eakakini in Malayalam Motivational Stories by Lakshmi books and stories PDF | എകാകിനി

The Author
Featured Books
Categories
Share

എകാകിനി

മോളുടെ പേരെന്താ... ഒരു വിറയാർന്ന സ്വരത്തിൽ തന്റെ അടുത്ത് ഇരിക്കുന്ന നാല് വയസ്സുകാരിയോട്   ശാലിനി ചോദിച്ചു....

ലോകത്തു ഒരമ്മക്കും സ്വന്തം കുഞ്ഞിന്റെ പേര്, ആ കുഞ്ഞിനോട് തന്നെ ചോദിച്ചറിയേണ്ട അവസ്ഥ മറ്റാർക്കും ഉണ്ടാവില്ല..

ചോദിച്ചതോടൊപ്പം തന്നെ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.

പൊന്നു.... പൊന്നൂന്നാ എന്നെ വിളിക്കാ ആ കുഞ്ഞ് കുഞ്ഞിളം ചിരിയോടെ അവളോട്‌ പറഞ്ഞു....

എന്നെ മനസ്സിലായോ മോൾക്.. ഏഹ്....

ശാലിനി ആ കുഞ്ഞിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കൊണ്ടു ചോദിച്ചു..

മ്മ്മ്.... എനിക്കറിയാലോ.... കുഞ്ഞ് പറഞ്ഞപ്പോ അവൾ ചോദിച്ചു..

എന്നാ പറഞ്ഞെ ആരാ..ന്ന്..
അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.....

"അമ്മ" ന്റെ അമ്മ അല്ലെ..അങ്ങനെ ഒരു വാക്ക് ആ കുഞ്ഞിന്റെ നാവിൽ നിന്ന് കേട്ടതും, അവൾ ആ കുഞ്ഞിനെ ഇറുക്കെ കെട്ടിപിടിച്ചു കൊണ്ടു പൊട്ടിക്കരഞ്ഞു.....

അമ്മ ന്തിനാ കരയണേ.... കരയണ്ട.. ഞാനേ... ഞാൻ ഇവിടെ ഉണ്ട്...
കരയല്ലേ അതും പറഞ്ഞു ആ മോള് അവളുടെ കവിളിൽ കൂടി ഒഴുകിയിറങ്ങുന്ന കണ്ണീർ ആ പിഞ്ചു കൈ കൊണ്ടു തുടച്ചു കൊടുത്തു...

ന്റെ കുഞ്ഞേ..... എന്നും വിളിച്ചു അവൾ ആ കുഞ്ഞിനെ ഒന്നാകെ വാരിയെടുത്തു കൊണ്ടു ആ കുഞ്ഞ് കവിളിൽ ആകെ ചുംബനം നിറച്ചു....

കണ്ണ് നിറച്ചു കൊണ്ടു അവൾ ആ കുരുന്നിനെ നോക്കി..എത്ര കണ്ടിട്ടും മതിയാവാത്ത പോലെ, എത്ര ചുംബിച്ചിട്ടും. കൊതി മാറാത്ത പോലെ ആർത്തിയോടെ തന്റെ നെഞ്ചിലേക്ക് അവൾ ആ കുഞ്ഞിനെ ചേർത്തണച്ചു....

അവളുടെ ആ നെഞ്ചിന്റെ ചൂടെറ്റ് ആ കുഞ്ഞ് അവിടെ തന്നെ തല ചായ്ച്ചു...


ആ സമയം തന്നെ ആണ് അവളുടെ അമ്മ പത്മിനി വന്നു പറഞ്ഞത്.
മോളെ, മതി കരഞ്ഞത്...കുറെ നേരം ആയില്ലേ... ഇത് തുടങ്ങിട്ട്....
വാ വന്നു എന്തെങ്കിലും കഴിക്ക്...

അതും പറഞ്ഞു അവർ അവളുടെ കൈ പിടിച്ചു ഊണു മേശയുടെ അരികിലേക്ക് കൊണ്ടു ഇരുത്തി...

അവിടെ അവളുടെ അച്ഛനും, ചേട്ടനും, ചേട്ടത്തിയും ഉണ്ടായിരുന്നു...

അച്ഛൻ രാഘവൻ അവളെ തന്നെ നോക്കി ഇരിക്കുന്നു. ചേട്ടൻ ശരത് അവളുടെ അടുത്ത് തന്നെ ഇരുന്നു..

തനിക്കായ് വെച്ച പ്ളേറ്റിലേക്ക് ചോറുമായി ഒരു കൈ വന്നപ്പോൾ അവൾ മുഖം ഉയർത്തി നോക്കി.

പുതിയ ഒരു മുഖം ആണ്..
ചേട്ടന്റെ ഭാര്യയെ അവൾ ആദ്യമായ് കാണുകയാണ്... ആതിര എന്നാണ് പേര്..

ജോലി ഉണ്ട് ടൗണിൽ തന്നെ സ്വന്തം ആയി beauty parlour നടത്തുന്നു...

ചേട്ടൻ വില്ലേജ് ഓഫീസിൽ clark ആണ്..
ചോറ് വിളമ്പി കഴിഞ്ഞു ആതിരയും അവർക്കൊപ്പം ഇരുന്നു...

എല്ലാവരും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ശാലിനി മാത്രം മൗനം ആയിരുന്നു...

അവളുടെ മുഖത്തെ ആ നിറഞ്ഞ ശാന്തതയും, മൗനവും കണ്ടു ആ മാതാപിതാക്കൾ ഹൃദയം കൊണ്ടു അവളോട് മാപ്പ് പറയുകയായിരുന്നു...

ആ അച്ഛനും അമ്മയും പരസ്പരം നോക്കി.

സ്വന്തം മകളുടെ ഈ അവസ്ഥക്കുള്ള കാരണക്കാർ തങ്ങളുടെ തെറ്റായ തീരുമാനം മാത്രം ആയിരുന്നു എന്ന് അവർക്ക് തോന്നി...

പാറി പറന്നു ഒരു പൂമ്പാറ്റയെ പോലെ കളിച്ചു നടന്ന തന്റെ മകൾ ഇപ്പോൾ കണ്ണിലെ തെളിച്ചം നഷ്ടപ്പെട്ട പോലെ മുന്നിൽ എല്ലാം തകർന്നവളെ പോലെ...

മുന്നിൽ ഇരുന്ന പ്ളേറ്റിലേ ചോറ് നുള്ളി പെറുക്കി കഴിക്കുന്നവളെ കണ്ടു, ആ മാതാപിതാക്കളുടെ കണ്ണ് നിറഞ്ഞു പോയി.

ഭക്ഷണം കഴിച്ചു അവൾ തൻറെ പ്രിയപ്പെട്ട റൂമിലേക്ക് പോയി.. അതിനുള്ളിലേക്ക് കയറി അവൾ ചുറ്റും കണ്ണോടിച്ചു...


കുറച്ചു വർഷം തനിക്കു അന്യമായ സ്ഥലം
ചുവരിൽ അവളുടെ   ഛായാചിത്രം ഉണ്ടായിരുന്നു... വിവാഹം കഴിഞ്ഞപ്പോ രാകേഷ് അവൾക് വരച്ചു കൊടുത്തത് ആണ്..

നന്നായി വരയ്ക്കുന്ന ആളാണ് രാകേഷ്... അവനെ കുറിച്ച് ഓർത്തപ്പോ അവളുടെ നെഞ്ചകം വിങ്ങി...

അവളുടെ കണ്ണുകൾ അവനെ കാണാൻ കൊതിച്ചു പോയി.

തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ...
തന്നെ ജീവന് തുല്യം സ്നേഹിച്ച തന്നെ ഒരിക്കലും അറിഞ്ഞു കൊണ്ട് സംസാരം കൊണ്ടോ പ്രവൃത്തി കൊണ്ടോ വേദനിപ്പിക്കാത്ത തന്റെ പ്രാണൻ..


രാകേഷിന്റെ ഓർമ്മകൾ അവളിൽ നിറഞ്ഞു....

അവളുടെ കണ്ണ് നിറഞ്ഞു ചുറ്റും ഉള്ളത് ഒന്ന് കാണാൻ പറ്റാതെ തരത്തിൽ കണ്ണ് നിറഞ്ഞു കൊണ്ടേ ഇരുന്നു...

അവിടെ ഉണ്ടായിരുന്ന ഒരു ഷെൽഫ് അവൾ തുറന്നു...

