The Night Bride in Malayalam Love Stories by yukta books and stories PDF | The Night Bride - 5

The Author
Featured Books
Categories
Share

The Night Bride - 5

അത് ആ സ്ത്രീയായിരുന്നു!

ഇന്നലെ എന്റെ സ്വപ്നത്തിൽ അയാളുമായി സംസാരിച്ചുനിന്നിരുന്ന സ്ത്രീ..

മുഖച്ഛായ പരിചയം തോന്നിയതും വെറുതെയല്ല. റിസർച്ചിന്റെ ഭാഗമായി ഇവരെക്കുറിച്ചും ഞാൻ അന്വേഷിച്ചിരുന്നു. എന്നാൽ അന്നാ കഥാപാത്രത്തിന് ഇത്ര പ്രാധാന്യമില്ല. ചരിത്രത്തിലെ എഴുതിത്തള്ളാവുന്ന ഒരു പേര് മാത്രമായിരുന്നു.

എന്നാൽ ഇന്നോ?!

പക്ഷേ ഞെട്ടിച്ചത് മറ്റൊരു അറിവാണ്. അഗസ്ത്യവീരന്റെ പിതാവ് ചന്ദ്രധ്രുമന്റ കാലശേഷം മൃഗസ്ഥലി വാണത് ഇവരാണ്. നിഷി പറഞ്ഞതുപോലെ മൃഗസ്ഥലി ഒരു രാജ്ഞിയുടെ കീഴിലായിരുന്നു, രാജ്ഞി സംഘമിത്രയുടെ കീഴിൽ..

എന്നാൽ മൃഗസ്ഥലി പിന്നീട് വളർന്നിട്ടില്ല എന്ന് മാത്രമല്ല, അതിന്റെ പല ഭാഗങ്ങളും പിന്നീട് ഉയർന്നുവന്ന മറ്റ് സാമ്രാജ്യങ്ങൾ കയ്യേറുകയും ചെയ്തു. കൂടാതെ, കൊള്ളക്കാരുടെയും കൊലപാതകികളുടെയും താവളമായി മാറി രാജ്യം..

ചുരുക്കത്തിൽ മഗധീരന്മാരുടെ വാഴ്ച നിലച്ചതോടെ, വളർച്ചയുടെ ഉന്നതി കയറിയിരുന്ന ഒരു സാമ്രാജ്യം നിലം പരിശായി..

.

ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി.. ചിലപ്പോൾ എല്ലാം ശരിയാക്കാൻ ഒരു വഴി മുന്നിലുണ്ട് എന്ന ചെറിയ ഒരു തോന്നലിന്റെ ആശ്വാസത്തിനപ്പുറം, ഇന്നലത്തെ ഒരു രാത്രിയുടെ ഭയാനകത എന്നെ പൊതിഞ്ഞു..

ജയിലും ഇരുട്ടും അഴികളും മാത്രം മനസ്സിൽ മുന്നിട്ടുനിന്നു.

സ്വപ്നമോ സത്യമോ!!

ആ സ്ത്രീയെ ഒരു പാമ്പുമായി ഇന്നലെ കണ്ട കാഴ്ച, അവരുടെയെല്ലാം സംസാരരീതി, ജീവൻ പറിയുന്ന പോലെ ഞാൻ അനുഭവിച്ച വേദന..

വേദന!!!!!

എന്തോ ഒരു ഉൾപ്രേരണയിൽ ഞാൻ തിടുക്കത്തിൽ ബാത്റൂമിലേക്ക് ഓടി എൻറെ വലതു തുട ഡ്രസ്സ് മാറ്റി നോക്കി..

!!!!!!!!!!!

ബാത്റൂമിന്റെ വെറും നിലത്ത് പ്രജ്ഞ അറ്റത് പോലെ ഞാൻ ഇരുന്നു..

