Who is Meenu's killer - 18 books and stories free download online pdf in Malayalam

മീനുവിന്റെ കൊലയാളി ആര് - 18

ശരത് പുറത്തേക്കു വന്നതും അവിടെ സുധിയും രാഹുലും ഉണ്ടായിരുന്നു...

"ടാ എന്തായി..."സുധി ശരത്തിനോട് ചോദിച്ചു

"ടാ എനിക്ക് ദീപ ടീച്ചറുടെ അഡ്രെസ്സ് കിട്ടി അതും ഇവിടെ ഉള്ള ഒരു മാഷിന്റെ കൂട്ടുക്കാരിയുടെ അമ്മയാണ് പോലും ആ ടീച്ചർ പക്ഷെ ആ സുമേഷ് അയാളുടെ കിട്ടിയില്ല... ആ പ്യൂൺ ഒരു പൊടിക്ക് സമ്മതിക്കുന്നില്ല ഒന്നിനും..." ശരത് പറഞ്ഞു

"അല്ല നിങ്ങള്ക്ക് ഉല്ലാസിനെ കുറിച്ച് വല്ല തുമ്പ് കിട്ടിയോ..." ശരത് ചോദിച്ചു

"മം.. എവിടെന്നു കിട്ടാൻ അയാൾ ഇപ്പോൾ ഇവിടെ ഇല്ല എന്ന്. എവിടെയോ കോയമ്പത്തൂർ ആണ് പോലും അയാളുടെ ഭാര്യ വീട്ടിൽ തന്നെ താമസമാക്കി എന്ന് അഡ്രെസ്സ് കിട്ടിയാൽ പറയണം എന്നും പറഞ്ഞു നമ്മുടെ നമ്പർ കൊടുത്തു..." രാഹുൽ പറഞ്ഞു

"ശെരി.."

"എന്നാൽ നമ്മുക്കു തിരിക്കാം.."സുധി ചോദിച്ചു

"വരട്ടെ ഇവിടെ നിന്നും പോകാൻ വരട്ടെ.." രാഹുൽ പറഞ്ഞു

"എന്തെ.." സുധി ചോദിച്ചു

"എന്താ എന്നോ ആ സുമേഷിന്റെ അഡ്രെസ്സ് വേണം അത് കിട്ടാതെ പോകാൻ പാടില്ല..." രാഹുൽ പറഞ്ഞു

"അത് നടക്കും എന്ന് തോന്നുണ്ടോ..ആ പ്യൂൺ ഭയങ്കര കർശനക്കാരൻ ആണ്..." ശരത് പറഞ്ഞു

"അതൊക്കെ ദേ ആ കാണുന്ന ചുമരിന്റെ അകത്തു ഉള്ളത് കൊണ്ടാണ് ആള് ഒന്ന് പുറത്തേക്കു വരട്ടെ ദേ ഇവനെ കാണിച്ചാൽ ആള് നമ്മുടെ വഴിക്കു വരും..." പോക്കറ്റിൽ ഉള്ള പണം കൈയിൽ എടുത്തു കാണിച്ചു കൊണ്ട് രാഹുൽ ഇരുവരോടും പറഞ്ഞു

"അത് ശെരിയാണല്ലോ.. നല്ല ഐഡിയ ഒന്ന് ട്രൈ ചെയ്ത് നോക്കാം...എങ്കിൽ വാ ആ ചായ കടയിൽ വെയിറ്റ് ചെയ്യാം നമ്മുക്കും വല്ലതും കഴിക്കാം..." സുധി പറഞ്ഞു

മൂന്നുപേരും പിന്നെ ഒന്നും ആലോചിക്കാതെ സ്കൂളിന്റെ തന്നെ അടുത്തുള്ള ആ ചായക്കടയിലേക്കു പോയി അവിടെ പോയി കൈകൾ കഴുകി ഒരു ടേബിളിന്റ അടുത്തുള്ള ചെയ്യറിലും ഇരുന്നു...

"എന്താണ് സാർ കഴിക്കാൻ വേണ്ടത്..." വെയ്റ്റെർ അവരുടെ അടുത്തേക്ക് വന്ന് ചോദിച്ചു..

