സുവർണ്ണ മേഘങ്ങൾ - 4 (1) 318 1.1k ദിവസങ്ങൾ കടന്നുപോകുന്തോറും ദിവ്യയുടെ മനസ്സിൽ വിജയ്ക്കുള്ള സ്ഥാനം ഏറികൊണ്ടിരിക്കുന്നു. വൈകുന്നേരം വീട്ടിലേക്ക് ചെന്ന ഹൃദ്യയെ കാത്ത് അമ്മ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു . ആ അമ്മയുടെ മുഖത്ത് ഏറെ ആശങ്കയുണ്ട് . അതോടൊപ്പം തൻ്റെ മകൾ വീട്ടിലെത്തിയതിൻ്റെ സമാധാനവും ആ മുഖത്ത് ഒരേ സമയം മിന്നിമറയുന്നുണ്ടായിരുന്നു. അമ്മയുടെ മുഖത്ത് സ്ഥായി അല്ലാത്ത ഭാവമാറ്റം കണ്ട ഹൃദ്യക്കും അശങ്കയായി . അവൾ അമ്മയോട് കാര്യം ചോദിച്ചു . അമ്മ വാക്കുകൾ ഹൃദയത്തിൽ തൊട്ട് പറഞ്ഞ് തുടങ്ങി. "മോളെ.. നീ സൂക്ഷിക്കണം , എപ്പോഴാണ് അപകടം വരുന്നതെന്ന് പറയാൻ കഴിയില്ല . അമ്മക്കിനി നീ മാത്രമേ ഉള്ളു മോൾക്കെന്തെങ്കിലും സംഭവിച്ചാൽ ഈ അമ്മ... ". വാക്കുകൾ ചുരുക്കി ആ അമ്മ വിതുമ്പി . ഹൃദ്യക്ക് ഒന്നും തന്നെ വ്യക്തമായില്ല . അമ്മക്ക് എന്തോ ഭയമുണ്ട് . മണിക്കൂറുകൾ കൊണ്ട് എന്താണ് അമ്മക്ക് സംഭവിച്ചത് . അവളുടെ ചിന്ത ഒരു ചോദ്യമായി തന്നെ അമ്മക്കു മുന്നിൽ പതിച്ചു . അമ്മ ആ കാരണം വ്യക്തമാക്കി. "മോളെ.. ഞാൻ വീണ്ടും ദുഃസ്വപ്നങ്ങൾ കാണുന്നു . മോളുടെ അച്ഛൻ നമ്മളെ വിട്ടു പോയപ്പോളും ഇതുപ്പോലെ തന്നെയായിരുന്നു . നമുക്കാർക്കോ എന്തോ അപകടം വരാൻ പോകുന്നതുപോലെ, എന്താ അങ്ങനെയെല്ലാം എനിക്ക് തോന്നുന്നതെന്നറിയില്ല.മോളെ എനിക്ക് എന്തുവേണമെങ്കിലും സംഭവിച്ചോട്ടെ . പിന്നെ.. എൻ്റ മോള് തനിച്ചായി പോകിലെ". അമ്മ ഇനിയും കരഞ്ഞെരിയാൻ അവൾ കാത്തുനിന്നില്ല അതിന് മുന്പ് ഹൃദ്യ ഇടക്ക് കേറി . അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "അമ്മേ അങ്ങനെ ഒന്നും സംഭവിക്കില്ല . അമ്മേം ഞാനും പിന്നെ.. നമ്മുടെ ദിവ്യമോളും അപ്പുവും ( ദിവ്യയുടെ അനിയൻ ) പിന്നെ പിന്നെ അങ്ങനെ എല്ലാരും ചേർന്ന് സന്തോഷത്തോടെ ജീവിക്കും.. കേട്ടോ..ഒന്നോർത്തും പേടിക്കേണ്ട നമ്മൾ ഒരിക്കലും ഒറ്റക്കാകില്ല . നമ്മോടൊപ്പം എല്ലാരു ഇല്ലേ.. പിന്നെ എങ്ങനെയാ നമ്മൾ ഒറ്റക്കാകുന്നേ... എല്ലാവരും കൂടെ തന്നെ ഉണ്ടാകും ". ഹൃദ്യ ദൃഢവിശ്വാസത്തോടെ അമ്മയെ നെഞ്ചോട് ചേർത്തു നിർത്തി.അമ്മയെ സമാധാനിപ്പിച്ച് വീടിനകത്തേക്ക് കയറാൻ ആഞ്ഞു. അവൾ കയറുന്നതിനു മുന്പായി അമ്മ പറഞ്ഞു "മോളെ ദിവ്യമോള്... അവളോടും സൂക്ഷിക്കാൻ പറയണം.