Who is Meenu's killer - 11 in Malayalam Thriller by Chithra Chithu books and stories PDF | മീനുവിന്റെ കൊലയാളി ആര് - 11

മീനുവിന്റെ കൊലയാളി ആര് - 11

അവർ പെട്ടെന്നു തന്നെ തങ്ങളുടെ ക്യാമറ എല്ലാം എടുത്തു കൊണ്ടു ആ കെട്ടിടത്തിനു താഴേക്കു വന്നു...


"ടാ നീ എന്തൊക്കയാ പറയുന്നത്... പത്തു കൊല്ലം മുൻപ് ഈ കെട്ടിടത്തിൽ നിന്നും വീണ ആ കുട്ടി ശെരിക്കും വീണതാണോ ആരെങ്കിലും തള്ളി വിട്ടതാണോ എന്ന് അന്ന് ഇവിടം ജോലി ചെയ്ത ആർക്കും അറിയില്ല... അത് തന്നെ സംശയമാണ് പിന്നെ നീ ഇതു എങ്ങനെ തെളിയിക്കും..." സുധി ചോദിച്ചു

"വെറുതെ വേണ്ടാത്ത പണിക്കു നിൽക്കണ്ട എന്ന് മാത്രമേ എനിക്കും പറയാൻ ഉള്ളു..." രാഹുൽ അവന്റെ പക്ഷം പറഞ്ഞു

"ടാ എന്തോ ആ കുട്ടിയുടെ അമ്മ എന്ന വിളിയും കണ്ണുനീരും എനിക്ക് എന്തോ വല്ലാത്ത അറ്റാച്ച്മെന്റ്റ് തോന്നിയത് പോലെ..."ശരത് പറഞ്ഞു

"ഹും കഷ്ടം... ടാ നീ ഹെല്പ് ചെയാൻ അത് പ്രേതമാണ്, ആത്മാവ് അല്ലാതെ മനുഷ്യൻ അല്ല അതിനു സ്നേഹമോ അറ്റാച്ച്മെന്റ്റ്,ഇമോഷണൽ അങ്ങനെ ഒന്നുമില്ലാത്ത ഒന്നാണ് അതിനാണോ നീ ഹെല്പ് ചെയാൻ പറയുന്നത് നിനക്ക് വട്ടാ എനിക്ക് അത്രയേ പറയാൻ ഉള്ളു..." സുധി വീണ്ടും അവന്റെ അമർഷം അവർക്കു കാണിച്ചു കൊണ്ടു പറഞ്ഞു

"ഞാൻ നീ വെറുതെ ഒരു തമാശക്കാണ് പറഞ്ഞത് എന്ന് കരുതി പക്ഷെ ഇതിപ്പോ..." രാഹുൽ സംശയത്തോടെ വാക്കുകൾ നിർത്തി

"അല്ല ഞാൻ തമാശയല്ല കാര്യമായിട്ട് തന്നെ പറഞ്ഞതാണ് നിങ്ങൾ കൂടെ നിൽക്കും എങ്കിൽ നിൽക്ക് ഇല്ല എങ്കിൽ വേണ്ട.." ശരത് പറഞ്ഞു

അവർ സംസാരിക്കുന്നതിനിടയിൽ മുകളിൽ നിന്നും " ചേട്ടാ..." എന്നൊരു വിളി കേട്ടു മൂന്ന് പേരും ഒരു ഞെട്ടലോടെ മുകളിലേക്ക് നോക്കി പക്ഷെ അവിടെ ആരും ഉണ്ടായിരുന്നില്ല...

"ശെരി ഒരു ഐഡിയ ഞാൻ ആ കുട്ടിയെ ഇപ്പോൾ നമ്മുടെ ക്യാമറയ്ക്കു മുന്നിൽ വിളിക്കും വന്നാൽ ഞാൻ പറഞ്ഞത് പോലെ തന്നെ നമ്മൾ മുന്നോട്ടു പോകും അഥവാ ആ കുട്ടി വന്നില്ല എങ്കിൽ ഞാൻ ഈ സത്യം കണ്ടെത്താൻ നിൽക്കില്ല എന്താ നിങ്ങള്ക്ക് സമ്മതമാണോ..." ശരത് ചോദിച്ചു

