on those nights.. - 3 books and stories free download online pdf in Malayalam

ആ രാത്രികളിൽ part 3

ജെൻ : നവാല നീ തമാശയാക്കല്ലേ..അതൊക്കെ ഓരോരുത്തരുടെയും സ്വകാര്യ കാര്യങ്ങളല്ലേ..?
പക്ഷെ ഉറക്കം അങ്ങനെയാണോ..?
എല്ലാ കാര്യങ്ങളും ഒപ്പം ചെയ്ത് തീർക്കുന്ന നമുക്കിടയിൽ ഉറക്കത്തിനു മാത്രമായി ഒരു മറ എന്തിനാ നവാലാ..?

ഞാൻ വിചാരിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങൾ .ഞാനാ പറഞ്ഞത് അവന് കുറച്ചൂടെ വാശി കൂടാൻ
കാരണമായി .

നവാല : നീ എന്താണീ പറയുന്നത് ജെൻ ?
മോമും അങ്കിളും ഒക്കെ അതിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?
പ്രായപൂർത്തിയായ ആണും പെണ്ണും ഒന്നിച്ച് ഉറങ്ങാനൊന്നും പാടില്ല ജെൻ .അതിന് അങ്കിളും മോമും സമ്മതിക്കുകയുമില്ല .അതൊന്നും ശരിയാകില്ല ജെൻ .

ജെൻ : അതിനെന്തിനാ സമ്മതം ?
പഠിച്ചു കഴിഞ്ഞ് നമുക്ക് രണ്ടു പേർക്കും നിന്റെ കട്ടിലേൽ ഇവിടെത്തന്നെ അങ്ങ് കിടന്നുറങ്ങിയാൽ പോരേ ?

നവാല : അല്ല ജെൻ..?
അപ്പൊൾ അത് മോം കാണില്ലേ ?
അതോടുകൂടെ നമ്മുടെ ഒന്നിച്ചുള്ള പഠിപ്പും കളിയുമൊക്കെയങ്ങ് തീരും .നിനക്കതാണോ വേണ്ടത് ?
നമ്മുടെ ഇപ്പോഴുള്ള സ്വാതന്ത്ര്യവും കോഞ്ഞാട്ടയാകും .

ജെൻ : ഇതിലിപ്പോ അത്രമാത്രം എന്തിരിക്കുന്നെടോ ?
പഠിക്കുന്നതിനും കളിക്കുന്നതിനുമിടയിലൊക്കെ നീ എന്റെയും ഞാൻ നിന്റെയും കവിളത്ത് ചുംബിക്കാറില്ലേ ?
അങ്ങോട്ടുമിങ്ങോട്ടും കെട്ടിപ്പിടിക്കാറില്ലേ ?
പിന്നെ ഒന്നിച്ച് കിടക്കുന്നതിനാണോ കുഴപ്പം ?

നവാല : ജെൻ ,ഈ കിടത്തമെന്നത് ചുംബിക്കുന്നത് പോലെയും കെട്ടിപ്പിടിക്കുന്നത് പോലെയും ഒന്നുമല്ല .
കിടക്കുമ്പോൾ നമ്മളിൽ ആർക്കെങ്കിലും എന്തെങ്കിലും തോന്നിയാലോ ?
അവിടെത്തീർന്നില്ലേ എല്ലാം ?
അതുമല്ല ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും അവരാരും അറിയില്ലല്ലോ ?അവരെങ്ങാനും അതറിഞ്ഞാൽ നമ്മളെ ഇവിടന്ന് നാട് കടത്തും മോനേ..

ജെൻ : ഹോ പിന്നെ..
നീയൊന്ന് പോയേ..
നമുക്കെന്താ ഒട്ടും കണ്ട്രോൾ ഇല്ലേ..?
അങ്ങനെയാണെങ്കിൽ ഉമ്മ വെക്കുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴുമൊക്കെ നമ്മുടെ കണ്ട്രോൾ പോകേണ്ടതായിരുന്നില്ലേ..? എന്നിട്ട് ഇതുവരേക്കും അതൊന്നും സംഭവിച്ചില്ലല്ലോ..?

