LIBERATOR books and stories free download online pdf in Malayalam

രക്ഷകൻ


രക്ഷകൻ

(1)


“അൻപ് മലർകളെ ... നമ്പി ഇരുങ്കളെ ..
നാളെ നമതേ...ഇന്റ നാളും നമതെ....”
തകര ഷീറ്റ് മേഞ്ഞ ചെറിയ വീടിൻറ്റെ വാരാന്തയിലിരുന്ന മൊബൈൽ ഫോണിൽ നിന്നും പഴയ തമിഴ് പാട്ടിൻറ്റെ റിങ്ടോൺ ഉയർന്നു. 65 വയസ്സ് പ്രായം തോന്നിക്കുന്ന മാരിമുത്തു ഫോൺ എടുത്തു ചെവിയിലേക്ക് വെച്ചു.നരച്ച മീശയും താടിയും ,മുടി ഭാഗികമായി നരച്ചിരിക്കുന്നു .

"ശൊല്ലു ക്രിസ്റ്റോ ...ആമാ....വാടക വന്ത് എള്നൂറു രൂവ.....ആകട്ടും .....നീ വാങ്കപ്പാ
പാക്കലാം ..."

ഷർട്ടിന്റ്റെമേൽ ധരിച്ചിരുന്ന പഴയ കോട്ടിന്റ്റെ കീശയിലേക്കു ഫോൺ നിക്ഷേപിച്ചുകൊണ്ട്, പോക്കറ്റിൽനിന്നും ബീഡിയും തീപ്പെട്ടിയുമെടുത്ത്, ബീഡി കത്തിച്ചു ചുണ്ടിലേക്കു വെച്ചു. ബീഡി ആഞ്ഞു വലിച്ചു പുക ഊതി വിടുന്നതിനിടയിൽ നിർത്താതെ ചുമച്ചുകൊണ്ട്‌ അയാൾ മുമ്പോട്ടു നടന്നു . അടുത്തടുത്ത രണ്ടുമൂന്നു ചെറിയ വീടുകൾ , ആ വീടുകളുടെ വശത്തുകൂടെ നടന്നുവേണം ചെറിയ ഇടവഴിയിലേക്കിറങ്ങാൻ. ഇടവഴിയിൽനിന്നും മൂന്നുനാലു സ്റ്റെപ്പുകൾ നടന്നാൽ അൽപ്പം വീതിയുള്ള ചെറുറോഡ് ;.ചുമയുടെ ശബ്ദം കേട്ട് വീടിനുള്ളിൽ ധൃതിയിൽ ജോലികൾ ചെയ്തുകൊണ്ടിരുന്ന സെൽവി പുറത്തേക്കെത്തിനോക്കി .,വീടിനുമുന്പിൽ നിർത്താതെ ചുമച്ചുകൊണ്ടു നിൽക്കുന്ന മാരിമുത്തുവിനെക്കണ്ട്, അവർ പുറത്തേക്കിറങ്ങിവന്നു.

"എന്നണ്ണ ...കാലയില്.."

മാരിമുത്തു ചുമയെ പിടിച്ചുനിർത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു ;

"അത് വന്ത് ....നമ്മ വീട് ഒരുത്തരു വാടഗക്കു കേട്ടിരുക്ക് ...അവൻ ഇന്നേക്ക് വന്തിടും ...കൊഞ്ചനാളാ..ഗാലിയായിരുന്നതിനാലെ വാസലിലിലെല്ലാം അഴുക്കിരുന്തെ...സെരി കൊഞ്ചം ശുത്തം പണ്ണി വിടലാമേന്നു ..നെനച്ചെ .."
"ഓ അപ്പടിയാ ...യാര് വരപ്പോകുത് .."

തന്റെ അയല്പക്കത്തെ വീട്ടിൽ താമസിക്കാൻ ആരാണ് വരുന്നതെന്നറിയാനുള്ള ആകാംഷയോടെ സെൽവി തിരക്കി ..
മാരിമുത്തു ചുമച്ചുകൊണ്ടു തുടർന്നു..

"അവൻ പേര് “ക്രിസ്റ്റഫർ” ..കുതിരയെ വച്ചിരിക്ക് ..ശുത്തുല പയനികൾക്ക് കുതിരയെ വാടഗക്ക് കൊടുക്കത് താൻ അവൻ വേലൈ ..."

‘പൊണ്ടാട്ടി ..പിള്ളേങ്കെ..."
സെൽവി വീണ്ടും ചോദ്യത്തോടെ അയാളെ നോക്കി ..

"അപ്പടിയാരുമില്ല...അവൻ ഒരുത്തരു മട്ടുംതാൻ .."
ബീഡി ചുണ്ടിലേക്ക് വച്ച് പുക ഉള്ളിലേക്കെടുത്ത് നിർത്താതെ ചുമച്ചുകൊണ്ടയാൾ മുമ്പോട്ടു നടന്നു .അസ്വസ്ഥ ഭാവത്തോടെ അയാളെ നോക്കി എന്തോ ആലോചിച്ചുകൊണ്ട് 'സെൽവി' അവിടെത്തന്നെ നിന്നു. മുമ്പോട്ടു നടന്നു പോയ മാരിമുത്തുവിനെ നോക്കി ആലോചനയോടെ നിന്നിരുന്ന 'സെൽവി 'യുടെ ശ്രദ്ധ വീടിനു മുന്പിലായുള്ള വഴിയിലേക്ക് വന്നു നിർത്തിയ സ്കൂട്ടറിലേക്കു തിരിഞ്ഞു . 15 -16 വയസ്സ് പ്രായം തോന്നിക്കുന്ന മോഡേൺ വേഷം ധരിച്ച മിടുക്കിയായ പെൺകുട്ടി, .ചെവിയിൽ ഘടിപ്പിച്ചിരുന്ന ഹെഡ്‍ഫോണിന്റെ കണക്ഷൻ വയർ അവളുടെ ജീൻസിന്റെ പോക്കറ്റിലേക്ക് ഇറങ്ങിക്കിടന്നിരുന്നു .ചിരിക്കുന്ന ഭാവത്തോടെ ഹെഡ്‍ഫോണിലൂടെ ആരോടോ സംസാരിച്ചുകൊണ്ടിരുന്ന അവൾ സ്കൂട്ടർ സൈഡ് സ്റ്റാൻഡിലേക്കിട്ട്, വണ്ടിയിൽനിന്നുമിറങ്ങി 'സെൽവി' യെ നോക്കി ചോദിച്ചു ;

"ആന്റി പ്രിയ എങ്കെ ..?"
തന്റ്റെ മകളുടെകൂടെപ്പടിക്കുന്ന കുട്ടിയെ മനസ്സിലായ 'സെൽവി' വീടിനകത്തേക്ക് നോക്കിക്കൊണ്ട് പുഞ്ചിരിയോടെ അവൾക്കു മറുപടി നൽകി ;
"അവൾ റെഡിയായിട്ടിരുക്കാ ..ഉള്ളെ വാമ്മാ..."
'സെൽവി ' സന്തോഷത്തോടെ മകളെ വിളിച്ചുകൊണ്ട് വീട്ടിനുള്ളിലേക്കു കയറി...
സ്കൂട്ടറിൽ വന്ന പെൺകുട്ടി 'നിത്യ ', ജീൻസിന്റ്റെ പോക്കറ്റിൽനിന്നും മൊബൈൽഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കി സംസാരം തുടർന്നു. മൊബൈൽഫോണിൻറ്റെ സ്‌ക്രീനിൽ ചിരിച്ചുകൊണ്ട് അവളോടെന്തൊക്കെയോ സംസാരിക്കുന്ന ന്യൂജെൻ പയ്യൻ 'ശേഖർ'. അവന്റ്റെ സംസാരം കേട്ട് രസിച്ചുകൊണ്ട് മുമ്പോട്ടു നടന്ന 'നിത്യ' വീടിൻറ്റെ പടിക്കലേക്കെത്തിയപ്പോൾ, ചുരിദാർ അണിഞ്ഞ
ശാലീന സുന്ദരിയായ 'പ്രിയ' 'അമ്മ 'സെൽവി'യോടൊപ്പം പുറത്തേക്കിറങ്ങി വന്നു . അവരെ കണ്ടപ്പോൾ ‘നിത്യ’ ഫോണിന്റ്റെ സ്ക്രീനിലേക്ക് നോക്കി പറഞ്ഞു ;

"ശരിടാ... അപ്രം പേശാലാം ..."

ഫോൺ കട്ട് ചെയ്തു വീണ്ടും പോക്കറ്റിലേക്ക് നിക്ഷേപിച്ചുകൊണ്ട്, മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ അമ്മയോടൊപ്പം വീടിനു പുറത്തേക്കിറങ്ങി വന്ന കൂട്ടുകാരിയോടവൾ ചോദിച്ചു ;
"എന്നടീ ...എന്ത ടെൻഷനും ഇല്ലാമെ...റൊമ്പ ഹാപ്പിയായിരുക്ക് ...റിസൾട്ട് താൻ പാക്കപ്പോറാ..."

പ്രിയ സന്തോഷത്തോടെതന്നെ അമ്മയെ ഒന്ന് നോക്കിയിട്ട്, കൂട്ടുകാരിയുടെ ചോദ്യത്തിന് മറുപടി എന്നോണം പറഞ്ഞു ;
"റിസൾട്ട് പാക്കപ്പോകതുക്കു എതുക്ക് ടെൻഷൻ ആകണം ...എന്നൂടെ ടെൻഷൻ അമ്മാവുടെ പ്രോമിസെപ്പറ്റിതാൻ .."

'നിത്യ' സംശയത്തോടെ കൂട്ടുകാരിയെ ഒന്നു നോക്കിയിട്ട് 'സെൽവി' യുടെ മുഖത്തേക്ക് നോക്കി ചോദിച്ചു ;
"എന്ന പ്രോമിസ്സ്‌ ..?'

അവളുടെ ചോദ്യം കേട്ട 'സെൽവി' പുഞ്ചിരിക്കുക മാത്രം ചെയ്തു .
'പ്രിയ' അമ്മയെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് കൂട്ടുകാരിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു ;
"എല്ലാ സബ്ജെക്ട്ക്കും 'എ' പ്ലസ് വാങ്ങിട്ടാ ,മൊബൈൽഫോൺ, വാങ്ങിത്തരേന്ന് 'അമ്മാ പ്രോമിസ്സ് പണ്ണീരുക്കാങ്കെ..."

"മ്.ഉം..അതുക്കാകെ എൻ തങ്കo കവലപ്പെടവേണ്ട..എപ്പടിയാവത് നാൻ വാങ്കി തന്തിടും ..."
'സെൽവി' രണ്ടു കൈകൾ കൊണ്ടും മകളുടെ കവിളിൽ തലോടിക്കൊണ്ട് സ്നേഹത്തോടെ തന്നിലേക്കടുപ്പിച്ച് നെറുകയിൽ ഉമ്മ വച്ചു..
കൂട്ടുകാരിയ്ക്കൊപ്പം മുമ്പോട്ടു നടന്ന മകളെ നോക്കി മന്ദഹാസത്തോടെ 'സെൽവി' പറഞ്ഞു ;

"ഉനക്കല്ലമ്മാ ടെൻഷൻ ..എനക്കുതാൻ...ഫസ്റ്റ് വന്ത് ഉനക്കു ഫുൾ 'എ' പ്ലസ് ' കെടക്കാമെ പോകുമോ എന്നതുക്കാകെ ...രണ്ടാവത്...ഉനക്കു മൊബൈൽഫോൺ വാങ്കണമെൻട്രെതുക്കാകെ...രണ്ടുമേ എനക്ക് ടെൻഷൻ ...ശരി .പോയിട്ട് ശീഘ്രo
വാങ്കെ ..റിസൾട് തെരിഞ്ജാ ഒരു ടെൻഷനാവാത് വിട്ടിട് ലാമെ.."

'നിത്യ' സ്കൂട്ടർ മുമ്പോട്ടെടുത്തു പോകുമ്പോഴും,പുഞ്ചിരിയോടെ മകളെ കൈവീശി കാണിച്ചുകൊണ്ട് 'സെൽവി' അവിടെത്തന്നെ നിന്നു ..

