Andayamy - 1 in Malayalam Love Stories by Chithra Chithu books and stories PDF | ആന്ദയാമി - 1

Featured Books
 • મારા અનુભવો - ભાગ 3

  ધારાવાહિક:- મારા અનુભવો ભાગ:- 3 શિર્ષક:- અતિથિ દેવો ભવ લેખક:...

 • ચુની

  "અરે, હાભળો સો?" "શ્યો મરી જ્યાં?" રસોડામાંથી ડોકિયું કરીને...

 • આત્મા નો પ્રેમ️ - 8

  નિયતિએ કહ્યું કે તું તો ભારે ડરપોક હેતુ આવી રીતે ડરી ડરીને આ...

 • નિસ્વાર્થ પ્રેમ

  તારો ને મારો એ નિસ્વાર્થ પ્રેમ ની ભાવનાયાદ આવે છે મને હરેક પ...

 • ચા ના બે કપ

  જીવનમાં સભ્યતા ની બાબતમાં એક ગરીબ સ્ત્રી એક ગોલ્ડ મેડાલીસ્ટ...

Categories
Share

ആന്ദയാമി - 1

സൂര്യപ്രകാശം ഭൂമിയെങ്ങും പരന്നു...അപ്പോഴും നല്ല ഉറക്കത്തിലാണ് ആനന്ദ്....

പെട്ടന്ന് അവന്റെ ഉറക്കം കളയും പോലെ എന്തോ ഒരു ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി ...

\" ഓ...നാശം എന്താണത് രാവിലെ തന്നെ...\" സ്വയം പറഞ്ഞുകൊണ്ട് ആനന്ദ് തലയിൽ മൂടിയ പുതപ്പു മാറ്റി.. ശേഷം പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു അവന്റെ മുറിയുടെ ജനാലയിലൂടെ റോഡിലേക്ക് നോക്കി

ഒരു മിനി ലോറി അവിടെ നിൽപുണ്ടായിരുന്നു...

\" കേണൽ സാറിന്റെ വീട്ടിലേക്കു പുതിയ താമസക്കാർ ഉണ്ടെന്നു തോന്നുന്നു....\" അവൻ സ്വയം പറഞ്ഞു കൊണ്ട് പിന്നെയും കിടന്നു...

തിരക്കേറിയ പാലക്കാട് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം മാറിയുള്ള വസന്തക്കാലം വില്ലാസ്സിൽ ആണ് പത്മനാഭനും അദേഹത്തിന്റെ ഭാര്യ സുധാമണിയും താമസിക്കുന്നത്... അദ്ദേഹത്തിന് രണ്ടുമക്കാൾ ആണ് ആദ്യ മകൻ ആയുഷ് അച്ഛന്റെ കൂടെ ബിസിനസ് നോക്കി നടത്തുന്നു... രണ്ടാമൻ ആനന്ദ് അടുത്തുള്ള ശ്രീകൃഷ്ണ കോളേജിൽ M. Com ഫൈനൽ ഇയർ പഠിക്കുന്നു...

ഇവർ താമസിക്കുന്ന വസന്തകാലം വില്ലാസ്സിൽ ഒരേ പോലെ ഉള്ള 12 വീടുകൾ ആണ് ഉള്ളത്...ഈ വിലാസിന്റെ സെക്രട്ടറി കൂടിയാണ് പത്മനാഭൻ...


സാധങ്ങൾ എല്ലാം തന്നെ വണ്ടിയിൽ നിന്നും എല്ലാവരും എടുത്തു കൊണ്ട് പോയി അകത്തേക്ക് വെച്ചു... ഒരു ബഹളമായിരുന്നു അന്നേരം അവിടെ...

\" അല്ല... ആരിത് പ്രവീൺകുമാർ അല്ലെ...\" രാവിലെ ഉള്ള തണുപ്പും കൊണ്ട് നടക്കാൻ ഇറങ്ങിയ വർഗീസ് ചോദിച്ചു

\" അതെ...എങ്ങനെ മനസിലായി.. \" വണ്ടിയിൽ നിന്നും സാധങ്ങൾ ഇറക്കുന്ന പ്രവീൺകുമാർ പറഞ്ഞു

\"ഞാൻ വർഗീസ്... കേണൽ സർ കുറച്ചു ദിവസം മുൻപ് ഫോണിൽ സംസാരിച്ചപ്പോ പറഞ്ഞിരുന്നു വീട് പുതിയ താമസക്കാർക്ക് വാടകക്ക് വിടുന്നു എന്ന്...ഞാൻ വർഗീസ് നിങ്ങളുടെ ഒരു അയൽവാസി എന്നാൽ ജോലി നടക്കട്ടെ പരിചയപെടാൻ ഇനിയും സമയമുണ്ടല്ലോ..\" വർഗീസ് പറഞ്ഞു

\" ശെരി കാണാം...\" പ്രവീൺകുമാറും പറഞ്ഞു
അതും പറഞ്ഞുകൊണ്ട് വർഗീസ് അവിടെ നിന്നും യാത്രയായി...