നവാല : നീ വിചാരിക്കും പോലെയൊന്നുമല്ല ജെൻ കാര്യങ്ങൾ .അതിനെ ന്യായീകരിക്കാൻ വേണ്ടി നീ ചെറിയ കാര്യങ്ങളായ കെട്ടിപ്പിടിക്കലിനെയും ഉമ്മ വെക്കലിനെയുമൊക്കെ ഉപാധികളായി നിരത്തുകയാണോ..?ഇതൊക്കെ കുറച്ച് ഓവറാ ജെൻ..
ഇങ്ങനെയാണെങ്കിൽ ഇനി മുതൽ നിന്നെ ഞാൻ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ഒന്നുമില്ല .നീ നോക്കിക്കോ ..
നിനക്കെന്താ ജെൻ എത്ര പറഞ്ഞിട്ടും കാര്യത്തിന്റെ ഗൗരവം മനസ്സിലാകാത്തത് ?

ജെൻ : നമുക്കൊരു കാര്യം ചെയ്യാം..
നമുക്ക് രാത്രിയിൽ നേരത്തേ ഭക്ഷണം കഴിക്കാം. കുറച്ചു പഠിച്ചതിനു ശേഷം സാധാരണ ഉറങ്ങും പോലെ നീ ഉറങ്ങിക്കോ..
ഞാനും ഉറങ്ങാനായി എന്റെ റൂമിലോട്ട് പോകും .പക്ഷെ ഉറങ്ങില്ല .അനങ്ങാതെ അവിടെ കിടക്കും .നമ്മൾ ഉറങ്ങിക്കഴിഞ്ഞെന്ന് ഏകദേശ ധാരണ കിട്ടികഴിഞ്ഞാൽ ആന്റിയും ഉറങ്ങും .ആന്റിയുടെ റൂമിലെ ലൈറ്റ് അണഞ്ഞതിന് ശേഷം ഒരു മുക്കാൽ മണിക്കൂറിനു ശേഷം ഞാൻ നിന്റെ മുറിയിലോട്ട് പോരും .എങ്ങനണ്ട് ഐഡിയ ?

നവാല : സൂപ്പർ..

ജെൻ : ഞാനാരാ മോൻ..അപ്പൊ റെഡി അല്ലേ ?ഞാനിന്ന് വരും ട്ടോ ..

നവാല : ഒലക്കേടെ മൂടാണ് .നിനക്ക് സിനിമക്ക് തിരക്കഥ എഴുതാൻ മാത്രമുള്ള ബുദ്ധിയുണ്ട് .
ഹാ..ഓക്കെ ,നീ എങ്ങനെയോ മോമിൻറെ കണ്ണു വെട്ടിച്ചു ഇവിടെ വന്നു എന്നിരിക്കട്ടെ .വന്നാൽ പിന്നെ എന്താ അടുത്ത പ്ലാൻ ?
എന്റെ അടുത്ത് വന്ന് കിടക്കോ ? പിന്നെ കെട്ടിപ്പിടിക്കോ ? പിന്നെ കവിളത്തും ചുണ്ടിലും ഉമ്മവെക്കോ ?എന്നിട്ട് കെട്ടിപ്പിടിച്ചും ഉമ്മവെച്ചോണ്ടുമായുള്ള നിലയിൽ ഉറങ്ങോ ?
ഇതൊക്കെയാണോ നിന്റെ പ്ലാൻ ?
നിന്നെ കെട്ടിപ്പിടിച്ചോണ്ട് ഉറങ്ങാൻ താല്പര്യമില്ലാഞ്ഞിട്ടല്ല ജെൻ ..
അത് സീനാകും .ഉറക്കിലല്ലാത്ത സ്ഥിതിയിൽ കിസ്സിങ്ങും ഹഗ്ഗിങ്ങുമൊക്കെ കഴിഞ്ഞാൽ അടങ്ങി നിൽക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുണ്ടോ ?
ഒരിക്കലുമില്ല .അതിനായൊരു സാഹചര്യം ലഭിക്കുക കൂടി ചെയ്താൽ എല്ലാ കണ്ട്രോളും പോകും .ഞാൻ ഉണർന്നു കഴിഞ്ഞാൽ ഇൻക്ക് കണ്ട്രോൾ കിട്ട്വോന്ന് പോലും പറയാൻ പറ്റൂല്ല . നമ്മൾ മനുഷ്യരാണ് ജെൻ .റോബോട്ടല്ല .