അവിടെ വലത് തുടയുടെ മധ്യ ഭാഗത്തായി  ഒത്ത വണ്ണത്തിൽ ഒരു ത്രികോണാകൃതിയിൽ തൊലി കുഴിഞ്ഞത് കറുത്ത് കരുവാളിച്ച് ഉണങ്ങിയ പോലെ കിടക്കുന്നു..

ഇന്നലെ രാത്രിയിൽ അമ്പ് കുത്തി ഇറങ്ങിയ അതേ സ്ഥലത്ത്.. ഒരു ഇഞ്ചോ അളവോ വ്യത്യാസം ഇല്ലാതെ!

അഗസ്ത്യവീരൻ്റെ പാമ്പ് കടിയേറ്റുളള മരണവും, തലേന്നത്തെ രാത്രിയിലെ മിത്രയുടെ കയ്യിലെ പാമ്പും എനിക്ക് ഒറ്റ അടിക്ക് അങ്ങ് കണക്ട് ആയി..

സത്യങ്ങൾ എല്ലാം കൂടെ ഒരുമിച്ച് കയറ്റി ഇപ്പോ തലേന്ന് ആകെ പുക പറക്കുന്ന അവസ്ഥയായിട്ടുണ്ട്..

ഇനി എന്ത്?! എങ്ങനെ..?!

ആരോട് പറയാൻ?!

അല്ല, എന്ത് പറയാൻ..!?

ഞാൻ പോയി പാസ്റ്റിൽ മാറ്റം വരുത്തീട്ട് തിരിച്ച് നേരം വെളുക്കാറായപ്പോ ബെഡിൽ വന്ന് കിടന്നൂന്നൊ 🥴

കതക് തുറന്ന് പുറത്തിറങ്ങി ഞാൻ വാഷ് ഏരിയയിലേക്ക് നടന്ന് മുഖം ഒന്ന് അമർത്തി കഴുകി തുടച്ചു.

അങ്ങനെ ചെയ്താൽ തല ഒന്ന് ക്ലിയർ ആവുമെന്ന് തോന്നി..

ഈ സമയമാണ് നിഷി പെട്ടെന്ന് അവിടേക്ക് വന്നത്. പെട്ടെന്ന് ഞങ്ങള് ഇരുവരിലും അസ്വസ്ഥത നിറഞ്ഞത് പോലെ..

ഞാൻ വെറുതെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു. പ്രത്യേകിച്ച് വികാരം ഒന്നും ഇല്ലാതെ..

"നീ ഒന്ന് ക്ഷമിക്കെട.. കല്യാണം ഉടനെ കഴിഞ്ഞാൽ ഒരു വഴി ഉണ്ട് എൻ്റെ മുന്നിൽ.. അവളായിട്ട് തന്നെ ഒഴിഞ്ഞ് പോവും.. അതിനു എന്ത് വേണം എന്ന് എനിക്ക് അറിയാം"

എന്തോ എൻ്റെ മനസ്സിൽ അതാണ് അപ്പോ മുഴങ്ങി കേട്ടത്.. അവൻ അത് പറഞ്ഞത് കേട്ട് അവൻ്റെ ചൂട് പറ്റുന്നവളെയും..

അവള്  അടുത്തേക്ക് വന്ന്  എൻ്റെ കൈകൾക്കുമേൽ അവളുടെ രണ്ട് കൈകളും കൂട്ടി പിടിച്ചു.. 

ആ കൈകൾ പോലും എന്നിൽ എന്തെന്നില്ലാത്ത അറപ്പ് ഉളവാക്കി. അവജ്ഞയോടെ ഞാൻ കൈകൾ വലിച്ചെടുത്തു..

ഞാൻ അവളെ കടന്ന് പോകാൻ തുനിഞ്ഞു, നിൽക്കാൻ ഒട്ടും താൽപര്യം ഇല്ലാതെ...

"ആദീ.. ഒരു വട്ടം.. ഒരേ ഒരു വട്ടം ഞാൻ പറയുന്നത് ഒന്ന് കേൾക്കാവോ..?"