(2)

ചോക്ലേറ്റ് ഫാക്ടറിയിലായിരുന്നു 'സെൽവി'ക്കു ജോലി .ചെറിയ പ്രായത്തിൽത്തന്നെ ഭർത്താവു നഷ്ടപ്പെട്ട 'സെൽവി' വളരെ കഷ്ടപ്പെട്ടാണ് മകളെ വളർത്തിക്കൊണ്ടു വന്നത്. ജീവിക്കാനായി പല ജോലികളും ചെയ്തു . രണ്ടു വർഷമായി ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി തുടങ്ങിയിട്ട്. പാക്കിങ്നൊടൊപ്പം സെയിൽസ് കൗണ്ടറിലും നിൽക്കുന്നതിനാൽ, സാലറിയും കമ്മീഷനുമായി,തരക്കേടില്ലാതെ ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ അവൾക്കു കഴിഞ്ഞു .ഫാക്ടറിയും ,ഔട്ട്ലറ്റ്‌ഉം ഒരേ കെട്ടിടത്തിൽ പ്രവൃത്തിച്ചിരുന്നതിനാൽ കാര്യങ്ങൾ കൂടുതൽ സൗകര്യപ്രദമായിരുന്നു .
ചോക്ലേറ്റ് പാക്ക് ചെയ്യുന്നതിനിടയിൽ ഇടയ്ക്കിടെ അവൾ ടേബിളിൻമേൽ വച്ചിരുന്ന മൊബൈൽ ഫോണിലേക്കു ശ്രദ്ദിക്കുന്നതു കണ്ട് സഹജോലിക്കാരി 'ജാസ്മിൻ' ചിരിച്ചുകൊണ്ട് പറഞ്ഞു .

"അക്കാ മൊബൈൽ അങ്കെ ഇറുക്കറ് തിനാലെതാൻ ഉങ്കൾക്കു ടെൻഷൻ ഏറുത്...പൊറുമയായിരുക്കക്കാ...റിസൾട്ട് കെടച്ചയുടൻ 'പ്രിയ' കൂപ്പിടുമില്ലയാ..ഏതുക്കിവിള ടെൻഷൻ ആകുത് ..."

ജാസ്മിൻറ്റെ സംസാരം കേട്ട് തെല്ല് മന്ദഹാസത്തോടെ അവളെ നോക്കി 'സെൽവി' പറഞ്ഞു ;
"അതെല്ലാം ശൊന്നാ ഉനക്കു പുരിയാത്...കല്യാണമെല്ലാം പണ്ണി ഒരു കൊളന്തെയെ പെറ്റു തനിയാ വളത്തുമ്പോതാൻ ഇതെല്ലാം ഉനക്കു പുരിയും .."

അപ്പോഴേക്കും മേശപ്പുറത്തിരുന്ന ഫോൺ റിങ് ചെയ്തു .
ഫോണിലേക്കു നോക്കിയിട്ടു 'ജാസ്മിൻ' ചിരിച്ചുകൊണ്ട് പറഞ്ഞു ;
"പാര്..ഫോൺ വന്താച്ച് ..ഇനിയാവത് ടെൻഷൻ വിട്ടിടുങ്കെ.."

പാക്കിങ് വിട്ടിട്ട്, കൈയ്യുറകൾ ധൃതിയിൽ അഴിച്ചുമാറ്റിക്കൊണ്ട് 'സെൽവി' വേഗത്തിൽ ഫോൺ അറ്റൻഡ് ചെയ്തു .ആകാംക്ഷകൊണ്ട് അവളുടെ വലിയ കണ്ണുകൾ കൂടുതൽ വിടരുകയും ,ചുണ്ടുകൾ വിറകൊള്ളുകയും ചെയ്യുന്നുണ്ടായിരുന്നു. മറുതലക്കൽ മകളുടെ ശബ്ദം കേട്ട് ഇടറുന്ന ശബ്ദത്തോടെ 'സെൽവി' പറഞ്ഞു ;
"പ്രിയ ..ശൊല്ലു തങ്കo..”
"'അമ്മാ ..അത് ..അതു..വന്ത്.."
മകളുടെ സംസാരം കേട്ട് ,'സെൽവി'യുടെ മുഖത്തു നേരിയ നിരാശയുടെ മങ്ങിയ നിഴൽ പരന്നു..
"എന്നായ്ച്ചടി ...ഏതാണാലും ശൊല്ലമ്മാ...ടെൻഷൻ ഏറ്റാതെ....."
അവരുടെ മുഖത്ത് ഉത്കണ്ഠയുടെ വേലിയേറ്റം തന്നെയുണ്ടായി ...
"അമ്മാ ..അത് ..അത് .....അതു.. വന്ത്...മൊബൈൽ കടയ്ക്കു ...എപ്പോ പോകലാം ..അതുമട്ടും ..ശൊല്ലുങ്കെ .."
കുപ്പിവളകൾ കിലുങ്ങുന്ന ഈണത്തിൽ അവൾ ചിരിച്ചു.....
വിവിധ വികാരങ്ങൾ മിന്നിമറഞ്ഞ 'സെൽവി' യുടെ കണ്ണുകൾ സന്തോഷാധിക്യത്താൽ പ്രകാശിച്ചു ..ഇടറുന്ന ശബ്ദത്തോടെ അവർ ചോദിച്ചു....
"അപ്പൊ ..അപ്പൊ..'
പ്രിയ സ്നേഹത്തിൽ കുതിർത്ത വാക്കുകളാൽ അമ്മയെ സമാധാനിപ്പിച്ചു പറഞ്ഞു "ആമാ..തായേ ..ഉങ്ക പെണ്ണുക്ക്..എല്ലാത്തുക്കും..'എ 'പ്ലസ് '..ആനാ..പ്രോമിസ് മട്ടും..ചേഞ്ച് പണ്ണാതെ ...'
സന്തോഷത്താൽ 'സെൽവി'യുടെ കണ്ണുകൾ നിറഞ്ഞൊഴുകി ..സാരിത്തുമ്പു കൊണ്ട് സന്തോഷാശ്രുക്കൾ ഒപ്പിയെടുത്തുകൊണ്ട് മാതൃസ്നേഹം നിറഞ്ഞൊഴുകുന്ന മനസോടെയവർ മകളെ ആശ്വസിപ്പിച്ച;

'ഇല്ല തങ്കം..നീ ശീക്രം..വാ ..മദ്‌യാഹ്നം ലീവ് പോട്ടിട്ട് പോറേൻ മൊബൈൽ കടയ്ക്കു...എൻ തങ്കം ..”
ഫോൺ കട്ട് ചെയ്തുകൊണ്ട് സെൽവി നിറഞ്ഞ മന്ദഹാസത്തോടെ തന്നെ നോക്കി നിന്നിരുന്ന 'ജാസ്മിനെ' കെട്ടിപ്പുണർന്നു ...'ജാസ്മിൻ' ഓവർകോട്ടിന്റ്റെ പോക്കറ്റിൽ നിന്നും കുറച്ചു രൂപയെടുത്തു 'സെൽവി'യുടെ നേരെ നീട്ടികൊണ്ടു പറഞ്ഞു ..
"അക്കാ ..ഇത് വച്ചുക്കൊ..മൂവായിരം റുവായിരുക്ക് ..മൊബൈൽ വാങ്ത്ക്ക്..കാശ് വേണ്ടാമാ ...നീങ്കെ ..അപ്രം കൊടുത്താപ്പോതും.."
'സെൽവി'സന്തോഷപൂർവം പണം വാങ്ങി കൂട്ടുകാരിയോട് നന്ദി പറഞ്ഞു.

(3)

മൊബൈൽഫോൺ കടയിൽ തിരക്കില്ലായിരുന്നു. പ്രിയ ഓരോ ഫോൺ- ഉം എടുത്ത് സെയിൽസ്മാനോട് ഡീറ്റൈൽ ചോദിച്ചിട്ട് അമ്മയോട് വിശദീകരിച്ചുകൊണ്ടിരുന്നു. ഒടുവിൽ വില താങ്ങാൻ പറ്റുന്നതല്ലെങ്കിലും , മകൾക്കിഷ്ടപ്പെട്ട,വലിയ ഡിസ്പ്ലേ സ്ക്രീൻ ഉള്ള നല്ല ഒരു ഫോൺ തന്നെ 'സെൽവി' മകൾക്കു വാങ്ങിക്കൊടുത്തു. കടയിൽനിന്നും ഇറങ്ങുമ്പോൾ 'സെൽവി' സ്വയം പറഞ്ഞു ;
"അപ്പ ..എട്ടായിരം രുവാ.."
'പ്രിയ' ഒളികണ്ണിട്ട് അമ്മയെനോക്കി നിശബ്ദമായി ചിരിച്ചു..അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു ..
അമ്മയോടൊപ്പം വീട്ടു വാതിൽക്കൽ ഓട്ടോറിക്ഷയിൽ വന്നിറിങ്ങി വീട്ടിലേക്കു കയറാൻ ഭാവിക്കുമ്പോഴാണ് പ്രിയ അടുത്ത വീടിൻറ്റെ വാതിൽക്കൽ നിൽക്കുന്ന കുതിരയെ കണ്ടത്: അവൾ ആശ്വര്യത്തോടെ ഉറക്കെ അമ്മയെ വിളിച്ചു പറഞ്ഞു ;
"അമ്മാ ..പാര്..പക്കത്തു വീട്ടില്...കുതിര....."y

ഊട്ടിയിൽ കുതിര സാധാരണമാണെങ്കിലും , തന്റ്റെ അടുത്ത വീടിൻറ്റെ വാതിക്കൽ നിൽക്കുന്ന ഭംഗിയുള്ള വെളുത്ത കുതിരയെ കണ്ട 'പ്രിയയുടെ'കണ്ണുകൾ
ആശര്യത്താൽ തിളങ്ങി ...കൗതുകത്തോടെ അവൾ കുതിരയെ നോക്കി അവിടെത്തന്നെ നിന്നു...

ഓട്ടോറിക്ഷ ഡ്രൈവർക്ക് പണം കൊടുത്തിട്ട് വീട്ടു വാതിക്കലേക്കു കയറി വന്ന 'സെൽവി' മകൾ വിളിച്ചു പറയുന്നതുകേട്ട് അയൽപക്കത്തെ വീട്ടിലേക്കു നോക്കി .
വീടിൻറ്റെ വാതിൽക്കൽ നിൽക്കുന്ന കുതിരയെ കണ്ട് അവരുടെ മുഖത്ത് അസ്വസ്ഥത പരന്നു. കുതിരയുടെ പിന്നിലായി നിൽക്കുന്ന ആളെ കാണാൻ 'സെൽവി' ചാഞ്ഞും, ചെരിഞ്ഞുമൊക്കെ നോക്കിയിട്ടും ആളുടെ മുഖം കാണാൻ സാധിച്ചില്ല. കുതിരയെത്തന്നെ നോക്കി രസിച്ചു നിന്നിരുന്ന മകളുടെ കൈക്കു പിടിച്ച്, അവളെ വീടിനകത്തേക്ക് കയറ്റുന്നതിനിടയിൽ 'സെൽവി' ചോദിച്ചു :
"എന്നാ..ഇതുവരേയ്ക്കും നീ കുതിരയെ പാത്തതില്ലയാ .."
വീടിനകത്തേക്ക് കയറുന്നതിനിടയിലും കൗതുകം വിടാതെ കുതിരയെ നോക്കിക്കൊണ്ടവൾ പറഞ്ഞു :
"പാത്തിരുക്ക് ...ആനാ ..ഇന്ത കുതിര റൊമ്പ അഴകായ്ര്ക്കമ്മാ ...അതു യാര് കുതിരെ.."
ചോദ്യ ഭാവത്തോടെ 'പ്രിയ' അമ്മയെ നോക്കി ...
'സെൽവി' തെല്ലു ഗൗരവ ഭാവത്തോടെ മകളെ നോക്കി ..,മനസ്സിനുള്ളിൽ മുളച്ചു തുടങ്ങിയ നേരിയ ഒരാശങ്കയുടെ പ്രതിഫലനം 'സെൽവി' യുടെ മുഖത്ത് പ്രകടമായി.ഒരു മുന്നറിയിപ്പെന്നവണ്ണം അവർ മകളോട് പറഞ്ഞു :
"നീ അങ്കയെല്ലാം ഗൗനിക്കവേണ്ട ..അന്ത വീട്ടുക്ക് യാരോ ഒരുത്തരു കുടി വന്തിരുക്ക് ....അവരുടെ കുതിരതാൻ ...എപ്പടിപെട്ട ആളെന്ന്‌ യാര്ക്കു തെരിയും...നീ അങ്കയെല്ലാം പാക്കവേണ്ട ..പുരിഞ്ചിതാ ..
അമ്മക്ക് പെട്ടന്നുണ്ടായ ഭാവമാറ്റം പിടികിട്ടാതെ 'പ്രിയ' അവരെ നോക്കി .മുഖത്തെ ഗൗരവഭാവം വിടാതെ മകളെ ഒന്നു നോക്കിയിട്ട് 'സെൽവി' അടുക്കളയിലേക്കു നടന്നു ..