"എനിക്ക് ഒരു മസാലദോശ പിന്നെ ഒരു കോഫി..." സുധി പറഞ്ഞു

"എനിക്ക് പൂരിയും മുട്ടക്കറിയും..." ശരത് പറഞ്ഞു

"എനിക്ക് പൊറാട്ടയും ബീഫും.." രാഹുലും പറഞ്ഞു

വെയ്റ്റെർ ഉടനെ അവിടെ നിന്നും പോയി

"പിന്നെ എല്ലാവരും ഷെയർ ചെയ്ത് കഴിക്കണം അത് മറക്കണ്ട..." സുധി പറഞ്ഞു

"ഓ അതിനെന്താ എന്ന് കരുതി എന്റെ ബീഫ് മുഴുവനും തീർത്താൽ ഉണ്ടല്ലോ കൊല്ലും ഞാൻ.." രാഹുൽ പറഞ്ഞു

"ശെരി... ഞാൻ തൊടതില്ല പോരെ.."

"പാവം പിണങ്ങി...വേറെ എന്തെങ്കിലും വേണോ.." ശരത് ചോദിച്ചു

"ഏയ്യ്"

"ഞാൻ കഴിച്ചിട്ട് പറയാം.." സുധി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

അപ്പോഴേക്കും ഓരോരുത്തരും നൽകിയ ഓർഡറുമായി വെയ്റ്റെർ അങ്ങോട്ട്‌ വന്നു...

"ഇനിയെന്തെങ്കിലും വേണോ സാർ.."

"ഒരു കോഫിയും ഒരു ചായയും പിന്നെ ഓംപ്ലൈറ്റ് മൂന്ന് എടുത്തോളൂ..." ശരത് പറഞ്ഞു

"ശെരി.."

വെയ്റ്റെർ ഉടനെ തന്നെ പിന്നെയും കിട്ടിയ ഓർഡറുമായി പെട്ടെന്നു തന്നെ അവരുടെ ടേബിളിന്റെ മേൽ കൊണ്ട് വന്ന് വെച്ചു അവിടെ നിന്നും പോയി...

മൂന്ന്പേരും ഉടനെ തന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി... ഭക്ഷണം കഴിച്ചതിനു ശേഷം അവർ ബില്ല് അടച്ചു അതിനു ശേഷം അധികം താമസിയാതെ ആ പ്യൂൺ ഒന്ന് പുറത്തേക്കു വരുന്നതിനായി കാത്തിരുന്നു അവരുടെ ബൈക്കിന്റെ അരികിൽ...പെട്ടെന്നു അയാൾ ചായ കുടിക്കാനായി പുറത്തേക്കു വരുന്നു സമയം

"ചേട്ടാ... ചേട്ടാ ഒന്ന് നില്ക്കു.." ശരത് വിളിച്ചു

"അല്ല ഇയാള് ഇതുവരെ ഇവിടെ നിന്നും പോയില്ലേ എന്താണു കാര്യം.. "

"ചേട്ടാ ഞങ്ങൾക്കു ഇവിടെ മുൻപ് ജോലി ചെയ്ത ആ പഴയ പ്യൂണിന്റെ അഡ്രെസ്സ് ഒന്നു വേണം..." ശരത് പറഞ്ഞു

"ഏയ്യ് ഇതു വല്ലാത്ത പുലിവാൽ ആയല്ലോ മുൻപ് ടീച്ചറുടെ ഇപ്പോൾ പ്യൂണിന്റെ നിങ്ങൾ ആരാണ് എന്താണ് ശെരിക്കും വേണ്ടത്..."

"അത് പിന്നെ ചേട്ടാ ഞങ്ങൾ ഒരു ആവശ്യത്തിനായി ചോദിക്കുകയാണ് ചേട്ടൻ ഒന്ന് സഹായിച്ചാൽ വലിയ
ഉപകാരമാകുമായിരുന്നു..."

"നിങ്ങളെ സഹായിച്ചിട്ടു എനിക്ക് എന്ത് കിട്ടാൻ.. വെറുതെ പുണ്യം കൂട്ടാൻ ഒന്നും എനിക്ക് വയ്യാ..." പ്യൂൺ പറഞ്ഞു

"അത് ഞങ്ങൾ ഏറ്റു ചേട്ടൻ അഡ്രെസ്സ് തന്നാൽ മാത്രം മതി.."

" എടുത്തു തരാം അല്ല എന്തിനാണ് ഈ അഡ്രെസ്സ് ഇതു കാരണമെനിക്ക് വല്ല പ്രശ്നം ഉണ്ടാകുമോ... "

"ഇല്ല ചേട്ടന് ഒരു പ്രേശ്നവും ഉണ്ടാകില്ല ദാ ഇതു ഇരിക്കട്ടെ ഞങ്ങളുടെ ഒരു സന്തോഷത്തിനായി..." രാഹുൽ ഒരു ഇരുന്നൂറ് രൂപ പ്യൂണിന് നൽകി...

"ഓ നിങ്ങളുടെ സ്നേഹം എനിക്ക് വയ്യാ ഞാൻ ഇപ്പോൾ കൊണ്ടുവരാം എന്താണ് ആ അയാളുടെ പേര്.."

"സുമേഷ്.." രാഹുൽ പറഞ്ഞു

"ഏറ്റു.."

അയാൾ ഉടൻറെ തന്നെ സ്കൂളിലേക്ക് വീണ്ടും പോയി അവിടെ അയാൾ നേരെ പോയത് ഓഫീസ് മുറിയിലേക്കാണ് അവിടെ ഉള്ള ഒരു ലെട്ജർ കൈയിൽ എടുത്തു അതിൽ ഉള്ള സുമേഷിന്റെ അഡ്രെസ്സ് ആർക്കും കാണാതെ ഫോണിൽ ഒരു ഫോട്ടോയായി പകർത്തി എന്നിട്ട് ഒന്നും അറിയാത്ത പോലെ തിരിച്ചു അവിടെ തന്നെ അത് വെച്ച ശേഷം ആരും കാണാതെ വന്നപോലെ തിരിച്ചു പുറത്തേക്കിറങ്ങി... അവരുടെ അരികിൽ എത്തിയതും ആ അഡ്രെസ്സ് അവർക്കു നൽകി

"ഒത്തിരി സന്തോഷം വളരെ ഉപകാരം ഒരിക്കലും മറക്കില്ല.." ശരത് പറഞ്ഞു

"അപ്പോൾ ശെരി എന്നാൽ ഞങ്ങൾ അങ്ങോട്ട്‌..." രാഹുൽ പറഞ്ഞു

"ഓ ആയിക്കോട്ടെ..."

അങ്ങനെ അവർ മൂന്നുപേരും അദ്ദേഹത്തോട് യാത്ര പറഞ്ഞുകൊണ്ട് കൊണ്ട് അവടെ നിന്നും പുറപ്പെട്ടു

"അല്ല ഇപ്പോൾ നമ്മൾ എങ്ങോട്ടാ മുറിയിലേക്ക് അല്ലെ..." സുധി വാഹനത്തിൽ പോകുന്ന സമയം ചോദിച്ചു

"അല്ല ആദ്യം ആ ദീപ ടീച്ചറുടെ വീട് പിന്നെ നമ്മുടെ മുറിയിലേക്ക് മനസിലായോ..."

"മം... മനസിലായി.."

അങ്ങനെ അവർ ആദ്യം അഭിലാഷ് പറഞ്ഞ ആ ദീപ ടീച്ചറുടെ അഡ്രെസ്സ് തേടി അങ്ങോട്ട്‌ പോയി... അധികം തസിയാതെ ഒരു മണിക്കൂർ യാത്രക്ക് ശേഷം അവർ ദീപ ടീച്ചറുടെ വീട്ടിൽ എത്തി...

ആ വലിയ ഗേറ്റിനു മുന്നിൽ വാഹനം നിർത്തിയത്തും

"ആരാണ് എന്ത് വേണം ഗേറ്റിനോട് ചേർന്ന് കാവൽ നിൽക്കുന്ന വാച്ച്മെൻ അവരോടായി ചോദിച്ചു..."