"ശരി, പറ".. ഞാൻ കയ് കെട്ടി അവൾക്ക് മുന്നിൽ നിന്നു. 

"അത്.. അത്.." പെട്ടെന്ന് അവള് വിക്കി, ഞാൻ കേൾക്കാൻ തയ്യാറാവും എന്ന് വിചാരിക്കാത്ത പോലെ..
കൈകൾ തെറുത്ത് വിരലുകൾ ചുഴറ്റി മിണ്ടാനാവാതെ നിൽക്കുന്നവളെ ഞാൻ എന്തെന്നില്ലാത്ത വേദനയോടെയും പുച്ഛത്തോടെയും നോക്കി.

"ന്യായം ഉണ്ടെങ്കിലേ പറയാൻ ഒക്കൂ.. നീ ചെല്ല്"

"എടാ.. ഞാൻ.. പറ്റിപോയെടാ.. നീ ഇങ്ങനെ ശിക്ഷിക്കല്ലേ" വേദന അവളുടെ വാക്കുകളിലും വെളിവായിരുന്നു..

"എന്ത് പറ്റിപോയെന്ന?! ഉറ്റ കൂട്ടുകാരി കെട്ടാൻ ഇരുന്നവൻ്റെ കൂടെ കിടന്നതോ?! അതോ.. പകൽ ഒക്കെ അവൾക്ക് മുന്നിൽ നിന്ന് നാടകം ആടിയതോ?!"

"എടാ.. നീ ഇങ്ങനെ പെരുമാറല്ലേ.. പ്ലീസ്.. ആരും ഇല്ലാതായി എനിക്കിപ്പോ.. നീയും കൂടെ കൈവിടല്ലേ"

ഞാൻ കണ്ണ് അടച്ച് കുറച്ച് മുന്നേ കഴിഞ്ഞ നിമിഷങ്ങൾ ഓർത്ത് എടുത്തു.

"നിന്നെ വേദനിപ്പിച്ചത് ഓർത്ത് എനിക്ക് അവളെ ഒന്ന് ചേർത്ത് പിടിക്കാൻ ആവുന്നില്ല. അത് പോലെ നിന്നെ എനിക്ക് ഇനി പഴയത് പോലെ കാണാനും പറ്റില്ല"

ഉള്ളിൽ വേദന അധികരിച്ചു.. ഞാനും നീയും തമ്മിലെ തുലാസിൽ നിനക്ക് തന്നെയാണ് തൂക്ക കൂടുതൽ എന്ന് എനിക്ക്  അവളോട് പറയാൻ തോന്നിയില്ല..

"നീ പിഴച്ചെങ്കിൽ 
അത് നിൻ്റെ ഉത്തരവാദിത്വം.  എനിക്ക് മുന്നിൽ ഇനിയും ഈ നാറിയ കളി വേണ്ട" 

എന്ന് പറഞ്ഞ് ഞാൻ പോകാനായി തുനിഞ്ഞു. എന്തോ ഓർത്തെന്ന പോലെ ഞാൻ അവസാനമായി ഒരു താക്കീതും നൽകി..

"എനിക്ക് അവനെ വേണ്ട.  അവൻ നിനക്ക് തന്നെ ആണ് ചേർച്ച. പക്ഷേ.. ഒന്ന് ഓർത്തോ.. കെട്ടുവാണേൽ ഇടക്ക് അവൻ്റെ ഫോൺ ഒക്കെ ചെക്ക് ചെയ്തേക്കണം. ഇനിയും രാത്രി മെസ്സേജുകൾ ഉണ്ടാവും, ഇത് പോലെ ഇരുട്ടത്തെ കൂടി കാഴ്ചകൾ ഉണ്ടാകും, ഒരിക്കൽ രുചി അറിഞ്ഞവൻ ഇനി നിർത്തില്ല"

അവളുടെ കണ്ണിൽ ഒരു തരം ഭീതി ഉറഞ്ഞു കൂടുന്നത് കണ്ട് ഞാൻ ഉള്ളാലെ ചിരിച്ചു..  