അതിൽ ഒരു കല്യാണ ആൽബം ഉണ്ടായിരുന്നു .

അവളുടെയും രാകേഷിന്റെയും ആണ് അത്.

അത് അവൾ കൈയിൽ എടുത്തു കൊണ്ട്
ബെഡിൽ ഇരുന്നു.

അവൾ പതിയെ അതിലെ ഏട് പതിയെ മറിച്ചു....

ഫോട്ടോക്ക് പോസ് ചെയ്തു കൊണ്ട് നിറചിരിയോടെ നിൽക്കുന്ന രാകേഷിന്റെ മുഖത്തേക്ക് അവൾ മെല്ലെ തഴുകി..


മറ്റൊന്നും അവൾക് നോക്കാൻ തോന്നിയില്ല. ആ ആൽബം അവൾ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു..

ആ സമയം ആണ് അവളുടെ തോളിൽ ഒരു കുഞ്ഞ് കൈ വന്നു പതിഞ്ഞത്... അമ്മേ എന്നൊരു വിളിയും.

അവൾ ആൽബം അവിടെ വെച്ചു കുഞ്ഞിനെ തന്റെ മടിയിലേക്ക് കയറ്റി ഇരുത്തി....

കുഞ്ഞിന് നാല് വയസ്സായി എങ്കിലും മോളെ ഇത് വരെ അവൾ കണ്ടിരുന്നില്ല. അത് എങ്ങനെ ആണ്..

സ്വന്തം മകളെ പ്രസവിച്ച സമയം ഒരു ഓർമ്മയും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നുലോ.

അവൾ പഴയ കാലം ഓർത്തു....


✨✨✨✨✨✨✨✨✨✨✨✨✨✨

ഡിഗ്രിക്ക് പഠിക്കുമ്പോ ആണ് അച്ചന്റെ കൂട്ടുകാരൻ മാധവൻ തന്റെ മകന് പെണ്ണ് നോക്കുന്നുണ്ട് എന്ന് പറഞ്ഞത്...മകൻ ആർമിയിൽ ആണ്...


അടുത്ത പ്രാവശ്യം നാട്ടിൽ വന്ന വിവാഹം നോക്കണം എന്നും, പിന്നെ വിവാഹം കഴിഞ്ഞു അവനെ വിടുന്നുള്ളു എന്നൊക്കെ പറഞ്ഞു..

സംസാരിച്ചു കൊണ്ടിരിക്കെ ആണ്
ശാലിനിയെ എന്റെ മകന് തരുമോ എന്ന് അയാൾ ചോദിച്ചത്..


രാഘവന് അത് സന്തോഷം ആയിരുന്നു. കാരണം രാകേഷിനെ അയാൾക് നന്നായി അറിയാം.. നല്ല പയ്യൻ സൽസ്വഭാവി.
രാജ്യത്തെ സേവിക്കുന്നവൻ..

മാധവന്റെ ഭാര്യ രമ രാകേഷ് പ്ലസ് ടു പഠിക്കുമ്പോ തന്നെ മരിച്ചു പോയി. അറ്റാക് ആയിരുന്നു. രാകേഷ് മാത്രം ഉള്ളു..

വീട്ടിൽ ഈ കാര്യം അയാൾ തന്റെ ഭാര്യയോടും മകനോടും അവതരിപ്പിച്ചു.
അവർക്കും സന്തോഷം ആയിരുന്നു..

ആ സമയം ഡിഗ്രിക് പഠിക്കുവായിരുന്നു. ശാലിനി..

ശരത് ആ സമയം psc വഴി job കിട്ടി ഇരിക്കുന്ന time ആണ്..

Pg ക്ക് പോകണം എന്നും  ജോലി വേണം എന്നൊക്കെ  ശാലിനി പറഞ്ഞത് കൊണ്ട് തന്നെ വേറെ വിവാഹലോചന ഒന്നും നോക്കിയിരുന്നില്ല.

പഠിക്കാണേൽ അങ്ങ് പഠിക്കട്ടെ എന്ന് തന്നെ കരുതി...മാത്രം അല്ല വീട്ടിലെ ആകെ ഉള്ള പെൺകൊച്ചു ആണ്.

പെട്ടന്ന് അങ്ങോട്ട് വേറെ വീട്ടിലേക്കു പറഞ്ഞയക്കാൻ രാഘവന് തന്നെ ഒരു വിഷമം...

അത് കൊണ്ട് മോളുടെ പഠിപ്പ് കഴിഞ്ഞു അവളുടെ ഇഷ്ട്ടം പോലെ job കിട്ടി മതി കല്യാണം അങ്ങനെ ഒരു തീരുമാനത്തിൽ തീരുമാനം ആയി.

പക്ഷെ, മാധവൻ തന്റെ മകന് വേണ്ടി ആലോചിച്ചതോടെ ആ തീരുമാറ്റത്തിൽ മാറ്റം ഉണ്ടായി...

അവൾക് ഇപ്പൊ വേണ്ട എന്ന് വാശി പിടിച്ചു....

അതിനു മറ്റൊരു കാരണവും ഉണ്ടായിരുന്നു..

കോളേജിൽ ഉള്ള ഒരു സീനിയർ പയ്യനുമായി അവൾ ഇഷ്ടത്തിൽ ആയിരുന്നു. അരവിന്ദ് എന്നാണ് പേര്.


വീട്ടിൽ രാകേഷിന്റെ കാര്യം പറഞ്ഞു ശാലിനിയെ അവർ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടേ ഇരുന്നു...


ഒരു ദിവസം പുറത്തു പോയ്‌ വന്ന ശരത് റൂമിൽ ഇരുന്നു എഴുതുക ആയിരുന്ന ശാലിനിയെ ശരത് വിളിച്ചു പുറത്തിറക്കി..

അവൻ തൻറെ ഫോൺ കൈയിൽ എടുത്തു കൊണ്ട് അതിലേ wtp open ചെയ്തു കൊണ്ട് ആരോ അയച്ചു കൊടുത്ത ശാലിനിയും, ആ പയ്യനും കൂടി ഒരുമിച്ചു ബൈകിൽ പോകുന്ന ഫോട്ടോ കാണിച്ചു കൊടുത്തു ചോദിച്ചു ആരാണെന്നു..

അത് കണ്ടതും, ആദ്യം അവൾക് എന്താ പറയണ്ടേ എന്ന് അറിഞ്ഞില്ല പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു എനിക്ക് അയാളെ ഇഷ്ട്ടം ആണെന്ന്...


അയാളെ മറക്കണം എന്നും, എന്നിട്ട് രാകേഷ് ആയുള്ള വിവാഹത്തിന് സമ്മതിക്കണം എന്നും പറഞ്ഞപ്പോൾ എനിക്ക് ഒരു വിവാഹം ഉണ്ടെങ്കിൽ അത് ഞാൻ സ്നേഹിക്കുന്ന ആളെ മാത്രം ഉണ്ടാവൂ എന്ന് അവൾ തറപ്പിച്ചു പറഞ്ഞു...


അത് കേട്ടതും,ആദ്യമായി രാഘവൻ തന്റെ മകളുടെ മുഖത്തു ആഞ്ഞടിച്ചു...

മകളെ തല്ലിയതും, പത്മിനി അയ്യോ എന്ന് നിലവിളിച്ചു പോയി...

ഒരു നിമിഷം അവൾ ആകെ തരിച്ചു പോയി അച്ഛന്റെ അടുത്ത് നിന്നും ഇങ്ങനെ ഒരു പ്രതികരണം അവൾ പ്രതീക്ഷിച്ചില്ലായിരുന്നു...

ആരും അത് പ്രതീക്ഷിച്ചില്ലായിരുന്നു രാഘവനിൽ നിന്നു അങ്ങനെ ഒരു നീക്കം

ശരത് വേഗം വന്നു അച്ഛന്റെ അടുത്ത് നിന്നു ഇനിയും അവളെ തല്ലിയാലോ എന്ന് ഭയന്നു....


അടിച്ചതിനു ശേഷം അയാൾ പറഞ്ഞു.. ഈ വിവാഹത്തിന് നീ സമ്മതിച്ചില്ല എങ്കിൽ നീ  എന്നേ പിന്നെ കാണില്ല.ഈ ഉത്തരത്തിൽ തൂങ്ങും ഞാൻ.പറഞ്ഞില്ല എന്ന് വേണ്ട എന്ന് അയാൾ ഒരു സ്വാർത്ഥതയോടെ അതും,ഒരു ഉറപ്പോടെ പറഞ്ഞു..