(4)

'ക്രിസ്റ്റഫർ റൊസാരിയോ ' എന്നായിരുന്നു അയാളുടെ മുഴുവൻ പേര്..താടിയും ,മുടിയും നീട്ടി വളർത്തിയ ,ചുവന്ന ഉണ്ടക്കണ്ണുകളുള്ള അവൻറ്റെ രൂപം ഹോളിവുഡ് ഹൊറർ സിനിമയിലെ വില്ലനോട് സാദൃശ്യമുള്ളതായിരുന്നു. മുഷിഞ്ഞു പഴകിയ ജീൻസും,ജാക്കറ്റും ,ബൂട്സും ,കൗബോയ് സ്റ്റൈലിലുള്ള തൊപ്പിയും അണിഞ്ഞിരുന്ന അവൻറ്റെ കഴുത്തിൽ,കറുത്ത ചരടിൽ സാമാന്യം വലിപ്പമുള്ള മരക്കുരിശ് തൂങ്ങിക്കിടന്നിരുന്നു. ഒറ്റ നോട്ടത്തിൽ ആർക്കും അല്പം ഭയമുളവാക്കുന്നതായിരുന്നു അവൻറ്റെ രൂപം.
കുതിരക്ക് പുല്ല് ഇട്ടുകൊടുത്തുകൊണ്ടിരുന്ന 'ക്രിസ്റ്റഫറിന്റ്റെ' ചുണ്ടിൽ തടിച്ച ചുരുട്ട് കത്തി എരിഞ്ഞുകൊണ്ടിരുന്നു. ചുണ്ടിൽ പുകഞ്ഞു കൊണ്ടിരുന്ന ചുരുട്ടിലേക്ക് കൈവിരലുകൾ തിരുകി ഞെരുക്കി എടുത്ത് പുക ഊതിവിട്ടുകൊണ്ട്, പുല്ല് മണത്തിട്ട് തൃപ്തി വരാതെ, തിന്നാതെ നിന്ന കുതിരയെ ശബ്ദമുയർത്തി അയാൾ ശാസിച്ചു. ശാസന കേട്ടിട്ടും കൂസലില്ലാതെ "ഇതൊന്നും കേട്ടാൽ ഞാൻ പേടിക്കാൻ പോകുന്നില്ല' എന്ന ഭാവത്തോടെ കുതിര അയാളെ നോക്കി നിന്നു. ക്രിസ്റ്റഫർ വീണ്ടും ദേഷ്യത്തോടെ എന്തൊക്കെയോ കുതിയോടു പറഞ്ഞുകൊണ്ടിരുന്നു. കുതിര അയാളെ തന്നെ നോക്കി അതേ നിൽപ്പു നിന്നു.

വാട്സപ്പിൽ കൂട്ടുകാരിയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്ന പ്രിയ അടുത്ത വീട്ടിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം കേട്ട് പുറത്തേക്കുള്ള വാതിലിനടുത്തേക്കു വന്നു. സാവധാനം വാതിൽ തുറന്ന്, അവൾ പുറത്തേക്കു നോക്കി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വീടിൻറ്റെ മുമ്പിലേക്ക് നടന്നുവന്ന 'ക്രിസ്‌റ്റഫറിനെ' കണ്ട് അവൾ പുറകോട്ടു നീങ്ങി. വീടിൻറ്റെ മുൻപിലെത്തിയ 'ക്രിസ്റ്റഫർ' ഒരു നിമിഷം നിന്നു. ചുരുട്ടിൻറ്റെ പുക മുകളിലേക്ക് ഊതി വിട്ടുകൊണ്ട്, വാതിലിനടുത്തു നിന്നിരുന്ന 'പ്രിയയെ' അയാൾ സൂക്ഷിച്ചു നോക്കി. അയാളുടെ രൂപവും,ചുവന്ന ഉണ്ട കണ്ണുകളും, 'പ്രിയയുടെ’ കണ്ണുകളിൽ നേരിയ ഭയത്തിൻറ്റെ നിഴൽ പരത്തി. ഒരു നിമിഷം അവളെ സൂക്ഷിച്ചു നോക്കിയിട്ട് അയാൾ ചോദിച്ചു;
"വീട്ടില് യാര് ഇറുക്കാ.."
ഉള്ളിലെ ഭയം കൊണ്ട് മറുപടി പറയാൻ അവൾ ഒരു നിമിഷമെടുത്തു ..
"യാരുമില്ല"..
ഭയംകൊണ്ട് അവളുടെ ശബ്ദത്തിന് നേരിയ വിറയലുണ്ടായിരുന്നു ...

അയാൾ വീണ്ടും ചോദിച്ചു
'അപ്പാ'..
"എനക്ക് അപ്പാ ഇല്ല .."
അവളുടെ മറുപടി കേട്ട്, ഒരിക്കൽ കൂടി അവളെ സൂക്ഷിച്ചു നോക്കിയിട്ട് അയാൾ അടുത്ത ചോദ്യത്തിലേക്ക് കടന്നു ..
'അമ്മാ…”
പ്രിയ അയാളുടെ മുഖത്തു നോക്കാതെ കീഴ്പോട്ടു നോക്കി മറുപടി പറഞ്ഞു ..
"വേലക്ക് പോയിരുക്ക് .."

അവൾ മറുപടി പറയുമ്പോൾ അയാളുടെ കണ്ണുകൾ ചറ്റുവട്ടമാകെ പരതിക്കൊണ്ടിരുന്നു..'ക്രിസ്റ്റഫറിന്റ്റെ' കണ്ണുകൾ വീണ്ടും 'പ്രിയയിലേക്കു' തിരിഞ്ഞു. അയാളിൽനിന്നും പിന്നീട് ചോദ്യമൊന്നും കേൾക്കാതായപ്പോൾ പ്രിയ സാവധാനം മുഖമുയർത്തി നോക്കി. അവളെത്തന്നെ സൂക്ഷിച്ചു നോക്കി നിന്നിരുന്ന അയ്യാളുടെ കണ്ണുകളിൽ എന്തെക്കെയോ നിഗൂഢ ഭാവം നിഴലിട്ടിരുന്നു...

ചുരുട്ട് ഒന്നുകൂടി വലിച്ച് പുക ഊതി വിട്ടുകൊണ്ട് മുമ്പോട്ടു നടക്കാൻ ഭവിക്കുമ്പോൾ അയാൾ പറഞ്ഞു:
"നാൻ പക്കത്തു വീട്ടുക്ക് കുടിവന്തിരുക്ക് .."
ഒരിക്കൽ കൂടി 'പ്രിയയെ' ഒന്നു നോക്കിയിട്ട് അയാൾ മുൻപോട്ടു നടന്നു ...

അയാൾ നടന്നു കഴിഞ്ഞപ്പോൾ ദീർഘ ശ്വാസം വിട്ടിട്ട് 'പ്രിയ' ഒരിക്കൽക്കൂടി പുറത്തേക്കെത്തി നോക്കി. അയാൾ വഴിയിൽ ഇറങ്ങി നടന്നു കഴിഞ്ഞപ്പോൾ അവൾ പുറത്തേക്കിറങ്ങി..അയാൾ ദൂരേക്ക് നടന്നകലുന്നതുവരെ 'പ്രിയ' അവിടെത്തന്നെ നിന്നു. അയാൾ കാഴ്ചയിൽ നിന്നകന്നു കഴിഞ്ഞപ്പോൾ അവൾ തിരിഞ്ഞ് അടുത്ത വീടിൻറ്റെ മുൻപിൽ നിൽക്കുന്ന കുതിരയെ നോക്കി. അത് അവളെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പ്രിയ സാവധാനം അതിനടുത്തേക്കു നടന്നു കുതിരയുടെ അടുത്തേക്ക് പോകാതെ അൽപ്പം അകലെയായി നിന്നുകൊണ്ട് അവൾ കൗതുകത്തോടെ അതിനെ നോക്കി. തന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടു നിന്നിരുന്ന കുതിരയെ നോക്കി അവൾ ചോദിച്ചു;

‘മ്.ഉം ..എന്ന പാക്കറെ..'

അനങ്ങാതെ തന്നെത്തന്നെ നോക്കിക്കൊണ്ടു നിൽക്കുന്ന കുതിരയെ നോക്കി നില്ക്കാൻ അവൾക്കു വളരെ രസം തോന്നി .ഒന്നു രണ്ടു സ്റ്റെപ് കൂടി അവൾ മുമ്പോട്ടു വച്ചു..
കുതിര അവളെ നോക്കി അതെ നിൽപ്പ് നിന്നു. പ്രിയ നിറഞ്ഞ മന്ദഹാസത്തോടെ അതിനെ നോക്കി വീണ്ടും ചോദിച്ചു ;
"ഏ..അതും ശാപ്പിടലായാ..."

അവൾ ചോദിച്ചതു മനസ്സിലായി എന്ന മട്ടിൽ കുതിര അടുത്ത് കിടന്ന പുല്ല് നോക്കിയിട്ടു വീണ്ടും അവളെ നോക്കി. 'പ്രിയ' അത് ശ്രദ്ധിച്ചിട്ട് ചിരിച്ചുകൊണ്ട് ചോദിച്ചു;
"ഓ ..പുല്ലെല്ലാം പുടിക്കാതാ.."
ഒരു നിമിഷം ആലോചിച്ചിട്ട് അവൾ പറഞ്ഞു;
"ശെരി ..ഇരു..നാൻ ഇപ്പൊ വരേയ്ൻ..."

'പ്രിയ വീട്ടിലേയ്‌ക്കോടി,അവൾ ഓടുന്നതും നോക്കി കുതിര അതെ നിൽപ് നിന്നു. ഒരു നിമിഷത്തിനകം അവൾ കയ്യിൽ രണ്ടുമൂന്നു കാരറ്റ്‌മായി വന്നു.കുതിരയുടെ മുമ്പിലേയ്‌ക്കോടിയെത്തിയ 'പ്രിയ' കാരറ്റ്‌ ഓരോന്നായി അതിൻറ്റെ മുന്പിലേക്കിട്ടുകൊണ്ടു പറഞ്ഞു;
മ്.ഉം ...ശാപ്പിട്...അമ്മാവുക്ക് തെരിഞ്ജാ ..എന്നെ കൊന്നിടുവാ .."
അവൾ വീണ്ടും ചിരിച്ചു ..

കുതിര നന്ദിപൂർവം അവളെ ഒന്ന് നോക്കിയിട്ട് കാരറ്റ്‌ മണത്തുനോക്കിയശേഷം അത് കടിച്ചെടുത്തു തിന്നാൻ തുടങ്ങി.'പ്രിയ' കൗതുകത്തോടെ അതും നോക്കി നിന്നു.
കൈയ്യിലിരുന്ന മൊബൈൽ പെട്ടന്ന് റിങ് ചെയ്യാൻ തുടങ്ങി..അവൾ ഡിസ്പ്ലേ സ്ക്രീനിലേക്ക് നോക്കി.'നിത്യ'യുടെ വീഡിയോ കാൾ..നിറഞ്ഞ പുഞ്ചിരിയോടെ ഫോൺ അറ്റൻഡ് ചെയ്യുമ്പോൾ 'നിത്യ'യുടെ ചോദ്യം;
"പ്രിയാ' എന്ന ..പണ്ണ്റേ.."
അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ;
"പക്കത്തു വീട്ടു കുതിരക്കിട്ടെ പേശിയിട്ടിരിക്കേൺടി..എന്നാ..?