പ്രവീൺകുമാർ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിലെ ഇംഗ്ലീഷ് മാഷ് ആണ്... അദ്ദേഹം ഇപ്പോൾ പാലക്കാട് ഉള്ള GHHS ഗവണ്മെന്റ് സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വന്നതാണ്... അദേഹത്തിന്റെ ഭാര്യ ആശ നേഴ്സ് ആണ്... പ്രവീണിനും ആശക്കും രണ്ടു മക്കൾ ആണ് മൂത്തത് പെൺകുട്ടി അവൾ യാമിനി രണ്ടാമത്തെ മകൻ യാദവ്... യാമിനി ഡിഗ്രി M. Com ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ് യാദവ് പത്തിലും പഠിക്കുന്നു

ഇതേ സമയം സുധാമണി മക്കൾക്ക്‌ ചായയുമായി ആദ്യം ആയുഷിന്റെ മുറിയിൽ പോയി...

\" മോനെ... മോനെ ആയുഷ്..\"സുധാമണി മകന്റെ മുറിയിൽ കയറി... കട്ടിലിൽ കിടന്നുറങ്ങുന്ന മകനെ തട്ടി വിളിച്ചു..

അമ്മ വിളിച്ചതും ആയുഷ് പതിയെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു...

\"അമ്മേ...ഗുഡ് മോർണിംഗ്...\"ആയുഷ് പറഞ്ഞു

\" മം.. ചായ കുടിക്കു ചൂടാറും...\" സുധാമണി ആയുഷിനു ചായ നൽകി...

\"അച്ഛൻ വന്നോ..\" ചായ ഗ്ലാസ്സ് കൈയിൽ വാങ്ങുന്ന സമയം ആയുഷ് ചോദിച്ചു

\" ഇല്ല പക്ഷെ അദ്ദേഹം വരാനായി അതുകൊണ്ട് എത്രയും പെട്ടന്ന് എഴുന്നേറ്റു തയാറായിക്കോ... \" സുധാമണി ചിരിയോടെ പറഞ്ഞു

\"മം...\"

സുധാമണി പെട്ടന്ന് തന്നെ അവിടെ നിന്നും തന്റെ രണ്ടാമത്തെ മകൻ ആനന്ദിന്റെ മുറിയിലേക്ക് പോയി...

\"മോനു ടാ എഴുന്നേൽക്കു...\"

\"അമ്മേ പ്ലീസ് കുറച്ചു നേരം കൂടി...\" ആനന്ദ് കൊഞ്ചി കൊണ്ട് പറഞ്ഞു

\"മം... നല്ല കാര്യമായി നിന്റെ അച്ഛൻ...\"

\"അയ്യോ അച്ഛൻ വന്നോ..\" ആനന്ദ് മുഖത്തെ പുതപ്പു മാറ്റി കൊണ്ട് ഒരു ഞെട്ടലോടെ പറഞ്ഞു

\"ഇല്ലെടാ പേടിക്കണ്ട അച്ഛൻ വരാനായി എന്നാണ് പറഞ്ഞത്...\"

\" അമ്മ മനുഷ്യനെ പേടിപ്പിക്കുകയാണോ... അമ്മേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ... \" ആനന്ദ് പറഞ്ഞു

\"ഏയ്യ് ഇപ്പോ അമ്മക്ക് സമയമില്ല.. താഴെ അടുക്കളയിൽ ജോലി ഉണ്ട്...\"

\"അമ്മേ നിൽക്ക് ഒരേ ഒരു കാര്യം..\" അമ്മയുടെ കൈ പിടിച്ചു കൊണ്ട് ആനന്ദ് പറഞ്ഞു

\" എന്താ പറ.. പെട്ടന്ന്... \"സുധാമണി കൈയിലെ ചായ അവനു നൽകി എന്നിട്ട് അവന്റെ അരികിൽ കട്ടിലിൽ ഇരുന്നു..

