VAIDHEHYAM in Malayalam Love Stories by sakshi books and stories PDF | വൈദ്ദേഹ്യം

The Author
Featured Books
Categories
Share

വൈദ്ദേഹ്യം

Part 1

ഇല്ല... എനിക്ക്....

എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല...
എനിക്കിതിനു കഴിയില്ല...

അവളുടെ കണ്ണിൽ നിന്ന് ഇറ്റുവീണ കണ്ണീരിനും അവളുടെ ചുട്ടു പൊള്ളുന്ന ഹൃദയത്തോളം ചൂടുണ്ടായിരുന്നു.


അതിന് നിന്റെ സമ്മതം ഞങ്ങൾക്കാവശ്യമില്ല... 

ഇതെന്റെ തീരുമാനം ആണ്.

ഈ വിവാഹം നടന്നിരിക്കും. ഞൻ നടത്തിയിരിക്കും...


സുധാകരന്റെ മറുപടിയിൽ അവളാകെ തകർന്നു പോയിരുന്നു..


സ്വന്തം അച്ഛനെന്ന നിലയിൽ അവൾക്ക് അയാളോട് തീർത്തും വെറുപ്പായിരുന്നെങ്കിലും കൂടി ചുറ്റും നിൽക്കുന്ന മറ്റുള്ളവരും ഇതിനു കൂട്ടുനിന്നത് അവളെയാകെ തളർത്തിക്കളഞ്ഞു...

സ്വന്തം അമ്മ പോലും തനിക്കു വേണ്ടി ഒരു വാക്ക് സംസാരിക്കുന്നില്ലല്ലോ എന്നവൾ വേദനയോടെ  ഓർത്തു...

എന്തു കൊണ്ട് തനിക്കു മാത്രം ഇങ്ങനെയൊരു വിധി എന്നോർത്തു സ്വയം ശപിച്ചു....

ദേവു.. ഇന്നീ വിവാഹം നടന്നില്ലെങ്കി ഞങ്ങൾക്കുണ്ടാകുന്ന മാനക്കേട്, അതെത്രത്തോളം ആണെന്ന് നിനക്കറിയാല്ലോ.

എല്ലാം അറിഞ്ഞിട്ടാണോ നിന്റെ ഈ വാശി....

വന്നിരിക്കുന്നവരുടെയൊക്കെ മുൻപിൽ ആലയ്ക്കൽ  തറവാട്ടുകാര് തലകുനിക്കേണ്ടി വരും 


വെറുതെ നീയായിട്ട് അതിന് ഇടവരുത്തരുത്....


മര്യാദക്ക് ഞങ്ങൾ പറയുന്നത് അനുസരിക്കുന്നതാ നിനക്ക് നല്ലത്.

ഞാൻ നിന്റെ അമ്മാവനും ഈ നിൽക്കുന്ന സുധാകരൻ നിന്റെ അച്ഛനും ആണെങ്കി, ഈ വിവാഹം ഞങ്ങൾ നടത്തിയിരിക്കും.... (പ്രദാപൻ )


മോളെ ദേവു...

നീ ഇതിന് സമ്മതിക്ക്.

സമ്മതിച്ചേ പറ്റു...

വേറെ പോംവഴിയൊന്നും നമ്മ്‌ടെ മുൻപിലില്ലല്ലോ...(പ്രേമ / വലിയമ്മ / പ്രദാപന്റെ ഭാര്യ ) 


അതുകൊണ്ട്....നിങ്ങൾടെ മോള് ചെയ്തതിനൊക്കെ ഞാൻ അനുഭവിക്കണം എന്നാണോ വലിയമ്മേ... 

ഞാൻ എന്ത് തെറ്റാ ചെയ്തേ..

വിവാഹം നിശ്ചയിച്ചത് നിങ്ങൾടെ മോൾടെ.

എന്നിട്ട് അയാൾക്ക് താലി കെട്ടാൻ ഇട്ടുകൊടുക്കുന്നത് എന്നെ...

നിങ്ങൾടെ മോള് ഇഷ്ട്ടപ്പെട്ട ആളോടൊപ്പം ഇറങ്ങിപ്പോയതിന് എന്റെ ജീവിതം ആ മനുഷ്യന്റെ കയ്യിലേക്ക് ഇട്ടു കൊടുക്കുന്നതാണോ പരിഹാരം...


ചേച്ചി വിവാഹം കഴിക്കാൻ ഇരുന്നായാളെ ഇന്ന് ഞൻ ഭർത്താവായിട്ട് സ്വീകരിക്കണം അല്ലെ...

ഇതാണോ നിങ്ങൾ കണ്ടു പിടിച്ച വഴി...

നിങ്ങൾക്ക് വേണ്ടി... തറവാടിന്റെ പേരിനു വേണ്ടി... അപ്പൊ എന്റെ ജീവിതം... 