'പ്രിയയുടെ' മറുപടി കേട്ട് 'നിത്യ' അവളെ കളിയാക്കി ചോദിച്ചു ;
"ഓ ..അപ്പടിയാ...അപ്പൊ ..കുതിര ഉങ്കട്ട്..പേശുമാ..എന്ന ശൊല്ലിയാച്ച്.."
"അടി പോടീ....നാൻ ചുമ്മാ ..ടൈം പാസ്സുക്ക് അതുക്കിട്ട് പേശീട്ടിരുന്തേ.."
"ഓ ..അപ്പടിയാ ..മ്..ഉം ..ശെരി ..പിന്നെ ..അത് വന്ത്...ഒരാൾ ഉങ്കട്ട് പേശണമെന്നു ശൊല്ലി ഉൻ നമ്പര് കേട്ടെ..കൊടുക്കാട്ടുമാ ..?"
'നിത്യ' യുടെ ചോദ്യം കേട്ട് പ്രിയ ഉത്ക്കണ്ഠയോട് ചോദിച്ചു ..;
"ഏൻ..നമ്പരു..യാര് കേട്ടത് ..?"
"നിത്യ' കള്ള ചിരിയോടെ ഒരു കണ്ണടച്ചു കാണിച്ചുകൊണ്ട് പറഞ്ഞു ..;
"വിശാൽ' ..അവനുക്ക് ഉന്മേലെ റൊമ്പ ആസൈ ...ഉനക്കു പുതു ഫോൺ കെടച്ചതു നാൻ ശൊല്ലിയിട്ടെയ്ൻ...അപ്പോതിലിരുന്ത്.. എന്നെ തൊന്തരവ് പണ്ണീട്ടിര്ക്ക് ..ഉൻ നമ്പറുക്കാകെ.."
'അടി ..പോടീ ..ആസ..ദോശ ...അമ്മാവുക്ക് തെരിഞ്ജാ..അവള്താൻ .."
'പ്രിയയുടെ പരിഭവ ഭാവത്തോടെയുള്ള മറുപടി കേട്ട് ..'നിത്യ' ചിരിച്ചുകൊണ്ട് പറഞ്ഞു..;
"എതുക്കെടി..ടെൻഷൻ ആകുത് ...ഇതെല്ലാം ഒരു ടൈംപാസ്സ് താനെ ..ഏതാനാലും..ഉൻ നമ്പരു നാൻ അവനുക്ക് കൊടുക്കപ്പൊറേൻ...അപ്രം പെശറത് ..ഉന്നിഷ്ട്ടം..."
'നിത്യ' കോൾ കട്ട് ചെയ്തു ..
'പ്രിയ' ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നിട്ട് ,ഒരു പുഞ്ചിരിയോടെ വീടിനകത്തേക്ക് കയറി.


(5)

മുതലാളിയോടു ശമ്പള പണം അഡ്വാൻസ് ആയി വാങ്ങി ബാഗിൽ വച്ചുകൊണ്ട് 'സെൽവി' സഹപ്രവർത്തകയുമായി ജോലി സ്ഥലത്തു നിന്നും ഇറങ്ങി. നടക്കുന്നതിനിടയിൽ, ഈസിയായി മെല്ലെ നടന്നിരുന്ന 'ജാസ്മിനെ' നോക്കി അവൾ പറഞ്ഞു ..;
"ശീക്രം..വാമമാ ..എനക്ക് ശീട്ടു പണം വാങ്ങണം ...ലേറ്റ് ആനാ..യഥാവത് കാരണത്തെ ചൊല്ലി അവര് പണത്തെ ..താരമാട്ടെ..., എപ്പടി സമ്മാളിക്കറേന്നു
എനക്ക് തെരിയലെ... ‘പ്രിയാവുടെ’ സ്കൂൾ ഫീസ്,യൂണിഫോം .ബുക്ക്സ് ,അപ്പാ .. യോശിക്കുമ്പോതെ തല ശുത്തുത് ..."

'ജാസ്മിൻ' നിസ്സഹായ മന്ദഹാസത്തോടെ നടപ്പിന് വേഗത കൂട്ടി. നടക്കുന്നതിനിടയിൽ എന്തോ ആലോചിച്ചിട്ട് അവൾ ‘സെൽവിയെ’ നോക്കി ചോദിച്ചു ;
"അക്കാ..പക്കത്തു വീട്ടു കുടി വന്ത കുതിരക്കാരൻ എപ്പടി ....പ്രച്ചനം..ഏതുമേ
ഇല്ലയെ ..?"
'സെൽവി' അസ്വസ്ഥ ഭാവത്തോടെ കൂട്ടുകാരിയെ നോക്കി ...
"അയ്യോ ..കേക്കാത്തമ്മാ....അന്ത മൂഞ്ചിയെ പാത്താലേ എനക്ക് ഭയം ...അവരെ പാത്താലേ ഒരു ഫ്രോഡ് മാതിരി തെരിയിത്.....! ആനാ 'പ്രിയാ'വുക്ക്..അന്ത കുതിരമേലെ ഒരേ പാശം...അവങ്ക ഇല്ലാത്ത നേരം പാത്ത്,..സമയല്ക്കു വച്ച കായ്കറി എല്ലാമെയെടുത്ത്‌...കുതിരക്കു പോട്റാ..."
ഒരു നിമിഷം നിർത്തിയിട്ട് ''സെൽവി' നേരിയ ആശങ്കയോടെ തുടർന്നു..;
"പ്രിയ' വീട്ടില് തനിയെ ഇരുക്കത് എനക്ക് ടെൻഷൻ ...സ്കൂൾ ഓപ്പൺ ആയ്ച്ചനാ ..പാതി ടെൻഷൻ തീർന്തിടും.."
അകലെ നിന്നും ബസ്സ് വരുന്നുണ്ടായിരുന്നു ,നടത്തത്തിനു വേഗത കൂട്ടിക്കൊണ്ടു 'സെൽവി' പറഞ്ഞു ..;
"ബസ്സ് ..വന്താച്ച്..ശീക്രം നട..
അവർ ബസ്സ് സ്റ്റോപ്പിൽ എത്തുന്നതിനു മുൻപേ ബസ്സ് വന്നെങ്കിലും 'സെൽവി' കൈ കാണിച്ചപ്പോൾ ബസ്സ് നിർത്തി. രണ്ടുപേരും ബസ്സിലേക്ക് കയറി ...

(6)

ടിവി ,കണ്ടുകൊണ്ടിരുന്ന 'പ്രിയ' മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് അലസമായി ഫോൺ കയ്യിലെടുത്ത്‌ അറ്റൻഡ് ചെയ്തു. മറുവശത്തു കേട്ട പുരുഷ ശബ്ദം അവൾ തിരിച്ചറിഞ്ഞു ...'വിശാൽ'..'പ്രിയ' വേഗത്തിൽ അടുക്കളയിലേക്കു നോക്കി. 'അമ്മ പാചകത്തിൻറ്റെ തിരക്കിലാണ്.,ഫോൺ കട്ട് ചെയ്തുകൊണ്ട് ശ്വാസം വിട്ടു. ഒരു നിമിഷത്തിനകം വീണ്ടും ഫോൺ റിങ് ചെയ്തു. അവൾ വീണ്ടും ഫോൺ കട്ട് ചെയ്തു..അവളുടെ മുഖത്തു നേരിയ അസ്വസ്ഥത പ്രകടമായി, ഒരു നിമിഷം ആലോചിച്ചിട്ട് ഒരിക്കൽകൂടി അടുക്കളയിലേക്കൊന്നു പാളി നോക്കി,'അമ്മ തിരക്കിട്ട ജോലിയിലാണ്. 'പ്രിയ' ഫോൺ കൈയ്യിലെടുത്ത് മെല്ലെ കതകു തുറന്നു പുറത്തേക്കിറങ്ങി. അവൾ പ്രതീഷിച്ചതുപോലെ അടുത്ത നിമിഷം തന്നെ ഫോൺ വീണ്ടും ശബ്‌ദിച്ചു. ഒറ്റ ബെല്ലിൽ തന്നെയവൾ ഫോൺ അറ്റൻഡ് ചെയ്തു. 'വിശാലിൻറ്റെ' പരിഭവത്തോടെയുള്ള മുഖം സ്‌ക്രീനിൽ തെളിഞ്ഞു..
"ഏ..ഫോൺ അറ്റൻഡ് പണ്ണമാട്ടെ ...?
"അയ്യോ..അമ്മാ വീട്ടിലിരുക്ക് ..ഇപ്പൊ പേശമുടിയാത് ...ദയവുശെഞജ് ..കട്ട് പണ്ണുങ്ക്..’

'പ്രിയയുടെ' മറുപടി കേട്ടിട്ടും 'വിശാൽ' ക്ഷമ ഇല്ലാതെ കെഞ്ചിപ്പറഞ്ഞു ..;
"പ്രിയാ' ഒരേ... ഒരു നിമിഷം ..എനക്ക് ഉങ്കട്ട് ഒരു വിഷയം പേശണം .."
"വിശാൽ' പ്ളീസ് ..അപ്രം പേശാലാം ...ഇപ്പൊ ഫോൺ വച്ചിടുങ്കെ.."
'പ്രിയ' അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു ..

അടുത്ത വീട്ടിൽ നിന്നും പുറത്തേക്കു പോകാൻ കുതിരയുമായി നടന്നു വന്നുകൊണ്ടിരുന്ന കുതിരക്കാരൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്നെത്തന്നെ നോക്കികൊണ്ട്‌ നടന്നു വന്ന കുതിരക്കാരനെ കണ്ട പ്രിയ പെട്ടന്നു ഫോൺ കട്ടു ചെയ്ത് അകത്തേക്ക് കയറി.,വാതിൽ അടയ്ക്ക്കുന്നതിനിടയിൽ അവൾ ഒരിയ്ക്കൽ കൂടി നോക്കി. തന്നെത്തന്നെ തിരിഞ്ഞു നോക്കിക്കൊണ്ടു നടന്നു പോകുന്ന കുതിരക്കാരൻ. 'പ്രിയ' വേഗത്തിൽ വാതിലടച്ചു ..

(7)

സ്കൂളിലേക്ക്, സ്കൂട്ടറിൽ 'പ്രിയയുമായി ' വന്ന 'നിത്യ' സ്കൂളിൻറ്റെ മുമ്പിലായി ഗെയ്റ്റിനടുത്തുതന്നെ, ബൈക്കിലിരുന്നു സംസാരിച്ചുകൊണ്ടിരുന്നു 'വിശാലിൻറ്റെയും ശേഖറിൻറ്റെയും മുൻപിലായി വണ്ടി നിർത്തിയിട്ട് ചിരിച്ചു കൊണ്ടു ചോദിച്ചു..;
"ഏയ്...പയ്യാ..എന്ന ..പ്ലാൻ പണ്ണീട്ടിര്ക്ക് ....സൈറ്റടിച്ചിട്ടിരുക്കുതാ.."

അവൾ വണ്ടി നിർത്തിയതും ,ബൈക്കിൽ നിന്നിറങ്ങിയ 'വിശാൽ' സ്കൂട്ടറിനടുത്തേക്കു വന്നു. അപ്പോഴേയ്ക്കും 'നിത്യ സ്കൂട്ടറിൽ നിന്നിറങ്ങി.,പിന്നാലെ പിൻസീറ്റിൽനിന്നു 'പ്രിയയും. തൻറ്റെ മുമ്പിലേക്കു വന്ന 'നിത്യ' യെ തള്ളിമാറ്റികൊണ്ട് 'പ്രിയയുടെ' അടുത്തേക്ക് ചെന്ന 'വിശാലിനെ' നോക്കി 'നിത്യ 'റൗഡി സ്റ്റൈലിൽ പറഞ്ഞു ..;
"ഡായ് ..പയ്യാ ..റൊമ്പ ആടാതെ ..."
'വിശാൽ' തിരിഞ്ഞ് നിന്ന്..അവളെ ഒരു കണ്ണടച്ചു കാണിച്ചിട്ട് 'പ്രിയയുടെ' കൈയ്യിൽ പിടിച്ചു . തിരിച്ച് സിനിമാ സ്റ്റൈലിൽ ബൈക്കിനടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ,അവൻറ്റെ പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് പരിഭവത്തോടെ അവൾ പറഞ്ഞു ..;
"ഏയ്...'വിശാൽ' കയ്യെ വിട്.."
'പ്രിയയുടെ' കയ്യിൽനിന്നും പിടി വിടാതെ 'വിശാൽ' ബൈക്കിനടുത്തേക്കു വന്ന്, അവളുടെ മുഖത്തേക്ക് നോക്കിയിട്ടു പറഞ്ഞു..;
"പ്രിയ' ഏറുങ്ക്....എനക്ക് ഉങ്കട്ട്..പേശണം ..”
ബൈക്കിലേക്കു കയറി സ്റ്റാർട്ട് ചെയ്ത് ,തൻറ്റെ മുഖത്തേക്ക് നോക്കിയിരിയ്ക്കുന്ന 'വിശാലിനെ' നോക്കി അവൾ ഒരു നിമിഷം നിന്നു. അവനോട് നോ എന്ന് പറയാൻ അവൾക്കു കഴിഞ്ഞില്ല.'വിശാലിൻറ്റെ' സ്റ്റൈൽ കണ്ട്, 'നിത്യ'യും 'ശേഖറും' അവനെത്തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടു നിന്നു. നിസ്സഹായ ഭാവത്തോടെ 'പ്രിയ' 'നിത്യ' യെ നോക്കി. അവൾ പുഞ്ചിരിയോടെതന്നെ കണ്ണുകൾ കൊണ്ട് ബൈക്കിൽ കയറുവാൻ ആംഗ്യം കാണിച്ചു. ഒരു നിമിഷം മടിച്ചു നിന്നിട്ട്,പൂർണ്ണ ഇഷ്ടത്തോടെ അല്ലെങ്കിലും,നേരിയ ഭയത്തോടെ 'പ്രിയ' ബൈക്കിലേക്കു കയറി. തൻറ്റെ ദൗത്യം വിജയിച്ച ഭാവത്തോടെ ഹീറോ സ്റ്റൈലിൽ ‘പ്രിയെ’
ഒന്നു നോക്കിയശേഷം , 'നിത്യ'യെയും,'ശേഖറിനെ' യും നോക്കി സ്റ്റൈലിൽ മുഖം കൊണ്ട് ആക്‌ഷൻ കാണിച്ചിട്ട് 'വിശാൽ' വണ്ടി മുമ്പോട്ടെടുത്തു ...

