I love u 2 - Novels
by വിച്ചു
in
Malayalam Love Stories
"ഐ ലവ് യൂ"
"ഐ ലവ് യൂ ടൂ" പൃഥി പ്രണയാർദ്രമായി മറുപടി നൽകിക്കൊണ്ട് കാൾ കട്ട് ചെയ്തു.
കാർ ഓടിച്ചു കൊണ്ടിരിക്കുന്ന അവൻ ഫോണിൽ നിന്നും കണ്ണെടുത്ത് നോക്കിയതും എതിരെ വരുന്ന ലോറി അവന്റെ കാറിനെ ഇടിച്ച് തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു..
കാറ് പാലത്തിന്റെ അതിരുകളിൽ ഇടിച്ച് നിന്നപ്പോൾ, ചില്ലു പൊളിച്ച് പൃഥി പുഴയിലേയ്ക്ക് തെറിച്ചു വീണു..
ഇടിച്ച ലോറി ...Read Moreനിമിഷങ്ങൾക്കകം വളവിൽ നിന്നും വരുന്ന മറ്റൊരു വാഹനത്തിന്റെ ഹോൺ കേട്ടപ്പോൾ ലോറി വേഗത്തിൽ സ്റ്റാർട്ട് ചെയ്ത് മുൻപോട്ട് പോയി..
"ഐ ലവ് യൂ""ഐ ലവ് യൂ ടൂ" പൃഥി പ്രണയാർദ്രമായി മറുപടി നൽകിക്കൊണ്ട് കാൾ കട്ട് ചെയ്തു.കാർ ഓടിച്ചു കൊണ്ടിരിക്കുന്ന അവൻ ഫോണിൽ നിന്നും കണ്ണെടുത്ത് നോക്കിയതും എതിരെ വരുന്ന ലോറി അവന്റെ കാറിനെ ഇടിച്ച് തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു.. കാറ് പാലത്തിന്റെ അതിരുകളിൽ ഇടിച്ച് നിന്നപ്പോൾ, ചില്ലു പൊളിച്ച് പൃഥി പുഴയിലേയ്ക്ക് തെറിച്ചു വീണു..ഇടിച്ച ...Read Moreനിർത്തി.. നിമിഷങ്ങൾക്കകം വളവിൽ നിന്നും വരുന്ന മറ്റൊരു വാഹനത്തിന്റെ ഹോൺ കേട്ടപ്പോൾ ലോറി വേഗത്തിൽ സ്റ്റാർട്ട് ചെയ്ത് മുൻപോട്ട് പോയി..*️_______________**________________️*നെയ്യാറ്റികരയിലെ പേരു കേട്ട കുടുംബമാണ് മേലേപാടത്ത്. പൂരത്തിന് തിടമ്പെടുക്കുന്ന ആനയെപ്പൊലെ തല ഉയർത്തി നിൽക്കുന്ന ഒരു നാലുകെട്ട്.. തറവാടും ചുറ്റുമുള്ള കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന നെൽവയലുകൾക്കും തോട്ടങ്ങൾക്കും പുറമെ ഗ്രാമത്തിലെ സ്കൂൾ, മില്ലുകൾ, ഹോൾ-സെയിൽ റീട്ടെയിൽ ഷോപ്പുകൾ തുടങ്ങി നഗരത്തിലെ Five star ഹോട്ടലുകളും, ടെക്സ്ടെയിൽസ് സ്ഥാപനങ്ങളും, കൺസ്ട്രഷൻ കമ്പനിയും മേലേപാടത്തെ കുടുംബ സ്വത്തുവകകളാണ്.മേലേപാടത്തെ മൂത്ത കാരണവർ രാമമേനോനും ജാനകിയമ്മയ്ക്കും അഞ്ച് മക്കളാണുള്ളത്. ദേവരാജൻ,
രാമചന്ദ്രൻ പൃഥിയ്ക്ക് പിന്നാലെ പോയി..കൂടെ അകത്ത് നിന്ന് മറ്റുള്ള കുടുംബാംഗങ്ങളും കാര്യം തിരക്കി വന്നു.രാമചന്ദ്രൻ പൃഥിയുടെ കതകിൽ തട്ടി വിളിച്ചു."മോനേ പൃഥി.. കതക് തുറക്ക്.. എടാ അവര് പറഞ്ഞത് നീ അറിഞ്ഞിരിക്കാൻ ഞാൻ നിന്നോട് പറഞ്ഞന്നേ ഉള്ളൂ.. കാര്യത്തിന്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.. നീ വിഷമിക്കണ്ട... "ആത്മികയും നീരാജ്ഞനയും അവിടെ വന്നു.. "അപ്പുവേട്ടാ.. കതക് ...Read Moreഅവര് നുണ പറഞ്ഞ് വന്നതാകും..." നീരാജ്ഞന വിളിച്ചു പറഞ്ഞു.