"വേണ്ട എനിക്ക് സമ്മതമല്ല... രാഹുല്ലെ ഇവന്റെ വാക്കുകൾ കേട്ടു വെറുതെ ഓരോ മണ്ടത്തരം ചെയ്യണ്ട... ഇതൊക്കെ പിന്നീട് ഒരു വയ്യാവേലിയാകും... ഞാൻ പറയുന്നത് കേൾക്കു രണ്ടാളും..അറിഞ്ഞുകൊണ്ടു ട്രെയിൻ തല വെയ്ക്കുന്നത് പോലെയാണ് ഇതൊക്കെ..." സുധി പറഞ്ഞു

" ഓ നീ ഒന്ന് മിണ്ടാതെ നിൽക്ക് സുധി... രാഹുലെ നീ ആലോചിച്ചു നോക്കു ഇങ്ങനെ എത്ര ദിവസം നടക്കും നമ്മുക്ക് ലൈഫിൽ മുന്നോട്ട് പോകേണ്ടേ... ഒരു പക്ഷെ ഞാൻ പറയുന്നത് കേട്ടു കൊണ്ടു ആ ആത്മാവ് നമ്മുടെ ക്യാമറയ്ക്കു മുന്നിൽ വന്നാൽ അതിലും വലിയ കണ്ടന്റ് നമ്മുക്ക് ഇല്ല... നമ്മൾ വളരെ പെട്ടെന്നു തന്നെ മറ്റു ചാനലുകൾക്ക് എല്ലാം മുന്നോട്ടു പോകും...ഇതുവരെ നമ്മൾ ഒരു ആത്മാവിനെ ദൂരെ നിന്നും മാത്രമാണ് കണ്ടിട്ടുള്ളത് ഇതു അടുത്തു കാണും... മാത്രമല്ല നമ്മൾ ഇങ്ങിനെ ഒരു സഹായം ചെയ്‌താൽ ആ ആത്മാവുമായി നമ്മുക്ക് ഡയറക്റ്റ് കമ്മ്യൂണിക്കേറ്റും സാധ്യമാവും എന്താ നിന്റെ അഭിപ്രായം നീ ആലോചിച്ചു നോക്കു... "

കുറച്ചു നേരം ആലോചിച്ച ശേഷം രാഹുൽ അതിനു സമ്മതം മൂളി.. എന്നാൽ സുധിക്കു അപ്പോഴും അതിനോട് വല്യ താല്പര്യം ഉണ്ടായിരുന്നില്ല..." മോളെ മീനു ഞാൻ ഉണ്ട്‌ നിന്നെ കൊന്നതാണ് എങ്കിൽ ഞാൻ അത് കണ്ടെത്തും പക്ഷേ നീ ഈ ചേട്ടന് ഒരു സഹായം. ചെയ്യണം. എന്റെ ഈ ക്യാമറയുടെ മുന്നിൽ വന്നു നില്കുകയാണ് എങ്കിൽ നീ ഇത്ര നാൾ എന്താണോ അറിയാൻ ആഗ്രഹിക്കുന്നത് എന്തിനാണോ ഇവിടെ ആത്മാവായി അലയുന്നത് അത് ഞാൻ കണ്ടെത്തും സത്യം..." ശരത് വീണ്ടും മുകളിലേക്കു നോക്കി കൊണ്ടു പറഞ്ഞു

എന്നാൽ കുറച് നേരം അവർ മുകളിലേക്കു നോക്കി നിന്നു... ഒരു ശബ്ദവും കേൾക്കാനും ഒന്നും കാണാനും കഴിഞ്ഞില്ല...

"ഞാൻ പറഞ്ഞില്ലേ... നോക്കു നിങ്ങൾ ആരെങ്കിലും അത് ശ്രെദ്ധിച്ചോ നമ്മൾ എത്രയോ അബെൻഡന്റ് സ്ഥലത്തേക്ക് പോയിട്ടുണ്ട് അവിടെയെല്ലാം തന്നെ ഒത്തിരി കുപ്പികളും പലവൃത്തിക്കെട്ട ചിത്രങ്ങൾ ചുമരിൽ വരച്ചു വെച്ചതും കണ്ടിട്ടുണ്ട് അതിനർത്ഥം അവിടെ ആളുകൾ കള്ള് കുടിക്കാൻ എങ്കിലും പോകുന്നു എന്നാണ് പക്ഷെ ഇവിടെ അതുപോലെ ഒന്നുമില്ല... അപ്പോൾ ഇങ്ങോട്ട് വെള്ളമടിക്കാൻ പോലും ആരും തന്നെ വരാറില്ല എങ്കിൽ ആലോചിച്ചു നോക്കു ഇവിടം എത്രമാത്രം ഭയാനകമായിരിക്കും എന്നിട്ടും ആ ആത്മാവിനു വേണ്ടി വേണ്ട നീ റിസ്ക് എടുക്കുന്നത് പോലെ എനിക്ക് തോന്നുന്നു... നമ്മളെ തന്നെ പലതവണ അത് കല്ല് എടുത്തു എറിഞ്ഞു വേണ്ട എനിക്ക് ഇതു ശെരിയായി തോന്നുന്നില്ല നിങ്ങൾ ഞാൻ പറയുന്നത് ഒന്ന് കേൾക്കു..." സുധി പറഞ്ഞു