(8)

വീഡിയോ കോളുകളിലൂടെ 'പ്രിയയുമായി' ഉറച്ച ഒരു ബന്ധം ഉണ്ടാക്കുവാൻ 'വിശാലിന്' അധിക സമയം വേണ്ടി വന്നില്ല. ബൈക്കിൽ 'പ്രിയയുമായി ' അവൻ ചുറ്റിക്കറങ്ങി. ബോട്ട് ക്ലബ്ബിലും,ഗാർഡനിലും, കോഫിഷോപ്പിലുമെല്ലാം അവർ കറങ്ങി നടന്നു.'വിശാലുമായി' ബൈക്ക് സവാരി നടത്തുന്നത് 'പ്രിയ' യ്ക്ക് ഹരമായിത്തീർന്നു. ചുറ്റുപാടുകളെല്ലാം മറന്ന് ,'വിശാലിനൊപ്പം' ബൈക്ക് യാത്ര ചെയ്യുമ്പോൾ, മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം അവൾ ചിന്തിച്ചതേയില്ല. തൻറ്റെ അയൽവാസിയായ കുതിരക്കാരൻ, പലയിടങ്ങളിലും വിശാലിനൊപ്പം, തന്നെ കണ്ടതൊന്നും അവളുടെ ശ്രദ്ധയിൽപ്പെട്ടില്ല. 'അമ്മ വളരെ കഷ്ടപ്പെട്ടിട്ടാണ് തന്നെ സ്കൂളിൽ അയയ്ക്കുന്നതെന്നും, തൻറ്റെ ആവശ്യങ്ങൾ നടത്തിത്തരുന്നതെന്നുമുള്ള കാര്യങ്ങൾ അവൾ വിസ്മരിച്ചു. അമ്മയ്ക്ക് താൻ കൊടുത്തിരുന്ന പ്രോമിസുകളെല്ലാം അവൾ പാടേ മറന്നു കഴിഞ്ഞിരുന്നു.

കോഫി ഷോപ്പിൽനിന്നും,'വിശാലിൻറ്റെ' കൈപിടിച്ചിറങ്ങി വന്ന 'പ്രിയ. അവനൊപ്പം ബൈക്കിലേയ്ക്ക് കയറി. 'വിശാൽ' വണ്ടി സ്റ്റാർട്ട് ചെയ്തു മുമ്പോട്ടെടുക്കാൻ ഭാവിക്കുമ്പോഴാണ് ബൈക്കിനു മുമ്പിൽ തടസ്സമായി നിൽക്കുന്ന കുതിരയും, കുതിരക്കാരനും, അവൻറ്റെ ശ്രദ്ധയിൽപ്പെട്ടത്. കുതിരക്കാരനെ കണ്ട 'പ്രിയ' ഒരു നിമിഷം ഞെട്ടി. അവൾ പെട്ടെന്ന് കൈകൾ കൊണ്ടു മുഖം മറച്ച് കീഴ്പ്പോട്ടു നോക്കിയിരുന്നു. തന്നെത്തന്നെ സൂക്ഷിച്ചു നോക്കി നിന്നിരുന്ന കുതിരക്കാരൻ ’ക്രിസ്‌റ്റഫറിൻറ്റെ’ മുഖത്തേക്ക് ‘വിശാലും’ സൂക്ഷിച്ചു നോക്കി. അയാളുടെ ചുവന്ന ഉണ്ടക്കണ്ണുകളിലേക്ക് ഒരു നിമിഷത്തിൽ കൂടുതൽ നോക്കി നിൽക്കാൻ അവനു കഴിഞ്ഞില്ല. 'വിശാൽ പെട്ടന്ന് ബൈക്ക് പുറകോട്ടെടുത്ത് തിരിച്ചുകൊണ്ട് മുമ്പോട്ടെടുത്തു.
മുമ്പോട്ടു നീങ്ങിയ ബൈക്കിൽനിന്നും 'പ്രിയ' സാവധാനം മുഖമുയർത്തി പിന്നോട്ടു തിരിഞ്ഞു നോക്കി. തങ്ങളെത്തന്നെ നോക്കി അവിടെത്തന്നെ നിന്നിരുന്ന കുതിരക്കാരനെ കണ്ട് അവളുടെ മുഖത്ത് വല്ലാത്ത ഒരു പരിഭ്രമം പടർന്നു...

(9)

വീട്ടിലെത്തിയ 'പ്രിയ' ആകെ ..അസ്വസ്ഥയായിരുന്നു. അവളുടെ പരിഭ്രമം അപ്പോഴും വീട്ടുമാറിയിരുന്നില്ല. സ്കൂൾ ബാഗ് മേശപ്പുറത്തേയ്‌ക്ക്‌ വച്ചിട്ട് അവൾ കസേരയിലേയ്ക്കിരുന്ന് ആലോചിച്ചു. എന്തു ചെയ്യണമെന്ന് ഒരു രൂപവുമില്ല.
"കടവുളേ..നാൻ എന്ന പണ്ണുവേൻ...ഏതാവതൊരു വഴി പണ്ണു മുരുകാ .."
ചുവരിലെ മുരുകൻറ്റെ പടം നോക്കി അവൾ പറഞ്ഞു...

ഫോൺ റിങ് കേട്ട് അവൾ തിടുക്കത്തിൽ കസേരയിൽ നിന്നും എഴുന്നേറ്റ് മേശപ്പുറത്തിരുന്ന ബാഗിൽ നിന്നും ഫോൺ എടുത്തു. വിശാലിന്റെ വീഡിയോ കോൾ.. ,'പ്രിയ' ഫോൺ അറ്റൻഡ് ചെയ്തു .
'വിശാൽ' എനക്ക് ഭയമായിരുക്ക്..അന്ത ആൾ ..കടവുളേ എന്ന ' പണ്ണുവേ.....അമ്മാവുക്ക് തെരിഞ്ചാ...'
'പ്രിയ'യുടെ പരിഭ്രമത്തോടെയുള്ള വാക്കുകൾ കേട്ട് ,'വിശാൽ' അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.....
"ഏയ്..പൊറുമയായ് ഇരി 'പ്രിയ' ...ഏതുക്കിവള ടെൻഷൻ ആകുത് ..ഇതെല്ലാം സഹജം താനെ...നമ്മ രണ്ടാളും ക്ലാസ്സ് മേറ്റ്സ് ..ഉന്നെ ബൈക്കിൽ നാൻ ഡ്രോപ്പ് പണ്ണിയാച്ച്......അവളതാനെ..."

അവൻറ്റെ വാക്കുകൾ അവൾക്കല്പം ആശ്വാസം പകർന്നു. കണ്ണുകളിൽ ആശ്വാസത്തിന്റെ നേരിയ പ്രകാശം. വിശാലിൻറ്റെ' വശ്യതയാർന്ന പുഞ്ചിരിയുടെ പ്രതിഫലനം അവളുടെ മുഖത്ത് വെളിച്ചം പരത്തി. പെട്ടന്ന് കതകിൽ ആരോ തട്ടുന്ന ശബ്ദം ശ്രദ്ധിച്ചിട്ടവൾ പറഞ്ഞു ;

"വിശാൽ' അമ്മാ വന്താച്ച് ..അപ്രം പേശാലാം.."
ധൃതിയിൽ ഫോൺ കട്ട് ചെയ്തുകൊണ്ടവൾ വാതിലിനടുത്തേക്കു നടന്നു. വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച അവളെ ഞെട്ടിക്കുന്നതായിരുന്നു. കുതിരക്കാരൻ 'ക്രിസ്റ്റഫർ' കുതിരയുമായി വാതിൽക്കൽ നിൽക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തബ്ദയായ് അവൾ നിന്നു.
അയാളുടെ ചുവന്ന ഉണ്ടക്കണ്ണുകളിലെ തീഷ്ണത അവളെ കൂടുതൽ ഭയപ്പെടുത്തി.
പെട്ടെന്നവൾ കതകടച്ചു കുറ്റിയിട്ടു. പുറം തിരിഞ്ഞ് കതകിൽ ചാരി, കണ്ണുകളടച്ച് ശ്വാസം വിടാതെയവൾ നിന്നു. ഒന്ന് രണ്ടു നിമിഷങ്ങൾ കടന്നു പോയി. അനക്കമില്ല..,പ്രിയ കാതോർത്തു ...പുറത്ത് അനക്കമൊന്നും കേൾക്കുന്നില്ല. ശ്വാസം വിട്ടുകൊണ്ട് ഫോൺ ഡയല് ചെയ്യാനൊരുങ്ങുമ്പോൾ വീണ്ടും കതകിൽ തട്ടുന്ന ശബ്ദം...! അനങ്ങാതെ നിന്നു വീണ്ടും ശ്രദ്ധിച്ചു. കതകിൽ തുടർച്ചയായി തട്ടുന്ന ശബ്ദം. അവളെ വീണ്ടും പരിഭ്രമിപ്പിച്ചു. കണ്ണുകളടച്ച് ശ്വാസം വിടാതെ നിൽക്കുമ്പോൾ, കതകിലെ മുട്ടിനോടൊപ്പം അമ്മയുടെ ശബ്ദം..;
"പ്രിയ..പ്രിയാ '.. കതവെ ..തുറമ്മാ ..."
ശ്വാസം വിട്ടുകൊണ്ട് കതകു തുറക്കുമ്പോഴും അവളുടെ വിറയൽ മാറിയിരുന്നില്ല.
കതകു തുറന്ന മകളുടെ മുഖത്തെ പരിഭ്രമം ശ്രദ്ധിച്ചു കൊണ്ട് 'സെൽവി; ചോദിച്ചു.;
"എന്നാച്ച് ...ഒരു മാതിരി ഇരുക്ക്..."
പുറത്തേക്കെത്തി നോക്കിയ 'പ്രിയയുടെ' കണ്ണുകൾ അയൽപക്കത്തെ വീടിനെ
ലക്ഷ്യമിട്ടു...,കുതിരയും,കുതിരക്കാരനും ദൃഷ്ട്ടിയിൽപ്പെട്ടപ്പോൾ ,മുഖത്ത് മായാതെ നിന്ന പരിഭ്രമം മറയ്ക്കാൻ ശ്രമിച്ചുകൊണ്ടവൾ പറഞ്ഞു…;
'ഏതുമില്ലമ്മാ.."
"അപ്രം .ഏ..മൂഞ്ചി ..ഒരു മാതിരി ഇരുക്ക് .."
മകളുടെ മുഖത്തെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ,'സെൽവി' അടുത്ത വീട്ടിലേക്കു നോക്കി. കുതിരക്ക് പുല്ല് ഇട്ടുകൊടുത്തുകൊണ്ട് തങ്ങളെത്തന്നെ നോക്കിനിൽക്കുന്ന 'ക്രിസ്റ്റഫർ' . അയാളുടെ ചുണ്ടിൽ തടിച്ച ചുരുട്ട് എരിയുന്നുണ്ടായിരുന്നു…, സംശയത്തോടെ 'സെൽവി' വീണ്ടും മകളെ നോക്കി ...
"പ്രിയാ' എന്നാച്ച്മ്മാ ...ശൊല്ല്..ഏ..നീ ..അങ്കെ പാക്കറെ..അവര് യതാവതു ശൊന്നാരാ..?
'ഇല്ലമ്മാ..അത് ...നാൻ .നീങ്കെ വരുതാ ...എന്നു പാക്കത്തുക്കാകെ,കതവെ തുറക്കുമ്പോത്, അവര് കുതിരയൊടെ വാസലിൽ നിന്തിരുന്തെ... അതിനാലെ...നാൻ ഭയന്തിട്ടെ...’