വിവാഹം കഴിഞ്ഞാലും നിനക്ക് പഠിക്കാം അതിന് രാകേഷിന് ഒരു ബുദ്ധിമുട്ട് ഇല്ല പറഞ്ഞിട്ടുണ്ട് അവൻ നിന്നെ പഠിപ്പിക്കാം എന്ന് പറഞ്ഞു...

പിന്നെ അതല്ല നിനക്ക്  മറ്റവന്റെ കൂടെ ഇത് പോലെ നടക്കാൻ ആണെങ്കിൽ ഞാൻ ഇപ്പോഴെ പറയുന്നു... അങ്ങനെ ആണെങ്കിൽ നീയിനി കോളേജിൽ പോവണ്ട...


ഞങ്ങൾക് സത്യം ചെയ്തു തരണം ഇനി നീ അവനെ കാണില്ല എന്നുന്, അവനെ മറക്കാം എന്നും, അത് മാത്രം അല്ല രാകേഷ് ആയുള്ള വിവാഹം അതിന് സമ്മതം ആണെങ്കിൽ മാത്രം നീയിനി കോളേജിൽ പോയ മതി കേട്ടല്ലോ രാഘവൻ ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞു...

പിന്നെ അറിയാലോ.. ഞാൻ ഒരു കാര്യം വിചാരിച്ച അത് നടത്തും.ഇനിപ്പോ  ഞങ്ങളെ നാണം കെടുത്താൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ നേരത്തെ ഞാൻ പറഞ്ഞത് അങ്ങ് ചെയ്യും..

സ്വന്തം മകൾ കാരണം അച്ഛൻ ഉത്തരത്തിൽ തൂങ്ങി നിൽക്കുന്നത് എല്ലാവരും കാണും


എന്താ എന്ന് വെച്ച്  നീ ആലോചിച്ചു പറയ്‌...
എന്നും പറഞ്ഞു അയാൾ അകത്തേക്കു പോയി..

അതോടെ അവളിൽ നിന്നും ഒരു ഏങ്ങൽ ഉയർന്നു....


അവൾ നിലത്തൂർന്നു പൊട്ടിക്കരഞ്ഞു അന്ന് അത് കാണാൻ ആരും തന്നെ ഉണ്ടായിരുന്നില്ല..


എന്നും കോളേജിലേക്ക് ഉത്സാഹത്തോടെ പോയിരുന്നവൾക്, അവിടെ എത്താനുള്ള വെമ്പൽ ആയിരുന്നു എങ്കിൽ , ഓടി നടന്നു എല്ലാവരോടും സംസാരിച്ചവളുടെ കാലുകൾ വളരെ പതിയെ ആണ് ഭൂമിയിൽ പതിഞ്ഞത്...


കോളേജിന്റെ ഗേറ്റിൽ തന്നെ ഒരു ചിരിയോടെ കാത്തു നിൽക്കുന്ന അരവിന്ദനെ കണ്ടപ്പോ അവളുടെ നെഞ്ചോന്ന് പിടഞ്ഞു..

സാധാരണ വീട്ടിലേ അംഗം ആണ് അച്ഛൻ മരിച്ചു മൂന്നു വർഷം മുൻപ്.അമ്മയുടെയും രണ്ടു സഹോദരിമാരുടെയും പ്രതീക്ഷ അവനിൽ ആണ്.


അവളുടെ മുഖം കണ്ടപ്പോ തന്നെ അരവിന്ദന് എന്തോ പ്രശ്നം ഉണ്ട് എന്ന് മനസ്സിലായി....

ക്ലാസ്സിൽ  കയറേണ്ട time ആയത് കൊണ്ട് ക്ലാസ്സ്‌ കഴിഞ്ഞു സംസാരിക്കാമെന്ന് കരുതി. അവളെ ഒന്ന് നോക്കി കൊണ്ട് അരവിന്ദൻ കണ്ണ് കൊണ്ട് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു...


ക്ലാസ്സിൽ അവൾക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..

കോളേജ് വിട്ടപ്പോ അരവിന്ദ് അവളെ കാണാൻ വന്നു..
രണ്ടു പേരും  കോളേജിന്റെ പിന്നിൽ ഉള്ള play ഗ്രൗണ്ടിലേക്ക് പോയി..

അവൾ എല്ലാം കാര്യം പറഞ്ഞു...
ഒരു നിമിഷം അത് കേട്ടതും അരവിന്ദന്റെ മുഖത്തു അമ്പരപ്പ് ആയിരുന്നു... പിന്നീട് അത് വേദന ആയി മാറി..


അവന്റെ  പഠിപ്പ് ഈ വർഷം കഴിഞ്ഞു  ജോലി നോക്കണം.പിന്നെ അനിയത്തിടെ പഠിപ്പ് അവളുടെ വിവാഹം ഒത്തിരി കടമ്പകൾ ഉണ്ട്..

ശാലിനി pg   കഴിഞ്ഞു ഒരു ജോലി അവൾക് കിട്ടും വരെ Time ഉണ്ടല്ലോ എന്ന് കരുതി ഇരുന്നിടത്തു ആണ് ഇപ്പൊ ഭൂകമ്പം പോലെ ഉള്ള വാർത്ത അവൻ കേട്ടത്...

അവളെ ഇതിന്റെ പേരിൽ അച്ഛൻ തല്ലി എന്നറിഞ്ഞ നിമിഷം അവന്റെ കണ്ണുകൾ നിറഞ്ഞു.... തനിക് വേണ്ടി തല്ല് വാങ്ങിയ അവളുടെ കവിളിൽ അവൻ ദയയോടെ തലോടി....
✨✨✨✨✨✨✨✨✨✨✨✨

വീട്ടിൽ എത്തിയപ്പോ അവിടെ മാധവൻ ഉണ്ടായിരുന്നു...അവളെ കണ്ടു അയാൾ പുഞ്ചിരിച്ചു. അവളും തിരികെ ചിരിക്കാൻ ശ്രമിച്ചു.. പക്ഷെ അത് നടന്നില്ല...

തന്റെ വിവാഹ ചർച്ച നടക്കുക ആണെൻ അറിഞ്ഞതും.അവളുടെ ഹൃദയം പൊടിഞ്ഞു...

പത്മിനി അവളെ കണ്ടതും പറഞ്ഞു അടുത്ത മാസം രാകേഷ് വരും. നിശ്ചയത്തിനു ഉള്ള വരവ് ആണ്.മോളെ എന്റെ മോൾ ഇതിന് സമ്മതിക്കണം ..

അറിയാലോ നിനക്ക് നിന്റെ അച്ഛനെ പറഞ്ഞത് പോലെ ചെയ്തു കളയും.
എന്റെ മോളായിട്ട് അമ്മേടെ താലി അറുത്തു കളയരുത്.

അതും പറഞ്ഞു വിങ്ങി പൊട്ടി കൊണ്ട് അവർ അകത്തേക്ക് നടന്നു. ഒരു നിമിഷം സ്തംഭിച്ചു  നിന്നു അവൾ....

✨✨✨✨✨✨✨✨✨✨✨✨✨✨✨
രണ്ടു ദിവസം അങ്ങനെ കഴിഞ്ഞു.

രാത്രി ആയപ്പോൾ രാഘവൻ അവളുടെ അടുത്ത് എത്തി ..

നീയാ ചെക്കനോട് കാര്യം പറഞ്ഞു അല്ലെ.... നന്നായി... അവൻ എന്റെ അടുത്ത് വന്നിരുന്നു..

അത്യാവശ്യം പ്രാരാബ്ദം ഒക്കെ ഉള്ള വീട്ടിലെ ചെക്കനാ അതിനെ കൊണ്ട് കൂട്ടിയ കൂടില്ല...

അഞ്ചു വർഷം കഴിഞ്ഞു അവൻ അവന്റെ അമ്മയേം പെങ്ങന്മാരേം കൂടി വരുത്രേ നിന്നെ പെണ്ണ് ചോദിക്കാൻ..