ജെൻ : ഓക്കേ സമ്മതിച്ചു .എന്നാൽ വേണ്ട .
ഇപ്പോൾ ഹാപ്പിയല്ലേ ?

നവാല : ആ ഹാപ്പിയാണ് .അതാണ് നല്ലത് ജെൻ .നമ്മൾ തമ്മിൽ അതൊന്നും വേണ്ട .

ഇതൊക്കെ പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു .ഞാൻ അവിടെത്തന്നെ എന്റെ റൂമിൽ കിടന്നുറങ്ങി .
ജെൻ ഉറങ്ങാൻ അവന്റെ മുറിയിലോട്ടും പോയി .എല്ലാം കോമ്പ്രമൈസാക്കി ഞങ്ങൾ പിരിഞ്ഞെങ്കിലും ജെന്നിനന്ന് ഉറക്കം വന്നതേയില്ല .കിടന്നിട്ട് ഒരു മണിക്കൂറായിക്കാണും .ജെൻ അവന്റെ കട്ടിലീന്ന് എഴുന്നേറ്റു .പതിയെ മുന്നോട്ട് നടന്നു തുടങ്ങി .പതിയെ എന്റെ മുറിയുടെ വാതിൽക്കൽ എത്തി..


നവാല ഇത്രയും എഴുതി
എഴുതിയിരുന്ന പേജ് മറിക്കാൻ തുനിയുന്നതിനിടയിൽ ക്ലോക്കിലോട്ട് സമയമറിയാനായി വെറുതെ ഒന്ന് നോക്കിയതായിരുന്നു .
ക്ലോക്ക് കാണുന്നില്ല .ക്ലോക്കിനെ മറച്ചുകൊണ്ട് ഒരു ആൺരൂപം .ജെന്നായിരുന്നു അത് .

ജെൻ : എന്റെ ഡയറി മൾട്ടിയല്ലേ ?
ആട്ടെ..എന്താ നവാല എഴുതുന്നത് ?

നവാല : ജെൻ നീയോ ?
ഞാൻ വെറുതെ നിന്റെ ഡയറി അവിടെ കണ്ടപ്പോൾ വായിക്കാന്നു വച്ചതെടുത്തതാ ..പിന്നെ വായിച്ചു നോക്കിയപ്പോൾ നീ എഴുതിയത് നമുക്കിടയിൽ 5 വർഷം മുമ്പ് നടന്ന കഥയാണെന്ന് തോന്നി .

ജെൻ : അതെന്തേ അങ്ങനെ തോന്നി .ഞാനതിന് അതിൽ നമ്മളുമായി ബന്ധപ്പെട്ടുള്ള ഒന്നും അതിൽ എഴുതീട്ടില്ലല്ലോ ..?

നവാല : ഫസ്റ്റ് ക്ലൂ നീ അഞ്ചു വർഷങ്ങൾക്കു ശേഷം ആദ്യമായി ഇവിടെ വരുമ്പോൾ എഴുത്തുകയാണെങ്കിൽ ആ അഞ്ച് വർഷം മാറിനിൽക്കാനുള്ള കരണമല്ലാതെ വേറൊന്നും എഴുതാൻ വഴിയില്ല .

തുടരും..