സുബഹി ബാങ്കിന്റെ ഈരടികൾ കാതിലേക്ക് അലയടിച്ചപ്പോൾതന്നെ ആമി എഴുന്നേറ്റു..
തലേന്നത്തെ പരിപാടിയും, രാത്രിയിലെ നേരം വൈകിയുള്ള കിടത്തവും,കുട്ടികളുടെ കരച്ചിലും എല്ലാം കൊണ്ടും അവൾ നന്നേ ഷീണിച്ചിരുന്നു..
എന്നാലും അതൊന്നും കാര്യമാക്കാതെ അവൾ എഴുന്നേറ്റ് സുബഹി നിസകരിച് കൊണ്ട് തന്റെ രക്ഷിതാവിന്ന് നന്ദി പറഞ്ഞുകൊണ്ടിരിന്നു...
ഉറങ്ങിക്കൊണ്ടിരിക്കുന്ന ഷാനുനെ വിളിച്ചുണർത്തി...
അവൾ അടുക്കളയിലേക്ക് പോയി...
എന്നത്തേയും പോലെ ചായയും കടിയും ഉണ്ടാക്കി മേശപ്പുറത് വെച്ചു... സാധാരണ ഉമ്മയും ഉണ്ടാവാറുണ്ട്
ഇന്നെന്തോ ഉമ്മയെ അവിടെയൊന്നും കണ്ടില്ല... ചായ കാച്ച പാത്രം ഗ്യാസിൽ ഉള്ളത്കൊണ്ടെന്നെ നേരത്തെ
എഴുന്നേറ്റിട്ടുണ്ടാവും.. പിന്നെ എന്തു പറ്റിയെന്ന് അവൾ ചിന്തിക്കാതിരുന്നില്ല...
ഇനു പണ്ടേ സഹായിക്കാനൊന്നും കൂടാറില്ല.... ആമിയുടെ അതേ പ്രായം തന്നെയാണ് അവൾക്കും..
അവളുടെ എന്തോ കല്യാണകാര്യം പറയുന്നത് ആമി
ഉമ്മിയിൽ നിന്നും കേൾക്കാൻ ഇടയായിരുന്നു....
ചായയും, കടിയും ടേബിളിൽ കൊണ്ടുവച്ചപ്പോയെക്കും
ഉമ്മയും, ഇനു, ഉപ്പ, ഷാനു എല്ലാവരും എതിയിട്ടുണ്ട്...
"ഉമ്മാ എന്തേലും വയ്യായികയുണ്ടോ?.. ഇന്ന് അടുക്കളയിലേക്കൊന്നും കണ്ടീല്ല..."
"എന്താ ആമി എന്റെ ഉമ്മയെന്താ വേലക്കാരിയെങ്ങാനും ആണോ???പണിയെടുക്കാൻ നീ ഇല്ലേ... ഉമ്മാക്ക് പ്രായമായി വരാ.. അതോണ്ട് ഇനിമുതൽ ഇജെന്നെ എല്ലാപാണിയും എടുത്തോണ്ടി.."
'പിന്നെ നീ മാത്രം എന്താടി ഇങ്ങനെ വിലസി നടക്കുന്നെ?..നിനക്കും ബാധകമല്ലേ ഉമ്മാനെ നോക്കൽ?എന്ന് ചോദിക്കാൻ തോന്നി ആമിക് '.. എന്നാലും അവൾ സംയമനം പാലിച്ചുകൊണ്ട് പറഞ്ഞു...
"ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല... "ആമി സങ്കടത്തോടെ പറഞ്ഞു...
"മം ഇനി അതും പറഞ്ഞു മോങ്ങണ്ട ". ഇനു അവളോട് പുച്ഛിച്ചു നോക്കി കൊണ്ട് പറഞ്ഞു....
ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ കുട്ടികൾ കരയുന്ന ശബ്ദം കേട്ടു...
സാധാരണ കുട്ടികൾ കരഞ്ഞാൽ ഉമ്മിയാണ് പോവാറ്..
ആമി കഴിച്ചു കഴിയുന്നത് വരെ അവിടെ വെയ്റ്റ് ചെയ്തു കുട്ടികളെ കളിപ്പിക്കും...
ഇന്നെല്ലാം പതിവിലും വിഭരീതമായി ആരും എണീറ്റില്ല.. എല്ലാരും ഭക്ഷണം കഴിക്കുന്നതിലാണ് ശ്രദ്ധ..
