Land --Reigning --Terror --Rs - 16 books and stories free download online pdf in Malayalam

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 16

🦉 ഞാൻ ഇവിടെ തന്നെ യുണ്ട് ഈ പാഞ്ചാ ലി പ്പാറയിൽ അടങ്ങാത്ത രക്ത ദാഹവുമായി... ഇത്രയും പറഞ്ഞ് അരൂപിയായ ഡ്രാക്കുള തൽക്ഷണം അ പ്ര ത്യ ക്ഷ നായി... ആ നിമിഷം തന്നെ ഒരു വൻ മര ത്തിന്റെ ശി ഖി രം ഉച്ചിയിൽ നിന്നും താനെ അടർന്ന് താഴേക്കു പതിച്ചു... മര ശി ഖി ര ത്തിൽ തമ്പ ടി ച്ചിരുന്ന ഒരു കൂട്ടം കാട്ടു പക്ഷികൾ വല്ലാത്തൊരു ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട് ചിറകടിച്ചു ദൂരേക്കു പറന്നു പോയി... ഈ സമയം ചെറു തായി കാറ്റു വീശു ന്നുണ്ടായിരുന്നു... ആ കാറ്റിൽ ശവം കത്തുന്ന ഗന്ധം നിറയുന്നത് പണിക്കര് ചേട്ടൻ മനസിലാക്കി... ഓ... ഇതൊരു വല്ലാത്ത ഗന്ധം തന്നെ സഹിക്കാൻ പറ്റണില്ല... പണിക്കര് ചേട്ടന് മനം പുരട്ടൽ അനുഭവ പ്പെട്ടു... എങ്കിലും പണിക്കര് ചേട്ടൻ ഛർദിക്കൽ ഒഴിവാക്കി പരമാവധി പിടിച്ചു നിന്നു... ഇനി ഓരോ വാക്കും സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ... നാവൊന്നു പിഴച്ചുപോയാൽ പിന്നെ തന്റെ ഉയിര് തന്നെ നഷ്ട്ട പ്പെടും... വേണ്ട .. അബദ്ധത്തിൽ പോലും ഇനി ഡ്രാക്കുള എന്ന നാമം ഉച്ഛരിക്കാൻ പാടില്ല... മനസിനെ അങ്ങിനെ പറഞ്ഞു പാകപ്പെടുത്തിയ ശേഷം പണിക്കര് ചേട്ടൻ പപ്പുവേട്ടന്റെ ചായക്കടയിലേക്കുതന്നെ നടന്നു.... ചായ കടയിലിരുന്ന് സംസാരിച്ചു കൊണ്ടിരുന്ന തന്നെ ഒരു വാലാട്ടി പട്ടി യെ പ്പോലെ ഇവിടെ എത്തിച്ച ഡ്രാക്കുളയുടെ ശക്തി അപാരം തന്നെ... പണിക്കരു ചേട്ടന്റെ മനസ് അങ്ങിനെ മന്ത്രിച്ചു... അല്ലാ പണിക്കര് ചേട്ടൻ ഇതെവിടെ പോയതാ.... സകല ഉന്മേഷവും നഷ്ടപ്പെട്ട് കടയിലേക്ക് കയറിവന്ന പണിക്കരെ കണ്ടപ്പോൾ പപ്പുവേട്ടൻ ചോദിച്ചു... അപ്പോൾ കടയിൽ വേറെ ആരും ഉണ്ടായിരുന്നില്ല... കോ ന്ന ൻ പുലയനും മറ്റും ചായ കഴിച്ച് പൊയ്ക്കഴിഞ്ഞിരുന്നു... ഒന്നും പറയാതിരിക്കുന്നതാ നല്ലത്.... എന്റെ പപ്പുവേ എന്നാലോ അത് പറയാതിരിക്കാനും വയ്യ... പണിക്കര് ചേട്ടൻ എല്ലാം വള്ളി പുള്ളി വിടാതെ പപ്പുവേട്ടനെ പറഞ്ഞു കേൾപ്പിച്ചു... ഈ സംഭവം മറ്റാരും അറിയരുതെന്നും പണിക്കര് ചേട്ടൻ പപ്പുവേട്ടനെ അറിയിച്ചു.... എന്റെ പാഞ്ചാ ലി പ്പാറ മഹാദേവാ നാം എന്താ ഈ കേൾക്കുന്നത് പപ്പുവേട്ടന്റെ മുഖത്തു.. ഭയത്തിന്റെ ഒരു നിഴൽ മിന്നി പൊലിഞ്ഞു...