Her crimson – 3 in Malayalam Women Focused by Aval books and stories PDF | അവളുടെ സിന്ദൂരം - 3

The Author
Featured Books
Share

അവളുടെ സിന്ദൂരം - 3

കല്യാണദിവസം ഒരു പെൺകുട്ടി ഏറ്റവും കൂടുതൽ സ്വപ്നങ്ങളും പ്രതീക്ഷ കളും ഒക്കെയായി പുതിയ ജീവിതം ആരംഭിക്കൻ തുടങ്ങുന്ന ദിനം... എല്ലാ കണ്ണുകളും അവളുടെ സൗന്ദര്യം ഉറ്റു നോക്കുന്ന ദിവസം... അവൾക്കു നിറമുണ്ടോ.. മുടിയുണ്ടോ... നടക്കുന്നതെങ്ങനെയാ... കണ്ണെങ്ങനെ.. കതെങ്ങനെ... സ്വർണം എന്തോരം ഉണ്ട്.. അങ്ങനെ ഖവളെ അളന്നു തിട്ടപ്പെടുത്താൻ ഒരുപാടു പേരുണ്ടാകും... അങ്ങനെ അവളും ഒരു കാഴ്ചവസ്തുവായി... എല്ലാവരും വന്നു താലി ചാര്ത്തുന്ന മുഹൂർത്തം 12 30 ആണ്., അവളുടെ അച്ഛൻ പണിത വീട്ടുമുറ്റത്തു ആയിരുന്നു വിവാഹം.. നല്ല അർഭാഡത്തിൽ തന്നെ അത് നടത്തി... അന്ന് വരെ വളരെ താഴ്മയായി നിന്നിരുന്ന പയ്യന്റെ ചേച്ചിയുടെ ഭർത്താവിന്റെ മറ്റൊരു മുഖം അവഖ്‌ർ അവിടെ കണ്ടു.. കേട്ടു കഴിഞ്ഞു അയാൾക്കു ധൃതി ആയിരുന്നു അയാളുടെ ഒരു ഫ്രണ്ട് മന്ത്രി ആയിരുന്നു.. പുള്ളി വരും എന്നും പറഞ്ഞു... വീട്ടിലെ ആരുടേം കൂടെ ഫോട്ടോ എടുക്കാൻ ഒന്നും സമ്മതിച്ചില്ല.. അയാളുടെ മാരുതി ഒമിനി വാൻ ആയിരുന്നു കല്യാണ വണ്ടി..അച്ഛനോടും അമ്മയോടും ഒന്നും മര്യാദക്ക്യാ ത്രപോലും പറയാൻ സമ്മതിക്കാതെ വിളിച്ചു കൊണ്ടുപോന്നു.., അവൾക് കരച്ചിൽ വന്നു.... വീട്ടിന്നെല്ലാവരും റെഡസെപ്ഷന് വരും എന്ന് പറഞ്ഞു.... അങ്ങനെ പയ്യന്റെ വീടിന്റെ അടുത്ത് പറഞ്ഞ സമയത്തിന് മുൻപേ എത്തി കുറെ സമയം ഏതോ ഗ്രൗണ്ടിൽ വെയിലത്ത്‌ വണ്ടി ഇട്ടിരുന്നു... അപ്പൊ തന്നെ അവൾക് അവിടെത്തെ ഏകദേശം രൂപം കിട്ടി.. ചേച്ചിയും ഫാമിലിയും ആണ് എല്ലാം കണ്ട്രോൾ ചെയ്യുന്നത്... പുള്ളിക്ക് ഒന്നിനെ കുറിച്ചും അറിവില്ല.... അച്ഛനില്ലാത്തതുകൊണ്ട് ചേച്ചിടെ വീടിന്റെ അടുത്ത് വീട് വാങ്ങിയതാണ് എന്നൊക്കെ പറഞ്ഞായിരുന്നു കല്യാണം ഉറപ്പിച്ചത്... പക്ഷെ അവൾക് അത് ചേച്ചിടെ വീടാണ് എന്ന ഫീൽ വന്നു കേറിയപ്പോൾ തന്നെ കിട്ടിയിരുന്നു... ഒരു കൊച്ചു വീടായിരുന്നു.. കുറെ മുറികളൊക്കെ ഉള്ള ഓടിട്ട വീട്.. റേഡിയോക്സിഡ് ഇട്ടാൽ തറ... വാഷിങ്മെഷീൻ ഒഴികെ അത്യാവശ്യം സൗകര്ക്ഖിങ്ങൾ ഒക്കെ ഉണ്ടായിരുന്നു... അവൾക് അ വീടിഷ്ടയായി.. അന്നാണ് പുള്ളിയുടെ അനിയത്തി നല്ലതാണല്ലോ എന്നവഖ്‌ള്ക് തോന്നിയത്.. അവൾക് വേണ്ട സാധനങ്ങൾ ഒക്കെ അനിയത്തി ആണ് എടുത്തു കൊടുത്തത് റിസപ്ഷൻ ഒരുക്കിയത് പുള്ളിടെ ഒരുറിലേറ്റീവ് ആയിരുന്നു.. നല്ല ചേച്ചി ആയിരുന്നു.. അവൾക്കിഷ്ട്ക്ഷ്പ്പട്യ രീതിയിൽ തന്നെ ഒരുക്കി... റിസപ്ഷൻ കുറച്ചു കുളം ആയിരുന്നു.. മസാല ദോശ യും വടയും... അന്നൊക്കെ എല്ലാവരും നോൺവെജ് ഒക്കെ കൊടുക്കും... അവളുടെ വീട്ടിൽ നിന്നും വന്നവർക് വിശപ്പ്‌ പോലും മാറിയില്ല എന്ന് പറഞ്ഞു.. ഒരുപാടു പേര് എത്തിയിരുന്നു.. അ നാട് മൊത്ത വിളിച്ചു.. അത് ചേച്ചിടെ നാടായിരുന്നല്ലോ .. ചേച്ചിടെ ഹസ്ബന്റിന് പരിചയം ഉള്ള എല്ലാവരും ഉണ്ടായിരുന്നു.. മന്ത്രിയും വന്നു.. രാത്രി ആണെന്ന് മാത്രം... അങ്ങനെ റിസപ്ഷൻ കഴിഞ്ഞു. പുള്ളിടെ ചേച്ചി കുറെ ജ്വല്ലറി ബോക്സ്‌ ഒക്കെ ആയിട്ടു വന്നു അവളോട്‌ ഗോൾഡ്ഒ ക്കെ അഴിച്ചു കൊടുക്കാൻ പറഞ്ഞു.. ചേച്ചിടെ വീട്ടിൽ വെക്കാം.. പിറ്റേന്ന് അവളുടെ വീട്ടിൽ പോകുമ്പോ ചേച്ചി കൊണ്ടുവരാം എന്ന്അ പറഞ്ഞു... അവൾ എല്ലാം അഴിച്ചു കൊടുത്തു അ നിയത്തി അവൾക് ഒരു സെറ്റ് മുണ്ട് കൊടുത്തു ആദ്യ രാത്രി അല്ലെ അതിട്ട മതി എന്ന് പറഞ്ഞു.. അവൾ തന്നെ ഖണിയിച്ചൊരുക്കി... കുറെ കഴിഞ്ഞപ്പോ പുളളി വന്നു... അവൾ നന്നായി വിറക്കുന്നുണ്ടായിരുന്നു.. അയാൾ എന്തെങ്കിലും ഒന്നു സംസാരിച്ചു ഒന്നു കിട്ടിയിരുന്നെങ്കിൽ അവൾക ടെൻഷൻ ഉണ്ടാവില്ലായിരുന്നു.. ഇതുവരെ മനസ് തുറന്നു സംസാരിച്ചിട്ടില്ലല്ലോ.. പിന്നെ അച്ഛൻ കൈ പിടിച്ചു കൊടുത്തതല്ലേ... അ അവകാശം അയാൾക്കുണ്ടല്ലോ.. പെണ്ണിന്റെ ശരീരത്തിനഉള്ള അവകാശം അച്ഛനാണോ കൊടുക്കേണ്ടത്.. അവൽത്തന്നെയല്ല എന്നവൾ ചിന്തിച്ച രാത്രി... അയാൾ ഒന്നും മിണ്ടാതെ എന്തൊക്കെയോ അവളിൽ ചെയ്തു... അവൾ അത് അയാളുടെ അവകാശം ആണല്ലോ എന്നോർത്തു ഒന്നും മിണ്ടാതെ കിടന്നു കൊടുത്തു... അവളും ആദ്യമായി എന്തൊക്കെയോ ആസ്വദിച്ചു.. ഏതോ ഒരു മാറ്റങ്ങൾ അവളിലും ഉണ്ടായി..എപ്പോഴൊക്കെയോ അവൾ വേദനിച്ചു കരഞ്ഞു... ഇതോക്കെയാണ് കല്യാണം കഴിഞ്ഞാൽ എല്ലാവരുടെയും ലൈഫിൽ ഉണ്ടാവുന്നത് എന്നവൾ ഓർത്തു... അന്നൊന്നും ഒന്നിനെയും പറ്റി അവൾക്കു അറിയില്ലായിരുന്നു..അമ്മ ഒന്നും പറഞ്ഞു തന്നിട്ടില്ല.... പിന്നെ അങ്ങനത്തെ കാര്യങ്ങൾ ആരും ആയിട്ടു സംസാരിക്കില്ലല്ലോ.... ഒരു പുകമറ പോലെ എന്തൊക്കെയോ അറിയാം എന്നല്ലാതെ.. ഇതെങ്ങനെ നടക്കുന്നു എന്ന അറിവൊന്നും ഇല്ലായിരുന്നു .. അതുകൊണ്ട് അവൾ അ വേദനയും ആസ്വദിച്ചു.. അവൾക്കു നെറ്റിയിൽ സിന്ദൂരം ഇടണം.. കുട്ടികൾ വേണം.. പിന്നെ അച്ഛനും അമ്മയും സന്തോഷം ആയിട്ടിരിക്കണം.. അത്രമാത്രം ആണ്അ വൾ. വിവാഹത്തിലൂടെ ആഗ്രഹിച്ചത്.. പിറ്റേന്ന് അവളുടെ വീട്ടിൽ നിന്ന് എല്ലാവരും വന്നു.. ചേച്ചി ആഭരണങ്ങൾ ഒക്കെ ആയിട്ടു വന്നു... എല്ലാം ഇട്ടു വേണമല്ലോ പോകാൻ....വീട്ടിന്നു കുറെ പലഹാരങ്ങളും അലമാരയും.. വിളക്കും ഒക്കെ കൊണ്ടുവന്നു.. അലമാര വാങ്ങാനുള്ള പൈസ അവൾ ഹോസ്റ്റൽ മേറ്റ്‌ ചേച്ചിടെ കൈന്നാണ് വാങ്ങി കൊടുത്തത്.. ചേച്ചിക്ക് കുറച്ചു കുറച്ചായിട്ട് കൊടുത്ത മതീന്ന് പറഞ്ഞു.. ബാക്കി എല്ലാം അച്ഛനാണ് വാങ്ങിയത്... അങ്ങനെ അവര്ക് നല്ല ഫുഡ്‌ ആണ് കൊടുത്തത്.... കുറെ സാധനങ്ങൾ ഒക്കെ ഉണ്ടായിരുന്നു..