ആമി എല്ലാവരെയും ഒന്നൂടെ നോക്കി, കഴിക്കുന്നത് നിർത്തി റൂമിലേക്ക് പോയി...
രണ്ടുപേരും ഉണർന്ന് കരയുകയാണ്.. താഹിയെയും, ലാഹിയെയും ഒരുമിച്ചെടുത്തുകൊണ്ട് ബാൽകാണിയിലേക്ക് നടന്നു...
പുറത്തെ കാഴ്ചകൾ കണ്ടത് കൊണ്ടോ എന്തോ കുട്ടികൾ കരച്ചിൽ നിർത്തി....
ദൂരെയായി കാണുന്ന പാടത്തേക്ക് നോക്കികൊണ്ട്
അവൾ അറ്റമില്ലാത്ത ഓരോ കാര്യങ്ങൾ ചിന്തിച്ചിരുന്നു....
എന്താണ് ഉമ്മക്കും, ഇനുനും, ഷാനുക്കക്കും പറ്റിയതെന്ന് ഏതായാലോചിച്ചിട്ടും അവൾക്കൊരെത്തും പിടിയും കിട്ടിയില്ല....
എല്ലാം തന്റെ വിധിയാണെന്ന് കരുതിയവൾ സമാധാനിച്ചു...
കുറച്ചു നേരം കൂടി അവിടെയുള്ള കുളിർമയായ
കായ്ച്ചകളൊക്കെ ഉള്ളിലേക്ക് ആവാഹിച്ചെടുത്തു...
ദീർഘമായൊന്നു നിശ്വസിച്ചു.....
അപ്പോയെക്കും അവളുടെ കൈ കടയാൻ തുടങ്ങിയിരുന്നു....
ആമി കുട്ടികളെ ഒന്നു നോക്കി രണ്ടുപേരും പുറത്തെ കായ്ച്ചയകളിൽ ലയിച്ചിരിക്കുകയാണ്....
എന്ത് വന്നാലും എന്റെ രണ്ടു പിഞ്ചോമനകളും
തന്റെ രണ്ടു ഒക്കത്തും ഉണ്ടാവുമെന്ന് അവൾ ഉറപ്പിച്ചിരുന്നു...
റൂമിലേക്ക് തിരിച്ചു വന്ന് താഹിയെ പതുക്കെ നിലത്തു
ഇരുത്തി കളിക്കാൻ ഒരു കിലുക്കവും കൊടുത്തു...
രണ്ടുപേരും ഇരിക്കാൻ തുടങ്ങിയിട്ടുണ്ട് അതോണ്ടെന്നേ
ആമിക്ക് കുറേ ആശ്വാസണ്...
ലാഹിയെ ഫ്രഷാക്കി പാലും കൊടുത്ത് അവിടെ ഇരുത്തി താഹിയെ എടുത്ത് ഫ്രഷാക്കി...
പാല് കൊടുത്തോണ്ടിരിക്കുമ്പോൾ ഷാനു റൂമിലേക്ക് കയറി വന്നു.
അവളെ ജെസ്റ്റ് ഒന്നു നോക്കി ഫ്രഷാവൻ പോയി...
ഷാനു ഫ്രഷായി ഇറങ്ങിയപ്പോയെക്കും ആമി ലാഹിക്ക് പാല് കൊടുത്തു കഴിഞ്ഞിരുന്നു...
"ഷാനുക്ക ഇങ്ങളിവരെ ഒന്ന് നോക്കോ?.
ഞാൻ ചായ കുടിച് വരാം.."
രാത്രിയിലെ കുട്ടികളുടെ പാല് കുടികൊണ്ടോ എന്തോ അവൾക്ക് പുലർച്ചെ തന്നെ വിശക്കാൻ തുടങ്ങിയിരുന്നു... അവൾ ക്ഷമിച്ചു നില്കുകയായിരുന്നു.. ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല
എന്ന് തോന്നിയപ്പോഴാണ് അവൾ ഷാനുനോട് പറഞ്ഞത്..
"ആമി എനിക്ക് ഓഫീസിൽ പോണം. ഇപ്പൊത്തന്നെ നേരം ഒരുപാട് വൈകി.. നിന്റെ കൂടെ കൊഞ്ചി നിൽക്കാൻ എനിക്ക് സമയമില്ല 😡.
സമയാ സമയം വെട്ടി വിഴുങ്ങണമെങ്കിൽ പണിക്ക് പോവണം അല്ലാതെ നിങ്ങളെ പോലെ വെറുതെയിവടെയിരുന്നാൽ ഒന്നും നടക്കൂല.