അത് നിങ്ങൾക്കാർക്കും ഒരു പ്രശ്നം അല്ലെ....

ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോടൊക്കെ ചെയ്തത്...

പറ.... അമ്മാവൻ തന്നെ പറ.

ചേച്ചിയെ നിങ്ങൾക്കൊക്കെ വല്യ കാര്യായിരുന്നല്ലോ.


നിവേദ്യ,അവളിപ്പോ നിങ്ങളെ ചതിച്ച് വേറൊരാൾടെ കൂടെ പോയതിലും നിങ്ങൾക്കാർക്കും ഒരു പ്രശനവും ഇല്ല.


അതൊരു തെറ്റായിട്ട് കൂടി നിങ്ങള് കാണുന്നില്ല...

ഇഷ്ട്ടപ്പെട്ട ആൾടെ കൂടെ ജീവിക്കുന്നതിൽ തെറ്റില്ല....
പക്ഷെ  ചേച്ചി ചെയ്ത തെറ്റിന് എന്റെ ജീവിതം ബലി കഴിപ്പിക്കുന്നതാണോ നിങ്ങള് കണ്ട പരിഹാരം. 


നാണക്കേട് ഭയന്നൊന്നു അല്ലല്ലോ അയാൾടെ സ്വത്തും പണവും കണ്ടല്ലേ..

അതിനു വേണ്ടിയല്ലേ...
അത് കൈവിട്ട് പോവാതിരിക്കാനല്ലേ...(ദേവു (വൈദ്ദേഹി)


ഛീ... നിർത്തെടീ...(സുധാകരൻ )


അത്രയും പറഞ്ഞപ്പോഴേക്കും ദേവുവിന്റെ മുഖത്താഞ്ടിച്ചു കൊണ്ട് സുധാകരൻ പറഞ്ഞു:

മിണ്ടിപ്പോകരുത്...അധിക പ്രസംഗി....

ഇനിയൊരു വാക്ക് നീ ഉരിയാടരുത്...

നീ ഞങ്ങൾടെ മോളാണെങ്കി ഞാൻ പറഞ്ഞതനുസരിച്ചിരിക്കണം.

ഈ വിവാഹം നടന്നിരിക്കും സുധാകരന്റെ വാക്കാ...

......

സുധാകരന്റെ കൈ ദേവൂന്റെ കവിളിൽ പതിയുന്നത് കണ്ടു കൊണ്ടാണ് ദേവ് അങ്ങോട്ട്‌ കയറി വന്നത്.

അയാളവളെ തല്ലിയത്  കണ്ടതും അവന്റെ രക്തം തിളച്ചു പൊന്തി...

എങ്കിലും മുന്നിലെ സാഹചര്യം കണ്ട് സംയമനം പാളിച്ച് അവൻ അവർക്കരികിലേക്ക് ചെന്നു.

കലിതുള്ളി നിൽക്കുന്ന സുധാകരനെയും പ്രതാപനെയും അവരുടെ മുന്നിൽ കണ്ണുനിറച്ചു നിൽക്കുന്ന ദേവൂനെയും കണ്ടതും അവന്റെ സിരകളിലൂടെ പക അരിച്ചു കയറി...


ആഹ് ദേവ് മോനോ.. മോനെ ഞങ്ങളങ്ങോട്ട്... (പ്രദാപൻ )

ങും നിർത്ത്... 
സംസാരിക്കാൻ ആഞ്ഞ പ്രദാപനെ ദേവ് കൈയുയർത്തി തടഞ്ഞു.

നിങ്ങൾടെ കുടുംബ കലഹം കാണാനല്ല ഞാൻ ഇങ്ങോട്ട് വന്നത്. ഇന്നിവിടെ നിശ്ചയിച്ചിരുന്നത് എന്റെ വിവാഹമാണ്. അത് കൃത്യ മുഹൂർത്തത്തിൽ തന്നെ നടന്നിരിക്കണം. വധു ആരെന്നുള്ളത് എന്റെ പ്രശ്നം അല്ല.അന്തസ്സിനും അഭിമാനത്തേക്കാളും വലുതല്ല ശ്രീമംഗലം തറവാട്ടുകാർക്ക് മറ്റൊന്നും.വിവാഹം നടന്നിരിക്കണം.(ദേവ് ).


അവന്റെ മുഖത്തെ ശൗര്യവും വാക്കുകളിലെ തീക്ഷണതയും അവളുടെ നെഞ്ചിടിപ്പേറ്റും വിധം ആയിരുന്നു.

ആ നിറഞ്ഞ മിഴികൾ അവന്റെ നേരെ പതിഞ്ഞതും അതു നേരിടാനാവാതെ  അവൻ പുറത്തേക്കു നടന്നു. 

