. അന്ന് മക്കൾ ഉപേക്ഷിച്ചു പോയവർ ഭിക്ഷ എടുക്കും ഇന്ന് എല്ലാവരും വൃദ്ധസാദനത്തിലും അത്രേയുള്ളൂ "

ഡ്രൈവർ പറഞ്ഞത് കേട്ടത് കൃഷ്ണകുമാർ ഒന്ന് തലയാട്ടി... കുറച്ചു ദൂരം പോയതും... വഴിയിൽ ഒരു ചെറുപ്പക്കാരൻ കിടക്കുന്നു.. അത് കണ്ടതും കൃഷ്ണകുമാർ വണ്ടി നിർത്താൻ ഡ്രൈവറോട് പറഞ്ഞു.. അയാൾ വണ്ടി നിർത്തിയതും.. കൃഷ്ണകുമാർ പുറത്തിറങ്ങി..


" സാർ വേണ്ട നല്ല മൂക്കറ്റം കുടിച്ചിട്ട് കിടക്കുവാ.. ഇതൊന്നും നോക്കണ്ട.. "

" ഈ നാട്ടിൽ പട്ടാപകൽ കിടന്നു ഉറങ്ങുന്ന രണ്ടു തരം ആളുകൾ ഉണ്ട്‌
ഒന്ന് :- യാതൊന്നും അറിയാതെ കുടുംബതെ പോലും നോക്കാതെ ഉള്ള കാശിനു കുടിച്ച് നശിക്കുന്ന കുടിയന്മാർ..

രെണ്ട്‌ : ഏതെങ്കിലും വിധത്തിൽ ഒറ്റപെട്ടും കുടുംബം ഇല്ലാതെയും വിശന്നു വലഞ്ഞു തളർന്നു കിടക്കുന്നവർ..
ഇതിൽ ഇവൻ രണ്ടാമാതാണ്.. നിങ്ങൾ എനിക്കു ഒരു സഹായം ചെയ്യണം.. ഇവന് കഴിക്കാൻ എന്തെകിലും വാങി വരൂ പ്ലീസ്. "

കൃഷ്ണകുമാർ പോക്കറ്റിൽ നിന്നും നൂറ് രൂപ എടുത്ത് കൊടുത്തു.. ഡ്രൈവർക്ക്

ഡ്രൈവർ കൃഷ്ണകുമാർ പറഞ്ഞത് വിശ്വാസിചില്ല എങ്കിലും.. അദ്ദേഹം പറഞ്ഞത് അനുസരിച്ചു.. വെള്ളവും കഴിക്കാൻ ഉള്ളതും കൊണ്ടുവന്നു.. അദ്ദേഹം അത് വാങിച്ചു. .. തളർന്നു കിടക്കുന്ന പയ്യൻന്റെ മുഖത് ഒഴിച്ചു.. വെള്ളം മുഖത്തു വീണതും അവൻ ചാടി എഴുന്നേറ്റു..

"അമ്മേ അമ്മ വന്നോ... എനിക്കു വിശപ്പ് സഹിക്കാൻ പറ്റുന്നില്ല.. തളർന്ന കാരണം ഞാൻ അറിയാതെ ഉറങ്ങിപോയി... "

" മോനെ മോന്റെ പേര് എന്താണ് "കൃഷ്ണകുമാർ ചോദിച്ചു

"ആരാ.. നിങ്ങൾ ആരാ.. എനിക്കു മനസിലായില്ല "പരിഭവത്തോടെ അവൻ ചോദിച്ചു

"അതെക്കെ പറയാം. ആദ്യം.. മോൻ പറ..ആരാ നീ എന്താണ് നിന്റെ പേര്.. നിനക്ക് എന്തു പറ്റി.. "കൃഷ്ണകുമാർ നിര്ബന്ധിച്ചു

" ഞാൻ പ്രവീൺ.. എന്റെ അച്ഛനും അമ്മയും സ്നേഹിച്ചു വിവാഹം ചെയ്ത കാരണം ഞങ്ങളെ തേടി ആരും വരാറില്ല ഞങ്ങളും പോകാറില്ല.. എങ്കിലും ഞങൾ സന്തോഷമായി ജീവിച്ചു... ഒരിക്കൽ സ്കൂൾ കഴിഞ്ഞ് വരും വഴി എനിക്കു ആക്‌സിഡന്റ് പറ്റി അതിൽ എന്റെ കാഴ്ച്ച നഷ്ടപ്പെട്ടു.. അച്ഛനെ കൊണ്ടു കഴിയും വിധം എനിക് ചികിത്സ നൽകി.. പക്ഷെ ഓപ്പറേഷൻ ചെയാൻ ലക്ഷങ്ങൾ വേണം എന്ന് പറഞ്ഞപ്പോ അച്ഛൻ തകർന്നു .. ഒരുപാട് വീട്ടിൽ അച്ഛൻ കയറി ഇറങ്ങി പക്ഷെ ആരും പണം തന്നില്ല കാരണം അച്ഛൻ മുന്പേ അവരിൽ നിന്നും പണം വാങ്ങിയിരുന്നു.. അതിൽ മനം നൊന്തു അച്ഛൻ മരിക്കുകയും ചെയ്തു.. ഒടുവിൽ ഉള്ളതെല്ലാം വിറ്റുപെറുക്കി.. പണം കടം വാങിച്ച എല്ലാവർക്കും നൽകി ഞങൾ ആ നാട് വിട്ടു.. "

അവൻ പറഞ്ഞു നിർത്തി.. അവന്റെ മിഴികൾ അപ്പോൾ നിറഞ്ഞത് കൃഷ്ണകുമാർ ശ്രദ്ധിക്കാൻ വിട്ടില്ലാ

അപ്പോഴേക്കും കൈയിൽ ഉണ്ടായിരുന്ന ഭക്ഷണം അവനു നൽകി എങ്കിലും അവൻ മടിച്ചു..