" അത് പിന്നെ ഞങ്ങൾ ഒത്തിരി ദൂരെ നിന്നും ടീച്ചറെ കാണാൻ വന്നതാണ്... " രാഹുൽ പറഞ്ഞു

"ഏതു ടീച്ചർ..." വാച്ച്മെൻ വീണ്ടും ചോദിച്ചു

"ദീപ ടീച്ചർ ഞങ്ങളെ പഠിപ്പുച്ചിട്ടുണ്ട് Gps സ്കൂളിൽ ടീച്ചർ അതാണ്‌.."

"എന്താണ് കാര്യം " അയാൾ വീണ്ടും ചോദിച്ചു

"അത് പിന്നെ ദേ ഇവന്റെ വിവാഹമാണ് അത് ടീച്ചറോടു പറയാൻ.."രാഹുൽ സുധിയെ കാണിച്ചു കൊണ്ട് പറഞ്ഞു

" ദൈവമേ ആരുടെ എന്റെയോ ആ അങ്ങനെയെങ്കിലും ഒരു വിവാഹം നടക്കട്ടെ..." സുധി മനസ്സിൽ പറഞ്ഞു

"ആണോ എങ്കിൽ വരു... വാച്ച്മെൻ സന്തോഷത്തോടെ അവരെ അകത്തേക്ക് വിളിച്ചുമൂന്നുപേരും ഉടനെ തന്നെ അകത്തേക്ക് കയറി...

"ടീച്ചർ... ദീപടീച്ചർ "മൂന്നുപേരും പുറത്ത് നിന്നും വിളിച്ചു

അപ്പോഴേക്കും അകത്തു നിന്നും ടീവി കാണുകയായിരുന്ന ദീപ ടീച്ചർക്കു ആരോ പുറത്ത് വന്ന് വിളിക്കുന്നത്‌ കേട്ടതും അവർ ഹാളിൽ നിന്നും ഉമ്മറത്തേക്ക് വന്നു...

"ആരാണ് എന്ത് വേണം.."

"ടീച്ചർ ഞങ്ങൾ നിങ്ങളുടെ സ്റ്റുഡന്റ് ആണ് ഒന്ന് കാണാൻ.." രാഹുൽ പറഞ്ഞു

"അണോ എങ്കിൽ വരു കയറി ഇരിക്ക് മക്കള്...എനിക്ക് മനസിലായില്ല..."

മൂന്നുപേരും കൂടി ഉമ്മറത്ത് കയറി അവിടെ ഉള്ള സോഫയിൽ ഇരുന്നു...

"കുടിക്കാൻ എന്ത് വേണം.." ടീച്ചർ ചോദിച്ചു

"അത് ഒന്നും വേണ്ട.." രാഹുൽ പറഞ്ഞു

" മൂന്നുപേരും ഇപ്പോൾ പെട്ടെന്നു എന്നെ കാണാൻ വരാൻ കാരണം... " ടീച്ചർ ചോദിച്ചു


"അത് പിന്നെ ദേ ഇവന്റെ വിവാഹമാണ് അത് പറയാൻ.."

"ആഹാ സന്തോഷം..."

"അല്ല ടീച്ചർ ഇപ്പോൾ പോകാറില്ലേ.. " രാഹുൽ ചോദിച്ചു

"ഇല്ല മക്കള് ഒക്കെ അമേരിക്കയിലും ദുബായിലും മറ്റും ആണ് അവർ ജോലിക്ക് പോകണ്ട എന്ന് പറഞ്ഞു...അപ്പോൾ അവർ പറയുന്നത് അനുസരിച്ചു കൃഷിയിൽ നിന്നും കിട്ടുന്ന വരുമാനവുമായി പോകുന്നു..."

"മക്കൾക്ക്‌ സുഖമാണല്ലോ... ജോലി ഒക്കെ ഉണ്ടോ..."

"ഉവ്വ്.." മൂന്ന് പേരും പറഞ്ഞു

"അല്ല എന്താണ് പേര് മൂന്നുപേരുടെയും എനിക്ക് വല്യ ഓർമ്മ കിട്ടുന്നില്ല..."

മൂന്ന്പേരും ഒരുമിച്ചു പരസ്പരം അവർ നോക്കി...

"മീനു... " മൂന്നുപേരും ഒരുമിച്ചു ആ പേര് പറഞ്ഞു


അത് കേട്ടതും ദീപ ടീച്ചറുടെ മുഖം മാറി

തുടരും