ഞാൻ എല്ലാം മറന്ന് ശെരി ആയാൽ അവൻ്റെ കുറ്റബോധം കുറഞ്ഞു ഇവളെ പഴയ പോലെ സ്നേഹിചോളും എന്ന തോന്നലിൽ അനുനയത്തിന് വന്നതാണ് ഇവൾ എന്ന് മനസ്സിലാക്കാൻ ഉള്ള ബോധം ഒക്കെ എനിക്കുണ്ട്... ഇനിയിപ്പോ എന്നും എപ്പോഴും അവൻ്റെ ഒപ്പം ഇരിക്കുമ്പോൾ ഒക്കെ ഈ ഭീതി അവളെ വേട്ടയാടികൊണ്ടിരിക്കും... തട്ടിയെടുത്ത ജീവിതത്തിന് എന്നും ആ മാറ്റേ കാണൂ..

വീട്ടിൽ പോകാൻ തന്നെ മടി തോന്നി. ഒന്നും ചെയ്യാൻ തോന്നാത്ത രീതിയിൽ മനസ്സിന് മടുപ്പ് വന്ന പോലെ..

റൂമിൽ എത്തി ഫാനും ഓൺ ചെയ്ത് കട്ടിലിൽ വിരിഞ്ഞ് അങ്ങ് കിടന്നു..

ഇന്ന് നടന്നതൊക്കെ റിവൈൻഡ് ചെയ്ത് നോക്കി. 

ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പോലും ഇന്നലെ നടന്ന കാര്യം ഞാൻ എങ്ങനെ തടയാൻ ആണ്? ആ ലോകം തന്നെ എൻ്റെ ചിന്തൾക്കൊക്കെ അപ്പുറത്ത് ആയിരുന്നില്ലേ..!


...


ഏകദേശം ഒരു മാസം പകുതിയായി..

ഒരു പേരിനു ഞാൻ എന്തൊക്കെയോ തുടങ്ങി എങ്കിലും ഒന്നും ഒരിടത്തും എത്തുന്ന ലക്ഷണം ഇല്ല.
ഏതായാലും ഇനി എന്തെങ്കിലും ചെയ്യണം എങ്കിൽ തന്നെ അടുത്ത വർഷം ആവണം..

അന്ന് വൈകിട്ട് വീട്ടിൽ എത്തി ഫോൺ നോക്കുമ്പോൾ ആണ്..

ഇഷാൻ്റെയും നിഷിതയുടെയും കല്യാണ കുറി കോളജ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ കണ്ടത്.. കല്യാണം പെട്ടെന്ന് നടത്തേണ്ടത് ഇപ്പൊ അവരുടെ ആവശ്യം ആണല്ലോ..

എല്ലാം മറന്നു എന്ന് നമ്മൾ എത്ര വിചാരിച്ചാലും ഒന്നും ഒന്നും പെട്ടെന്ന് അങ്ങനെ മനസ്സ് വിട്ട് പോവില്ല.

ഇടക്ക് വീശി അടിക്കുന്ന കാറ്റിന് പോലും ഓർമകളുടെ ഗന്ധം തോന്നും..

ഒരു വറ്റ് പോലും ഇറങ്ങിയില്ല.. അന്ന് അവരുടെ കളി  എങ്ങനെ എങ്കിലും തകർത്ത് എൻ്റെ അഭിമാനം തിരിച്ച് പിടിക്കാൻ ഉള്ള ആവേശത്തിൽ വേദന മനഃപൂർവം മറന്നത് ആണ്.. ഇന്ന് പക്ഷേ.. അവർ പെട്ടെന്ന് തന്നെ move on ആകുന്നത് കാണുമ്പോൾ.. എന്തോ ഒരു ബുദ്ധിമുട്ട് തോന്നുന്നു.. സ്വാർത്ഥമാണ് മനസ്സ്. എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നി.. ഒരു റെഡ് ഫ്ലാഗ് ആയവനെ ഇങ്ങനെ വീണ്ടും ആഗ്രഹിച്ച് പോകുന്നതിൽ..