'പ്രിയ' ഒരു വിധത്തിൽ അമ്മയെ സമാധാനിപ്പിയ്ക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.'സെൽവി' ഒരിയ്ക്കൽ കൂടി കുതിരക്കാരനെ ശ്രദ്ധിച്ചിട്ട് ,അകത്തേക്ക് കയറുന്നതിനിടയിൽ മകളെ ശകാരിച്ചു ...
"മ്ഉം ..ശെരി ..ശെരി ..അങ്കയെല്ലാം പാക്കവേണ്ടാന്നു ശൊന്നാ ..കേക്കമാട്ടെ.... സ്കൂളിലിരുന്തു വന്തിട്ട്..ഡ്രസ്സ് കൂടെ ചേഞ്ച് ശെയ്‌യാമെ..എന്ന പണ്ണീട്ടിരുന്തെ....?
എപ്പോ പാത്താലും മൊബൈൽഫോൺ വച്ച്..വിളയാടീട്ടിരിക്കെ ...."

'പിറുപിറുത്തുകൊണ്ട് 'സെൽവി' മുറിയ്ക്കുള്ളിലേയ്ക്കു പോയി. തൽക്കാലം രക്ഷപെട്ടു എന്ന ഭാവത്തിൽ ശ്വാസം വിട്ട്, തലയാട്ടികൊണ്ട് 'പ്രിയ' മുറിയിലേയ്ക്ക് കയറി .


(10)

കുതിരക്കാരൻ തങ്ങളെ കണ്ടതിൽ പിന്നെ, ബൈക്കിൽ 'വിശാലി'നൊപ്പം ചുറ്റുന്നതിന് 'പ്രിയ' ധൈര്യപ്പെട്ടില്ല. ഭയപ്പെട്ടതുപോലെ താൻ 'വിശാലി' നൊപ്പം ബൈക്കിൽ സഞ്ചരിച്ച കാര്യം,കുതിരക്കാരൻ അമ്മയോടു പറയാത്തതും അവളെ അസ്വസ്ഥാതപ്പെടുത്തിയിരുന്നു. എന്തുകൊണ്ടായിരിക്കും അയാൾ അമ്മയോട് പറയാതിരുന്നത് ..? എത്ര ആലോചിച്ചിട്ടും അവൾക്കു പിടികിട്ടിയില്ല. അയാളുടെ ഭയപ്പെടുത്തുന്ന കണ്ണുകളുടെ മുമ്പിൽപ്പെടാതിരിക്കാൻ 'പ്രിയ' ഏറെ ശ്രദ്ധിച്ചു. 'വിശാൽ' എത്ര നിർബന്ധിച്ചിട്ടും ബൈക്കിൽ ഒരുമിച്ചുള്ള യാത്രക്ക് അവൾ തയ്യാറായില്ല.വീഡിയോ ചാറ്റിങിനിടയിൽ 'വിശാൽ' 'പ്രിയ' യെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു ..;
"ഏ..'പ്രിയ' ഒരു വാട്ടി അന്ത ആൾക്കിട്ടെ മാട്ടി യെന്നതുക്കാകെ ..എപ്പൊതുമേ അപ്പടിയാകുമാ..
"ഇല്ല 'വിശാൽ' എനക്ക് ഭയമാര്ക്ക് ..ഇനി ഒരു വാട്ടി കൂടെ പാത്താ..കണ്ടിപ്പാ അന്ത ആൾ അമ്മാക്കിട്ട് ശൊല്ലുവാര് ..അവരെ പാത്താലേ എനക്ക് റൊമ്പ ഭയം..പ്ളീസ് 'വിശാൽ' കൊഞ്ചം പുരിഞ്ചിക്കോ .."
ഒരു തരത്തിലും 'പ്രിയെ' അനുനയിപ്പിയ്ക്കാൻ കഴിയാതെ വന്നപ്പോൾ അവൻ പറഞ്ഞു..;
"ശെരി ..ആനാ സ്കൂൾഡേയ്ക്ക് കണ്ടിപ്പാ നീ ഏൻ കൂടെ വരണം ..സ്കൂളിലിരുന്ത് കൊഞ്ച ദൂരം പോനാ ഒരു വ്യൂ പോയിന്റ് ഇരുക്ക്....സൂപ്പർ ഏടം....അങ്കയെല്ലാം
യാരും വരമാട്ടെ ....അന്ത ഇടം മട്ടും നീ വന്ത് പാര് ...റൊമ്പ അഴകാര്ക്ക് ..മാട്ടേന്നു ശൊല്ലക്കൂടാത്...,പ്ലീസ് 'പ്രിയ' ....”
‘വിശാലിൻറ്റെ' പരിഭവങ്ങൾക്കും,നിർബന്ധങ്ങൾക്കും,മുൻപിൽ എതിർത്തു പറയാനാവാതെ, ഒടുവിൽ സ്കൂൾഡേയ്ക്ക് അവനോടൊപ്പം ചെല്ലാമെന്നവൾ സമ്മതിച്ചു.
"ആനാ..അവള..ദൂരമെല്ലാം പോണാ …ലേറ്റ് ആയിടുമില്ലയാ..അമ്മാ വരതുക്കു മുന്നാടി തിരുപ്പി വന്തിടണം ..."
"ഏ ..'പ്രിയ' അതെല്ലാം എനക്ക് തെരിയാതാ.....'നിത്യാവും' 'ശേഖറുമെല്ലാം' എപ്പൊതുമേ പോകറ ഇടംതാൻ ..വേണോന്നാ... അവങ്കിട്ടേ കേട്ട് പാര് .."
'വിശാൽ' അവളുടെ ആശങ്ക മാറ്റാൻ ശ്രമിച്ചു..
"അതെല്ലാം വേണ്ട 'വിശാൽ' അവങ്കെട്ടെല്ലാം ശൊല്ല വേണ്ടാ..നാൻ വന്തിട്റേൻ...ആനാ നീ യാര്ക്കിട്ടേയും ശൊല്ലക്കൂടാത്...പ്രോമിസ് .."
ഏ ..'പ്രിയ' ഇപ്പടി ശൊൽറെ...നമ്മ വിഷയം എതുക്ക് അവങ്കെട്ടെല്ലാം ശൊല്ലണം..'പ്രിയ' ഐ ലവ്യു ടാ..നീ ഇല്ലാമെ എന്നാലെ..വാഴമുടിയാത് .."
'വിശാലിൻറ്റെ ' മുഖഭാവങ്ങളും,സംസാരവുമെല്ലാം അവളെ അനിർവചനീയമായ ഏതോ അനുഭൂതികളിലേക്കെത്തിച്ചിരുന്നു .ആ അനുഭൂതികളുടെ ലഹരിയിൽ ലയിച്ച് അവൾ നിറഞ്ഞ മന്ദഹാസത്തോടെ കണ്ണുകളടച്ച് ചുണ്ടുകൾ കൂർപ്പിച്ച്..ഫോണിലൂടെ അവനു മുത്തം കൊടുത്തു ..


(11)

സ്കൂൾഡേ കുട്ടികൾക്ക് ഉത്സവത്തിൻറ്റെ ആഘോഷമായിരുന്നു.മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ ഓരോരുത്തരും തങ്ങളുടെ കഴിവുകൾക്കനുസരിച്ച് ശ്രമിച്ചുകൊണ്ടിരുന്നു. പലരും തിരക്കിട്ട് കലാപരിപാടികളും മറ്റു കാര്യങ്ങളിലും തങ്ങളുടെ സാന്നിധ്യമുറപ്പിച്ച് ഉത്സാഹത്തിമിർപ്പോടെ ഓടി നടന്നു.
തിരക്കിനിടയിൽ നിന്ന് ആരുമറിയാതെ രണ്ടുപേർ ആഘോഷങ്ങളിളിനിന്നും മുങ്ങാംകുഴിയിട്ടു പുറത്തു കടന്നു. 'വിശാലും' 'പ്രിയയും' മുൻകൂട്ടി പ്ലാൻ ചെയ്തതനുസരിച്ച് സ്കൂളിൽ നിന്നും കുറച്ചകലെയുള്ള വ്യൂ പോയിന്റ്റിലേക്ക് ബൈക്കിൽ പറന്നു. ബൈക്കിൻറ്റെ പിൻസീറ്റിൽ, സ്വപ്ന ലോകത്തിലെ ഏതോ അനുഭൂതികളിൽ ലയിച്ച് 'പ്രിയ' 'വിശാലിനെ' കെട്ടിപ്പുണർന്ന് അവനോടു ചേർന്നിരുന്നു .
കടകളും,വീടുകളുമെല്ലാം പിന്നിട്ട് വിജനമായ സ്ഥാലത്തുകൂടി അവർ ബൈക്കിൽ പറന്നു. വഴിയിൽ പൈന്മരക്കാടുകൾക്കരികിലായി കുതിരക്കൂട്ടത്തെ കണ്ട 'പ്രിയ' കൗതുകത്തോടെ പറഞ്ഞു ..;
"വിശാൽ' ..വണ്ടിയെ കൊഞ്ചം ..നിപ്പാട്ട് ..ഹായ്..എവള അഴകാര്ക്ക് ..നിറയെ കുതിരകൾ”
‘വിശാൽ' ബൈക്ക് സൈഡിലായി ഒതുക്കി നിർത്തിയതും "പ്രിയ" വണ്ടിയിൽ നിന്നിറങ്ങി കുതിരക്കൂട്ടത്തിലേയ്ക്കോടി. ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവൾ കുതിരകളെ നോക്കി നിന്നു. "പ്രിയ' കുതിരകളെ എണ്ണിക്കൊണ്ടിരിയ്ക്കുമ്പോൾ 'വിശാൽ' അവളുടെ അടുത്തേയ്ക്ക് നടന്നെത്തി. അവൻ 'പ്രിയ' യെ ചേർത്തുപിടിച്ച് കുതിരക്കൂട്ടത്തിനിടയിൽ നിന്ന് സെൽഫികൾ എടുത്തു. കുതിരക്കൂട്ടത്തിനിടയിൽനിന്ന് ഒരാൾ അവരെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. 'പ്രിയയുടെ'അയൽവാസിയായ 'ക്രിസ്റ്റഫറിന്റ്റെ വെള്ള കുതിര. ; 'വിശാൽ' 'പ്രിയ' യെ തന്നോടു ചേർത്തുപിടിച്ച്, പല പോസുകളിലും സെൽഫികൾ എടുക്കുമ്പോൾ കുതിര അതെല്ലാം ശ്രദ്ധിച്ച് അവരെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ക്ഷമയില്ലാതെ 'വിശാൽ' അവളെ ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോൾ 'പ്രിയ' ചിരിച്ചുകൊണ്ട് അവനെ തള്ളി മാറ്റിയിട്ട് ബൈക്കിനടുത്തേയ്ക്കോടി. അവളുടെ പിന്നാലെ ഓടി ബൈക്കിനടുത്തെത്തിയ 'വിശാൽ' വണ്ടി സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു.
ബൈക്കിനടുത്തേക്കു സാവധാനം നടന്നു വന്ന "ക്രിസ്റ്റഫറിന്റ്റെ' കുതിര അവരെത്തന്നെ സൂക്ഷിച്ചു നോക്കി നിന്നിട്ട് ബൈക്കിനു പിന്നാലെ ഓടി ..; മുമ്പോട്ടോടിയ കുതിര,ഒരുമിഷം നിന്നിട്ട്,പുറകോട്ടു തിരിഞ്ഞ് കുതിരക്കൂട്ടത്തിലേക്കു നോക്കി. വീണ്ടു മുമ്പോട്ടു പോയ ബൈക്കിനെ നോക്കി ഒന്നു നിന്നിട്ട് വേഗത്തിൽ ഓടാൻ തുടങ്ങി. ഇരു വശത്തേയും പൈൻ മരക്കാടുകൾ പിന്നിട്ട്, പ്രധാന റോഡിൽനിന്നും, വലത്തോട്ടു തിരിയുന്ന ഇടറോഡിൽനിന്നു തിരിഞ്ഞ് ബൈക്ക് മുമ്പോട്ടു പൊയ്ക്കോണ്ടിരുന്നു. വേഗത്തിൽ ഓടി വന്ന കുതിര ബൈക്ക് തിരിഞ്ഞ വഴിയിലേയ്‌ക്കെത്തി. ,ഒരുമിഷം നിന്നിട്ട് വീണ്ടും ബൈക്കിനു പിന്നാലെ ഓടിത്തുടങ്ങി. ചരലും, ഉരുളൻ കല്ലുകളും നിറഞ്ഞ മൺപാതയിലൂടെ ബൈക്ക് ഒടുവിൽ ഉയർന്ന ഒരു മലയുടെ പുല്ലും,
കുറ്റിച്ചെടികളും, പാറകളുമുള്ള നിരപ്പായ മേൽപ്പരപ്പിലെത്തി. നോക്കെത്താ ദൂരം വരെ ഉയർന്നും,താഴ്ന്നും പച്ചയും,നീലയും നിറങ്ങളിൽ ആകാശം മുട്ടി നിൽകുന്ന മലനിരകൾ,വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ബൈക്കിൽനിന്നുമിറങ്ങി 'പ്രിയ' മുമ്പോട്ടോടി,..ചുറ്റും കറങ്ങി നോക്കിക്കൊണ്ടവൾ വിളിച്ചു പറഞ്ഞു..;
'വിശാൽ' ഔസം....ഉണ്മയിലെ സൂപ്പറായിരുക്ക് .."

