Silk House - 8 books and stories free download online pdf in Malayalam

സിൽക്ക് ഹൗസ് - 8

ആസിഫ് അവളെ വലിച്ചുകൊണ്ടുപോയത് ഡിസ്പ്ലേ രൂപങ്ങൾ ഇട്ടുവെയ്ക്കുന്ന ഒരു ചെറിയ റൂമിലേക്കാണ്...

ആ മുറിയുടെ അടുത്തു എത്തിയതും...

"ഇവിടെ ഇവിടെയ്ക്ക് എന്തിനാ ഇതൊരു ഇടുങ്ങിയ മുറിയല്ലേ..." ചാരു ചെറിയ സംശയത്തോടെ ചോദിച്ചു

"ഒന്നു മിണ്ടാതെ വാ ചാരു നീ... ഇപ്പോൾ തൽക്കാലം അവരുടെ കണ്ണിൽ നീ പെടരുത് അത്രതന്നെ.. നീ വേഗം വാ..സമയമില്ല..."

"നമ്മുക്ക് വേറെ എവിടെയെങ്കിലും..." ചാരു വീണ്ടും ചോദിച്ചു...

"നീ വരുന്നുണ്ടോ പെണ്ണെ കളിക്കാൻ നിൽക്കാതെ..."

ഒടുവിൽ ചാരു മനസില്ലാ മനസോടെ അതിനകത്തു കയറി... പിന്നാലെ ആസിഫും ഇരുവരും ഒരുമിച്ചു അതിനകത്തു കയറി... ആസിഫ് അവർക്കു മുന്നിൽ ഡിസ്പ്ലേ രൂപങ്ങൾ വെച്ചു എന്നിട്ട് ആസിഫ് അവിടെ താഴെ ഇരുന്നു... എന്നാൽ അപ്പോഴും ചാരു നിൽക്കുകയായിരുന്നു...

"ടി നീ ഒന്ന് ഇവിടെ ഇരിക്ക് അവർ എങ്ങാനും വരും.."

"എന്നാലും ഇക്ക ഞാൻ കാരണമാണ് മറ്റുള്ളവർക്കും അവരിൽ നിന്നും അടി കിട്ടുന്നത്.... ഈ പ്രേശ്നങ്ങൾ അത്രയും ഞാൻ കാരണമല്ലേ എന്നിട്ടും ഞാൻ ഇങ്ങനെ ഒളിച്ചിരിക്കുന്നത് എനിക്ക് എന്തോ..." ചാരു വിഷമത്തോടെ പറഞ്ഞു...

"ആ എന്നാ മോളു ചെല്ല് അങ്ങോട്ട്‌ പിന്നെ എന്തു സംഭവിക്കും എന്ന് എനിക്കറിയില്ല... പിന്നെ അവർക്കു വേണ്ടത് എന്നെയും നിന്നെയും ആണ്... നീ അവരുടെ മുന്നിൽ പോയാൽ പിന്നെ അവർ എന്തൊക്കെ ചെയ്യും എന്ന് എനിക്കറിയില്ല... പിന്നെ സംഭവിക്കുന്നതിൽ ആരും നിന്നെ സഹായിക്കാൻ ഉണ്ടാവില്ല...ഞാൻ പോലും..."ആസിഫ് പറഞ്ഞു

ആസിഫ് പറഞ്ഞത് കേട്ടും ചാരു അങ്ങനെ തന്നെ നിൽപായിരുന്നു.. പെട്ടന്ന് ആസിഫ് അവളുടെ ഇടുപ്പിൽ കൈവെച്ചുകൊണ്ട് അവളെ ബലമായി ഇരുത്തി അവൾ ആ നിമിഷം നേരെ വീണത് അവന്റെ മടിയിൽ ആയിരുന്നു...

പെട്ടന്നവളുടെ ശ്വാസത്തിനു ചൂട് കൂടി.. അവളുടെ ശരീരം നാണിക്കാൻ തുടങ്ങി.. അവൾ പതിയെ മാറി ഇരിക്കാൻ ശ്രെമിച്ചതും ആസിഫ് പതിയെ അവളുടെ വയറ്റിൽ ചുറ്റി വരിഞ്ഞു...ഒരു നിമിഷം ഞെട്ടിയ ചാരു കണ്ണുകൾ തുറിപ്പിച്ചുകൊണ്ട് സ്തംഭിച്ചു കൊണ്ടു ഇരുന്നു...