അത് വരെ നിന്നെ ആർക്കും കൊടുക്കരുത് എന്ന് പറയാൻ... അവനു വേണ്ടത് ഞാൻ പറഞ്ഞു കൊടുത്തു... അവനു കാര്യം മനസ്സിലായി... ഇനി നീയും മനസ്സിലാക്കാ. കേട്ടല്ലോ

പിന്നെ date കുറിക്കാൻ പോകും അടുത്ത ആഴ്ച  പിന്നെ രാകേഷിനെ നിന്നെ അറിയാത്തത് ഒന്ന് അല്ലാലോ.നിനക്കും അങ്ങനെ തന്നെ...

അതും പറഞ്ഞു അയാൾ അവളുടെ മുഖത്തു പോലും നോക്കാതെ നടന്നു..

ഒരു അഗ്നി പർവതം തന്റെ മേലെ വീണത്
പോലെ തോന്നി അവൾക്...

പിറ്റേ ദിവസം കോളേജിൽ ചെന്നപ്പോ
അരവിന്ദ് അവളെ കണ്ടു അടുത്തേക്ക് വന്നു.

ശാലൂ എനിക്ക് നിന്നോട് ഒന്നേ പറയാൻ ഉള്ളു.നിന്നെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്.എന്റെ പെണ്ണായ് എന്റെ വീട്ടിൽ കൊണ്ട് പോവണം എന്നുണ്ട്...

പക്ഷെ, അറിയാലോ ഞാൻ പഠിക്കാണ്‌. കുറച്ചു ഉത്തരവാദിത്തം ഉണ്ട്.അച്ഛൻ ഇല്ലാത്ത കാരണം ഞാൻ മാത്രം ഉള്ളു എന്റെ വീട്ടുകാർക്ക്.
അത് കൊണ്ട് എന്റെ മോള് എന്നെ മറക്കണം. നിന്നെ പിരിയുന്നതിൽ ഒത്തിരി വേദന ഉണ്ട്.

പക്ഷെ, എനിക്ക് ഒട്ടും നിവൃത്തി ഇല്ലാഞ്ഞിട്ട് ആടീ .. എന്നെ നീ തെറ്റിദ്ധരിക്കല്ലേ മോളെ..അത് പറഞ്ഞു കഴിയും മുന്നേ അരവിന്ദിന്റെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറി..

അറിയാം ഞാൻ ആണ് നിന്റെ പിന്നാലെ നടന്നു ഇഷ്ട്ടം പറഞ്ഞത്.
ശരിക്കും ഇഷ്ട്ടം ഉള്ളത് കൊണ്ട് തന്നെ ആണ് അന്നതു പറഞ്ഞത്.

ആ ഇഷ്ട്ടം ഞാൻ മരിക്കുവോളം എന്റെ ഈ നെഞ്ചിൽ ഉണ്ടാവും. എന്റെ ആദ്യ പ്രണയം....

ഞാൻ ഇല്ലാതായാൽ പിന്നെ എന്റെ വീട്ടുകാർക്കു ആരും ഇല്ലെടീ....

അവന്റെ ആ പറച്ചിലിൽ തന്നെ അവൾ ഷോക്ക് ആയി പോയി..
തന്റെ അച്ഛൻ അരവിന്ദിനെ ഭീക്ഷണിപ്പെടുത്തിയിരിക്കുന്നു...

അത് അവളെ കൂടുതൽ തളർത്തി കളഞ്ഞു ....

അന്ന് പിരിഞ്ഞത് പിന്നെ അവനെ അവൾ കണ്ടില്ല.. പിന്നെ കാണാൻ ശ്രമിച്ചില്ല, അവനും.

✨✨✨✨✨✨✨✨✨✨✨✨✨✨

നിശ്ചയത്തിനു അവളെ ഒരുക്കുമ്പോ അവളുടെ മുഖത്തു തികച്ചും നിർവികാരത മാത്രം ആയിരുന്നു.
എല്ലാത്തിനും ഇരുന്നു കൊടുത്തു ഒരു പാവയെ പോലെ...

രാകേഷ് അവളുടെ അടുത്ത് ഇരുന്നു മോതിരം കൈ മാറി...
പിന്നെ കല്യാണത്തിനുള്ള date കുറിച്ചു...

മൂന്നു മാസം കഴിഞ്ഞു വിവാഹം..
അപ്പോഴേക്കും അവളുടെ ഡിഗ്രി പൂർത്തിയാകും.

രാകേഷ് അവളോട്‌ സംസാരിക്കാൻ ശ്രമിച്ചു.. അവളൊന്ന് അവനോട് പുഞ്ചിരിക്കാൻ ശ്രമിച്ചു...

അവളെ അവന് ആദ്യമേ ഇഷ്ട്ടം ആയിരുന്നു.. തുറന്നു പറഞ്ഞില്ല എന്ന് മാത്രം..

✨✨✨✨✨✨✨✨✨✨✨

മൂന്നു മാസത്തിനു ശേഷം അവളുടെ വിവാഹം ഇന്നാണ്...അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ വെച്ച് ആണ് താലി കെട്ട്.

താലി കെട്ടി രാകേഷ് അവളെ തന്റെ പാതിയാക്കി സ്വീകരിച്ചു...

✨✨✨✨✨✨✨✨✨✨✨✨✨✨

പാലും കൊണ്ട് അവൾ അവന്റെ ബെഡ്‌റൂമിൽ കയറുമ്പോ അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു...

അവളെ കണ്ടതും, ചിരിച്ചു കൊണ്ട് അവളുടെ കൈയിൽ ഇരുന്ന പാൽ ഗ്ലാസ്‌ വാങ്ങി മേശപ്പുറത്തേക്ക് വെച്ചു...

ശാലു....
അവൾ തലയുയർത്തി അവനെ നോക്കി...
ആ നേരം അവളുടെ മിഴികൾ നിറഞ്ഞിരുന്നു...

അവൻ അത് കണ്ടതും മെല്ലെ അവളെ ബെഡിൽ ഇരുത്തി എന്നിട്ട് പതിയെ ചോദിച്ചു..

ആരാ... ആൾ...

അവൾ അത് കേട്ട് അവനെ എന്താ എന്ന ചോദ്യഭാവത്തിൽ നോക്കി...

അല്ല ആരായിരുന്നു മനസ്സിൽ എന്ന്....
ആദ്യം എനിക്ക് അറിയില്ലയിരുന്നു..
പക്ഷെ ഞാൻ താലി കെട്ടുന്ന നേരം നിന്റെ കണ്ണുകൾ നിറഞ്ഞു കണ്ടു... അത് ഒരിക്കലും ആനന്ദാശ്രു അല്ല എന്ന് അറിയാം ഞാൻ കുറച്ചു വൈകി പോയി..

അവൾ അത് കേട്ടതും പൊട്ടിക്കരഞ്ഞു...പിന്നീട് നടന്ന സംഭവങ്ങൾ ഒന്നൊന്നായി ഏങ്ങി കൊണ്ട് പറഞ്ഞു ...

അവളുടെ കരച്ചിൽ കണ്ടു അവനു വിഷമം തോന്നി അവൻ അവളെ  തലയിൽ  തലോടി...

ഭർത്താവിന്റെ അധികാരം ഒന്ന് ഞാൻ എടുക്കുന്നില്ല നിനക്ക് എന്നെ എന്ന് പൂർണ്ണമായും അംഗീകരിക്കാൻ പറ്റുന്നോ അന്ന് നമ്മൾ ജീവിതം തുടങ്ങും... അത് വരെ നീയെന്റെ നല്ലൊരു friend എന്താ അത് പോരെ...

അവൾ അവനെ നിറഞ്ഞ കണ്ണോടെ നോക്കി...
ഇനി ഇങ്ങനെ ഈ കണ്ണ് നിറക്കരുത് കേട്ടല്ലോ....

ഒരാളെ മനസ്സിൽ വെച്ചു മറ്റൊരാളുടെ കൂടെ ജീവിക്കാൻ പാട് ആണ്... എന്തായാലും കല്യാണത്തിന് മുന്നേ അധികം സംസാരിച്ചിട്ടില്ല...

ഇനി നമുക്ക് ഇഷ്ട്ടം പോലെ സമയം കിടക്കല്ലേ സംസാരിക്കാൻ എന്ന് പറഞ്ഞു രാകേഷ് ചിരിച്ചു... അവൾക് അതൊരു ആശ്വാസം ആയിരുന്നു..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨

വിവാഹം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞു.
അതിനുള്ളിൽ തന്നെ രാകേഷും, ശാലിനിയും നല്ല കൂട്ടുകാരെ പോലെ ആയി...