\" അതോ ന്റെ സുധാമണി പാവമല്ലേ പിന്നെ എങ്ങനെയാ ഇത്രയും വലിയ ദേഷ്യക്കാരനെ വിവാഹം കഴിച്ചത്.. \" ആനന്ദ് അമ്മയുടെ കവിളിൽ നുള്ളി കൊണ്ട് ചോദിച്ചു

\" ടാ...നിന്റെ അച്ഛനാണ് അദ്ദേഹം മറക്കണ്ട..\"

\" അതിനു ഞാൻ കള്ളം ഒന്നും പറഞ്ഞില്ലലോ.. പറഞ്ഞത് സത്യമല്ലേ പിന്നെ എന്താ...\"

\" ടാ ചെക്കാ നി തല്ലു വാങ്ങിക്കും... \"അതും പറഞ്ഞുകൊണ്ട് സുധാമണി തന്റെ അടുക്കള ജോലി നോക്കാൻ അവിടെ നിന്നും എഴുന്നേറ്റു പോയി...

ഇതേ സമയം പ്രവീൺകുമാറും കുടുംബവും സാധങ്ങൾ എല്ലാം ഇറക്കി ശേഷം ആ ഡ്രൈവർക്കു അതിന്റെ കൂലിയും നൽകി...

\" ശെരി ചേട്ടാ..\"ഡ്രൈവർ പറഞ്ഞു

\"മം..\"

\"ആശേ നി വീട് മുഴുവനും കണ്ടോ ഇഷ്ടമായോ..\"

\"മം... ഇഷ്ടമായി കൊള്ളാം...\" ആശ സന്തോഷത്തോടെ പറഞ്ഞു

\" മം...എനിക്കും ഇഷ്ടമായി.. \"യാമിനി പറഞ്ഞു

എല്ലാവരും അകത്തേക്ക് കയറി

\" ഏട്ടാ പാൽ കാച്ചിയാല്ലോ...\" ആശ പറഞ്ഞു

\" മം... പെട്ടന്ന് ആയിക്കോട്ടെ നി പാൽ കാച്ചിക്കോ നല്ല നേരം പോകുമ്പോഴേക്കും ഞങ്ങൾ ഇതെല്ലാം എടുത്തു വെച്ചോളാം..യാദവ് നി നിന്റെ സൈക്കിളിൽ പോയി നമ്മൾ ഇങ്ങോട്ട് വരുമ്പോൾ കണ്ട ആ കടയിൽ പോയി 1 പാക്കറ്റ് പാൽ വാങ്ങിച്ചു വാ... \"പ്രവീൺകുമാർ തന്റെ പോക്കറ്റിൽ നിന്നും 50 രൂപ എടുത്തു യാദവിന് നൽകി....

യാദവ് ഉടനെ തന്നെ തന്റെ സൈക്കിളിൽ സ്റ്റാർട്ട്‌ ചെയ്തു പെട്ടന്ന് തന്നെ ആ കടയിലേക്ക് പോയി...അപ്പോഴേക്കും യാമിനിയും അച്ഛനും കൂടി ഓരോ സാധങ്ങൾ അകത്തേക്ക് എടുത്തു വെച്ചു... കുറച്ചു കഴിഞ്ഞതും യാദവ് അങ്ങോട്ട്‌ വന്നു...അവൻ ഉടനെ തന്നെ വാങ്ങിച്ച പാൽ പാക്കറ്റ് അമ്മക്ക് നൽകി...

ആശ അതും വാങ്ങിച്ചു കൊണ്ട് പെട്ടന്ന് തന്നെ അടുക്കളയിൽ പോയി പാൽ കാച്ചി...

കുറച്ചു കഴിഞ്ഞതും എല്ലാവരും അകത്തു വന്നിരുന്നു

\" പാൽ കുടിച്ചിട്ട് മതി.. \" ആശ പറഞ്ഞു

എല്ലാവരും ഹാളിൽ വന്നിരുന്നു... ആശ നൽകിയ പാൽ വാങ്ങിച്ചു കുടിച്ചു

അല്ല അമ്മേ ഇവിടെ അടുത്തുള്ളവർക്ക് പാൽ കൊടുക്കണ്ടേ... യാമിനി ചോദിച്ചു

\"അത് മോളു ഇന്ന് വേണ്ട വെറും പാൽ കൊടുക്കണ്ട... നാളെ വേണേൽ നമ്മുക്ക് പായസവും കേസരിയും ഉണ്ടാക്കി കൊടുക്കാം എന്തെ...\"

\"ആ അതും ശെരിയാ നല്ല ഐഡിയ അങ്ങനെ തന്നെ ചെയ്യാം..\"യാമിനി പറഞ്ഞു

അങ്ങനെ ഓരോന്നും പറഞ്ഞു കൊണ്ട് എല്ലാവരും പുതിയ വീട്ടിലെ വിശേഷം പറഞ്ഞു കൊണ്ട് പാൽ കുടിച്ചു...

