Her crimson - 9 in Malayalam Women Focused by Aval books and stories PDF | അവളുടെ സിന്ദൂരം - 9

The Author
Featured Books
  • فطرت

    خزاں   خزاں میں مرجھائے ہوئے پھولوں کے کھلنے کی توقع نہ...

  • زندگی ایک کھلونا ہے

    زندگی ایک کھلونا ہے ایک لمحے میں ہنس کر روؤں گا نیکی کی راہ...

  • سدا بہار جشن

    میرے اپنے لوگ میرے وجود کی نشانی مانگتے ہیں۔ مجھ سے میری پرا...

  • دکھوں کی سرگوشیاں

        دکھوں کی سرگوشیاںتحریر  شے امین فون کے الارم کی کرخت اور...

  • نیا راگ

    والدین کا سایہ ہمیشہ بچوں کے ساتھ رہتا ہے۔ اس کی برکت سے زند...

Categories
Share

അവളുടെ സിന്ദൂരം - 9

മോളെ എല്ലാവർക്കും ഇഷ്ടമായിരുന്നു.. അവളുടെ ചിരി കാണാൻ അമ്മ എന്തെങ്കിലും ഒക്കെ പറയും.. മോളുറക്കെ ചിരിക്കും... അനിയത്തിമാരും അച്ഛനും കുടും... അങ്ങനെ ഒരുപട് സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു.. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ അ നിമിഷത്തിൽ സന്തോഷത്തോടെ കഴിയാൻ അവൾ എന്നോ ശീലിച്ചതാണ്....ഇളയ നാത്തൂൻ ഒന്നു രണ്ടു തവണ അവളെയും മോളെയും കാണാൻ വന്നു... നാത്തൂന്റെ മോളും കുടിയിട്ടാണ് വരുന്നത്..വന്നാൽ കുറെ സമയം ഇരുന്നു കുഞ്ഞിനെ കളിപ്പിചിട്ടാണ് പോകാറ്...ഭർത്താവിന്റെ വീട്ടിൽ അവളോട്‌ ഒരു സ്നേഹം കാണിച്ചിട്ടുള്ളത് ഇളയ നാത്തൂനാണ്..
അച്ഛൻ വീട് വാങ്ങുന്നതിനെക്കുറിച്ചു പുള്ളിയോട് സംസാരിച്ചു.. പുള്ളിക്ക് അവരുടെ അച്ഛന്റെ നാട്ടിൽ വാങ്ങണം എന്നുണ്ടെന്നു പറഞ്ഞു.. എന്നാൽ അങ്ങനെ നോക്ക് എന്ന് അച്ഛൻ പറഞ്ഞു.. അങ്ങനെ അവൾ ലോൺ എടുക്കാനുള്ള കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു.. അവളുടെ റൂം മേറ്റ്‌ ചേച്ചി വർക്ക്‌ ചെയ്ത ബാങ്കിന്റെ ഹൗസ്സിങ് ലോൺ സെക്ഷൻ ഹെഡ് ഒരു മാഡം ആയിരുന്നു പുള്ളിക്കാരി അവരുടെ നമ്പർ തന്നു