ചാരു പിന്നെയും പതിയെ മാറി ഇരിക്കാൻ തുടങ്ങിയതും... പെട്ടന്ന് പുറത്ത് ആളുകളുടെ ശബ്ദം കേട്ടു... അതു കേട്ടതും ചാരു പേടിയോടെ ആസിഫിനെ തിരിഞ്ഞു കെട്ടി പുണർന്നു.. അവളുടെ മിഴികൾ ഇറുക്കി അടച്ചു... ചാരുവിന്റെ ചൂടുള്ള ശ്വാസം ആസിഫിന്റെ കാതിലും ആസിഫിന്റെ ചൂടുള്ള ശ്വാസം ചാരുവിന്റെ കാതിലും പതിയുന്ന സമയം ഇരുവർക്കും ഇന്ന് വരെ അറിയാത്ത എന്തോ ഒരു വികാരം അനുഭവപ്പെട്ടു.. പെട്ടന്ന് ആസിഫും ചാരുവിനെ ഇറുക്കി കെട്ടിപ്പുണർന്നു...

ആ നിമിഷം ചാരു എല്ലാം മറന്നു.. അവന്റെ തോളിൽ അവൾ അറിയാതെ മയങ്ങി...കുറച്ചു നേരം ചാരുവും ആസിഫുo എല്ലാം മറന്നു കൊണ്ടു അങ്ങനെ ഇരുന്നു... പിന്നെ പതിയെ അവനിൽ നിന്നും കുറച്ചു നീങ്ങി ഇരുന്നു...ഇരുവരും പതിയെ കണ്ണുകൾ നോക്കി ഇരുന്നു...

"എനിക്ക് എന്തു പറ്റി...എന്നെ ഒന്ന് തൊട്ടാൽ പോലും പൊട്ടിത്തെറിക്കുന്ന ഞാൻ ഇന്ന് എനിക്ക് എന്തു പറ്റി ഇത്രയൊക്കെ സംഭവിച്ചിട്ടും ഒന്നും മിണ്ടാതെ ഒന്നും പ്രതികരിക്കാതെ എനിക്ക് എങ്ങനെ കഴിയുന്നു.. എനിക്ക് എന്തു പറ്റി ആളുടെ കണ്ണിലേക്കു നോക്കുമ്പോ ഞാൻ അവിടെ ലയിച്ചു പോകുന്നത് പോലെ... ദൈവമേ ഇത് എന്താണ് ഇതാണോ പ്രണയം ഈ വികാരം ഞാൻ ഇന്ന് വരെ അറിയതാ ഒന്നാണല്ലോ... ചാരു ഓരോന്നും ആലോചിച്ചുകൊണ്ട് അങ്ങനെ ഇരുന്നു.."

അപ്പോഴും അവളെ തന്നെ നോക്കുകയായിരുന്നു ആസിഫ്....പെട്ടന്നു പിന്നെയും ആളുകളുടെ ശബ്ദം കേട്ടതും ചാരു ആസിഫിനെ നോക്കി... അധികം സമയം കളയാതെ ചാരു അവന്റെ മടിയിൽ വന്നിരുന്നു...

"എന്താ... എന്തു പറ്റി..."ആസിഫ് ചോദിച്ചു

"ഒരു ശബ്ദം കേട്ടതുപോലെ..." ചാരു പറഞ്ഞു

എന്നാൽ അവിടെ അപ്പോൾ ഒരു ശബ്ദവും കേട്ടില്ല എന്ന് ആസിഫിനും അറിയാം... എങ്കിലും അവൻ അതു പുറത്ത് കാണിക്കാത്തതുപോലെ ഇരുന്നു

"പേടിയുണ്ടോ..."ആസിഫ് അവളുടെ കാതിൽ ചോദിച്ചു

"ഉം... "ചാരു കൊഞ്ചിക്കൊണ്ട് മൂളി..