ഇതേ സമയം...രാവിലെ നടക്കാൻ പോയ പത്മനാഭൻ വീട്ടിലേക്കു വന്നു..

\"സുധേ...സുധേ..\" പത്മനാഭൻ പുറത്തു നിന്നും വിളിച്ചു

ആ ശബ്ദം കേട്ടതും സുധാമണി പുറത്തേക്കു വന്നു...പെട്ടന്ന് തന്നെ മുറ്റത്തു ഉള്ള ടാപ്പിന്റെ അടുത്തേക്ക് ഒരു ബക്കറ്റുമായി ഓടി പെട്ടന്ന് തന്നെ അതിൽ വെള്ളം നിറച്ചു പെട്ടന്ന് ഭർത്താവിന്റെ അടുത്തേക്ക് ഓടി വന്നു...ശേഷം ബക്കറ്റിലെ വെള്ളം ഒരു മഗ് ഉപയോഗിച്ച് വെള്ളം എടുത്തു അത് തന്റെ ഭർത്താവിന്റെ കാലിൽ ഒഴിച്ച് അദേഹത്തിന്റെ പാദം കഴുകി കൊടുത്തു...

\" മം... മതി.. \"

\"മം...\"

ഇരുവരും ഒന്നിച്ചു അകത്തേക്ക് കയറി...

\" വെള്ളം പകർത്തിയ കുളിക്കാൻ...\"പത്മനാഭൻ ചോദിച്ചു

\" ഉവ്വ് ഞാൻ പകർത്തിയിട്ടുണ്ട്.. \" സുധാമണി പറഞ്ഞു

\"മക്കൾ രണ്ടാളും ...\" അദ്ദേഹം വീണ്ടും ചോദിച്ചു

\"അവർ രണ്ടു പേരും എഴുന്നേറ്റു... കുളിച്ചു കൊണ്ടിരിക്കുകയാവും...\"

\" മം... \"അദ്ദേഹം ഉടനെ തന്നെ അദേഹത്തിന്റെ മുറിയിലേക്ക് പോയി... കുളിച്ചു ഫ്രഷ് ആയി... താഴേക്കു വന്നു...പത്മനാഭൻ താഴെ വരുമ്പോഴേക്കും ആയുഷും ആനന്ദുo ഡെയിനിങ് ടേബിളിന്റെ മുന്നിൽ ഇരിക്കുണ്ടായിരുന്നു..

\" ഗുഡ് മോർണിംഗ് ഡാഡ്..\"ഇരുവരും ഒന്നിച്ചു പറഞ്ഞു

\"മം...\"

\" സുധേ...\" ഡെയിനിങ് ടേബിളിന്റെ മുന്നിൽ ഉള്ള ചെയറിൽ ഇരിക്കുന്ന സമയം അദ്ദേഹം വിളിച്ചു

\"ദാ വരുന്നു... \"സുധ അടുക്കളയിൽ നിന്നും പറഞ്ഞുകൊണ്ട് എല്ലാവർക്കും രാവിലെ കഴിക്കാൻ ഉള്ള ഭക്ഷണവുമായി അങ്ങോട്ട്‌ വന്നു... വീട്ടിലെ ജോലിക്കാരിയായ ശാന്തയും സുധാമണിയെ സഹായിച്ചു....

എല്ലാവർക്കും കഴിക്കാൻ സുധാമണി ഉണ്ടാക്കി വെച്ച ദോശയും ചട്നിയും സാമ്പാറും വിളമ്പി.. അത് കണ്ടതും പത്മനാഭന്റെ മുഖം ചുമന്നു...

\" എന്താ ഇത്...\" അദ്ദേഹം ചോദിച്ചു

\"അത് പിന്നെ...\" സുധാമണി ഒന്ന് പതറി

\"ഇന്നത്തെ ദിവസം എന്താ..\" അദ്ദേഹം വീണ്ടും ചോദിച്ചു

\"ഇന്ന് തിങ്കൾ അറിയാം ഇന്ന് രാവിലെ ഉണ്ടാക്കേണ്ടത് ചപ്പാത്തിയാണ് എന്ന് പക്ഷെ...\"

\"എന്ത് പക്ഷെ... \"കൂടുതൽ ഒന്നും സംസാരിക്കാൻ നില്കാതെ ദേഷ്യം വന്ന പത്മനാഭൻ പെട്ടന്ന് തന്നെ ചെയ്യറിൽ നിന്നും എഴുന്നേറ്റ് സുധാമണിയുടെ കവിളിൽ ആഞ്ഞ് അടിച്ചു..