താൻ ഇനി എത്ര തന്നെ തടയാൻ ശ്രമിച്ചാലും ഈ വിവാഹത്തിൽ നിന്ന് തനിക്ക് രക്ഷപ്പെടാൻ ആവില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. 

അവസാന ആശ്വാസമേന്നോണം അവൾ തന്റെ അമ്മ സരസ്വതിയുടെ മുഖത്തേക്കൊന്നു നോക്കി.

എന്നാൽ അവരുടെ മുഖതും ദയയുടെ കണിക പോലും ഇല്ലെന്നത് അവളെ നിരാശപ്പെടുത്തി. 

ചെറിയമ്മ സിന്ധുവും പ്രേമയും ചേർന്ന് അവളെ അണിയിച്ചൊരുക്കാൻ റൂമിലേക്ക് കൊണ്ടുപോയി.

.......


മണ്ഡപത്തിൽ :
വരൻ മണ്ഡലത്തിലേക്ക് കയറിക്കോളൂ.. (കർമ്മി )
ദേവ് മണ്ഡപത്തിൽ കയറി വധുവിനെ കാത്തിരുന്നു.

......

ഇത് ആദിദേവ് വർമ്മ. 

ബിസിനസ്‌മാൻ ദേവദത്ത്  വർമ്മയുടെയും ഭാര്യ ആശാ വർമ്മയുടെയും ഏക പുത്രൻ.

ഇന്ത്യയിലും യൂറോപ്പിലും ആയി പരന്നു കിടക്കുന്ന AD Group Of Companies ന്റെ തലവൻ.

ബിസിനസ്‌ വേൾഡിലേ തനി ചെകുത്താൻ ❤️‍🔥🔥...
.....
ഒടുവിൽ സർവ്വാഭരണ വിഭൂഷിതയായി വധു വൈദ്ദേഹിയെ മണ്ഡപത്തിലേക്കു കൈപിടിച്ചു കയറ്റി.
......
ഇത് വൈദ്ദേഹി.

റിയൽ എസ്റ്റേറ്റ് ബിസിനസ്‌ നടത്തുന്ന സുധാകരന്റെയും ഭാര്യ സരശ്വതിയുടെയും ഇളയ മകൾ. 

മൂത്ത ചേച്ചി വിദ്യ വക്കീലായ വിവേകിന്റെ ഭാര്യയാണ്.

സരസ്വതിയുടെ ചേട്ടൻ പ്രദാപന്റെയും  ഭാര്യ പ്രേമയുടെയും മകളാണ് നിവേദ്യ.

ദേവുമായി വിവാഹം പറഞ്ഞുറപ്പിച്ചിരുന്നെങ്കിലും വിവാഹതലേന്ന് കൂടെ പഠിച്ചിരുന്ന അരുൺ എന്നാ ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടി പോകുകയായിരുന്നു നിവേദ്യ.

പകരം വധുവായി  വൈദ്ദേഹിയെ ദേവുമായുള്ള വിവാഹത്തിന് നിർബന്ധിച്ച് സമ്മതിപ്പിക്കുകയാണ് അമ്മാവൻ പ്രദാപനും അച്ഛൻ സുധാകരനും. 

അവളുടെ എതിർപ്പിന് അവരാരും ചെവികൊടുത്തില്ല...


(ബാക്കിയുള്ളവരെ വഴിയേ പരിചയപ്പെടാട്ടോ 😁...)

എല്ലാം നഷ്ടപ്പെട്ടവളെ പോലെ നിർവികാരതയോടെ ദേവു മണ്ഡപത്തിലേക്ക് കാലെടുത്തു വച്ചു...

ഇനി തന്റെ ജീവിതം എങ്ങോട്ടെന്നറിയാതെ ദേവിന്റെ താലി കഴുത്തിൽ വീഴുന്നതും കാത്ത്  അവളിരുന്നു...


To be continued... 🤍

വൈദ്ദേഹ്യം  എന്ന പ്രണയ കഥയിലൂടെ  ദേവിന്റെയും വൈഗയുടെയും പ്രണയം നിങ്ങൾക് മുന്നിലേക്ക് അവതരിപ്പിക്കുന്നു...

പ്രണയത്തിനുമപ്പുറം ആക്ഷനും റൊമാൻസും ട്വിസ്റ്റുകളും ഇടകലർന്ന ഒരു ലവ് സ്റ്റോറി...

വായിച്ചിഷ്ടപ്പെട്ടാൽ സപ്പോർട്ട് ആയി കൂടെ കാണുമെന്നു പ്രതീക്ഷിക്കുന്നു..
അപ്പൊ അടുത്ത പാർട്ടിൽ കാണാം 😌🏃🏻‍♀️🖖🏻