Nupuradhwani - 2 in Malayalam Love Stories by vaigha books and stories PDF | നൂപുര ധ്വനി - 2

The Author
Featured Books
Categories
Share

നൂപുര ധ്വനി - 2

എന്താണ് ആ കവിതകളുടെ പ്രത്യേകതയെന്ന് എനിക്ക് മനസിലാവുന്നില്ല..... മനസിലാക്കാൻ ശ്രമിച്ചിട്ടില്ല............................ ഒരാഴ്ച കൂടി ഇവിടെ നിൽക്കണം... ലീവ് തീർന്നതാണ്.... അല്ലെങ്കിലും ഇനി ഇവിടെ നിൽക്കുന്നത് എന്തിനാണ് ???? കുറച്ച് കഞ്ഞി ഉണ്ടാക്കി അമ്മക്ക് കൊടുത്തു.... എനിക്കെന്തോ കഴിക്കാൻ തോന്നുന്നില്ല..... ഉറക്കവും വരുന്നില്ല....     അച്ഛന്റെ ഓർമ്മകൾ വല്ലാതെ വേട്ടയാടുന്നു .....പതിയെ അച്ഛന്റെ മുറിയിലേക്ക് കയറി....... പ്രത്യേകിച്ച് വലിയ അലങ്കാരങ്ങൾ ഒന്നും തന്നെയില്ല... ഒരു കട്ടിലും അതിനോട് ചേർന്ന് ഒരു ഷെൽഫും ഉണ്ട്.... ഒരു ചെറിയ ലൈബ്രറി തന്നെ.... ജനലിനോട് ചേർന്ന് ഒരു ടേബിളും ചെയറും... കുറച്ച് സമയം ആ ജനലിനോട് ചേർന്ന് നിന്നു. അച്ഛൻ ഇവിടെ നിൽക്കുന്നത് കണ്ടിട്ടുണ്ട്.... പുറത്തേക്ക് നോക്കിയാൽ പൂന്തോട്ടം കാണാം...... നല്ല നിലാവ് ഉണ്ട്.... എന്തോ ഒരു വശ്യത തോന്നുന്നു.... കാറ്റ് വീശുമ്പോൾ ചെമ്പകത്തിന്റെ മണം പരക്കുന്നുണ്ട്.... രണ്ട് ചെമ്പക മരങ്ങൾ ഉണ്ട് പൂന്തോട്ടത്തിൽ ... പിന്നെ മുല്ലച്ചെടികൾ...... പേരറിയാത്ത എന്തൊക്കെയോ ചെടികൾ അവിടെ ഉണ്ട്............ ടേബിളിൽ കുറച്ചു പേപ്പർ ഇരിക്കുന്നു.... അതെല്ലാം തന്നെ ശൂന്യമായിരുന്നു.... പെട്ടെന്നാണ് അച്ഛന്റെ അടുത്ത് നിന്നും എടുത്ത് വെച്ച ആ പേപ്പർ ഓർമ വന്നത്.... ആ വരികളിൽ എന്തൊക്കെയോ ഉള്ളത് പോലെ .... അതെടുത്ത് വീണ്ടും വായിച്ചു.... അതിൽ എന്തൊക്കെയോ മറഞ്ഞിരിപ്പുണ്ട്.... പിന്നെ ഈ മയിൽപ്പീലി..... അതിനെന്തൊക്കെയോ പറയാനുള്ള പോലെ.. ............ അച്ഛന്റെ പുസ്തകങ്ങളെല്ലാം നോക്കി.... അച്ഛന്റെ രചനകൾ ഒരു ഭാഗത്ത് ഒതുക്കി വെച്ചിരിക്കുന്നു ....... എല്ലാം കവിതകളാണ്.... നഷ്ട പ്രണയം ആണ് അധിക രചനകളുടേയും സാരം..... പിന്നെ കുറേ വർണനകളും..... അതിനിടയിൽ മടക്കി വെച്ച ഒരു കടലാസും ഉണ്ട്. ... തുറന്ന് നോക്കിയപ്പോൾ ഒരു പെൺകുട്ടിയുടെ രൂപം വരച്ചിരിക്കുന്നു... കൂടെ ഒരു മയിൽപ്പീലിയും ഉണങ്ങിയ ഒരു ചെമ്പകപ്പൂവും.... ഈ മയിൽപ്പീലിക്കും ചെമ്പകപ്പൂവിനും അച്ഛന്റെ ജീവിതവുമായി എന്തോ ബന്ധം ഉണ്ട്. .... ......... വീണ്ടും ഒത്തിരി തിരഞ്ഞു പക്ഷേ ഒന്നും കിട്ടിയില്ല... ഇനി ബാക്കി ഉള്ളത് സർട്ടിഫിക്കറ്റും മറ്റും സൂക്ഷിച്ച് വച്ചിരിയ്ക്കുന്ന ആ പെട്ടി മാത്രം ആണ്..... എന്നാലും പ്രതീക്ഷയോടെ അത് തുറന്ന് നോക്കി.. അമ്മയുടെയും എന്റെയും പഴയ ഫോട്ടോ:..... അമ്മ സുന്ദരി ആയിരുന്നു ... കുറേ പേനകളും കടലാസുകളും