അവൾ വിളിച്ചു ചോദിച്ചപ്പോ 10 ലക്ഷം വരെ അവൾക് ലോൺ കിട്ടും എന്ന് പറഞ്ഞു.. സെക്കന്റ്‌ ബോറോവർ ആയിട്ടെ പുള്ളിനെ വെക്കാൻ പറ്റൂ.. റെഗുലർ ഇൻകം ഇല്ലല്ലോ.. സാലറി റിലേറ്റഡ് ഡോക്യൂമെന്റസ് ഒക്കെ കമ്പനിന്നു അവൾ മെയിൽ അയച്ചു ചോദിച്ചു വെച്ചു.. അപ്പോഴേക്കും പുള്ളിയും അച്ഛനും കുടി കുറച്ചു വീടുകളൊക്കെ കാണാൻ പോയി...10 ലക്ഷത്തിന്ള്ളിലുള്ളതാ നോക്കിയത് പഴയ വീടായാലും മതിയല്ലോ.. അങ്ങനെ ഒന്നു കണ്ടു വെച്ചു..10.5 ലക്ഷം ആകും...2 ലക്ഷം അഡ്വാൻസ്അ കൊടുക്കണം കൈയിൽ ഒന്നും ഇല്ല.. അപ്പൊ അച്ഛൻ പറഞ്ഞു ഗോൾഡ് വിൽകാം എന്ന് ... .. പുള്ളി ഗോൾഡ് ഒക്കെ ആയിട്ടു വന്നു അച്ഛനും അവളും കൂടെ പോയി..28 പവൻ കൊടുത്തു..2ലക്ഷത്തിനു മുകളിൽ കിട്ടി ...അഡ്വാൻസ് കൊടുത്തു എഗ്രിമെന്റ് എഴുതി.. ലോണിന്റെ പേപ്പേഴ്സ് എല്ലാം കൊടുത്തു.. അന്ന് ഒരുപാടു സന്തോഷിച്ച ദിവസം ആയിരുന്നു..ചേച്ചിടെ വീട്ടിൽ കെടക്കണ്ടല്ലോ.. സ്വന്തമായിട്ട്അ ഒരു വീട് ഒരു സ്വപ്നം ആയിരുന്നു.. അവൾ വീട് കണ്ടില്ല എങ്കിലും അച്ഛൻ പറഞ്ഞു 3 ബെഡ്റൂം ഒക്കെ ഉണ്ട്... ബാത്രൂം പുറത്താണ്.. എന്നൊക്കെ.. മോളെ നേരെ പുതിയ വീട്ടിൽ കൊണ്ടുപോകണം എന്നായിരുന്നു ആഗ്രഹം എന്നാലും ലോൺ ഓക്കേ ആകാൻ കുറച്ചു ടൈം എടുത്തതു കൊണ്ട് അവർ ചേച്ചിടെ വീട്ടിലേക്ക്ൽ തന്നെ മോളേംകൊണ്ട്ഇ പോകാൻ തീരുമാനിച്ചു.. മോൾക് 80 ദിവസം ഒക്കെ ആയിരുന്നു.. അവളുടെ മറ്റേർനിറ്റി ലീവ് കഴിഞ്ഞു.. ഒരു മാസം ലോസ് ഓഫ് പേ എടുത്തു... പോയിതുടങ്ങുന്നേനു മുൻപ് മോൾ എല്ലാം പരിചയപ്പെടണം..കുറുക് 75 ദിവസം ആയപ്പോ കൊടുത്തു തുടങ്ങി. മോൾ എല്ലാം വേഗം ശീലിച്ചു...ശരിക്കും ചെക്കന്റെ വീട്ടുകാർ വന്നാണ് അമ്മയെയും കുഞ്ഞിനേയും തിരികെ കൊണ്ടുപോകാറുള്ളത്. പുള്ളിക് ജോലി ഇല്ലാതിരുന്നതുകൊണ്ട് ചെലവ് ചുരുക്കി ചെയ്യാം എന്നോർത്തു.. അമ്മേം അച്ഛനും കൊണ്ടുപോയി ആക്കാം എന്ന് പറഞ്ഞു പോകുന്ന വഴി അച്ഛന്റെ അമ്മയെ കുഞ്ഞിനെ കാണിക്കണം.. അങ്ങനെ മോളെയും കൊണ്ട് ടാക്സിക്ക് അച്ഛന്റെ വീട്ടിൽ പോയി അമ്മൂമ്മയെ കാണിച്ചു.. അവളുടെ കുട്ടിക്കാലം മുഴുവൻ നടന്ന വഴിയിലൂടെ ഒരുപാടു നൽകൾക്കു ശേഷം പോകുമ്പോ വല്ലാത്ത ഒരു സന്തോഷം തോന്നി.. അമ്മൂമ്മ മോളെ കുറെ കളിപ്പിച്ചു... അവിടെന്നു ഊണ് കഴിച്ചിട്ടാണ് പോന്നത്. പിന്നെ പതുക്കെ പുള്ളിയുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഒന്നും വൃത്തിയാക്കിട്ടൊന്നും ഉണ്ടായിരുന്നില്ല..അവർ ചെന്നതിനു ശേഷം അച്ഛനും അവളും അമ്മയും പുള്ളിയും കൂടിയാണ് റൂമിലെ മാറാമ്പൽ ഒക്കെ അടിച്ച് കുഞ്ഞിനും അവൾക്കും കിടക്കാനുള്ള റൂം സെറ്റ് ആക്കിയത്. അതിനെക്കുറിച്ച് പോലും ചിന്തിച്ചില്ല എന്നുള്ളതാണ്.. എല്ലാം റെഡി ആക്കി അവളേം കുഞ്ഞിനേം അവിടെ അക്കിട്ട് അച്ഛനും അമ്മയും അനിയത്തിയും പോയി.. മൂത്ത അനിയത്തി ഡെലീവെറി ടൈം ആകാറായിരുന്നു.അനിയത്തീടെ അടുത്ത് അമ്മയുടെ അനിയത്തി വന്നു നിന്നു...വീട് വാങ്ങുന്ന കാര്യം വേറെ ആരോടും പറഞ്ഞില്ല.. ലോൺ ഒക്കെ ആയിട്ടു പറയാം എന്ന്ട കരുതി.. പുള്ളിയും അതുപോലെ ചെയ്യാം എന്ന്ണം പറഞ്ഞു.. അന്നൊക്കെ പുള്ളിക്ക് അച്ഛനോട് ബഹുമാനം ആയിരുന്നു കൂടെ നിന്നു എല്ലാം അച്ഛൻ ചെയ്തുകൊടുത്തത് അത്ഭുതം ആയിരുന്നു.. എന്നാൽ പുള്ളിയുടെ അമ്മക് അതൊന്നും അത്രക് രസിച്ചില്ല .. ഒരു ബാത്രൂം അകത്തു പണിയണം.. പിന്നെ ഒന്നു വൈറ്റെവാഷ് എല്ലാം കുടി ഒരു 2 ലക്ഷം അടിപ്പിച്ചാകും.. ഗോൾഡ് വിറ്റപ്പോ കിട്ടിയതിൽ ഒരു 20 ഒക്കെ കൈയിൽ ഉണ്ട്... അച്ഛൻ 1.5 തരാം എന്ന് പറഞ്ഞു...ബാക്കി കുറച്ചു ഗോൾഡ് പണയം വെച്ചു.. മോളുടെ മാലയിട്ടിട്ട് താലിമാലയും പണയം വെക്കാൻ എടുത്തു... ലോൺ ആവശ്യത്തിന് പോയപ്പോ പുള്ളിയുടെ അമ്മയാണ്