ആസിഫ് ഒരു പുഞ്ചിരിയോടെ അവളുടെ വയറ്റിൽ ചുറ്റി പിടിച്ചു... അതു ആഗ്രഹിച്ചിരുന്നത് പോലെ ആ ഒരു നിമിഷം എല്ലാം മറന്ന ചാരു ആസിഫിന്റെ തോളിൽ ചാരി... ഈ സമയം അവളുടെ കാതിലെ കമ്മൽ ആടികളിക്കുന്നത് നോക്കി രസിച്ചിരിക്കുകയാണ് ആസിഫ്... അവൻ പതിയെ അവളുടെ കഴുത്തിനു പുറകിൽ ഉള്ള മുടി മാറ്റി.... ചാരുവിന്റെ ചുണ്ടുകൾ പുഞ്ചിരിയോടെ വിടർന്നു... എല്ലാം അറിഞ്ഞും അറിയാത്ത പോലെ അവൾ അതിനു മൗനമായി സമ്മതം മൂളി ഇരുന്നു...

ആസിഫിന് പതിയെ അവന്റെ നിയത്രണം വിട്ടുപോയത് പോലെ തോന്നി... അവൻ പതിയെ അവളുടെ കാതോരം അവന്റെ ചുണ്ട് അടുപ്പിച്ചു...അവന്റെ ചൂടുള്ള ശ്വാസം അവളുടെ കാതിൽ പതിഞ്ഞു... അവൾ അവളുടെ കണ്ണുകൾ ഇറുക്കി അടച്ചു... എങ്കിലും അവളുടെ മനസ്സിൽ ഒരു വിറയലും പേടിയും അപ്പോഴും അനുഭവപ്പെട്ടിരുന്നു.. തെറ്റാണ് എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു എങ്കിലും എന്തോ അവൾക്കു അതു തടയാൻ കഴിഞ്ഞില്ല....അവൾ അവളെ തന്നെ മറന്നു മറ്റൊരു ലോകത്തു ലയിക്കും പോലെ...

ആസിഫ് പതിയെ ജിമ്മിക്കി കമ്മൽ ആടികളിക്കുന്ന ആ കാതിൽ മുത്തം നൽകി.. പെട്ടന്നു ഒരു ഞെട്ടലോടെ കണ്ണുകൾ വിടർത്തി കൊണ്ടു ചാരു ആസിഫിനെ തിരിഞ്ഞു നോക്കി... ഇരുവരുടെയും കണ്ണുകൾ വീണ്ടും കുട്ടിമുട്ടി.. അവളുടെ കണ്ണിൽ അന്നേരം ഒരു പേടി ആസിഫ് കണ്ടിരുന്നു... എങ്കിലും അവരുടെ ശരീരവും മനസും ശ്വാസവും എല്ലാം ഒന്നിച്ച ആ സമയം പാഴാകാൻ സമ്മതമല്ലാത്ത ആസിഫ് ഒന്നും ശ്രെദ്ധിക്കാതെ തന്റെ ചുണ്ടിന്റെ അടുത്തുള്ള അവളുടെ ചുവന്ന ചുണ്ടുകൾ നോക്കിയിരുന്നു....വിയർപ്പിൻ തുള്ളികൾ പറ്റിപ്പിടിക്കാത്ത അവളുടെ ചുണ്ടുകൾ അവനു വല്ലാത്ത ആകർഷണം തോന്നി...അവന്റെ നോട്ടത്തിന്റെ ശക്തി കൂടി കൂടി വന്നു... ഒന്നിച്ചിരുന്ന അവളുടെ ചുണ്ടുകൾ പതിയെ വേറിട്ടു വിടർന്നു വന്നു... ഇപ്പോഴും ആ ചുണ്ടുകൾ എന്തോ അവനോടു പറയും പോലെ പനിനീർ പൂക്കളിന്റെ ഇതളുകൾ പോലെ സുന്ദരവും വളരെ മൃദുലവുമായ ആ ചുണ്ടില്ലെ ഇർപ്പം അറിയുവാൻ അവന്റെ മനസ്സ് വല്ലാതെ വിങ്ങി....

അവൻ കൂടുതൽ ഒന്നും ആലോചിക്കാതെ അവളുടെ കഴുത്തിൽ പിടിച്ചു പിന്നെ ഒന്നും ആലോചിക്കാതെ മനസിലെ ചെറിയ പേടിയും അകറ്റി നിർത്തികൊണ്ട് അവൻ അവൾക്കു മുത്തം നൽകി അവളുടെ ചുണ്ടിൽ....