ആത്മികയും പിന്നെ കാത്തു നിന്നില്ല.. "അപ്പുവേട്ടാ.. സത്യം ഞാൻ കണ്ടുപിടിക്കാം.. അവരേ ഞാൻ ഓടിക്കും.. കതക് തുറക്ക്.."മറുപടിയെന്നുമില്ലാത്തപ്പോൾ രാമചന്ദ്രൻ പറഞ്ഞു."അവന് കുറച്ച് നേരം തനിച്ചിരിക്കാൻ കരുതിയിട്ടുണ്ടാകും.. ഇപ്പോൾ നമ്മൾ ശല്യം ചെയ്യാൻ നിൽക്കണ്ട.. നമുക്ക് പോകാം...""എല്ലാത്തിനും കാരണം അവരാ.. അവരെ ഞാൻ..." ആത്മിക ഉമ്മറത്തേക്ക് ദേഷ്യത്തിൽ പാഞ്ഞു.ഉമ്മറത്തുണ്ടായിരുന്ന ആരും സെലിനോടോ സ്വാതിയോടെ ഒന്നു പറഞ്ഞില്ല.. പെട്ടെന്ന് അവിടെ എത്തിയ ആത്മിക വീണ്ടുവിചാരമില്ലാതെ അവർക്കു നേരെ ഒച്ചയെടുത്തു."നിയൊക്കെ ആരാടീ.. നിനക്കൊക്കെ എന്താ വേണ്ടേ.. പണമോ അതോ ഈ
മേലേപാട് മുറ്റത്തേയ്ക്ക് ബദ്രിയുടെ ബോലെറോ ജീപ്പ് വന്ന് നിന്നു..മുറ്റത്തേക്കിറങ്ങിയപ്പോൾ ജീപ്പിന്റെ ശബ്ദം കേട്ട് ഉമ്മറത്തു വന്നവരെ അവൻ കണ്ടു..ഓരോ അടിവെച്ച് മുൻപോട്ടു നടക്കുമ്പോൾ അവൻ ആ നാലുകെട്ടിന്റെ തല ഉയർത്തിയുള്ള നിൽപ്പ് നോക്കി...വർഷങ്ങൾക്കു മുൻപ് അമ്മയുടെ കൈപ്പിടിച്ച് മേലേപാട് തറവാടിന്റെ പടികൾ ഇറങ്ങുമ്പോഴും ബദ്രി തല തിരിച്ച് നോക്കിയിരുന്നു.. അന്നത്തെ അതേ ഗാംഭീര്യം തെല്ലും ...Read Moreഓർമയിൽ നിറഞ്ഞ അവന്റെ കണ്ണുകൾ ആരും കാണാതെ അവൻ പതിയെ തുടച്ചു..ഉമ്മറത്തേയ്ക്കു കയറി വന്ന ബദ്രിയെ രാമചന്ദ്രൻ സ്വീകരിച്ചു.. ദേവരാജനും കൂടെയുണ്ടായിരുന്നു.. "ഓ ഇവനെ ആയിരുന്നോ ഏട്ടൻ വിളിച്ച് വരുത്തിയെ... ഇവിടുത്തെ ഉള്ള പ്രശ്നം വലുതാകണമെന്നുണ്ടോ ഏട്ടന്??" രാധിക രാമചന്ദ്രനോട് എന്നപോലെ ബദ്രിയുടെ മുഖത്ത് നോക്കി പരിഹസിച്ചു.ബദ്രി സൗമ്യമായി ചിരിക്കുക മാത്രം ചെയ്തു..കേശവമേനോനും കാരണവർ രാമമേനോനും ഉമ്മറത്തേയ്ക്കു വന്നു. "ഈ തറവാടിന്റെ നാശം കാണാൻ നിൽക്കുന്നവരെയെക്കെ വിളിച്ചു വരുത്തി എല്ലാം അറിയിക്കുന്നതെന്തിനാ രാമേട്ടാ.." കേശവമേനോൻ പറഞ്ഞു. രാമചന്ദ്രന്റെ മറവിൽ നിന്നും ഏന്തിവലിഞ്ഞ് ബദ്രി കേശവമേനോനെ
പെട്ടെന്ന് വാതിൽക്കലിലൂടെ ആരോ കടന്ന് പോകുന്ന പോലെ ബദ്രിയ്ക്ക് തോന്നി അവൻ വേഗം എഴുന്നേറ്റ് മുറിയ്ക്ക് പുറത്ത് വന്നു.."നിൽക്ക്...." ബദ്രി വിളിച്ചു.നീരാജ്ഞനയായിരുന്നു അത്.. ബദ്രി ഇടനാഴിയിലേയ്ക്ക്, അവളുടെ അടുത്ത് വന്ന് ചോദിച്ചു. "ആത്മികയെന്താ മുറിയിലേയ്ക്ക് വന്നിട്ട് തിരിച്ച് പോന്നത്..? കൈയിൽ എന്താ?""