"എന്തു സംഭവിച്ചാലും ഞാൻ ആ കുട്ടിക്ക് കൊടുത്ത വാക്ക് നിറവേറ്റും..."ശരത് പറഞ്ഞു

"നീ ഉറച്ച തീരുമാനത്തിൽ ആണോ.." രാഹുൽ ചോദിച്ചു

"അതെ അതിൽ മാറ്റമില്ല നിങ്ങൾ കൂടെ നിന്നാലും ഇല്ല എങ്കിലും ഞാൻ കൊടുത്ത വാക്ക് നിറവേറ്റും..."

" ടാ പ്ലീസ് എപ്പോഴത്തെയും പോലെ ഇതൊരു വീഡിയോ ആയി ഒരു തമാശയായി കണ്ടാൽ മതി നമ്മുക്ക് ഈ സംസാരം ഇവിടെ വെച്ച് നിർത്താം.. " സുധി വീണ്ടും പറഞ്ഞു

"ഒന്ന് നിർത്തുമോ സുധി ഞാൻ പറഞ്ഞു എന്റെ തീരുമാനത്തിൽ മാറ്റമില്ല ഞാൻ അത് ചെയ്യും.." ശരത് ദേഷ്യത്തോടെ അവനോടു പറഞ്ഞു

"ശെരി എങ്കിൽ ഞങ്ങളും സമ്മതിച്ചു നീ ആ ആത്മാവിനോട് ഒന്നൂടെ നമ്മുടെ ക്യാമറക്ക്. മുന്നിൽ വരാൻ പറ അങ്ങനെ വന്നാൽ ഞാൻ നിനക്ക് കൂട്ട് ഉണ്ടാകും.." രാഹുൽ പറഞ്ഞു

"ടാ.." സുധി പേടിയോടെ വിളിച്ചു


"നോക്ക് സുധി നമ്മൾ മൂന്ന് പേരും ഓരേ മനസോടെ സമ്മതിച്ചു വിളിച്ചാൽ ആ കുട്ടി വന്നാൽ നമ്മൾ ദേ ഇവന് അല്ല ആ ആത്മാവിനു എന്താണോ വേണ്ടത് അത് തന്നെ ചെയ്യും..."

"ശെരി.." മനസ്സില്ല മനസ്സോടെ സുധി സമ്മതിച്ചു..

"എങ്കിൽ നീ ഒന്നൂടെ അതിനെ വിളിക്കു നമ്മുക്ക് മുന്നിൽ വരാൻ പറ..."രാഹുൽ ശരത്തിനോട്‌ പറഞ്ഞു

" ടാ നീ പേടിക്കണ്ട എപ്പോഴും ഒരു ആത്മാവും ക്യാമറക്ക് മുന്നിൽ വരുകയോ അതിന്റെ മുഖം കാണിക്കുകയോ ചെയ്യില്ല... അവൾ വരില്ല ഇവനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ വേറെ വഴിയില്ല അതുകൊണ്ടാ... "രാഹുൽ സുധിയുടെ ചെവിയിൽ അടക്കം പറഞ്ഞു

"മോളെ മീനു ഒരു വട്ടം വാ ഞങ്ങൾ നിന്നെ സഹായിക്കണം എങ്കിൽ അങ്ങിനെ വന്നാൽ അത് നിന്റെ സമ്മതമായി കണ്ടു കൊണ്ട് ഞാൻ നിന്നെ സഹായിക്കും എന്തു സംഭവിച്ചാലും നിനക്ക് എന്നെ വിശ്വസിക്കാം..." ശരത് പറഞ്ഞു

മൂന്ന് പേരും മുകളിലേക്കു നോക്കി നിന്നു മീനു വരുമോ എന്നറിയാൻ...


തുടരും


Rate & Review

Be the first to write a Review!