കുഞ്ഞിനെ നോക്കിയത്...അമ്മക് കേൾവി ശക്തി കുറവായിരുന്നു അവൾ ഹിയറിങ്ങ്വാ എയ്ഡ് വാങ്ങി കൊടുത്തു.. അതവർക് നല്ല സന്തോഷം നൽകി.. അവളോടുള്ള വെറുപ്പൊക്കെ മാറാൻ തുടങ്ങി... അങ്ങനെ ലീവ് ഒക്കെ കഴിയാറായി... അപ്പോഴേക്ക്.2മത്തെ അനിയത്തീടെ 9 മാസം ചടങ്ങ് ആയി.. അവൾ.മോളെയും കൊണ്ട് 2 ദിവസം മുൻപ് പോയി.. ബസിന് ആണ് പോയത്..അവളെയും കുഞ്ഞിനേയും കൊണ്ടുപോകാൻ കുഞ്നിയത്തി വന്നു.. ബാഗും കുഞ്ഞിനേം ഒക്കെ പിടിച്ചു യാത്ര ചെയ്യാൻ അവൾക് ബുദ്ധിമുട്ടായിരുന്നു.. അങ്ങനെ അവർ വീട്ടിൽ എത്തി... അയാൾ ചടങ്ങിന്റെ അന്നാണ് വന്നത്. അന്ന് തന്നെ പുള്ളി തിരികെ പോയി.. അവൾ കുറച്ചു ദിവസം കഴിഞ്ഞു ചെല്ലം എന്ന് പറഞ്ഞു... അടുത്ത ദിവസം അനിയത്തീടെ ചെക്കപ്പ് ഉണ്ടായിരുന്നത് കൊണ്ടാണ് നിൽകാം എന്ന് കരുതിയത്... ലാസ്റ്റ് ചെക്കപ്പ് ആയിരുന്നു അവളുടെ ഭർത്താവ് ഉണ്ടായിരുന്നില്ല... പുറത്ത് ആയിരുന്നല്ലോ ലീവ് കഴിഞ്ഞു തിരിച്ചു പോയി... എല്ലാവരും കുടി ഹോസ്പിറ്റലിൽ പോയി. അനിയത്തിയെ അഡ്മിറ്റ്‌ ചെയ്തു . പിറ്റേന്ന് രാവിലെ തന്നെ ലേബർ റൂമിൽ കേറ്റി.. അനിയത്തിയെ കയറ്യുന്നെന്നു മുന്നേ തന്നെ അവരുടെ വീട്ടിന്നു എല്ലാവരും വന്നു... ഉച്ചയായപ്പോ അനിയത്തിക്ക് മോളുണ്ടായി.. കുഞ്ഞിനെ വാങ്ങുമ്പോൾ സന്തോഷം കൊണ്ട് അവളുടെ അമ്മായി അമ്മ കരയുന്നുണ്ടായിരുന്നു.. അന്ന് അവർ അവിടെ നിന്നു. അവളും കുഞ്ഞും ഹോസ്പിറ്റലിൽ തന്നെ നിന്നു.. അനിയത്തീടെ മോൾ നല്ല കരച്ചിൽ ആയിരുന്നു പാൽ കൊടുക്കാനൊന്നും ഇരിക്കാൻ അനിയത്തിക്ക് പറ്റുന്നില്ലായിരുന്നു... കുഞ്ഞിന്റെ കരച്ചിൽ കേട്ടിട്ട് അവളോട്‌ പാല് കൊടുത്തു നോക്കാൻ അമ്മ പറഞ്ഞു.. അങ്ങനെ അവളുടെ പാൽ കുടിച്ചാണ് അന്ന് മോളുറങ്ങിയത്... പിറ്റേന്ന് കുഞ്ഞിനെ കാണാൻ പുള്ളി വന്നു അപ്പൊ അവളും തിരിച്ചു പോയി.. ചെന്നിട്ടു ലോണിന്റെ കാര്യങ്ങൾ ഒക്കെ നോക്കാനുണ്ടായിരുന്നു...ലോൺ എല്ലാം റെഡിയായി രജിസ്ട്രേഷന്റെ അന്നാണ് അമ്മയോട് പറഞ്ഞത്...അങ്ങനെ രെജിസ്ട്രേഷൻ കഴിഞ്ഞു... അച്ഛൻ അവിടെ പോയി നിന്നു പണികളൊക്കെ ചെയ്യിപ്പിക്കാൻ തുടങ്ങി.. ഇടയിൽ പുള്ളിയും പോകും... ഇനി വീട് മാറിയിട്ട് ജോലിക്ക് കേറാം എന്ന് പറഞ്ഞു...