ഇനി ഇതൊക്കെ ശീലമാക്കിയാൽ നിനക്ക് കൊള്ളാം..
കുട്ടികളെ വെച്ച് പാചകവും, ഭക്ഷണം കഴിക്കലും എല്ലാം പഠിച്ചോ... ഇനി ഇങ്ങനെയൊക്കെയായിരിക്കും."
'''ഷാനുക്ക '''''അതൊരലർച്ചയായിരുന്നു...
"എന്തൊക്കെ ഷാനുക്ക നിങ്ങൾ പറയുന്നെ? എന്താ നിങ്ങക്കൊക്കെ പറ്റിയത്? എന്തിനാ എല്ലാർക്കും എന്നോടിത്രയ്ക്ക് ദേഷ്യം? 🥺
ഞാനെന്ത് തെറ്റാ നിങ്ങളോടൊക്കെ ചെയ്തേ?...
ആമി പറഞ്ഞതിനു മറുപടിയൊന്നും പറയാതെ ഷാനു അവളോട് മറുചോദ്യം ചോദിച്ചു...
"ആമി നിനക്ക് ഒന്ന് വിർത്തിക്ക് നടന്നൂടെ.? 😬
ഏത് സമയവും ഈ മാക്സിയു വലിച്ചിട്ട് തള്ളച്ചികളെ പോലെ പറീയിപ്പിക്കാൻ 😡".
"ആമി നീ ഓഫീസിൽ ഉള്ള ജാസ്മിനെ കണ്ടു പഠിക്കണം. എന്ത് വൃത്തിയും വെടിപ്പുമാ അവൾക്ക്. മാത്രവുമല്ല അവളെ ഡ്രെസ്സിങ് അപാരം തന്നെ.. ഷോർട്സ് ധരിച്ചു അവളുടെ ഒരു വരവുണ്ട്.
ഓഹ്!!അതൊന്നു കാണേണ്ടത് തന്നെ. നീയൊക്കെ ഇനിയെന്ന മാറാ.? ശവം 😏.
ആമിക്ക് ഷാനു പറയുന്നതൊന്നും കേൾക്കാനുള്ള
ശേഷി ഇല്ലായിരുന്നു....
അവൾക്ക് ഷാനുൽ നിന്നും ആദ്യമായിട്ടായിരുന്നു
ഇങ്ങനെയൊരു അനുഭവം...
തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ കുറിച്ച് അതും സ്വന്തം ഭാര്യയോട് തന്നെ പറയുന്നത് ആർക്കാ കേൾക്കാൻ കഴിയുക...
അവൾക്ക് ഷാനുനോട് അറപ്പും വെറുപ്പും തോന്നി...
അവൾ തന്റെ മക്കളെയായിരുന്നു ആദ്യം ആലോചിച്ചത്
അമ്മയും പെങ്ങളും ഭാര്യയും എന്താണെന്നറിയാത്ത
ഈ നീജെന്റെ അടുത്ത് എങ്ങനെ ഞാൻ എന്റെ മക്കളെ സുരക്ഷിതരാക്കും..
പിന്നെയും എന്തൊക്കെയോ ഷാനു പിറു പിറുക്കുന്നുണ്ട്...
''ഇനഫ് ഷാനുക്ക'''"കേൾക്കുന്നതിനൊക്കെ ഒരതിരുണ്ട്.. നിങ്ങൾക്ക് എന്നെ മടുത്തോ? അവൾ അലറുകയായിരുന്നു.. തന്റെ സങ്കടവും ദേഷ്യവും അവൾ അതിൽ തീർത്തു...
"ആമി ഐ ആം സോറി എനിക്കറിയില്ല. "
"എനിക്ക് സമയമില്ല.. ഞാൻ പോവാണ്.
പിന്നെ ഇനിയെന്നും ഇങ്ങനെയൊക്കെയായിരിക്കും..
അതുമായി പൊരുത്തപ്പെടാൻ തയ്യാറായിക്കോ "...
''എന്റെ റബ്ബേ ഇനി എന്റെ ജീവിതം എങ്ങോട്ടാണ്?