അടിയുടെ വേദന സഹിക്കാൻ കഴിയാതെ സുധാമണി കവിളിൽ കൈ വെച്ചു... പെട്ടന്ന് അദ്ദേഹം ഭാര്യയുടെ മുടിക്ക് പിടിച്ചു വലിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി...ഈ സമയം കോപം വന്ന ആനന്ദ് ഇരിക്കുന്ന സീറ്റിൽ നിന്നും ദേഷ്യത്തോടെ എഴുന്നേൽക്കാൻ ശ്രെമിച്ചതും..ആയുഷ് അവന്റെ കൈയിൽ കയറി പിടിച്ചു

\" വേണ്ട..\" ആയുഷ് തടഞ്ഞു

\"പക്ഷെ എനിക്ക് ഇതൊക്കെ കാണുമ്പോ..\"

\"അരുത് നി ഇതിനെതിരെ എന്തെങ്കിലും സംസാരിച്ചാൽ അത് മറ്റൊരു വലിയ പ്രേശ്നത്തിന് തുടക്കമാവും... അതും നമ്മുടെ അമ്മക്ക് തന്നെയാണ് ദോഷം... \"

\" ഇതിനു ഒരു അവസാനം ഇല്ലേ നമ്മുടെ അമ്മ.. \"

\"മിണ്ടാതിരിക്ക് അമ്മ നമ്മളോട് പറഞ്ഞത് മാത്രം ഓർത്താൽ മതി... \"ആയുഷ് അവനെ അവന്റെ കോപത്തെ നിയന്ത്രിച്ചു... തന്റെ കണ്മുന്നിൽ നടക്കുന്ന സംഭവങ്ങൾ കണ്ടു ആയുഷും ആനന്ദുo സങ്കട പെടുന്നത് പോലെ ശാന്തക്കും സങ്കടം വന്നു...പക്ഷെ ഒന്നും ചെയ്യാൻ കഴിയാതെ മൂന്ന് പേരും നിസഹായരായി നിൽക്കുകയാണ് ചെയ്തത്...


സുധാമണിയെ വലിച്ചു കൊണ്ട് വന്ന പത്മനാഭൻ നേരെ അടുക്കളയിൽ വന്നു... അവിടെ ചുമരിൽ ഒട്ടിച്ചു വെച്ച പേപ്പറിന്റെ അടുത്തേക്ക് കൊണ്ടുപോയി...


\" നോക്ക് ഈ ടേബിൾ നി കണ്ടോ...\"

\"മം...\"

\" ഇത് ഇവിടെ ഒരു ഭംഗിക്കല്ല... പകരം വെറുതെ നോക്കാനും അല്ല അതിൽ എന്താണോ എഴുതിയിരിക്കുന്നത് ആ ഭക്ഷണം അത് പോലെ തന്നെ എനിക്ക് തരണം എന്ന് അറിയില്ലേ... \"

\"അറിയാം...\"

\"എങ്കിൽ പറ ഇന്ന് എന്തിനാ നി ദോശ ഉണ്ടാക്കിയത്...\"

\"അത് പിന്നെ മാവ് ഫ്രിഡ്ജിൽ കുറച്ചു മാവ് ഉണ്ടായിരുന്നു അത് കേടു വരണ്ട എന്ന് കരുതിയാണ് ഞാൻ... \"വേദനയോടെ സുധാമണി പറഞ്ഞു

\"അത് ശെരി അപ്പോ ഈ വീട്ടിൽ നിന്റെ ഇഷ്ടത്തിന് ഓരോ തീരുമാനങ്ങൾ എടുക്കാനായോ എങ്കിൽ നി ഉണ്ടാക്കി തരുന്ന ഒന്നും എനിക്ക് വേണ്ട...\" കോപത്തോടെ പറഞ്ഞു കൊണ്ട് സുധാമണിയുടെ മുടിയിൽ നിന്നും കൈ വിട്ടു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും

\" പോകരുത് അങ് ഒന്നും കഴിക്കാതെ പോകരുത് എന്നോട് ക്ഷമിക്കണം ..\" സുധാമണി കണ്ണീരോടെ അദേഹത്തിന്റെ കാലിൽ വീണു


തുടരും