Green energy? - 1 books and stories free download online pdf in Malayalam

ഹരിതാർജ്ജുനം ? - 1️⃣

💙💛 ഹരിതർജ്ജുനം 💛💙

ഭാഗം - 0️⃣1️⃣

💏💏💏💏💑💏💏💏💏💏💏💏💏💏💏💏💏💏

" ഇന്ന് എന്താണോ പുതിയ പ്രശനം......എന്തായാലും നിനക്ക് ഭാഗ്യമുണ്ട്,രണ്ട് ചെറുക്കൻ മാർ ഒരേസമയം പ്രേമിക്കുന്നു....നിനക്ക് അതിൽ നിന്ന് ഒരാളെ അങ്ങു തിരഞ്ഞെടുത്ത പോരെ??? "

" ഒന്ന് പൊടി ...അവന്മാർ 2ഉം എന്റെ ഫ്രണ്ട്‌സ് ആ..അതിനപ്പുറം ഒന്നുമില്ല നീ വന്നേ ഇന്ന ആ ദോറോത്തി യുടെ ക്ലാസ്സ് ആ അവരുടെ ഒരു വൃത്തവും വ്യാസവും വാ...."

വാ പൊളിച്ചിരിക്കണ്ട എന്താ സംഭവം എന്നു ഞാൻ പറയാം എന്നെ മനസിലായില്ലേ ഞാൻ തന്നെ അതുല്യ.....ഇപ്പോ പോയ 2 എണ്ണം ആരാണെന്ന് ചോദിച്ചാൽ നായികയും കൂട്ടുകാരിയും മനസ്സിലായല്ലോ ....നമ്മുടെ നായിക ഹരിത കൂട്ടുകാരി അപർണ..... അവർ 10 ആം ക്ലാസ്സിൽ പഠിക്കുന്നു....പരീക്ഷ വരുവല്ലേ extra class ഇന് നേരത്തെ ഇറങ്ങിയതാണ് രണ്ടും ..ഇന്ന് maths ആണ് വിജയലക്ഷ്മി ടീച്ചർ ( ദോറോത്തി) കുറച്ചു ഹൊറർ ആണ്....

അങ്ങനെ ക്ലാസ് ഒക്കെ കഴിഞ്ഞു ലഞ്ച് ബ്രേക് ആയി..ക്ലാസ്സിൽ 20 പേരെ ഉള്ളു ഞങ്ങൾ4th division ആ.. 8 girls & 12 boys..... എല്ലാരും കട്ട ഫ്രണ്ട്‌സ് ആ...പേര് പറയണോ വേണ്ടല്ലേ അത് വഴിയേ പറയാം അങ്ങനെ 2 ബെഞ്ചിലായി ഞങ്ങൾ 8 പേരിരുന്നു....പൊതി അഴിച്ചു... പിന്നെ കൈയ്യിട്ടുവാരൽ ആയി വരിക്കൊടുക്കൽ ആയി ആകെ ബഹളം.

കഴിച്ചു കഴിഞ്ഞു, 5th period സെമിനാർ ആണ് മലയാളം.. ഭാഷോൽപ്പത്തി ആണ് വിഷയം മണിപ്രവളവും തമിഴ് മലയാളവും അറബി മലയാളവും എല്ലാം എന്റെ തലയ്ക്ക് ചുറ്റും വട്ടമിട്ട് പറന്നു കളിച്ചു.... ഏഴുത്തച്ഛനെ സമ്മതിക്കണം....മാസ്സ് എന്ന് പറഞ്ഞപ്പോരാ മരണമാസ്💪

( അല്ലേലും എനിക്ക് മലയാളത്തോട് ഭ്രാന്താ അതു കൂട്ടാൻ ശ്രമിച്ചു കോടിരിക്കുന്നു ..ഇനികഥയിലേക്ക്)

സെമിനാർ എല്ലാം കഴിഞ്ഞു വീട്ടിലേക്ക്..... കുളിച്ചു വന്നു കഴിച്ചു ഇന്ന് പടിപ്പിച്ചതൊക്കെ നോക്കി ഫോൺ എടുത്തു കളിച്ചു പിന്നെ സിനിമ പാട്ട് കേട്ടു വീണ്ടും കഴിച്ചു കിടന്നുറങ്ങി..
( എന്റെ ഒരു സ്കൂൾ ദിനം)

രാവിലെ എഴുന്നേറ്റു.. കുളിച്ചു ഒരുങ്ങി നേരേ ട്യൂഷൻ .. അടുത്തുള്ള ചേച്ചീടെ വീട്ടിൽ അവിടുന്ന് സ്കൂൾ.....

(കഴിഞ്ഞ വർഷത്തെ എന്റെ രാവിലെയുള്ള സ്കൂൾ ദിനം )

ഇന്ന് ഹിസ്റ്ററി ആയിരുന്നു ക്ലാസ്സ്‌ പക്ഷെ വിദ്യ ടീച്ചർ വന്നില്ല😢

ക്ലാസ്സിൽ ചെന്നപ്പോൾ മുട്ടൻ അടി...👊👊👊

അർജ്ജുൻ v/s ഷെബിൻ....