ഒക്കെ ഉണ്ട്.... അടിയിലായി ഒരു ചെറിയ മരത്തിൽ പണിത ഒരു  പെട്ടി..... അമ്മ ആഭരണങ്ങൾ വെക്കാൻ ഉപയോഗിക്കുന്ന പോലെ ഉള്ളത്.. പക്ഷേ അത്ര വലിപ്പം ഇല്ല..... ആ പെട്ടിയിൽ കുറേ അധികം മയിൽ പീലികളും മഞ്ചാടിയും കുപ്പിവളപ്പൊട്ടുകളും ഉണ്ടായിരുന്നു.... ഇതൊരിക്കലും അമ്മ ഉപയോഗിച്ചിട്ടില്ല... കാരണം അമ്മക്ക് സ്വർണാഭരണങ്ങൾ ആണ് പ്രിയപ്പെട്ടവ...ഒരു കുഞ്ഞു ഡയറിയും പിന്നെ ഒരു ഫോട്ടോയും.... അച്ഛൻ വരച്ച ചിത്രവും ഈ ഫോട്ടോയും തമ്മിൽ നല്ല സാമ്യം ഉണ്ട് ..... ..... ഈ ഡയറിയിൽ അച്ഛന്റെ മനസ്സാണെന്നു തോന്നുന്നു..............................................................    "എന്റെ പാറു എനിക്ക് നഷ്ടപ്പെട്ടു... അവൾ ഒരു അമ്മയായി മാറിക്കഴിഞ്ഞു.... എന്റെ മാത്രം ആണെന്ന് ഞാൻ ഒരു പാട് കരുതി..,, നമ്മുടെ സ്വപ്നങ്ങളെല്ലാം നടക്കില്ലല്ലോ...... പക്ഷേ അവൾ എന്റെ മാത്രമായിരുന്നു... കുഞ്ഞുനാൾ മുതൽ തന്നെ അവൾ എന്റെ കൂടെയായിരുന്നു.. എപ്പോഴും കൺമഷി എഴുതിയിട്ടുണ്ടാവും... കൈയ്യിൽ കുപ്പിവളയും ഉണ്ടാവും.. എന്റെ പുറകെ തന്നെയാണ് അവൾ ഉണ്ടാവുക .. വലുതായിട്ടും അതിൽ ഒരു മാറ്റവും ഉണ്ടായില്ല.. അവൾ എന്റെ പെണ്ണാണ്. . അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് മനസിലായി.., പക്ഷേ അവൾക്ക് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടോന്ന് അറിയില്ല.. അവളുടെ കണ്ണുകളിൽ പ്രണയം ഉണ്ട്. പക്ഷേ ഒരിക്കലും പറഞ്ഞിട്ടില്ല... ഒരു പാട് ഭംഗി ഒന്നും ഇല്ല എന്റെ പാറൂന് പക്ഷേ എനിക്ക് അവൾ എന്നും പ്രാണനായിരുന്നു.... ഒരിക്കലും പരസ്പരം പറഞ്ഞിട്ടില്ലാത്ത ഒരു പ്രണയം. പക്ഷേ അത് സത്യമായിരുന്നു. .... ഓണത്തിന് ഞാൻ അവൾക്കു വേണ്ടി ഒരു പട്ടുപാവാട വാങ്ങി.. കുറച്ചു നാൾ പണിയെടുത്താണ് അത് വാങ്ങിയത്. ഞാൻ അത് നൽകിയപ്പോഴും അവൾ  ചിരിച്ചു.. അവൾ പ്രതീക്ഷയോടെ എന്നെ നോക്കി എനിക്കൊന്നും തന്നെ പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.... തിരുവോണ നാളിൽ ഞാൻ നൽകിയ പാവാടയിട്ട് എന്റെ കൂടെ അമ്പലത്തിൽ വന്നു.. വീടിന്റെ അടുത്ത് തന്നെയായിരുന്നു കൃഷ്ണ ക്ഷേത്രം.. തൊഴുത് മടങ്ങുമ്പോഴും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു.. പറയാൻ മടിക്കുന്ന കാര്യങ്ങൾ എന്നും മനസിൽ സൂക്ഷിച്ചു ഞാൻ. ....... ഡിഗ്രി പഠിക്കാനായി അവൾ നാട്ടിൽ നിന്നും പോയി.. അപ്പോഴും അവൾ വിളിക്കും ഫോണിൽ.. കോളേജിലെ എല്ലാ വിശേഷവും പറയും .. ഇടക്ക് അവളുടെ പിറകെ ഒരുത്തൻ നടക്കുന്ന കാര്യവും പറഞ്ഞു.. എനിക്ക് സങ്കടം തോന്നി. ... നിനക്ക് ശരിയെന്ന് തോന്നുന്നത് മാത്രം നീ ചെയ്തോളൂന്ന് ഞാൻ പറഞ്ഞു. പിന്നെ ഒരാഴ്ചക്ക് ശേഷം അവൾ നാട്ടിൽ എത്തി. .. വൈകുന്നേരം വിളക്കു വെക്കാൻ കാവിൽ പോവുന്ന സമയം അവളെ കാണാമെന്നും കരുതി.... സന്ധ്യക്ക് ഞാനവളെ കണ്ടു. എന്തോ മാറ്റം വന്നതു പോലെ ... അമ്മായിടെ മുണ്ടും നേര്യതും ആണ് ചുറ്റിയിരിക്കുന്നത്.. രണ്ടു വർഷം കൊണ്ട് എന്റെ പാർവതി വളർന്നിരിക്കുന്നു.. കൺമഷി എഴുതിയ കണ്ണും കുപ്പിവളകളും അതുപോലെ തന്നെ.. നെറ്റിയിൽ മഞ്ഞൾ കൊണ്ട് കുറി തൊട്ടിട്ടുണ്ട്..  