കുറച്ച് നാളുകൾ കൂടി കഴിഞ്ഞാൽ അവർ അവരുടെ ജീവിതം പതിയെ പടുത്ത് ഉയർത്തുമ്പോൾ, എല്ലാവരും എല്ലാം മറന്ന് തുടങ്ങുമ്പോൾ, എൻ്റെ വേദനകൾ മാത്രം ബാക്കിയാവും..
അതെല്ലാം എൻ്റെ മാത്രം സ്വകാര്യതയായി മാറും..

എനിക്ക് ഇവിടുന്ന്, ഈ ലോകത്ത് നിന്ന് തന്നെയും ഓടി ഒളിക്കാൻ തോന്നി.. 

ഇവിടം പെട്ടെന്ന് എനിക്ക് അന്യം ആയത് പോലെ..

രാത്രി ആയപ്പോഴേക്കും മനസ്സ് സഞ്ചരിക്കുന്ന ദിശ കണ്ട് എനിക്ക് തന്നെ പേടി തോന്നി..

കാരണം ഒരു ബുക്ക് ടേബിളിൽ എടുത്ത് വെച്ച്  അതിൽ അന്നത്തെ രാത്രിയിലെ സംഭവങ്ങൾ ക്രമത്തിൽ എഴുതി നോക്കുകയായിരുന്നു ഞാൻ അപ്പോൾ..

ഒരു ഐഡിയ കിട്ടാൻ.. എങ്ങനെ അത് സംഭവിച്ചു എന്ന്.. പ്രസൻ്റിൽ നിന്ന് പാസ്റ്റിലേക്ക് ഉള്ള ആ പോർട്ടൽ എന്തായിരുന്നു എന്ന് അറിയാൻ..

എഴുതിയത് വായിക്കുന്തോറും ഒരു ചോരക്കളി മാത്രം ആണ് കോമൺ ആയി കണ്ടത്..
അങ്ങോട്ട് പോകുന്നതിനു തൊട്ട് മുമ്പ് എൻ്റെ കൈ മുറിഞ്ഞതും തിരിച്ച് വരുന്നതിനു തൊട്ടു മുൻപായി കാലു പൊട്ടി ചോര വന്നതും..

ആ മുത്തിൽ നിന്ന് വന്ന പ്രകാശം.. അതും ശെരിയാണ്. പക്ഷേ തിരിച്ച് വരാൻ നേരം അത് ഉണ്ടായില്ലാലോ!

ഇനി അത് കാണാതെ പോയതാണോ..

അല്ല.. അവിടെ വെച്ച് ചോര ചീറ്റി തെറിച്ചപ്പോ മുതൽ എനിക്ക് താഴെയായി ഒരു പ്രകാശ വലയം രൂപ പെട്ടിരുന്നു..

അങ്ങനെ എങ്കിൽ ആ മുത്തിലേക്കും ചോര എത്തിയിട്ടുണ്ട്..

പക്ഷേ അത് എവിടെ!? 

പിന്നെ അത് തിരച്ചിൽ ആയി പണി.. രാത്രി ഉറങ്ങാതെ റൂം മൊത്തവും പിന്നെ വീടും പരതി.. ഇനി അന്ന് ഇട്ട ഡ്രസിൽ എങ്ങാനും കുരുങ്ങി കിടന്നിട്ടുണ്ടാവുമോ?

ശ്ശേ.. അതൊക്കെ ഇപ്പൊ ഒരു 10 വട്ടം എങ്കിലും കഴുകി കാണും.