" എനിക്കു വേണ്ട.. എന്റെ അമ്മയെ ഒറ്റക്കുവിട്ട് കഴിക്കാൻ എനിക്കു കഴിയില്ല. "

"മോൻ കഴിക്കു അമ്മക്കും ഉണ്ട്‌.. അമ്മ അത് കഴിച്ചോളും.. നീ കഴിക്കു.. "

കൃഷ്ണകുമാർ ഒരുപാട് നിർബന്ധിച്ചു.. പക്ഷെ അവൻ അത് തൊട്ടില്ല.. കുറച്ചു കഴിഞ്ഞതും അവിടേക്കു ഒരു സ്ത്രീ ഓടിയെത്തി.. അവരുടെ കൈയിൽ ഇറുക്കി പിടിച്ച രണ്ടു വടയും.. അവർ മകന്റെ അരികിൽ എത്തിയതും നിന്നും..

കൃഷ്ണകുമാർ അവരെ ഒന്ന് നോക്കി... വല്ലാതെ കിതക്കുന്നു കൈയിൽ ഉള്ള വാട പണം കൊടുത്തു വാങ്ങിയതല്ലാ.. കാരണം ഇവിടെ തന്നെ കടകൾ ഉണ്ട്‌.. മാത്രമല്ല ഓടി വരുന്നതിൽ എവിടെയോ വീണു കാലിൽ മുറിവ് പറ്റി ചോര ഇറ്റിറ്റായി വീഴുന്നു..

മകന്റെ മുന്നിൽഇരിക്കുന്നു ആ മനുഷ്യനെ ലളിത ഒന്ന് നോക്കി

"ഞാൻ കൃഷ്ണകുമാർ.. ജർമനിയിൽ നിന്നും വരുന്നു.. ദേ ഈ കാർ വൈകുന്നേരം ഇവിടെ വരും അപ്പൊ ഈ അഡ്രസ്സിൽ വന്നാൽ മതി.. ഞാൻ ഇപ്പോ ഹോസ്പിറ്റലിൽ പോവുകയാണ്.. അത് കൊണ്ടു കൂടെ കൂട്ടാൻ പറ്റില്ല.. പേടിക്കണ്ട മകന്റെ കാഴ്ച്ച ശക്തി ഉടനെ കിട്ടും നമുക്ക് അത് ശെരിയാക്കാം.. മാത്രമല്ല നിങ്ങൾക്കായി ഒരു ജോലിയും കാത്തിരിക്കുന്നു.. "

കൃഷ്ണകുമാർ പറഞ്ഞത് കേട്ടതും ലളിതയുടെ മിഴികൾ നിറഞ്ഞു.. ഒന്നും സംസാരിക്കാൻ കഴിയാതെ അവൾ തലയാട്ടി..

കാർ അവിടെ നിന്നും പതിയെ നീങ്ങി..


"സാർ ഇവരെയൊക്കെ വിശ്വസിക്കാൻ പാടില്ല.. ഒക്കെ തട്ടിപ്പ് ആണ്.. " ഡ്രൈവർ പറഞ്ഞു

"നീ അവിടെ ഉണ്ടായ എല്ലാം കണ്ടതല്ലെ.. കടം വാങ്ങിയ തുക തിരികെ നൽകാൻ സ്വന്തം വീടും സ്ഥലവും വിറ്റു.. ഭക്ഷണം നൽകിയപ്പോൾ ഒരുപാട് വിശപ്പ് ഉണ്ടെങ്കിലും അമ്മ കഴിക്കാതെ കഴിക്കില്ല എന്ന് പറഞ്ഞ അവന്റെ വാക്കുകൾക്ക് യാതൊരു സ്വാർത്ഥതയും ഇല്ല.. പിന്നെ ചില സമയങ്ങളിൽ മറ്റുള്ളവരെ വിശ്വസിക്കുന്നത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല.. "

വൈകുന്നേരം ആയതും കാർ അവിടെ എത്തി.. ലളിതയും മകനും അതിൽ കയറി യാത്രയായി പുതിയൊരു ജീവിതത്തിലേക്ക്.. അപ്പോൾ ആ അമ്മയുടെ മനസ് അറിയാതെ മന്ത്രിച്ചു..

ദൈവം ഉണ്ട്‌



അവസാനിച്ചു

********** ****** ***** ****** *******

അതെ ചിലസമയങ്ങളിൽ ദൈവം വന്നു സഹായിക്കില്ല.. പക്ഷെ ദൈവദൂതൻ പോലെ ചില മനുഷ്യർ എത്തും... അത് പോലെ നമ്മളും മറ്റുള്ളവരെ സഹായിക്കുംബോൾ നമ്മളും ദൈവദൂതൻ ആകും... മറ്റുള്ളവരെ സഹായിക്കുക.. സഹ മനുഷ്യരെ സ്നേഹിക്കുക..