നല്ല കിടുക്കാച്ചി അടി.ക്ലാസ്സിൽ ആകെ 20 പേരെ ഉള്ളു 12 boys👦 and 8 girls 👧 . എല്ലാരേം പരിചയപ്പെടുത്താൻ സ്ഥലം ഇല്ലാത്തതുകൊണ്ട് സാഹചര്യം വരുമ്പോ പറയാം. ആകെ 4 ഡിവിഷൻ ആണ് 10 ആം ക്ലാസ്. ഞങ്ങൾ 10 D ആണ്. The last division . ക്ലാസ് ടീച്ചർ മീന ടീച്ചർ🏫. രസതന്ത്രം ( chemistry ) ആണ് വിഷയം📚 . നല്ല രസമാണ് ടീച്ചർ പഠിപ്പിക്കുന്നത് കേൾക്കാൻ. ഞങ്ങൾ എല്ലാം ടീച്ചറിന്റെ മക്കളെ പോലെ ആണ്. സോറി വഴി മാറിപ്പോയി.

ക്ലാസ്സിൽ ബോയ്സിന്റെ ഇടയിൽ 2 ഗ്രൂപ്പ് ഉണ്ട് . ദേവലോകവും👼 devils home 😈☠ ഉം. ദേവലോകത്തിലെ ഇന്ദ്രനാണ് അർജ്ജുൻ . devils homile അസുരനാണ് ഷെബിൻ. പിന്നെ 2 ഗ്രൂപ്പിലും ഇല്ലാത്തവൻ സാരംഗ്. ദേവലോകത്തിലെ കാര്യം സാത്താൻകോട്ടയിലും ( devil s ഹോം ) തിരിച്ചും എത്തിക്കുന്ന നാരദനും സർവോപരി ഗിരിരാജൻ കോഴിയും🐓🐓 ആണ് കക്ഷി. ഇപ്പൊ ക്ലാസിനെ പറ്റി ഏകദേശ ധാരണ ആയല്ലോ. ഇനി back to തല്ല്...👊👊👊


നമ്മുടെ ഇന്ദ്രനും അസുരനും തമ്മിലുള്ള അടിയുടെ കാരണം നമ്മുടെ നായിക ആണ് . ya ya the one and only HARITHA .. സംഭവം എന്താണെന്നുവച്ചാൽ നമ്മുടെ ദേവേന്ദ്രന് ഹരിതകൊച്ചിനോട് 3 വർഷമായി പ്രേമം ♥. പറയാൻ ആകട്ടെ ഒടുക്കത്തെ പേടിയും. ഒരു മാസം മുൻപ് പുള്ളി രണ്ടും കൽപ്പിച്ചു ഒരു പ്രൊപ്പോസൽ നടത്തി. നമ്മുടെ നായിക nice ആയിട്ട് NO🚫 പറഞ്ഞു .അതറിഞ്ഞ പിറ്റേന്ന് നമ്മുടെ അസുരൻ പോയി ഇഷ്ടാന്നു പറഞ്ഞു. നായിക കൊച്ചു അതിനും NO🚫 പറഞ്ഞു .

( നിങ്ങൾ എന്റെ നായികയെ തെറ്റിദ്ധരിച്ചു...മോശം...😉😋)

ഇന്നലെ രാത്രി ട്യൂഷൻ സെന്ററിൽ വച്ചു നാരദൻ ( സാരംഗ് ) ദേവേന്ദ്രനോട് പറഞ്ഞു. അതിന്റെ പേരിലാണ് തല്ല്.......👊

അങ്ങനെ നായിക വന്നപ്പോൾ അവർ അടി നിർത്തിയിരിക്കുകയാണ് സൂർത്തുക്കളെ നിർത്തിയിരിക്കുകയാണ്.... 2ഉം ഡിസെൻഡ് ആയി.. പറഞ്ഞിട്ട് കാര്യമില്ല.

നീണ്ട ഇടതൂർന്ന മുടി. വെളുത്തനിറം, ആവശ്യത്തിനു നീളവും വണ്ണവും, വട്ടമുഖം, കണ്ണാടി, പിന്നെ മഞ്ഞൾ കുറി .ഇങ്ങനെ ഉള്ള ഇവളെ കണ്ട് ഇവന്മാർ പ്രേമിച്ചില്ലങ്കിൽ ആണ് അത്ഭുതം.

അസുരനെ പോലും സ്വപ്നം പഠിപ്പിക്കുന്ന ദിവ്യാനുഭൂതിയാണ് പ്രണയം 💘അവരെ അത് സാഹസികൻമാർ ആക്കും 🏃 ചിലപ്പോൾ അവരെ നിസ്സ്വർദ്ധരാക്കും.. 😇😎
,
( കടപ്പാട് ലാലേട്ടൻ 😘😍 )

അങ്ങനെ പ്രണയത്തിന്റെ പടുകുഴിയിലേക്ക് ഇവരെ അവൾ വീഴ്ത്തിയിരിക്കുകയാണ് സോറി തള്ളിയിട്ടിരിക്കുകയാണ്

ഇനി എന്തൊക്കെ പുലിവാല് ആണോ നാളെ വരാൻ പോകുന്നത് കാത്തിരുന്നു കാണാം

(തുടരും)
✍ അതുല്യ
love U all 💘
support പ്രതീക്ഷിക്കുന്നു...

💝💜💝💜💝💜💝💜💝💜💝💜💝💜💝💜


ആദ്യ മായി ആണ് ഈ പ്ലാറ്ഫോമിൽ ഒരു കഥ ഇടുന്നത്... ആരെങ്കിലും വായിക്കുമൊന്നുപോലും അറിയില്ല.. ഞാൻ ഇത് പ്രതിലിപി എന്ന ആപ്പിൽ ഇട്ട കഥ ആണ്... ഇത് ഇവിടെയും ഇടുന്നു.... അഭിപ്രായങ്ങൾ പ്രതീക്ഷയ്ക്കുന്നു
അതുല്യ 💖