പെട്ടന്ന് ആണ് അവനു ജോലി സ്ഥലത്തു നിന്നു വിളി വന്നത്...

പിന്നെ പോകാൻ ഉള്ള പാക്കിങ്ങിൽ ആയിരുന്നു..

എന്തോ അവൾക് മനസ്സിൽ വല്ലാതെ തോന്നി..

താലി കെട്ടിയെന്ന പേരെ ഉള്ളു. അതിന്റെ പേരിൽ ഒരു ദിവസം പോലും മുഖം കറുപ്പിച്ചിട്ടില്ല....

വല്ലാത്ത ഒരു കുറ്റബോധം അവളെ വേട്ടയാടി...

അവൻ കിടക്കാൻ ആയി വന്നപ്പോ അവളെ അടുത്തേക്ക് പിടിച്ചു ഇരുത്തി.. എന്നിട്ട് പറഞ്ഞു നിനക്ക് pg ക്ക് പോകണം എന്നല്ലേ എന്തായാലും വീട്ടിൽ വെറുതെ ഇരിക്കേണ്ട    പോയി പഠിച്ചു ജോലിക്കാരി ആവാൻ നോക്ക്....

എന്റെ എല്ലാ വിധ സപ്പോർട്ട് ഉണ്ടാവും കേട്ടോ...

അത് കേട്ടതും അവളുടെ ആ വല്ലായ്മ ഇരട്ടിയായി ...
അവന്റെ അടുത്ത് വന്നു അവൾ ഇരുന്നു... ഏട്ടന് എന്നോട് ദേഷ്യം ഉണ്ടോ

എന്തിനു...

ഞാൻ... എനിക്ക്... അവൾ പറയാൻ   ആകാതെ വിങ്ങി പൊട്ടി.

ഏയ് don't worry  എന്തിനാ വിഷമിക്കുന്നെ ഏഹ്....

അവൾ അവന്റെ അരികിലേക്ക് ഒരു പൂച്ച കുഞ്ഞിനെന്ന പോലെ ഒട്ടിയിരുന്നു...
അത് അവനിൽ സന്തോഷം നിറച്ചു...

പതിയെ തന്റെ അടുത്ത് ഇരുന്നവളെ ചേർത്തണച്ചു.... ആ നെറ്റിയിൽ സ്നേഹ ചുംബനം നിറച്ചു.. അവൾക്കായ് അവന്റെ
ആദ്യ ചുംബനം....

അവൾ കണ്ണുകളടച്ചു... ആ സമയം അവളുടെ മനസ്സിൽ രാകേഷ് മാത്രം. ഉണ്ടായിരുന്നുള്ളു... അവനോടുള്ള സ്നേഹവും പ്രണയവും മാത്രം ആയിരുന്നു...

അത്  അറിഞ്ഞതും അവളെ അവൻ പൊതിഞ്ഞു പിടിച്ചു...

ഒരു സമ്മതം ചോദിക്കുന്ന പോലെ അവൻ അവളെ നോക്കി...
അവളുടെ കണ്ണുകൾ ഒരു നാണം അലയടിച്ചു...

അവൻ ലൈറ്റ് അണച്ചു.....
പിന്നീട് ഉള്ള സമയം അവരുടേത് മാത്രം ആയ ലോകം ആയിരുന്നു....

✨✨✨✨✨✨✨✨✨✨✨✨✨✨✨

പോകാൻ ഇറങ്ങി നിൽക്കുന്നവനെ നോക്കി അവൾ നിന്നു....

പോയിട്ട് വരാം കേട്ടോ...
സന്തോഷം ആയി ഇരിക്കണെടീ.എന്നും പറഞ്ഞു അവളുടെ താടിയിൽ പിടിച്ചു...

അവളോടും, മാധവനോടും ഒന്നും കൂടി യാത്ര പറഞ്ഞു ഇറങ്ങി..

അവൻ പോകുന്ന വഴിയിൽ തന്നെ അവൾ നോക്കി നിന്നു....
ഹൃദയം ആരോ പറിച്ചെടുത്ത പോലെ....

✨✨✨✨✨✨✨✨✨✨✨✨✨✨✨✨

ദിനങ്ങൾ പോയി കൊണ്ടേ ഇരുന്നു....
Time കിട്ടുമ്പോ ഓക്കേ രാകേഷ് അവളെ വിളിക്കും, അതിനിടക്ക് അവൾ pg ക്ക് ചേർന്നിരുന്നു..

നല്ല കോളേജിൽ തന്നെ അതിനു അഡ്മിഷൻ എടുത്തു....

അടുത്ത് തന്നെ ആണ് വീടെങ്കിലും അവൾക് ഇപ്പൊ അങ്ങോട്ട് പോകാൻ മടി ആണ്.. ആദ്യത്തെ കാര്യം ഓർത്തു കൊണ്ടുള്ള ബുദ്ധിമുട്ട്...


എങ്കിലും പത്മിനി അവളെ കാണാൻ ഇടക്ക് വരും.....

✨✨✨✨✨✨✨✨✨✨✨✨✨✨✨✨


കുറച്ചു നാൾ കഴിഞ്ഞു വീണ്ടും അവൾ സന്തോഷത്തിൽ ആണ്....
രാകേഷ് വരുന്നു...

അവനു ഇഷ്ട്ടം ഉള്ളു കറികൾ എല്ലാം അവൾ ഉണ്ടാക്കി വെച്ചു....
തൊടിയിൽ നിന്നു മാങ്ങാ പൊട്ടിച്ചു അച്ചാർ ഇട്ടു. അവനു അതൊക്കെ ഒത്തിരി ഇഷ്ട്ടം ആണ്.....

അവൻ വന്നപ്പോ ഉച്ച കഴിഞ്ഞു...
അവനെ നേരിൽ കണ്ടതും സന്തോഷം തോന്നി അവൾക്...

മാധവൻ അവർക്കായി ആ നേരം വിട്ടു കൊടുത്തു കൊണ്ട് അകത്തേക്ക് പോയി. 

✨✨✨✨✨✨✨✨✨✨✨

ദിനങ്ങൾ പോകും തോറും അവരുടെ പ്രണയവും കൂടി വന്നു...

അവന്റെ നാമം ഒരു മന്ത്രം പോലെ  അവളുടെ ചുണ്ടിൽ ജപിച്ചു കൊണ്ടേ ഇരുന്നു.. അവന്റെ മുഖം ഹൃദയത്തിൽ പതിഞ്ഞു കൊണ്ടേ ഇരുന്നു.....

അതിനിടയിൽ അവർക്കിടയിൽ ഒരു സന്തോഷം വന്നെത്തി....

ശാലിനിക്ക് വിശേഷം ഉണ്ട് എന്നതിൽ അത് അറിഞ്ഞു തന്നെ രാകേഷ് ഒത്തിരി സന്തോഷിച്ചു...

അവൾക് എന്തൊക്കെ വാങ്ങി കൊടുക്കണം എന്ന് പോലും അറിയാത്ത പോലെ ബേക്കറിയിൽ ഉള്ളത് എല്ലാം വാങ്ങി കൊണ്ടു കൊടുത്തു.അത് പോലെ ഫ്രൂട്സ്  ..

അവൻ കൂടെ ഉള്ള ഓരോ നിമിഷവും അവൾ സന്തോഷവതിയായിരുന്നു...

കഴിഞ്ഞു പോയ ഇന്നലെകളിൽ അവൾ അലഞ്ഞില്ല....അതൊന്ന് അവൾ ഓർത്തില്ല എന്നതാണ് സത്യം....


ഓരോ നിമിഷം അവന്റെ മുഖം അവളിൽ തെളിയുമ്പോ അവൾക് അവൻ എപ്പോഴും കൂടെ ഉണ്ടാവാൻ ആഗ്രഹിച്ചു....

എന്നും വിളിച്ചു അന്വേഷിക്കും., നാല് മാസം കഴിഞ്ഞപ്പോ കുഞ്ഞു അനങ്ങുന്നുണ്ടോ എന്ന് ചോദ്യം ആണ് ആദ്യം വരുക....

അതിനവൾ ഒരു ചിരിയോടെ അത്ര ഒന്നും ആയിട്ടില്ല എന്ന് പറയും....

അവളെ ചടങ്ങ് എന്ന പറഞ്ഞു ഏഴാം മാസത്തിൽ വീട്ടിലേക്ക് കൊണ്ട്  പോയി..