അവളുടെ കൊലുസിന്റെ ശബ്ദം അടുത്ത് വരുംതോറും സന്തോഷവും സങ്കടവും ഒന്നിച്ച് വന്ന ഒരവസ്ഥയിൽ ആയി. ... എന്നെ കണ്ടതും കയ്യിലെ മഞ്ഞൾപ്രസാദം എനിക്ക് നീട്ടി.... ഞങ്ങൾ തിരിച്ചെത്തിയപ്പോഴേക്കും അമ്മായി ചായ എടുത്ത് വെച്ചിരുന്നു... "എനിക്ക് കണ്ണേട്ടനോട് സംസാരിക്കാൻ ഉണ്ട് . ഇപ്പൊ വരാം "എന്നും പറഞ്ഞ് പാറു അകത്തേക്ക് പോയി.. പിന്നെ എന്നെയും വിളിച്ച് അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെമ്പക മരത്തിന്റെ ചുവട്ടിൽ ഇരുന്നു... അവൾക്ക് പറയാൻ ഒത്തിരി വിശേഷങ്ങൾ ഉണ്ടായിരുന്നു.... പിന്നെ കുറച്ച് നാണം കലർന്ന് അവൾ പറഞ്ഞു അവൾ ഒരാളെ സ്നേഹിക്കുന്നെന്ന്..... അമ്മാവനോട് പറഞ്ഞ് സമ്മതിപ്പിക്കണം എന്ന്.... എന്തു പറയണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ...... തിരിച്ചു നടക്കുമ്പോഴും എന്റെ മനസിനെ എനിക്ക് നിയന്ത്രിക്കാനായില്ല.. ഈ രാവിന് കൂടുതൽ ദൈർഘ്യം ഉള്ളതു പോലെ.......... അമ്മാവൻ കാര്യം അറിഞ്ഞതോടെ വഴക്കായി പിന്നെ അവളുടെ വാശി തന്നെ ജയിച്ചു..... എല്ലാവരും സമ്മതം മൂളി.. ഞാനും കണ്ടു അവനെ ... നല്ല ഐശ്വര്യo ഉള്ള മുഖം...വെളുത്ത് മെലിഞ്ഞ് നല്ല താടിയും മീശയും ഒക്കെയായി ഒരു അടിപൊളി പയ്യൻ.... അവൾ സന്തോഷത്തിലായിരുന്നു... എന്നെ നോക്കി എന്തോ പറയാൻ ഉള്ള പോലെ തോന്നി പക്ഷേ ഒന്നും മിണ്ടിയില്ല.... പിന്നീട് അവളുടെ ഫോൺ വരാതായി..... എന്നെ മറന്നു തുടങ്ങിയെന്ന് തോന്നി... പക്ഷേ അവളോട് എനിക്ക് ദേഷ്യം ഇല്ല....കാരണം എനിക്ക് വെറുക്കാൻ കഴിയില്ല... അവൾ എന്റെ പാർവതി ആണ്...... ആറു മാസത്തിനു ശേഷം അവൾ എന്നെ വിളിച്ചു... "കണ്ണേട്ടാ " ... എന്നും വിളിച്ച് കരയുകയായിരുന്നു.... എന്താണ് പറ്റിയ തെന്ന് പറയാതെ കരയുകയായിരുന്നു..... പിന്നെ ഒന്ന് വരാൻ പറഞ്ഞു .... ഹോസ്റ്റലിലേക്ക് അല്ല എന്നും പറഞ്ഞ് ഒരു അഡ്രസ്സ് അയച്ചു തന്നു.... എനിക്ക് ഒന്നും തന്നെ മനസിലായില്ല... വേഗം തന്നെ വണ്ടിയുമെടുത്ത് ഞാൻ തിരിച്ചു.... ... നേരം പുലരുമ്പോൾ തന്നെ അവൾ പറഞ്ഞ അഡ്രസിൽ ഞാൻ എത്തി....... കോളിങ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു.... ആ രൂപം കണ്ട് ഞാൻ ഞെട്ടിപ്പോയി.... മഞ്ഞച്ചരടിൽ കോർത്ത ഒരു താലിയും നെറ്റിയിൽ മാഞ്ഞു തുടങ്ങിയ കുങ്കുമവുമായി ... എന്റെ പാറു......... (തുടരും)