ഉയർന്ന മലയുടെ നെറുകയിൽനിന്ന് താഴ്വാരത്തിലേക്കു നോക്കി ആശ്ചര്യത്തോടെയവൾ നിന്നു. ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് 'വിശാൽ' അവളുടെ അടുത്തേക്ക് നടന്നെത്തി. പ്രിയയുടെ തോളിലൂടെ കൈയ്യിട്ട്, ചെങ്കുത്തായ പാറക്കെട്ടിൻറ്റെ മുനമ്പ് പോലെ നിൽക്കുന്ന ഭാഗത്തേയ്ക്ക് കൈ ചൂണ്ടിയവൻ പറഞ്ഞു.
"അങ്കേയിരുന്ത്..സൂപ്പർ വ്യൂ പാക്കലാം ..വാ "
'പ്രിയ'യെയും കൂട്ടി അവൻ മുമ്പോട്ടു നടന്നു..

മലമുകളിലേയ്ക്കോടിയെത്തിയ കുതിര ബൈക്കിനടുത്തു വന്നു നിന്നു. പാറക്കല്ലുകളും,കുറ്റിച്ചെടികളും നിറഞ്ഞ കിഴുക്കാം തൂക്കായ പാതയിലൂടെ നടന്നു നീങ്ങുന്ന 'വിശാലി,നെയും 'പ്രിയ'യെയും നോക്കി കുതിര അവിടെത്തന്നെ നിന്നു.
തന്റെ തോളിലൂടെ കൈയ്യിട്ട് നടന്ന വിശാലിനൊപ്പം പാറയുടെ മുനമ്പുപോലെ നിൽക്കുന്ന ഭാഗത്തിനടുത്തെത്തി അഗാധമായ താഴ്ചയിലേക്ക് നോക്കിയ 'പ്രിയ' യ്ക്ക് തല ചുറ്റുന്നതുപോലെ തോന്നി. മുൻപോട്ടു നടക്കാൻ ഭാവിച്ച 'വിശാലി'നെ തടഞ്ഞുകൊണ്ടവൾ പറഞ്ഞു..;
"വേണ്ട വിശാൽ അങ്കയെല്ലാം പോകവേണ്ട ..എനക്കു ..ഭയമാകുത്..."
"ഏ..'പ്രിയ' നാൻ കൂടെയിരുക്കുതില്ലയാ..." ..
‘വിശാൽ' ധൈര്യപ്പെടുത്തിയിട്ടും, മുമ്പോട്ടു നീങ്ങാൻ അവൾ കൂട്ടാക്കിയില്ല. അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടവൾ പറഞ്ഞു ...:'
"കടവുളേ...കീളെ..പാക്കുമ്പോത്..എനക്ക് തല ശുത്തറമാതിരി...."
'വിശാൽ' അവളെ തന്നിലേക്ക് ചേർത്തു പിച്ചുകൊണ്ട് ആശ്വസിപ്പിച്ചു...
"നാൻ ഇറുക്ക്‌ത് ല്ലയാ...അപ്രം എതുക്ക് ഭയം “
‘വിശാൽ' എന്നാലെ മുടിയാത് ..തല ശുത്തറമാതിരി ....കൊഞ്ചം ഉക്കാറലാം ..."
പിന്നോട്ട് നടന്ന് 'വിശാലി'നൊപ്പം പുൽത്തട്ടിലേയ്ക്കിരിയ്ക്കുമ്പോൾ 'പ്രിയ' അവൻറ്റെ നെഞ്ചിലേക്കു ചാഞ്ഞിരുന്നുകൊണ്ടു പറഞ്ഞു ..;
"കടവുളേ...കീളെ..പാക്കുമ്പോത്..എനക്ക് തല ശുത്തറമാതിരി ആയ്പ്പോച്ച്...."
'വിശാൽ' അവളെ തന്നിലേക്ക് ചേർത്തു പിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു...
"നാൻ ഇറുക്ക്‌ത് ല്ലയാ .."
ബൈക്കിനടുത്തുനിന്ന് അവരെത്തന്നെ ശ്രദ്ധിച്ചു നിന്ന കുതിര സാവധാനം തിരിഞ്ഞിട്ട് പിന്നോട്ടോടാൻ തുടങ്ങി...
തൻറ്റെ നെഞ്ചിലേക്ക് ചാരിയിരുന്ന 'പ്രിയ' യുടെ ശരീരം 'വിശാലിൻറ്റെ’ കരവലയങ്ങൾക്കുള്ളിൽ കൂടതലമർന്നു..അവൻറ്റെയുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കാമപ്പിശാച് ഉണർന്നു കഴിഞ്ഞിരുന്നു. അവൻറ്റെ കണ്ണുകൾ ചുറ്റുവട്ടമാകെ. പരതി. കണ്ണെത്തും ദൂരത്തിൽ ഒരു ജീവി പോലുമില്ല. 'വിശാലിൻറ്റെ' ചുണ്ടിൽ ഒരു കള്ള പുഞ്ചിരി വിടർന്നു.
മലമുകളിലെ ബൈക്കിനടുത്തു നിന്നും തിരിഞ്ഞോടിയ കുതിര വന്ന വഴികളിലൂടെ അതിവേഗത്തിൽ കുതിച്ചോടിക്കൊണ്ടിരുന്നു...


(12)

ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തിയ 'സെൽവി' വീട് പൂട്ടിയിരിയ്ക്കുന്നതുകണ്ട് ഒരു നിമിഷം സംശയിച്ചു നിന്നു. വീടു തുറന്ന് അകത്തേയ്ക്ക് കയറി ബാഗ് വീടിനുള്ളിൽ വച്ചിട്ട് വീണ്ടും പുറത്തേയ്ക്ക് വന്ന് വഴിയിലേക്ക് നോക്കി. മകൾ എത്തേണ്ട സമയം കഴിഞ്ഞിട്ടും, അവളെ കാണാത്തതിൻറ്റെ അസ്വസ്ഥത അവരുടെ മുഖത്ത് പ്രകടമായിരുന്നു. 'സെൽവി' അടുത്ത വീട്ടിലേയ്ക്ക് നോക്കി,കുതിരയെയും കുതിരക്കാരനെയും അവിടെ കണ്ടില്ല. പെട്ടന്ന് എന്തോ ഓർത്തതുപോലെ വീടിനകത്തു കയറി.
ഫോൺ എടുത്ത് 'പ്രിയയുടെ' നമ്പർ ഡയൽ ചെയ്തു, നമ്പർ ഔട്ട് ഓഫ് റേഞ്ച്..'സെൽവി'വീണ്ടും ശ്രമിച്ചു , നോ ആൻസർ ..ഒരു നിമിഷം ആലോചിച്ചു നിന്നിട്ട് 'നിത്യ' യുടെ നമ്പർ ഡയൽ ചെയ്തു. ‘താൻ ‘ വീട്ടിലെത്തിയെന്നും സ്കൂൾഡേ പ്രോഗ്രാമുകളുടെ തിരക്കിൽ 'പ്രിയയെ' കാണാൻ പറ്റിയില്ലെന്നും 'നിത്യ'യിൽ നിന്നുമറിഞ്ഞ 'സെൽവി' കൂടുതൽ അസ്വസ്ഥയായി. അവൾ വീട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങി. മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്കിറങ്ങി നടന്നു വരുന്ന അടുത്ത വീടിൻറ്റെ ഉടമസ്ഥൻ 'മാരിമുത്തു'വിനെ കണ്ട് 'സെൽവി' വീട്ടുവാതിൽക്കൽ തന്നെ നിന്നു. വീട്ടു വാതിൽക്കലേക്കെത്തിയ 'മാരിമുത്തു' പുറത്തു നിൽക്കുന്ന 'സെൽവി'യെ നോക്കി ചോദിച്ചു ..:
"ഏമാ ..'സെൽവി' വെളിയിലെ നിന്തിട്ടെ ..പാപ്പാ ഇനി വരെലെയാ.."
ആമണ്ണാ..ടൈം ..ആയാച്ചെ..പൊണ്ണെ ...ഇനി കാണാ .."
അവ ഫ്രണ്ട് 'നിത്യ' വെ കൂപ്പിട്ട്..അവ ..ഏർക്കനവെ ..വീട്ടുക്കു വന്തിട്ടാ..ഇവ ഫോണെ കൂപ്പിട്ട് ... കെടക്കറ്തില്ലെ ..ഇന്ത പൊണ്ണ്..എങ്കെ പോയാച്ച് .."

'സെൽവി'യുടെ ശബ്ദത്തിന് നേരിയ പരിഭ്രമത്തിൻറ്റെ അകമ്പടിയുണ്ടായിരുന്നു.അതു മനസ്സിലാക്കിയ 'മാരിമുത്തു' അവളെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു..;
"വാരുവാ...യാരോ കൂട്ടുകാരിക്കിട്ടെ പേശിയിട്ടിരിയ്ക്കും..നീ സങ്കടപ്പെടാതമ്മാ.."
അയാൾ ഒരു ബീഡിയ്ക്ക് തീ കൊളുത്തിക്കൊണ്ട് വീടിൻറ്റെ പടിക്കെട്ടിലേയ്ക്കിരുന്നു. 'സെൽവി' വഴിക്കണ്ണുമായി ഒരു നിമിഷം നിശ്ശബ്ദയായി..'മാരിമുത്തു' ഒന്നുരണ്ടു പുക എടുത്തിട്ട് ചുമച്ചുകൊണ്ടിരുന്നു. ചുമ നിയന്ത്രിച്ചുകൊണ്ടായാൾ അശ്രദ്ധമായി പറഞ്ഞു..:
'ക്രിസ്റ്റോ'യെ പാക്കത്തുക്കുതാൻ വന്തെ..അവനെയും കാണാ .."

മകൾ വരുന്നതും കാത്ത് വഴിയിലേക്ക് കണ്ണും നട്ടു നിന്നിരുന്ന 'സെൽവി' 'മാരിമുത്തുവിൻറ്റെ' വാക്കുകൾ ശ്രദ്ധിച്ചിട്ട് ,അയാളെ നോക്കി പറഞ്ഞു..:
"അവരെ പാത്താലേ എൻ പിള്ളയ്ക്ക് ഭയം...അവര് ഇങ്കെ ..ഇരുക്കുമ്പോ..പാപ്പാ ..വീട്ടുക്ക് .വെളിയില്..വരമാട്ടെ..."
'സെൽവി'യുടെ സംസാരം കേട്ട് ..'മാരിമുത്തു' ഉറക്കെ ചിരിച്ചു ...പക്ഷെ ..ചുമ .വില്ലനായി ...ചുമയെ നിയന്ത്രിച്ചുകൊണ്ട് അയാൾ പറഞ്ഞു ..:
ഏമ്മാ ..അവനും മനുഷ്യൻ താനേ..എതുക്ക് ഭയപ്പെടണം ..."
അയാളുടെ മറുപടിയിൽ തൃപ്തി വരാത്ത ഭാവത്തിൽ സെൽവി വീണ്ടും വഴിയിലേക്ക് ശ്രദ്ധിച്ചിട്ട് ,കൈയിലിരുന്ന മൊബൈലിൽ മകളുടെ നമ്പർ ഡയൽ ചെയ്തു ..