ഇത് വെള്ളമാണ്.. അപ്പുവേട്ടന് കൊടുക്കാൻ വന്നതാ.. നിങ്ങൾ കാര്യമായി എന്തോ സംസാരിക്കുന്നെന്ന് കരുതി ...Read Moreപിന്നെ ഞാൻ ആത്മിക അല്ല.. നീരാജ്ഞനയാണ്..""ഓഹ് ആത്മിക അല്ലല്ലേ... വെള്ളം തന്നോളൂ ഞാൻ കൊടുക്കാം.." അവൻ വെള്ളം വാങ്ങി.. "എന്നാൽ പോക്കോളൂ.. "നീരാജ്ഞന മൂളി കൊണ്ട് തിരിഞ്ഞു നടന്നു.. ഇടനാഴിയിൽ നിന്നും തിരിഞ്ഞു പോകുമ്പോൾ അവൾ എന്തോ ആലോചിച്ച പോലെ, സംശയഭാവത്തോടെ പിറകിലേയ്ക്ക് ബദ്രിയെ നോക്കി... ബദ്രി അവിടെ തന്നെ നിന്നിരുന്നു.. ഒരു നിമിഷം നിന്ന ശേഷം അവൾ പോയി.അവനും എന്തോ ആലോചിച്ച ശേഷം തിരിച്ച് മുറിയിലേയ്ക്ക് വന്നു.. "നീ മെഡിസിൻ കഴിച്ചിട്ട് വെള്ളം കുടിച്ചിരുന്നില്ലേ..??" ബദ്രി ചോദിച്ചു.മറുപടിയായി പൃഥി ഉണ്ടെന്ന് തലയാട്ടി.. "ഇത്
പ്രാർത്ഥിച്ച് തുളസി തറ വലം വയ്ക്കുന്നതിനൊപ്പം എന്താണ് ബദ്രിയോട് പറയാൻ പോകുന്നതെന്ന് അറിയാൻ നീരാജ്ഞന കാതോർത്തു.. ആത്മികയും ആകാംക്ഷയോടെ നിന്നു.."എന്താ കാര്യം..??" ബദ്രി ചോദിച്ചു."അത്.. ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകുന്നതുവരെ നീ ഇവിടെ നിൽക്കണം.. ഞങ്ങളുടെ ഒരു സമാധാനത്തിന്... ""അതിന്റെ ആവശ്യമൊക്കെയുണ്ടോ? എന്തായാലും ഞാനീ പ്രശ്നം പരിഹരിച്ച് തരും അത് എന്റെ ഉറപ്പാണ്..""മോൻ മറുത്തൊന്നും ...Read More" ദേവരാജൻ ബദ്രിയുടെ കൈകൾ പിടിച്ചു."എനിക്കിവിടെ നിൽക്കുന്നത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടായിട്ടല്ല.. ഇവിടെ ആർക്കും അത് ഇഷ്ടമല്ല.. ഞാനിവിടെ വന്നതു പോലും..!!"ബദ്രി നിസഹായത വ്യക്തമാക്കി."അതൊന്നും നീ കാര്യമാക്കണ്ട.. അവരുടെ കാര്യം ഞാൻ നോക്കിക്കോളാം ഇപ്പോ നീ പറയുന്നത് കേട്ടാ മതി.. നീ പോകുന്നില്ല.. മുകളിലെ തെക്കേ മുറിയിൽ നിനക്ക് കിടക്കാം.. " അത് പറഞ്ഞ് രാമചന്ദ്രൻ നീരാജ്ഞനയെ നോക്കി പറഞ്ഞു."മോൾ ആ മുറിയൊന്ന് വൃത്തിയാക്കാവോ..??"നീരാജ്ഞന ശരിയെന്ന് തലയാട്ടി..*️___________________**__________________️*നീരാജ്ഞനയ്ക്കു പിന്നിൽ ഗോവണി കയറി മുറിയിൽ വന്ന ബദ്രി ജനൽ തുറന്ന് എന്തിനോ വേണ്ടി പുറത്തേയ്ക്ക്
ബദ്രി ആത്മികയുടെ അടുത്തേയ്ക് വേഗം നടന്നു.. തറവാട്ടിലേയ്ക്ക് വേഗത്തിൽ നടക്കുന്ന ബദ്രിക്കൊപ്പം എത്താൻ ആത്മിക ധാവണി അൽപം പൊക്കിപിടിച്ചു. നടന്നുകൊണ്ടിരിക്കുമ്പോൾ അവൾ ചോദിച്ചു. "ഇനി എന്താ പ്ലാൻ..??""ഏഹ്?" നടത്തിനിടെ അവൻ അവൾ പറഞ്ഞത് ശ്രദ്ധിച്ചില്ല.."ഇന്ന് ഇനി എവിടെ നിന്നാണ് അന്വേഷിക്കുന്നേയെന്ന്..??""