അവളുടെ വീട്ടിൽ എത്തി... എല്ലാവരും ചുറ്റും കുടിനിന്നു അവളോട്‌ ഓരോന്നൊക്കെ ചോദിച്ചു, അവൾ സന്തോഷത്തോടെ മറുപടി പറഞ്ഞു... പുള്ളി അധികം ആരോടും മിണ്ടിയില്ല.. രാത്രിയിൽ സ്തിരം കലാപരിപാടികൾ തുടർന്നു.. വേദകൾ അവൾ ആസ്വദിച്ചു.. അങ്ങനെയാണല്ലോ എല്ലാവരും എന്നവൾ ഓർത്തു.. എങ്കിലും ഏതൊക്കെയോ നിമിഷത്തിൽ അവളുടെ പ്രണയം നൽകിയ സുന്ദരനിമിഷങ്ങൾ അവളെ തേടി എത്തിയിരുന്നു., കല്യാണം കഴിഞ്ഞാൽ ഇങ്ങനെയാകും ആയിരിക്കും ....പിറ്റേന്ന് അമ്മടെ വീട്ടിൽ പോയി ബസിൽ ആ ണ് പോയത്... അവിടെ എല്ലാവരേം കണ്ടു പൊന്നു... പിറ്റേന്ന് തിരിച്ചു പുള്ളിടെ വീട്ടിൽ പൊന്നു.. അവിടെഎത്തിയപ്പോ ചേച്ചി വീണ്ടും ബോക്സ്‌ ഒക്കെ ആയിട്ടു വന്നു. ഗോൾഡ് ചച്ചിടെ ലോക്കറിൽ വെക്കാം.. പുള്ളിക്ക് ലോക്കർ കിട്ടാൻ താമസം ഉണ്ടെന്നു പറഞ്ഞു.. താലിമലയും അവരിട്ട വളയും ഒഴികെ എല്ലാം അവൾ അഴിച്ചു കൊടുത്തു... അവർ അത് കൊണ്ട് പോയി... അന്ന് രാത്രി അവൾ അ സത്യം അറിഞ്ഞു... അ വീട് ചേച്ചിയുടേതാണ് എന്ന്.. അയാൾക് വീടില്ല... പുള്ളിയെ അമ്മയുടെ സഹോദരൻ ദതത്തെടുത്തതാണ്
.. അമ്മാവൻ മിലിട്ടറി ആയിരുന്നു.. അമ്മാവന്റെ വീട് പുള്ളിടെ പേർക് എഴുതികൊടുത്തു.. അമ്മയുടെ മറ്റു സഹോദരങ്ങൾ ചോദിച്ചു വരാതിരിക്കാനാണ്പു അങ്ങനെ ചെയ്തത്ള്ളി... അച്ഛന് വെല്യ സാമ്പാദ്യം ഒന്നും ഇല്ലായിരുന.. ആ വീട്അ പനയപ്പെടുത്തിയാണ്നി അനിയത്തീടെ കല്യാണം നടത്തിതു... പിന്നീട്അ കടം വീട്ടാൻ പറ്റാതായപ്പോ അത്വ വിറ്റ് കടം വീട്ടി ബാലൻസ് വളരെകുറച്ചു പൈസയെ ഉണ്ടായിരുന്നുള്ളു.. അതുകൊണ്ട് കുറച്ചു നാൾ പണയത്തിന് താമസിച്ചു.. അവിടെ വെച്ചാണ് അച്ഛൻ മരിക്കുന്നതു.. അപ്പോ അമ്മ തനിച്ചായി.. അതുകൊണ്ട് ചേച്ചിടെ അടുത്ത് താമസിച്ചു.. അപ്പോ ചേച്ചി സ്‌ഥലം വാങ്ങി.. ആ കൂടെ വീടിന്റെ സൈഡിൽ ഒരു 3 സെന്റ് സ്‌ഥലം അമ്മയുടെ പേരിൽ എഴുതി ആ പൈസ ചേച്ചിക്ക കൊടുത്തു ...