സാമ്പത്തികമായി നല്ല ബുദ്ധിമുട്ടിലായി.. മോളുടെ ഗോൾഡ് കുറച്ചൊക്കെ പണയം വെച്ചു... ലോൺ അടക്കണം.. ചേച്ചിക്ക് കൊടുക്കണം. അങ്ങനെ ചിലവുകൾ ഒരുപാട് ആയിരുന്നു.. ലോസ് ഓഫ് പേ ആയതു കൊണ്ട് അ മാസം അവൾക്കും സാലറി ഉണ്ടായിരുന്നില്ല.. ചിലപ്പോഴൊക്കെ അച്ഛനും കുടി സഹായിച്ചിട്ടാണ് മുന്നോട്ടു പോയത്... അന്നൊക്കെ പുള്ളി അവഖ്‌ള് പറയുന്നത് കേട്ടു കൂടെ നിന്നു.. അതുകൊണ്ട് അവൾക് എല്ലാം ചെയ്തുകൊടുക്കാൻ തോന്നി... വീടു താമസിക്കുന്നത വരയെ അയാളുടെ സ്നേഹം ഉണ്ടാവുള്ളു എന്നവൾറിഞ്ഞില്ല... അവളുടെ അച്ഛനോടും അമ്മയോടും സ്നേഹക്ക്മായിട്ട് തന്നെയാണ് പെരുമാറിയത്.. അന്നും വല്ലപ്പോഴും ഒക്കെ ഡ്രിങ്ക്സ് കഴിക്കുമായിരുന്നു.. കസിൻസിന്റെ കൂടെ പോകുമ്പോ.. ചിലപ്പോ അ ദിവസം വീട്ടിൽ വരില്ല.. കഴിച്ചിട്ട് കുറെ ചീത്ത വിളിക്കും.. അന്നൊക്കെ പുള്ളിടെ ചേച്ചിയെയും ചേട്ടനെയും തന്നെയാ പറഞ്ഞോണ്ടിരുന്നത്..പിറ്റേന്ന് ആളു നോർമൽ ആകും....അതൊക്കെ അവൾ സഹിച്ചു.. പക്ഷെ രാത്രികൾ അവൾക് താങ്ങാവുന്നതിന് അപ്പുറം ആയിരുന്ന...എങ്കിലും പുള്ളിക്ബു ദ്ധിമുട്ടവണ്ട എന്നുകരുതി പുള്ളിടെ ഇഷ്ടം പോലെ അവൾ എല്ലാത്തിനും നിന്നുകൊടുത്തു.. അവൾ പുള്ളിയെ പ്രണയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു... തിരിച്ചു ഒരു തലോടൽ പോലും അവൾക്വി കിട്ടിയില്ല... രാത്രി മുഴുവൻ ചിലപ്പോ ഉണർന്നിരിക്കേണ്ടി വന്നിരുന്നു.. മോളുണർന്നാൽ അവൾക് പാല് കൊടുക്കണം ഉറക്കണം.. ചിലപ്പോഴൊക്കെ പുള്ളിടെ ഇഷ്ടങ്ങൾ വിജിത്രം ആയിരുന്നു..അതൊക്കെ പ്രണയത്തോടെ തന്നെ ചെയ്യാൻ അവൾ ശ്രമിച്ചു.. ചിലപ്പോഴൊക്കെ അവൾ അ വേദനയിൽ ആനന്ദം കണ്ടെത്തി.. അ വേദനകൾ അവൾ ആഗ്രഹിച്ചു... അയാൾക് എല്ലാം ചെയ്തുകൊടുത്തു പ്രാണനെ പോലെ സ്നേഹിച്ചു.. അയാൾക് സമ്മാനങ്ങൾ വാങ്ങി കൊടുത്തു.. അതിലൊന്നും അയാൾ സന്തോഷിച്ചില്ല.. അയാളുടെ ആവശ്യങ്ങൾ കഴിഞ്ഞാൽ അയാൾ തിരിഞ്ഞു കിടന്നു ഉറങ്ങും... അവൾ ഏത് അവസ്ഥയിലാണ് എന്നുപോലും നോക്കില്ല... ഒന്നും പ്രകടിപ്പിക്കാൻ അറിയില്ല എന്ന് കരുതി അവൾ സമാധാനിക്കും. എങ്കിലും ചിലപ്പോഴൊക്കെ തലയിണയിൽ മുഖം പൊത്തി കരഞ്ഞു നേരം വെളുപ്പിച്ചിട്ടുണ്ട് അയാൾക് കാലും കൈയും തലയും ഒക്കെ മസ്സാജ് ചെയ്തു കൊടുക്കണം... അതൊക്കെ അവൾക്കിഷ്ടമായിരുന്നു എന്ത് ചെയ്തുകൊടുക്കാനും ഇഷ്ടമാണ്. അവളുടെ കുഞ്ഞിന്റെ അച്ഛനല്ലേ ...അവളുടെ ശരീരത്തിനു എന്തെങ്കിലും ഒക്കെ കുറ്റം പറയും... കൈക്കു മസിലില്ല.. കരുതില്ലാത്ത ശരീരം ആണ്ഇ എന്നൊക്കെ... അപ്പൊ അവളുടെ കുഴപ്പം. കൊണ്ടാണ് പുള്ളി ഇങ്ങനെ ഹാർഡ് ആയിട്ടു പെരുമാറുന്നത് എന്നവൾ കരുതി.. പുള്ളിയെ സന്തോഷിപ്പിക്കാൻ അവലാൽ കഴിയും വിധം ശ്രമിച്ചു കൊണ്ടിരുന്നു...പൈസക് ബുദ്ധിമുട്ടായകൊണ്ട് ലോസ് ഓഫ്പേ എക്സ്റ്റൻഡ് ചെയ്തില്ല.. അവൾ ലീവ് കഴിഞ്ഞ് ജോലിക്ക് പോകാൻ തുടങ്ങി...രാവിലെ നേരത്തെ എണിറ്റു ജോലി ഒക്കെ തീർത്തു വെക്കണം.. അവൾ 4 മണിക്ക് എഴുന്നേൽക്കും... ബ്രേക്ഫസ്റ്റ് ലഞ്ച് ഒക്കെ ആക്കിവെയ്ക്ക്ണം..അടിച്ചു വാരണം.. മോളുടെ തുണി അലക്കണം... അങ്ങനെ അവൾക് നിറയെ പണികളുണ്ട്..ആരും സഹായിക്കാനില്ല പുള്ളിയും അമ്മയും താമസിച്ചേ എഴുന്നേൽക്കുള്ളു.. പകൽ മുഴുവൻ അമ്മ കുഞ്ഞിനെ നോക്കണം അല്ലോ എന്ന് കരുതി അവൾ എല്ലാം ചെയ്തു വെക്കും....ചില ദിവസം അവൾക് 2 3 മണിക്കൂറോക്കെയാ ഉറങ്ങാൻ പറ്റുള്ളൂ.. മോള്ഴുന്നേറ്റൽ അവളുടെ പണികളുണ്ട്.. മോളെ കുളിപ്പിക്കാൻ അമ്മക്ക് പേടിയാണ്.. അവൾ തന്നെ കുളിപ്പിച്ച് കുറുക്കൊക്കെ കൊടുത്തു ഉറക്കിട്ടാണ് ജോലിക്ക് പോകുന്നത്.. അവൾക് ബ്രേസ്റ്റ് പമ്പിൽ പാല് എടുത്തു വെക്കും.മോൾക് ഇടക്ക് കഴിക്കാൻ കുറുക്ക് ഉണ്ടാക്കി വെക്കും..പിന്നെ ലാക്ടോജൻ അമ്മ കൊടുത്തോളും... ഇടക്കൊക്കെ പുള്ളി നോക്കിക്കോളും.. എന്നാലും അധികം സമയം നോക്കാനുള്ള ക്ഷമ ഒന്നും ഇല്ല...