സെലിനിൽ നിന്നും സ്വാതിയിൽ നിന്നും ചിലത് അറിയാനുണ്ട്..""അപ്പുവേട്ടൻ ഇവരിൽ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാവോ.. ഡയറിയിൽ പ്രണയത്തിന്റെ ...Read Moreകണ്ടുവെന്ന് ഒക്കെ പറഞ്ഞില്ലേ.. ഇയാൾക്ക് എന്താ തോന്നുന്നേ..""ഉണ്ടാവാം.." ബദ്രി ചിരിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു."എന്താ.. ഒരു വല്ലാത്ത ചിരി.." അവൾ സംശയം ചോദിച്ചു."അല്ല.. നിനക്ക് പേടിയുണ്ടല്ലേ..??""എനിക്ക് എന്തിനാ പേടി..?""നിന്റെ മുറച്ചെറുക്കൻ അല്ലേ.. നിനക്ക് കിട്ടില്ലേയെന്ന്..""ഓഹ്.. അതിന് ഞാൻ എന്തിനാ പേടിക്കുന്നേ.. വേറെ ചെക്കൻമാരൊന്നും കിട്ടില്ലേ എനിക്ക്?""നിനക്ക് അവനെ ഇഷ്ടമല്ല അപ്പോൾ?""ഇഷ്ടമായിരുന്നു.. പക്ഷെ എന്റെ ഇഷ്ടത്തെ അപ്പുവേട്ടൻ അവഗണിച്ചിട്ടെയുള്ളൂ.. എന്നെങ്കിലും എന്നെ തിരിച്ച് ഇഷ്ടപ്പെടുമെന്ന് കരുതി ഞാൻ പിന്നെയും പിന്നാലെ നടന്നു.. ഇപ്പോൾ എല്ലാ പ്രതീക്ഷയും അവസാനിച്ചു..""അവൻ ആരോയോ പ്രണയിച്ചിട്ടുണ്ട്.. അത് ആരെന്ന് അറിഞ്ഞിട്ടില്ലല്ലോ..
വികാരങ്ങൾക്ക് അടിമപ്പെട്ട് രണ്ടുപേരും എന്തിനോ വേണ്ടി ആഗ്രഹിച്ചു.. ബദ്രി അവളുടെ ചുവന്ന അധരങ്ങളിലേയ്ക്ക് നോക്കി.. അത് ശ്രദ്ധിച്ച അവൾ ഉമ്മീനീർ ഇറക്കി അവന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി.. അവളുടെ അധരങ്ങൾ ചുംബനമേറ്റു വാങ്ങാൻ പിടയ്ക്കുന്നതു പോലെ അവനു തോന്നി.. അവൻ തന്നെ ചുംബിക്കുമെന്ന് അവൾക്കും തോന്നി..അടുത്ത നിമിഷം പെട്ടെന്നുണ്ടായ ഉണർവിൽ ബദ്രി അവളെ തള്ളി ...Read Moreകിതപ്പോടുള്ള സ്വരത്തിൽ പറഞ്ഞു.."സോറി.."അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല.. "ഞാൻ.. ഞാൻ മുകളിലേയ്ക്ക് ചെല്ലട്ടെ.." അതും പറഞ്ഞവൻ പെട്ടെന്ന് മുകളിലേക്കുള്ള ഗോവണി കയറി.. അവനെന്തുകൊണ്ടോ അവളെ ഫേയ്സ് ചെയ്യാൻ കഴിയുമായിരുന്നില്ല.. അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല...അവൾ ചിരിയോടെ ചൂണ്ടുവിരൽ കടിച്ചു കൊണ്ട് അവൻ കയറി പോകുന്നത് നോക്കി.. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എന്തിന്റെയോ തുടക്കമായിരുന്നു...!!!*️_______________**________________️*ബദ്രി വരുമ്പോൾ രാമചന്ദ്രനും ദേവരാജനും മൂന്നാം നിലയിലെ വടക്കിനിയിലെ സെലിന്റെയും സ്വാതിയുടെയും മുറികൾക്കടുത്ത് നിൽക്കുകയായിരുന്നു.. അടുത്ത് തന്നെ സെലിനും സ്വാതിയുമുണ്ട്.. രണ്ടു പേരുടെയും മുഖം കരഞ്ഞ് വീർത്ത് ഇരിക്കുന്ന പോലെ.. കൺപോളകൾ ഉറക്കം കിട്ടാതെ