നിങ്ങളിത് എന്തു കേട്ട കാര്യ മാണ് പപ്പുവേട്ടാ ഈ പറയുന്നത്.... ഏയ് ... ആ കാര്യം ഞാൻ കൂടി കേൾക്കട്ടെ... ഈ സമയം അങ്ങോട്ട്‌ വന്ന പപ്പുവേട്ടന്റെ ഭാര്യ മല്ലികയുടെ ചോദ്യം... ഏയ്... ഒന്നൂല്ല്യ മല്ലികേ ... നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട... പണിക്കര് ചേട്ടൻ ഇടപെട്ടു.... എഴുതാത്തപ്പുറമാണെങ്കിലും... എഴുതിയ പ്പുറ മാണെങ്കിലും അങ്ങിനെ അത് നിങ്ങള് മാത്രം വായിച്ചാൽ പോര... ഞാൻ കൂടി വായിക്കട്ടെന്നെയ്.... മല്ലിക ചേച്ചി വായിട്ടലയ്ക്കാൻ തുടങ്ങി... ഇതങ്ങിനെ പറയാൻ പറ്റിയ കാര്യ മല്ല മല്ലികേ ... നീ ഒന്നടങ്ങ്... പപ്പുവേട്ടൻ ഭാര്യ യെ അനുനയിപ്പിക്കാൻ ശ്രമിച്ചു... ഓ... എന്തൊരു ആന കാര്യമാണാവോ രണ്ടും കൂടി ഒപ്പിച്ചു വച്ചിരിക്കുന്നത്... എന്തായാലും ഈ മല്ലിക അതറിഞ്ഞിരിക്കും... ഇല്ലെങ്കിൽ ഇന്നു മുതൽ എന്റെ കൂടെ നിങ്ങളെ ഞാൻ കിടത്തില്ല പറഞ്ഞേക്കാം... മല്ലിക ചേച്ചി ചവുട്ടി കുലുക്കി അകത്തേക്ക് പോയി... ഛെ... ഒരു അത്രോം കുന്ത്രോം ഇല്ലാത്ത പെണ്ണ്... പണിക്കര് ചേട്ടൻ മൂക്കത്ത് വിരൽ വച്ചു... നല്ല തല്ലിന്റെ കുറവുണ്ട് മല്ലികയ്ക്ക് ... പപ്പു മനസു വച്ചാൽ അത് പരിഹരിക്കാം... ശ്ശോ.. ഒന്നു പതുക്കെ പ്പറ എന്റെ പണിക്കര് ചേട്ടാ ഇനി അതു കേട്ടാൽ മതി അവള് ഉലക്കയും എടുത്തോണ്ട് വരാൻ... ഞാൻ ഒന്നടിച്ചാൽ അവള് രണ്ടടിക്കും... അതാ ഇനം... അങ്ങിനെ തല്ലി ഒതുക്കാനൊന്നും പറ്റത്തില്ല അവളെ... ശരിക്കും സോപ്പിട്ടു നിർത്തണം .. അങ്ങിനെയാ ഈ നിമിഷം വരെയും ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്... അല്ലാണ്ട് ഒരു രക്ഷയും ഇല്ല... അതു കേട്ട് പണിക്കര് ചേട്ടൻ മനസ് തുറന്ന് ഒന്ന് ഒന്നര ചിരി ചരിച്ചു ... പിന്നെ പറഞ്ഞു... അപ്പൊ സോപ്പിന് നിനക്ക് നല്ല ചിലവായിരിക്കും... അലക്കാനും വേണം കുളിക്കാനും വേണം ... പോരാഞ്ഞിട്ട് സോപ്പിടാനും സോപ്പ് തന്നെ വേണം... വീണ്ടും അതേ ചിരി... ആ ചിരിയിൽ പപ്പുവേട്ടനും കൂടി ചേർന്നപ്പോൾ അതൊരു സൂപ്പർ ഹിറ്റ് ചിരിയായി മാറി... അവരുടെ ഉച്ചത്തിലുള്ള ചിരി കേട്ടിട്ടാകണം വീണ്ടും മല്ലിക ചേച്ചി ഓടിയെത്തി... പപ്പുവേട്ടനും പണിക്കര് ചേട്ടനും തല മറന്ന് ചിരിക്കുന്നത് കണ്ടപ്പോൾ മല്ലിക ചേച്ചി യും കഥ യൊന്നുമറിയാതെ അവരോടൊപ്പം ചേർന്ന് വലിയ വായിൽ ചിരിക്കാൻ തുടങ്ങി... പിന്നെ അതൊരു കൂട്ട ചിരി യായി മാറി ... എന്നാൽ പണിക്കര് ചേട്ടൻ അറിഞ്ഞില്ല അത് അദ്ദേഹത്തിന്റെ അവസാനത്തെ ചിരിയായിരുന്നുവെന്ന്... അല്ലെങ്കിലും മരണ മെത്തുന്നത് ആരും അത്ര പെട്ടെന്നൊന്നും തിരിച്ചറിയാറില്ല.. അതുകൊണ്ട് തന്നെ യാണ് മരണത്തെ രംഗ ബോധമില്ലാത്ത കോമാളി എന്നു വിളിക്കുന്നതും... പാഞ്ചാ ലി പ്പാറയിൽ ഒരു പകൽ കൂടി എരിഞ്ഞടങ്ങാൻ തുടങ്ങുകയാണ്... അന്തി മാനത്തിന്റെ ചുവപ്പിൽ പാഞ്ചാ ലി പ്പാറ കൂടുതൽ മനോഹരിയായി... അൽപ്പസമയത്തിനകം ഇരുട്ടിന്റെ മൂടുപടം പാഞ്ചാ ലി പ്പാറയ്ക്കു മുകളിൽ ഭയാനകതയുടെ നിഴൽ വിരിച്ചു കൊണ്ട് സംഹാര താണ്ഡവത്തിനൊരുങ്ങി പുറപ്പെടാൻ തുടങ്ങും... കൂടണയാൻ വെ മ്പ ൽ കൊണ്ട് പക്ഷി മൃഗാ ദി കൾ അവരവരുടെ താവളം തേടി പ്രയാണം ആരംഭിച്ചു കഴിഞ്ഞു... 🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉🦉തുടരും 🦉🦉🦉🦉🦉🦉🦉🦉