മടുത്തു. ഒന്നും അറിയാതെ ചിരിച്ചുകൊണ്ട് കളിക്കുന്ന കുഞ്ഞുങ്ങളെ നോക്കി അവൾ മെല്ലെ പറഞ്ഞു.."നിങ്ങളില്ലായിരുന്നെങ്കിൽ ഞാൻ വല്ല
കടുംകൈയും കാണിക്കുമായിരുന്നു... ഞാൻ ജീവിക്കുന്നത് തന്നെ നിങ്ങൾക്ക് വേണ്ടിയാ ഇനി..നിങ്ങൾക്കും എന്നെ വേണ്ടാതെയാവുമോ?"
പിന്നീട് അങ്ങോട്ട് എല്ലാ ദിവസവും ഇത് പതിവായിരുന്നു..മക്കളും ആയി ചുരുങ്ങിയിരുന്നു അവളുടെ ലോകം...
ഷാനു അതികം മിണ്ടാതെയായി. ഉമ്മിയും ഇനും ഇങ്ങനെയൊരാൾ ഇവിടെയുണ്ടെന്ന് തന്നെ ചിന്തിച്ചിരുന്നില്ല...
പ്രധാന കാര്യം എന്താണെന്ന് വെച്ചാൽ അവൾക്കറിയില്ല എന്തിനാണ് തന്നോട് ഇങ്ങനെ ഇവർ അകൽച്ച കാണിക്കുന്നതെന്ന്...
ഷാനു കുട്ടികളോട് പോലും മിണ്ടാറില്ലായിരുന്നു..
ഉമ്മയും ഇനും അങ്ങനെ തന്നെയായിരുന്നു...
സ്വന്തം ചോരയെ വേണ്ടാത്ത അവർക്ക് തന്നെ എന്തായാലും വേണ്ടിവരില്ല എന്ന് ചിന്തിക്കാൻ
അവൾക് തോനെ താമസിക്കേണ്ടിവന്നില്ല.
ദിവസങ്ങൾ കടന്നു പോയി. ആമി അവളുടെ വീട്ടുകാരോട് ഒന്നും പറഞ്ഞിരുന്നില്ല.. എന്തിനാ അവരെ വെറുതെ ടെൻഷനാക്കുന്നത്....
മാത്രവുമല്ല കുട്ടികൾ ഉള്ളത് കൊണ്ട് തന്നെ ഉബേക്ഷിക്കില്ല, തന്നോടുള്ള ദേഷ്യം കഴിഞ്ഞാൽ മിണ്ടാൻ വരും എന്നൊക്കെ ചിന്തിച്ചു... ഒരു നേരിയ പ്രതീക്ഷയിലാണ് ആമി അവിടെ ജീവിക്കുന്നത്...
ഒരു ദിവസം രാത്രി താഹി ഒട്ടും ഉറങ്ങാതെ വന്നപ്പോൾ ആമി അവളെയും കൊണ്ട് റൂമിലൂടെ നടക്കുകയായിരുന്നു...
സമയം നോക്കുമ്പോൾ 12 കഴിഞ്ഞിരുന്നു..
ഷാനുനെ റൂമിലൊന്നും കാണാതെ വന്നപ്പോൾ അവൾ കുഞ്ഞിനേയും കൊണ്ട് റൂമിന് വെളിയിലേക്ക് ഇറങ്ങി...
അപ്പൊ ഓഫീസ് റൂമിൽ വെളിച്ചം കാണാൻ ഇടയായി..
അവളങ്ങോട്ട് കാലുകൾ ചലിപ്പിച്ചു... അവിടേക്ക് അടുക്കും തോറും അവൾ കേട്ടു ഉമ്മയുടെയും ഷാനുന്റെയും ഇനിന്റെയും സംഭാഷണം...
അവർ പറയുന്നത് കേട്ട ആമിക്ക് ഒരടി മുന്നോട്ട് നടക്കാൻ കഴിഞ്ഞില്ല.. അവൾ തളർന്നു പോവുന്നത് പോലെ തോന്നിയവൾക്ക്... താഹി കയ്യിൽ ഉള്ളത് കൊണ്ടെന്നെ അവൾ എങ്ങനെയൊക്കെ പിടിച്ചു. നിന്നു...
പിന്നെ ഷാനുക്ക പറയുന്നത് കേട്ട് അവൾ ഷാൾ കൊണ്ട് വായ പൊത്തി കരഞ്ഞു...
അവൾക്ക് ദേഷ്യം എവിടെന്നോയൊക്കെ വന്നു.😡
പലതും മനസ്സിലുറപ്പിച്ചു കൊണ്ട് അവൾ റൂമിലേക്ക് മടങ്ങി...,.........
തുടരും