അങ്ങനെ ഒരുവിധം അഡ്ജസ്റ്റ് ചെയ്തു പോയികൊണ്ടിരുന്നു.. വീടിന്റെ പണിയൊക്കെ ഒരുവിധം കഴിഞ്ഞു.. അവളുടെ അച്ഛനാണ് പണിക്കരുടെ കൂടെ നിന്ന് എല്ലാം ചെയ്തത്... പുള്ളി ഇടക്കൊക്കെ അച്ഛന്റെ കൂടെ കഴിക്കാൻ തുടങ്ങി.. അതിൽ അവൾക് അച്ഛനോട് നല്ല ദേഷ്യം വന്നു.. അച്ഛനോടവൾ അത് പറയുകയും ചെയ്തു.. അത് നല്ല ശീലം അല്ല.. അച്ഛൻ ചെറുതായിട്ട് കഴിക്കുള്ളു അതും വല്ലപ്പോഴും.. പുള്ളി കഴിക്കാൻ തുടങ്ങിയാൽ ബോധം മറയുന്നത് വരെ കഴിക്കും.. എന്നിട്ടും ആരെയെങ്കിലും ഒക്കെ ചീത്ത പറയും.. അങ്ങനെ താമസത്തിന്റെ ഡേറ്റ് എടുത്തു എല്ലാവരോടും പരഞ്ഞു... പണയത്തിൽ വെച്ചിരുന്ന അവളുടെ കുറച്ചു ഗോൾഡ് കുടി എടുത്തു വിൽക്കേണ്ടി വന്നു... ചെറുതായിട്ടാണെങ്കിലും ഫങ്ക്ഷന് നടത്തണം അല്ലോ... ഫർണിച്ചർ ഒന്നും തന്നെ വാങ്ങിയില്ല.. എല്ലാം പഴയതൊക്കെ തന്നെ എടുത്തു.. കട്ടിലും വാഷിങ് മെഷീനും അച്ഛൻ വാങ്ങി തന്നല്ലോ.. പിന്നെ മിക്സി, ഫ്രിഡ്ജ്, ടീവി സെറ്റി ഒക്കെ പഴയതു തന്നെ എടുത്തു... അവളുടെ അനിയത്തി 10 കൊടുത്തു... പിന്നെഅയാളുടെ ചേച്ചി ഒരു ദിവാൻ കോട്ട് വാങ്ങി.. പിന്നെ കുറച്ചു പ്രസന്റേഷൻ ഒക്കെ കിട്ടി.. പുള്ളിടെ വെല്ലിച്ചന്മാരുടെ വീടുകൾ അടുത്തുണ്ടായിരുന്നു.. തൊട്ടടുത്തുള്ള അയല്പക്കം കാരും നല്ലതായിരുന്നു.. കുറെ കുഞ്ഞി പിള്ളേരുണ്ടായിരുന്നു.. അവർക്ക് മോളെ കിട്ടിയപ്പോ നല്ല സന്തോഷം ആയി.. ഏപ്രിൽ മാസത്തിൽ കുണ് അവിടെ താമസം തുടങ്ങിയത്.. വെക്കേഷൻ ആയിരുന്നല്ലോ അതുകൊണ്ട് കുട്ടികൾ എപ്പോഴും വീട്ടിൽ വരും.. മോളെ എടുക്കാൻ ക്യു നില്കും.. അങ്ങനെ അവിടെ നല്ല രസം ആയിരുന്നു.. അയല്പക്കത്തെ ചേച്ചിമാരും നല്ലതായിരുന്നു... മോൾക് 7 മാസം ഉള്ളപ്പോഴാണ് അവർ അവിടെ താമസം തുടങ്ങിയത്. അമ്മക് തനിയെ അവളെ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാകും എന്ന് കരുതി ഒരു ചേച്ചിയെ മോളെ നോക്കാൻ നിർത്തി.. അങ്ങനെ ഒരുവിധം സന്തോഷത്തിൽ കഴിഞ്ഞു പോന്നു...