മാധവൻ ആണ് അത് പറഞ്ഞത് ഇവിടെ വേറെ ആരും ഇല്ല മോൾ അങ്ങോട്ട് പൊയ്ക്കോ എന്ന്...

മാധവനെയും അങ്ങോട്ട് വിളിച്ചപ്പോ എന്റെ രമ ഇവിടെ ഒറ്റക്ക് ആയി പോവും എന്ന് പറഞ്ഞു അയാൾ അവിടെ തന്നെ നിന്നു...


അവളുടെ പ്രസവസമയം അടുത്തപ്പോൾ, ഒരു മാസത്തെ അവധിയെടുത്ത് അവൻ നാട്ടിലെത്തി. അത് അവൾക് ഒരു ആശ്വാസം പോലെ ആയിരുന്നു..


ഇത്തവണ അവനെ കൂട്ടാൻ ശരത് കാറുമായി ചെന്നു....ഇതിനിടയിൽ ശരത് ഒരു കാർ വാങ്ങിയിരുന്നു.. ഇതൊക്കെ ആവശ്യം ആണല്ലോ കരുതി കൊണ്ട് തന്നെ.

കാറിൽ ഇരുന്നു വല്ലാത്ത ഒരു സന്തോഷം ആയിരുന്നു അവനു.....

എത്ര പെട്ടന്ന് അവളെ കാണാൻ അവന്റെ മനസ്സ് തുടിച്ചു....

ആദ്യം ശാലിനിയുടെ വീട്ടിലേക്ക് ആണ് ചെന്നത്.. അവിടെ മാധവനും ഉണ്ടായിരുന്നു...

അവളുടെ പുറത്തേക് ഉന്തി തള്ളിയ വയറിലേക്ക് ആണ് അവന്റെ നോട്ടം ചെന്നെത്തിയത്....

അവളെ നോക്കിയപ്പോ കണ്ണൊന്നു അടച്ചു കാണിച്ചു....
പെണ്ണ് ഒന്നും കൂടി സുന്ദരി ആയി...

പിന്നെ അവൻ വന്നതിന്റെ ആഘോഷം ആയിരുന്നു അവിടെ....

രാഘവൻ തന്റെ കണക്ക് കൂട്ടലുകൾ ഒന്നും തെറ്റിയില്ലലോ എന്നുള്ള ചിന്തയിലും സന്തോഷത്തിലും ആയിരുന്നു...

കുറച്ചു ദിവസം കഴിഞ്ഞു..

അവൾക് ഒമ്പതാം മാസത്തിലെ ചെക്കപ്പ് ഉണ്ടായിരുന്നു...

അത് രാകേഷ് തന്നെ അവളെ കൊണ്ട് പോയി..ശരത്തിന്റെ കാറിൽ ആണ് യാത്ര.


ഡോക്ടറെ കാണിച്ചു തിരിച്ചു വരുന്ന വഴി അവൾക് ഇഷ്ട്ടം ഉള്ളത് എല്ലാം വാങ്ങി കൊടുക്കാൻ രാകേഷിനു ഉത്സാഹം ആയിരുന്നു...


അവളുടെ ഉന്തിയ ആ വയറിൽ തഴുകി കൊണ്ട് പറഞ്ഞു. അച്ചേടെ മുത്തിന് എന്താ വേണ്ടേ എന്ന്....

അത് കേട്ടു ശരത് ഡ്രൈവർ സീറ്റിൽ ഇരുന്നു ചിരിച്ചു...


അത് കണ്ടു ശാലിനിക്ക് ചമ്മൽ ആയിപോയി..അവൾ ശരത്തിനെ കണ്ണ് കൂർപ്പിച്ചു നോക്കി. അത് കണ്ടു ശരത് പൊട്ടിച്ചിരിച്ചു...


അത് കണ്ടതും അവൾ രാകേഷിനെ ഒരു പരാതി പോലെ നോക്കി..
എന്തിനാടാ എന്റെ കൊച്ചിനെ കളിയാക്കുന്നെ മര്യാദക്ക് നേരെ നോക്കി വണ്ടി ഓടിക്ക്...

ഓഹ് അടിയൻ, ഒരു കെട്ട്യോനും കെട്ട്യോളും. എവിടെ ഇല്ലലോ ഇത് പോലെ ആരും എന്ന്, ഒരു പുച്ഛം നടിച്ചു കൊണ്ട് ശരത് പറഞ്ഞു..


ആ സമയം ആണ് എതിരെ ഉള്ള റോഡിന്റെ അരികിൽ ഫ്രൂട്ട്സ് കട കണ്ടത്...
ശരത്തിനോട് വണ്ടി നിർത്താൻ രാകേഷ് ആവശ്യപ്പെട്ട പ്രകാരം അത് അവിടെ നിർത്തി..

രാകേഷ് പുറത്തേക്ക് ഇറങ്ങി.. റോഡ് മുറിച്ചു കടന്നു...അതോടെ അവളും പുറത്തേക്കിറങ്ങി നിന്നു കൂടെ ശരത്തും.

ഫ്രൂട്ട്സ് കട ഒരു വിധം വാങ്ങി എന്ന നിലയിൽ ആണ് രാകേഷിന്റെ തിരിച്ചുള്ള വരവ് ...


റോഡിന്റെ അപ്പുറത്ത് നിന്ന് തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ, അവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. അടുത്ത നിമിഷം, അവളുടെ അരികിലെത്താൻ റോഡ് മുറിച്ചുകടക്കാൻ അവൻ മുന്നോട്ട് നടന്നു...


അവളുടെ അരികിലെത്താൻ റോഡ് മുറിച്ചുകടന്ന അടുത്ത നിമിഷം, എതിരെ വന്ന ബസ് അവനെ ഇടിച്ചുതെറിപ്പിച്ചു...

ഒരു നിമിഷം മുന്നിൽ നടന്ന സംഭവം എന്തെന്ന് പോലും അവൾക് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു...

ശരത് അവിടെ നിന്ന് നിലവിളിച്ചു കൊണ്ട് രാകേഷിന്റെ അടുത്തേക്ക് ഓടി....

ആളുകൾ അവിടേക്ക് ഓടി..

ചോരയിൽ മുങ്ങി കിടക്കുന്ന രാകേഷിന്റെ ശരീരത്തിലേക്ക്    ഒരൊറ്റ പ്രാവശ്യം നോക്കാനേ ശരത്തിനു കഴിഞ്ഞുള്ളൂ ..

ബസ്സിന്റെ ചക്രം രാകേഷിനെ തലയെ തകർത്തിരുന്നു....അവനു ചുറ്റും അവൻ അവൾക്കായ് വാങ്ങിയ ഫ്രൂട്ട്സ് എല്ലാം റോഡിൽ ചിതറിയും, മറ്റു ചിലത് ചതഞ്ഞും കിടക്കുന്നു..

എല്ലാം കണ്ടു മരവിച്ച ഒരു അവസ്ഥയിൽ കൂടി നിൽക്കുന്ന അവൾ പെട്ടന്ന് ബോധം മറഞ്ഞു വീഴാൻ പോയ ആ നേരം തന്നെ ഒരു ഓട്ടോകാരൻ അവളെ താങ്ങി..

അവൾ ഗർഭിണി ആയത് കാരണം അയാൾ അടുത്ത് നിന്ന ഒരു സ്ത്രീയെ കൂടി സഹായത്തിനു വിളിച്ചു...

✨✨✨✨✨✨✨✨✨✨✨✨✨

അവൾ കണ്ണ് തുറന്നപ്പോ ഹോസ്പിറ്റലിൽ ആണ്..

ചുറ്റും നിൽക്കുന്നവരെ നോക്കി. അച്ഛൻ, അമ്മ, എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു...

പിന്നെ വേറെ എന്തോ ഓർത്ത പോലെ ചുറ്റും നോക്കി.... എവിടെ.... എവിടെ....
കണ്ണ് കൊണ്ട് നാല് പാടും. പായിച്ചു

അവൾ വീണ്ടും എല്ലാവരെയും നോക്കി...
എന്തിനാ ഇവരൊക്കെ കരയുന്നെ...
എനിക്ക് കുഴപ്പം ഒന്നും ഇല്ലാലോ പിന്നെ എന്താ...