അതൊരു നീള ത്തിലുള്ള സ്‌ഥലം ആണ് .. അവിടെ ഒരു മുറിപോലും പണിയാൻ പറ്റില്ല...അന്നാണ് അയാൾ ആദ്യമായി അവളോട്‌ സംസാരിച്ചത്.. രാത്രി മുഴുവൻ അയാളുടെ കഥ കേട്ട് ഇരുന്നു... അനിയത്തീടെ കല്യാണത്തിന് നാട്ടിൽ വരണ്ട എന്ന് പറഞ്ഞു അമ്മയെഴുതിയ ലെറ്റർ കാണിച്ചു തന്നു.. അയാൾ ജോലിക്കു പോകാതിരുന്നാൽ സാലറി കിട്ടില്ല.. അതുകൊണ്ട് ലോൺ ഒക്കെ ശരിയാക്കിട്ടു ജോലിക്കു കേറീ... കല്യാണം ചേച്ചിടെ ഹസ്ബൻഡ് ആണ് നടത്തിയത്.. പണം പുള്ളിയുടെ ആയിരുന്നു എന്നത് അധികം ആരും അറിഞ്ഞിരുന്നില്ല.. വീടിന്റെ കണ്ട്രോൾ ചേട്ടനും ചേച്ചിയും ഏറ്റെടുത്തു.. കണക്കൊക്കെ എഴുതിവെക്കും പുള്ളി ജോലിക്കു കേറീ ഇറങ്ങിയാൽ കടം വീട്ടാനുള്ള പണം കിട്ടുള്ളു.. അതുകൊണ്ട്ക സമ്പദ്യം ഒന്നും ഇല്ലായിരുന്നു.. പുള്ളിക്ക്ല്യാ ഒന്നും നോക്കി ചെയ്യാനും അറിയില്ലായിരുന്നു....ഈ കല്യാണവും അവർ ആണ് നടത്തിയത്.. ആ കടവും ഇനി വീട്ടണം... പുള്ളിടെ കൈയിൽ ആകെ 10000 രൂപയെ ബാലൻസ് ഉണ്ടായിരുന്നുള്ളു... അതവൾക് ഒരു ഷോക്ക് ആയിരുന്നു...14 സെന്റ് സ്ഥലവും വീടും ഉണ്ട്...10 ലക്ഷം ബാങ്കിൽ കിടപ്പുണ്ട് എന്നൊക്കെയാണ് ചേച്ചി അവളുടെ അമ്മയെ വിളിച്ചു പറഞ്ഞിരുന്നത്.. അവർ ടെൻഷനിൽ നടത്തിയ വിവാഹം. ആയതുകൊണ്ട് കൂടുതൽ ഒന്നും ആലോചിച്ചില്ല.. ഇത്ര നല്ല ഫാമിലി ഉള്ളവർ കള്ളം പായും എന്നവർ കരുതികാണില്ല... അവൾ കുറെ കരഞ്ഞു... അവൾക് അച്ഛന്റെ കാര്യം ഓർത്തു സങ്കടം തോന്നി... ആ ചേച്ചിയോട് വെറുപ്പും തോന്നി... എങ്കിലും ഒന്നും പുറത്തു കാണിച്ചില്ല... അതവൾ അറിഞ്ഞ വിവരം. ആരോടും പറയണ്ട എന്നയാൾ പറഞ്ഞിരുന്നു.... അയാളോട് വല്ലാത്ത അനുകമ്പ തോന്നി.. എല്ലാവരും കുടി അയാളെ മുതലാക്കുന്ന പോലെ... അയാളുടെ കൂടെ നില്കാൻ അവൾ തീരുമാനിച്ചു.. തിരിച്ചു കിട്ടിയില്ലെങ്കിലും അയാളെ പ്രണയിക്കാൻ തുടങ്ങി....

തുടരും.....