അവളോടും അപ്പുനോടും കുറച്ച് ദിവസം ഇവിടെ വന്നു നിൽക്കാൻ പറയ് കാണാൻ കൊതിയാകുന്നു . ഏറെയായില്ലെ രണ്ടുപ്പേരെയും കണ്ടിട്ട് " . " ഉം എങ്കി ദാ ഇപ്പോ തന്നെ അമ്മേട മോളെ വിളിച്ചേക്കാം " . പുഞ്ചിരി തൂകി ഹൃദ്യ മറുപടി നൽകി . ദിവ്യയെ ഫോണിൽ വിളിച്ച് അമ്മക്ക് കൈമാറി അവൾ മുറിയിലേക്ക് പോയി. വൈകാതെ ഒരു തീവ്രവും ഏകാന്തവുമായ ചിന്തയിലേക്ക് അവൾ എത്തിപ്പെട്ടു . അമ്മയുടെ അവസ്ത്ഥയിൽ അവൾ അസ്വസ്ത്ഥയായിരുന്നു. ജീവിതം ഒരു പുഴയുടെ കണക്കെ ഒഴുകി കൊണ്ടിരിക്കുന്നു... അത് നിലക്കുന്നതുവരെ എന്തായാലും ഏറെ കരുതലുകൾ തന്നെ ഉണ്ടായിരിക്കണം...അങ്ങനെ കരുതിയിരിക്കേണ്ട സമയം ആഗതമായികൊണ്ടിരിക്കുന്നു. ഈ കഥയിൽ ഒരു മരണം വൈകാതെ സംഭവിക്കും, അല്ല അത് വെറും മരണമെല്ല , ഒരു കൊലപാതകം . ആരാണ് കൊലപ്പെടുക , ആരാണ് കൊലപാതകി എന്നുള്ളതിന് ഇപ്പോൾ ഒരു ഉത്തരമില്ല . അത് വഴിയെ അറിയാം . ചിന്തയിൽ മുഴുകികൊണ്ട് സഞ്ചരിച്ചുകൊണ്ടിരുന്ന അവളെ തിരിച്ചു വിളിക്കുന്നതുപോലെയായിരുന്നു അമ്മയുടെ വിളി അവളുടെ കാതുകളെ തേടിയെത്തിയത് . അമ്മ ഫോണിൽ സംസരിച്ചുകൊണ്ട് അവളുടെ സമീപത്തെത്തി ." മോളെ ദാ നിനക്കാ ". ആരാ അമ്മേ ദിവ്യ ആണോ " അതിന് ഉത്തരം പറയാൻ നിൽകാതെ അമ്മ ഫോൺ ഹൃദ്യക്ക് നൽകി . അത് സുഭദ്രാമ്മയായിരുന്നു . അവൾ ചിന്തകളിലൂടെയുള്ള ആന്തരീകസഞ്ചാരത്തിന് താൽകാലികമായി വിരാമമിട്ട് മറുപടി പറയാൻ തയ്യാറായി . സുഭദ്രയോട് വിളിച്ചതിൻ്റെ കാര്യം തിരക്കി. "ആഹ് അമ്മേ.. പറയൂ എന്താ വിളിച്ചത് . എന്തെങ്കിലും വിശേഷമുണ്ടോ ." " ആ മോളെ നിനക്കൊന്ന് ഇങ്ങോട്ട് വരാൻ കഴിയുമോ ." "എന്താ എന്തുപറ്റി." ________________________________________________________________________________________________________________________ .തുടരും................ . ‹ Previous Chapter സുവർണ്ണ മേഘങ്ങൾ part 3 › Next Chapter സുവർണ്ണ മേഘങ്ങൾ - 5 Download Our App Rate & Review Send Review വി.ആർ.റിഥിന 4 months ago More Interesting Options Short Stories Spiritual Stories Novel Episodes Motivational Stories Classic Stories Children Stories Humour stories Magazine Poems Travel stories Women Focused Drama Love Stories Detective stories Social Stories Adventure Stories Human Science Philosophy Health Biography Cooking Recipe Letter Horror Stories Film Reviews Mythological Stories Book Reviews Thriller Science-Fiction Business Sports Animals Astrology Science Anything വി.ആർ.റിഥിന Follow Novel by വി.ആർ.റിഥിന in Malayalam Novel Episodes Total Episodes : 6 Share You May Also Like സുവർണ്ണ മേഘങ്ങൾ by വി.ആർ.റിഥിന പ്രിയനായി പ്രണയിനി by വി.ആർ.റിഥിന സുവർണ്ണ മേഘങ്ങൾ part 2 by വി.ആർ.റിഥിന സുവർണ്ണ മേഘങ്ങൾ part 3 by വി.ആർ.റിഥിന സുവർണ്ണ മേഘങ്ങൾ - 5 by വി.ആർ.റിഥിന