ഒരു curiosity വന്ന് തുടങ്ങിയതാർന്നു.. പ്രതീക്ഷകൾ എല്ലാം പോയതോണ്ട് ആ ഇത് അങ്ങ് പോയി..

നേരം വെളുക്കാറായി.. ഞാൻ താഴെ സോഫയിൽ വന്ന് ചമ്രം പടിഞ്ഞ് ഇരുന്ന് അവിടെ ടിവി യുടെ കേബിൾ കടിച്ച് പറിക്കുന്നവനെ നോക്കി ഇരിപ്പായി..

എനിക്ക് വന്ന ഫ്രസ്ട്രേഷൻ തീർക്കാൻ ഞാൻ അവനെ കയ്യിൽ എടുത്തു വയറു മൊത്തം അമക്കി പുളുക്കി  മുച്ചൂടും ചേർത്ത് പിടിച്ച്‌ സോഫയിൽ അങ്ങ് കിടന്നു.. പീക്കിരിയെ പിടിച്ച് ഇടക്ക് ഇടക്ക് ഞെക്കി ഞെക്കി പീച്ചി പീച്ചി മുഖത്ത് അമർത്തി ഉമ്മ കൊടുത്തോണ്ടിരുന്നു. ചെക്കന് ശ്വാസം കിട്ടാണ്ട് ആയോ ആവോ..

മ്യാവൂ...... മ്യാവൂ.... നല്ല ഉച്ചത്തിൽ, താളത്തിൽ അവൻ  കിടന്ന് കാറുന്നത് കേട്ട് അപ്പുറത്ത്  എവിടെയോ നടന്ന തള്ള പൂച്ച ഹാളിലേക്ക് ഒന്ന് വന്നു.. അങ്ങനെ തന്നെ കുറച്ച് മാറി മലർന്നടിച്ച് കിടക്കേം ചെയ്തു.. ബെസ്റ്റ് തള്ള.

കുറച്ച് കഴിഞ്ഞതും അവള്  അവിടെ കിടന്ന് എന്തോ ഇട്ട് ഉരുട്ടുന്നത് കണ്ടാണ് എനിക്ക് ബോധം വെച്ചത്.. കുറച്ച് നേരം നോക്കി ഇരുന്നപ്പോ മനസ്സിലായി.. ഇത് അത് തന്നെ.. ! Hurray🎉

കയ്യിൽ ഉണ്ടായിരുന്നവനെ അപ്പ്രത്തെ സോഫയിലേക്ക് വീശി എറിഞ്ഞ് ഞാൻ അവളുടെ നേർക്ക് ഓടി.. ഞാൻ ഇളകി വരുന്നത് കണ്ട് അവളും അതിലും സ്പീഡിൽ വേറെ എങ്ങോട്ടോ ഓടി.. 

ഓടി ചെന്ന് ആക്രാന്തത്തിൽ ഞാൻ മുത്ത് പൊക്കി എടുത്ത് സോഫയിൽ വെച്ചു.. ഈ അറ്റെംപ്ട് ഓകെ ആയാ ഞാൻ തിരിച്ച് വന്ന് ഒരു പൊളി പൊളിക്കും. ഇത് വെച്ച് കസറും.. തിരിച്ച് വരാൻ ചോര മതീലോ..

മാലയിൽ കൊളുത്തി ഇട്ട സേഫ്റ്റി പിൻ വലിച്ചൂരി ഞാൻ വിരലിൻ്റെ അറ്റത്ത് കുത്തി ചോര മുത്തിലേക്ക് ഇറ്റിച്ചു..

എന്നിട്ട് അതിലേക്ക് സൂക്ഷിച്ച് നോക്കി ഇരുന്നു..
.
.
.

ഒരു സെക്കൻ്റ് 60 സെക്കണ്ടായി, 1 മിനിറ്റ് 5 മിനിട്ട് ആയി..

ഭും........ 😬!!