എന്റെ രാകേഷേട്ടൻ എവിടെ... ഇവിടെ ഉണ്ടാവേണ്ടത് അല്ലെ...
അവൾ പെട്ടന്ന് ഓർത്തു..
രാകേഷ് റോഡ് മുറിച്ചു കടക്കുന്നു. പിന്നെ.. പിന്നെ... എന്താ.. ആ ഒരോർമയിൽ അവൾ അയ്യോ എന്ന് നിലവിളിച്ചു....

മകളുടെ അവസ്ഥ കണ്ടു ആ അച്ഛനും അമ്മയും കണ്ണീരോടെ നോക്കി.. രാഘവൻ തന്റെ മകളെ ചേർത്തു പിടിക്കാൻ നോക്കിയതും, അവളാ കൈ തട്ടിയെറിഞ്ഞു ഒരു ഭ്രാന്തിയെ പോലെ അലമുറയിട്ടു....

നഴ്സ് ഓടി വന്നു ഡോക്ടറെ വിളിച്ചു...
അപ്പോഴേക്കും അവൾ ബോധം മറഞ്ഞു വീണു...


പിന്നെ അവൾ കണ്ണ് തുറന്നപ്പോ, അവൾ കരഞ്ഞില്ല, അലമുറയിട്ടില്ല, അവനെ അന്വേഷിച്ചതും ഇല്ല.

ഒരേ ഇരിപ്പ് തന്നെ ആയിരുന്നു...
രാകേഷിന്റെ  Dead body  കൊണ്ട് വന്നപ്പോഴും അവിടെ കൊണ്ട് ഇരുത്തിയപ്പോഴും അവൾ ഒന്നും അറിയാത്ത പോലെ എല്ലാവരെയും മാറി...മാറി..നോക്കി...

ആ നേരത്തെ അവളുടെ ആ അവസ്ഥ കൊണ്ട് ആയിരിക്കും അങ്ങനെ എന്ന് കരുതിയ വീട്ടുകാർ, തൻറെ വയറ്റിൽ ഉള്ള കുഞ്ഞിനെ കൈ കൊണ്ട് തലോടി അച്ഛാ ഇപ്പൊ വരും പൊന്നെ അച്ഛൻ പാപ്പം വാങ്ങിക്കാൻ പോയത് അല്ലെ..എന്നുള്ള അവളുടെ ആ നിഷ്കളങ്കമായുള്ള സംസാരം കേട്ടപ്പോ ആണ് അവർക്ക് മനസ്സിലായത്... അവളുടെ മനസ്സിന്റെ താളം തെറ്റി തുടങ്ങി എന്നുള്ളത്.... 


അത് കണ്ടതും രാഘവന്റെ നെഞ്ചിൽ ഒരാളൽ ഉണ്ടായി....

പത്മിനി അവളെ നോക്കി വായ പൊത്തി കരഞ്ഞു.....

ശരത്തിനു തന്റെ പെങ്ങളുടെ ആ അവസ്ഥ കണ്ടു ഹൃദയം പൊടിഞ്ഞു പോയി...

ഇരുപത്തി രണ്ടു വയസ്സ് പോലും ആയിട്ടില്ല അവൾക്....
അപ്പോഴേക്കും ഇങ്ങനെ ഒരു വിധി.. പോരാത്തതിന് ഒരു കുഞ്ഞ് വരാൻ പോകുന്നു....

രാകേഷ്  മരിക്കുന്നതിന് തൊട്ടു മുന്നേ കാറിൽ ഇരുന്നു കുഞ്ഞിനെ പറ്റിയും,പിന്നെ ശാലിനിയെ താൻ കളിയാക്കി ചിരിച്ചതിന്റെ പേരിൽ തന്നോട് ചെറുതായി വഴക്ക് പറഞ്ഞത്  എല്ലാം ഓർത്തു ശരത് അവിടെ  മാറി നിന്ന് പൊട്ടിക്കരഞ്ഞു....

ആകെ ഉള്ളു തന്റെ മകന്റെ അന്ത്യ കർമ്മം സ്വന്തം കൈയാലേ നിറവേറ്റേണ്ടി വന്ന മാധവന്റെ അവസ്ഥയും മോശമായിരുന്നില്ല അയാൾ കരഞ്ഞു തളർന്നു .... 

അയാളും കണ്ടിരുന്നു ശാലിനിയുടെ അവസ്ഥ. അയാളുടെ ഉള്ളൊന്ന് ഉലഞ്ഞു പോയി.. ജീവിക്കാൻ തുടങ്ങിയതെ ഉള്ളു...
അവളുടെ മാനസിക നില തെറ്റിയ പോലെ ഉള്ള സംസാരവും, പെരുമാറ്റവും കണ്ടു അയാളും. ഒന്ന് ഭയപ്പെട്ടു....


✨✨✨✨✨✨✨✨✨✨✨✨✨✨✨

രാകേഷ് മരിച്ചിട്ട് ഇപ്പൊ പതിനഞ്ച് ദിവസം കഴിഞ്ഞു   ..

ശാലിനിയുടെ രീതിയിൽ വല്യ മാറ്റമൊന്നും കണ്ടില്ല...ഉറക്കം കുറവ് ആണ്. പുറത്തു നോക്കി എപ്പോഴും ഇരിക്കും ഒരു കൈ എപ്പോഴും വയറിൽ ഉണ്ടാവും....

അവൾക് date അടുത്ത ആഴ്ച ആണ്....
അത് കൊണ്ട് വീട്ടിൽ ഉള്ളവർ അവളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു.....


അതിനിടയിൽ അവളെ കാണിക്കുന്ന ഡോക്ടറോട് കാര്യം പറഞ്ഞു...
അവരും അറിഞ്ഞിരുന്നു... രാകേഷ് മരണപെട്ടത്....

അവർക്കും ശാലിനിയുടെ അവസ്ഥ കണ്ടു വേദന ആയി....

പ്രസവത്തോടെ കുഞ്ഞിനെ കാണുമ്പോ ചിലപ്പോൾ ശരിയാകും എന്നുള്ള ഡോക്ടറുടെ വാക്കുകളിൽ എല്ലാവരും ആശ്വാസം കണ്ടു....


✨✨✨✨✨✨✨✨✨✨✨✨✨


ശാലിനി പ്രസവിച്ചു പെൺകുട്ടി ആണ്  എന്നുള്ള ഒരു നഴ്സ് വന്നു പറഞ്ഞു.

അവളുടെ അവസ്ഥ വെച്ചു നോർമൽ അല്ലായിരുന്നു സിസേറിയൻ ആണ്...


കുഞ്ഞിനെ കാണാൻ ഉള്ള ആകാംഷയിൽ രാഘവൻ ഓടി അടുത്ത് എത്തി....
തൊട്ട് പിന്നാലെ മാധവനും ഉണ്ടായിരുന്നു....


കുഞ്ഞിനെ കണ്ടതും മാധവൻ വിതുമ്പി കരഞ്ഞു..

ന്റെ.... മോൻ  .. എന്റെ പൊന്നു മോൻ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ അവനു എത്ര സന്തോഷം ആയെന്നെ... അതും പറഞ്ഞു കുഞ്ഞിനെ കൈയിൽ വാങ്ങി...

പിന്നീട് രാഘവനെ ഏല്പിച്ചു.....

അയാൾ ചുവരിൽ ചാരി നിന്നു കൈ മേലേക്ക് ഉയർത്തി വിളിച്ചു ന്റെ കൃഷ്ണാ നിനക്ക് ഒരാളെ വേണമായിരുന്നു എങ്കിൽ ഈ എന്നെ വിളിക്കാമായിരുന്നില്ലേ...എന്റെ കുഞ്ഞിനെ എന്തിനാ വിളിച്ചേ.....

മാധവന്റെ ആ ഉയർന്ന രീതിയിൽ ഉള്ള കരച്ചിൽ കണ്ടതും ശരത് അയാളുടെ അടുത്തേക്ക് ഓടി വന്നു ചേർത്തു പിടിച്ചു....

✨✨✨✨✨✨✨✨✨✨✨✨


പ്രസവം കഴിഞ്ഞിട്ടും ശാലിനിയുടെ നിലയിൽ മാറ്റമൊന്നും കണ്ടില്ല... ഒറ്റയ്ക്കിരുന്ന് എന്തൊക്കെയോ എണ്ണിപ്പെറുക്കുന്നു..