പെട്ടന്നു ചാരു അമ്പരന്നു.. വിടർന്ന കാണുകളോടെ അവൾ അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു.. അവൾ അവനെ തല്ലാനും തുടങ്ങി എന്നാൽ അപ്പോഴും ആസിഫ് അവന്റെ പിടിത്തം വിട്ടില്ല.... ഒടുവിൽ ചാരുവും അതിനു വഴങ്ങി അവളുടെ കണ്ണുകൾ പതിയെ അടച്ചു അവളും അവനെ കെട്ടിപ്പുണർന്നു...ഇരുവരും അവരുടെ മനസിലെ ഭയത്തെ മറികടന്നു...എല്ലാം മറന്ന അവസ്ഥയിലും പുതിയ വികാര അനുഭവത്തിലുമായിരുന്നു രണ്ടുപേരും അപ്പോഴും..

പെട്ടന്ന് ചാരു ആസിഫിനെ തള്ളി മാറ്റി... അവളുടെ മിഴികൾ നിറഞ്ഞു.. അവൾ പിന്നെ അവിടെ ഒരു നിമിഷം പോലും നിൽക്കാൻ ശ്രെമിക്കാതെ മുന്നിൽ ഉള്ള ഡിസ്പ്ലേ എല്ലാം തള്ളിമാറ്റി പുറത്തേക്കു ഓടി... അവളുടെ പിന്നാലെ ആസിഫും പോയി...

"ചാരു... "ആസിഫ് അവളെ വിളിച്ചുകൊണ്ടു നടന്നു...

എന്നാൽ അതു ശ്രെദ്ധിക്കാതെ പോയ ചാരു ഷോപ്പിന്റെ താഴെ എത്തിയതും ഞെട്ടിപ്പോയി കാരണം ഷോപ്പ് മൊത്തം അടച്ചു പൂട്ടിയിരിക്കുന്നു...ആസിഫും അപ്പോഴേക്കും അങ്ങോട്ട്‌ വന്നു

"കുഞ്ഞിക്ക... നമ്മൾ നമ്മൾ പെട്ടു എന്ന് തോന്നുന്നു..." ചാരു പേടിയോടെ പറഞ്ഞു

"നീ... നീ പേടിക്കണ്ട... നമ്മുക്ക് വഴി ഉണ്ടോ എന്ന് നോക്കാം..."

ആസിഫ് കടയിൽ നിന്നും പുറത്തേക്കു പോകാൻ ഉള്ള വഴി പലതും നോക്കി എന്നാൽ ഒന്നും ഉണ്ടായിരുന്നില്ല...

"വഴി ഒന്നും കാണുന്നില്ലല്ലോ ചാരു..."

"ദൈവമേ.. എനിക്ക് പേടിയാകുന്നു..."

"നീ പേടിക്കണ്ട...ധൈര്യമായിരിക്ക്..."

"എന്തു പേടിക്കണ്ട എന്നാ കുഞ്ഞിക്ക പറയുന്നത്.. കണ്ടില്ലെ നമ്മൾ എങ്ങനെ പുറത്ത് പോകും... അതിനേക്കാൾ പ്രശ്നം നമ്മളെ ഇങ്ങനെ തനിച്ചു കണ്ടാൽ ആളുകൾ എന്തു പറയും ദൈവമേ എനിക്ക് ഒന്നും മനസിലാകുന്നില്ലലോ.. ശ്രീക്കുട്ടി എന്റെ കൈയിൽ പിടിച്ചതായിരുന്നു അവളുടെ കൂടെ പോകുന്നതിനു മുൻപ് എന്നെ പിടിച്ചു വലിച്ചിട്ടു ഇപ്പോൾ വലിയ ഒരു പ്രേശ്നത്തിൽ കൊണ്ട്എത്തിച്ചു.. ദൈവമേ ഇതിന്റെ ഭവിഷത്തു ആയി ഞാൻ ഇനി എന്തൊക്കെ അനുഭവിക്കണം..."

എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഇരുവരും പകച്ചു നിന്നു

തുടരും...