കുഞ്ഞിനെ ഒന്നു നോക്കുന്നുപോലുമില്ല...
കുഞ്ഞിനെ പാലൂട്ടാൻ പോലും അവളെക്കൊണ്ട് കഴിയുന്നില്ല.....
കുഞ്ഞിന് പാൽ കിട്ടാതെ വിശന്നുകരച്ചിലായി.... ഒടുവിൽ ഗത്യന്തരമില്ലാതെ വന്നപ്പോൾ അവർ കുഞ്ഞിന് ലാക്റ്റോജൻ കലക്കിക്കൊടുത്തു....


അവളുടെ മാനസികനില തകരാറിലായി... ഏതു നേരവും വാതിലിനടുത്ത് നോക്കിയിരിക്കും..വിവാഹ ഫോട്ടോ എടുത്തുകൊണ്ട് രാകേഷിന്റെ മുഖത്തേക്ക് നോക്കി, എന്താ എന്നെ കാണാൻ വരാത്തെ.എന്ന് ചോദിക്കും. 

ദേ, നമ്മുടെ വാവ ഇവിടെ ഉണ്ട് കേട്ടോ എന്നുപറഞ്ഞ് സ്വന്തം വയറ്റിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയും. അവളുടെ ഉപബോധമനസ്സിൽ കുഞ്ഞ് ഇപ്പോഴും വയറ്റിൽ ഉണ്ട് എന്ന രീതിയിലായിരുന്നു കാര്യങ്ങൾ. രാകേഷ് മരിച്ചതിനുപിന്നെ കുഞ്ഞിനെ പ്രസവിച്ചതൊന്നും അവൾക്ക് ഓർമയില്ല. അവൾ രാകേഷിൽ മാത്രം കുടുങ്ങിക്കിടക്കുകയായിരുന്നു.

പൊന്നു പോലെ വളർത്തിയ തന്റെ മകളുടെ അവസ്ഥ കണ്ടു രാഘവൻ ആകെ തകർന്നു പോയിരുന്നു.

രാഘവൻ ഉമ്മറത്ത് ഒരു ചാരുക്കസേരയിൽ ചാരിക്കിടക്കുകയായിരുന്നു... നെഞ്ചിൽ കൈകൾ ചേർത്തുവെച്ച് ശൂന്യതയിലേക്ക് നോക്കിയിരിക്കുകയാണ് അയാൾ. 

തന്റെ മകളുടെ ജീവിതം താനായിട്ട് നശിപ്പിച്ചു എന്നുള്ള നീറുന്ന ചിന്തയിലായിരുന്നു അയാൾ.

ഒരു നിമിഷം പെട്ടെന്ന് ഒരു മുഖം ഓർമ്മയിലേക്ക് കടന്നുവന്നു... അരവിന്ദ്.
ശാലുവിനെ, അവളെ തനിക്കു തരുമോ എന്ന് ചോദിച്ചു  ഒരു നിഷ്കളങ്കമായ മുഖത്തോടെ തന്നെ കാണാൻ വന്നപ്പോൾ താൻ അവനെ ഭീഷണിപ്പെടുത്തിയത് രാഘവൻ ഓർത്തു. 

രാകേഷ് മരിച്ചതറിഞ്ഞ് അരവിന്ദ് ഓടിവന്നിരുന്നു, ശാലുവിനെ കാണാൻ. പക്ഷേ, അപ്പോഴേക്കും അവന്റെ കല്യാണം കഴിഞ്ഞിരുന്നു. ഓർമ്മകൾ  നഷ്ടമായ ആ അവസ്ഥയിൽ ശാലുവിനെ കണ്ടപ്പോൾ, 

നിറഞ്ഞ കണ്ണുകളോടെയാണ് അവൻ ഇവിടെനിന്നും പോയത്.പോകുമ്പോൾ അവൻ തന്നെ ഒന്നു നോക്കിയിരുന്നു. തനിക്ക് തരാൻ പറഞ്ഞതല്ലേ അവളെ എന്നൊരു അർത്ഥം ആ നോട്ടത്തിൽ ഉണ്ടായിരുന്നോ...

അയാൾ അതോർത്ത് കണ്ണടച്ചു... ഒരിക്കലും തനിക്ക് ഈ ജീവിതത്തിൽ ഒരു സമാധാനവും കിട്ടില്ല എന്നറിഞ്ഞു കൊണ്ടുതന്നെ...

✨✨✨✨✨✨✨✨✨✨✨✨✨✨✨

ഓരോ ദിവസം കൂടും തോറും മകളുടെ  അവസ്ഥ മോശമാവുന്നത് കണ്ട് സഹിക്കാനാകാതെ, ഒടുവിൽ മാതാപിതാക്കൾ അവളെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തെത്തിച്ചു. 


പിന്നീടുള്ള നീണ്ട നാല് വർഷങ്ങൾ ആ ആശുപത്രിയിലെ നാലു ചുവരുകൾക്കുള്ളിൽ ഒരു മാനസികരോഗിയെപ്പോലെ അവൾ കഴിഞ്ഞുകൂടി. 


അതിനിടയിൽ മാധവൻ മരിച്ചു. ഭാര്യയെപ്പോലെ തന്നെയായിരുന്നു. അറ്റാക്ക് എന്ന പേരിൽ മരണം അയാളെ കൊണ്ടുപോയി...ഉറക്കത്തിൽ ആയിരുന്നു അത് സംഭവിച്ചത്.ആ കരുണ അയാളോട് ഈശ്വരൻ കാണിച്ചു.


കഠിനമായ ചികിത്സകൾക്കൊടുവിൽ ബോധം പതുക്കെ തിരിച്ചുകിട്ടിയപ്പോഴാണ് അവൾ തന്റെ മകളെ ആദ്യമായി നേരിൽ കാണുന്നത്. പ്രസവിച്ച അന്നു രാത്രിക്ക് ശേഷം നാല് വർഷങ്ങൾ കഴിഞ്ഞാണ് സ്വന്തം ചോരയെ കാണുന്നതെങ്കിലും, 

ആ കുഞ്ഞിന്റെ പേര് പോലും അവൾക്ക് അറിയില്ലായിരുന്നു. ഒടുവിൽ, കണ്ണീരോടെ സ്വന്തം മകളോട് തന്നെ പേര് ചോദിക്കേണ്ടി വന്ന ആ ദയനീയ അവസ്ഥ ഓർക്കുമ്പോൾ ഇന്ന് അവളുടെ നെഞ്ച് പിടയുകയാണ്....

✨✨✨✨✨✨✨✨✨✨✨✨✨✨✨✨

മോളെ എന്ന പത്മിനിയുടെ വിളി ആണ് അവളെ ഓർമ്മയിൽ നിന്നും മുക്തയായത്..
കുഞ്ഞ് ഉറങ്ങീലോ.. കിടത്താമായിരുന്നില്ലേ...

എത്ര നേരമായി അമ്മ മോളെ വിളിക്കുന്നു...

അവൾ നോക്കിയപ്പോ അവളുടെ നെഞ്ചോടു ഒട്ടി കിടക്കുന്ന തന്റെ പൊന്നോമനയെ കണ്ടു.. ശരിക്കും രാകേഷേട്ടന്റെ ഛായ....

അതേ മുഖം,അതേ നെറ്റി, എന്തിനു കവിളിൽ ഉള്ള ആ കാക്കപ്പുള്ളി വരെ ഉണ്ട് അച്ഛനെ വാർത്തു വെച്ചത് പോലെ...
അവളാ കുഞ്ഞിനെ  ബെഡിൽ കിടത്തി. 

അവൾ മെല്ലെ എണീറ്റ്, തുറന്നിട്ട ആ ജനാലയ്ക്കരികിൽ ചെന്നു നിന്നു...
ആകാശത്ത് മിന്നിത്തിളങ്ങി നിൽക്കുന്ന ഒരു നക്ഷത്രം അവളെ നോക്കി പുഞ്ചിരിച്ചു. ആ രാവിൽ അവൾക്ക് കൂട്ടായി ആ നക്ഷത്രവും ഉണ്ടായിരുന്നു. ഇനി എല്ലാ രാവുകളിലും ആ നക്ഷത്രം അവൾക്കായി മാത്രം തിളങ്ങിക്കൊണ്ടേയിരിക്കും..


                  ✨ശുഭം✨

വായിച്ചു ഇഷ്ട്ടം ആവണേൽ  അഭിപ്രായം അറിയിക്കണേ കൂട്ടുകാരെ 🥰🥰