(13)

'വിശാൽ' 'പ്രിയയെ' തന്നിലേക്ക് ചേർത്ത് പിടിച്ചു. അവൻറ്റെ മുഖം അവളുടെ കഴുത്തിന് പിന്നിലായി മുടിയ്ക്കുള്ളിലേയ്ക്ക് സാവധാനം അമർന്നു. പാറയുടെ മുനമ്പിൽനിന്നും,അഗാധമായ താഴ്ചയിലേക്ക് നോക്കിയപ്പോൾ ഉണ്ടായ തലചുറ്റലിൻറ്റെ ആലസ്യത്തിലായിരുന്ന 'പ്രിയ'യ്ക്ക് 'വിശാലിൻറ്റെ' ചെയ്തികൾ തിരിച്ചറിയാനായില്ല. അവൻറ്റെ കൈകൾ സാവധാനം അവളുടെ കരങ്ങളെ.തഴുകി.മേലേയ്ക്കുയർന്ന അവൻറ്റെ കരങ്ങൾ,അവളുടെ കഴുത്തിൽ,നെഞ്ചിനുമുകളിലായി അരിച്ചു നടന്നു. അവളുടെ സ്വകാര്യതയിലേയ്ക്ക് 'വിശാലിൻറ്റെ'കരതലങ്ങൾ ഊർന്നിറങ്ങിയപ്പോൾ 'പ്രിയ' കണ്ണുകൾ തുറന്നു. അവൻറ്റെ ചെയ്തികളിൽ അസ്വഭാവികത തോന്നിയ 'പ്രിയ' പെട്ടന്നവനിൽ നിന്നും,അകന്നു മാറാൻ ശ്രമിച്ചപ്പോൾ,'വിശാൽ' അവളെ കെട്ടിപ്പുണർന്നു. അവൻറ്റെ കരങ്ങളുടെ ബലത്തിൽ നിന്നും,തെന്നി മാറാനാവാതെ അവൾ അപേക്ഷാ സ്വരത്തിൽ പറഞ്ഞു ...:
"വിശാൽ' ....വിട്..ഇപ്പടിയെല്ലാം ..പണ്ണക്കൂടാത്..".
പക്ഷെ അവൻ അതൊന്നും ചെവിക്കൊള്ളാതെ അവളെ കീഴ്പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.'വിശാലിൻറ്റെ' ഉള്ളിലിരുപ്പ് മനസ്സിലായ 'പ്രിയ' പൂർവ്വാധികം ശക്തിയായി അവൻറ്റെ കരവലയങ്ങൾക്കുള്ളിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു..നിലവിളിച്ചുകൊണ്ടവൾ പറഞ്ഞു..:
"പ്ളീസ് 'വിശാൽ' വിട്ടിടുങ്കെ.."
'പ്രിയ' ചെറുത്തുനിൽക്കാൻ ശ്രമിയ്ക്കുബോൾ 'വിശാൽ' കൂടുതൽ ബലം പ്രയോഗിച്ച് അവളെ കീഴ്പ്പെടുത്താൻ ശ്രമിച്ചു ..'പ്രിയ' ഉറക്കെ നിലവിളിച്ചു..;
'അയ്യോ കടവുളേ..കാപ്പാത്തുങ്കെ ...അയ്യോ ..അമ്മാ...;കൂടുതൽ ഉറക്കെ നിലവിളിച്ചുകൊണ്ടവൾ അവനിൽനിന്നും രക്ഷപെടാൻ വിഫല ശ്രമം നടത്തിക്കൊണ്ടിരുന്നു..'വിശാൽ' വികാരാവേശത്തോടെ ഒരുവേട്ട നായെപ്പോലെ
അവളെകീഴ്പ്പെടുത്താൻ ശ്രമിച്ചു..പെട്ടന്നൊരു കൈ അവന്റെ ഷർട്ടിന്റ്റെ കോളറിൽ പിടുത്തമിട്ടു. ബലിഷ്ടമായ ആ കൈകൾ അവനെ മേലേയ്‌ക്കു വലിച്ചുയർത്തിയതും,ചെകിട്ടത്ത് അടിച്ചതും ഒരുമിച്ചായിരുന്നു..; അടികൊണ്ടു വീണ 'വിശാൽ' അയാളുടെ മുഖത്തേയ്ക്ക് നോക്കി. കുതിരക്കാരൻ 'ക്രിസ്റ്റഫർ'. പ്രതികരിക്കാതെ, വീണിടത്തു തന്നെ കിടന്നിരുന്ന ‘വിശാലി' നെ അയാൾ ആഞ്ഞു ചവിട്ടി. ജ്വലിക്കുന്ന അയാളുടെ കണ്ണുകൾക്ക് നേരെ നോക്കാൻ ധൈര്യമില്ലാതെ 'വിശാൽ അതേ കിടപ്പു കിടന്നു ...'ക്രിസ്റ്റഫർ' തിരിഞ്ഞ് നിലത്ത്, മുഖം പൊത്തി ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു 'പ്രിയെ' നോക്കി. ഒരു നിമിഷം കോപത്തോടെ അവളെ നോക്കി നിന്നിട്ട് ..അയാൾ അവളുടെ കൈയ്ക്കു പിടിച്ചു മേലേയ്ക്കുയർത്തി . ഭയന്നുവിറച്ച് കരഞ്ഞുകൊണ്ടിരുന്ന 'പ്രിയ'യുടെ മുഖത്തേയ്ക്കായാൾ സൂക്ഷിച്ചു നോക്കി ...പൊട്ടിക്കരഞ്ഞുകൊണ്ട്‌ വിറയ്ക്കുന്ന ചുണ്ടുകളോടെ യാചനാ സ്വരത്തിലവൾ പറഞ്ഞു ...
"ദയവു ശെഞ്ജ്...എന്നെ ഒന്നും പണ്ണാതിങ്കെ...."
ക്രിസ്റ്റഫർ അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് മുൻപോട്ടു നടന്നു...!


(14)

നേരം സന്ധ്യയായിത്തുടങ്ങിയിരുന്നു വീടിൻറ്റെ വരാന്തയിലേയ്ക്കു കയറുന്ന നടയിലിരുന്ന് 'സെൽവി' സ്വയം പറഞ്ഞുകൊണ്ടിരുന്നു..;
"കടവുളേ….എൻ പിള്ളയ്ക്ക് എന്നാച്ച് ..നാൻ എങ്കെ പോയി തേടുവെ.."
അടുത്തു തന്നെ നിന്നിരുന്ന 'മാരിമുത്തു' അവരെ ആശ്വസിപ്പിയ്ക്കാൻ ശ്രമിച്ചു..;
"കവലപ്പെടാതമ്മാ...ഉങ്ക പിള്ളയ്ക്ക് ..ഏതും..ആകാത്...കടവുൾ
ഇറക്കത് തില്ലയാ.....'ക്രിസ്റ്റോ' വരട്ടും...സ്കൂൾക്ക് അവനെ അനപ്പലാം..അളകാതെ ..കൊഞ്ചം ..പൊറുമയാര്മ്മാ...”
'സെൽവി'യെ സമാധാനപ്പെടുത്തുമ്പോഴും 'മാരിമുത്തുവിൻറ്റെ' ദൃഷ്ടി വഴിയിലേയ്ക്കായിരുന്നു..,പെട്ടെന്നെന്തോ കാഴ്ച കണ്ടതുപോലെ അയാൾ ദൂരേയ്ക്ക് സൂക്ഷിച്ചു നോക്കിയിട്ട് അൽപ്പം മുമ്പോട്ടു നീങ്ങി നിന്ന് ശ്രദ്ധിച്ചു..
അകലെനിന്നും ഓടി വരുന്ന കുതിരയെ കണ്ട് 'മാരിമുത്തു'വിൻറ്റെ മുഖത്ത് പ്രത്യാശയുടെ നേരിയ കിരണങ്ങൾ തെളിഞ്ഞു..; അയാൾ തിരിഞ്ഞ് വിതുമ്പിക്കൊണ്ടിരുന്ന 'സെൽവി'യെ നോക്കിപ്പറഞ്ഞു.;
"പാര്.....അവൻ വന്താച്ച് ..'ക്രിസ്റ്റോ' വന്തിട്ടിരിക്ക്..
അയാൾ ആത്മ വിശ്വാസത്തോടെ പറഞ്ഞുകൊണ്ട്, അകലെനിന്നും വന്നുകൊണ്ടിരുന്ന കുതിരയെത്തന്നെ ശ്രദ്ധിച്ചുകൊണ്ടു നിന്നു. നിമിഷങ്ങൾക്കകം കുതിര 'സെൽവി'യുടെ വീടിൻറ്റെ മുൻവശത്തേയ്ക്ക് വന്നു നിന്നു. കുതിരപ്പുറത്ത് 'ക്രിസ്‌റ്റഫറിനൊപ്പം' കരഞ്ഞു കലങ്ങിയ കണ്ണുമായി 'പ്രിയ'യുമുണ്ടായിരുന്നു. കുതിരയെ കണ്ടയുടൻ 'സെൽവി' വേഗത്തിൽ എഴുന്നേറ്റു. ‘ക്രിസ്റ്റഫർ' കുതിരപ്പുറത്തുനിന്നും ഇറങ്ങുന്നതിനൊപ്പം,'പ്രിയ'യെയും താഴേക്കിറക്കി. കുതിരപ്പുറത്തുനിന്നും ഇറങ്ങിയ 'പ്രിയ' പൊട്ടിക്കരഞ്ഞുകൊണ്ട്‌ അമ്മയെ കെട്ടിപ്പിടിച്ചു. അതുവരെ വിതുമ്പിക്കൊണ്ടിരുന്ന 'സെൽവി'സങ്കടം നിയന്ത്രിയ്ക്ക്കാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ചോദിച്ചു ...;
"എന്നായ്ച്ചമ്മാ..ശൊല്ല് .....എന്നാച്ച്..ഉനക്ക്.."
'പ്രിയ' ഒന്നും മിണ്ടാതെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു. 'സെൽവി' വീണ്ടും .., വീണ്ടും ..ചോദ്യം ആവർത്തിച്ചപ്പോൾ, 'പ്രിയ' വീടിനുള്ളിലേയ്‌ക്കോടി. 'സെൽവി' മകൾക്കൊപ്പം അവളുടെ പിന്നാലെ വീട്ടിലേയ്‌ക്കോടി കയറി..;
കാര്യമൊന്നും പിടികിട്ടാതെ എല്ലാം കണ്ട്, നിസ്സഹായനായി 'മാരിമുത്തു' ഒരു കുലക്കവുമില്ലാതെ, ചുരുട്ടിൽ തീ പിടിപ്പിയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന 'ക്രിസ്റ്റഫർ'റിനെ നോക്കി. അറ്റം കത്തിത്തുടങ്ങിയ ചുരുട്ട് ആഞ്ഞു വലിച്ച് പുക മുകളിലേയ്ക്ക് ഊതിവിട്ടിട്ട്, ‘മാരിമുത്തു' വിൻറ്റെ, തോളിൽ കൈവച്ച്കൊണ്ടയാൾ നടന്ന സംഭവങ്ങൾ വിശദീകരിച്ചു.
'സെൽവി' എത്ര ചോദിച്ചിട്ടും ഒന്നും പറയാതെ ‘പ്രിയ' കട്ടിലിലേക്ക് ചെരിഞ്ഞു കിടന്ന് തലയിണയിൽ മുഖം അമർത്തി കരഞ്ഞുകൊണ്ടിരുന്നു. മകളിൽനിന്നും ഉത്തരമൊന്നും കിട്ടാതെ വന്നപ്പോൾ 'സെൽവി' യുടെ മനസ്സിൽ എന്തെക്കയോ സംശയങ്ങൾ മുളപൊട്ടി. അവൾ വേഗത്തിൽ പുറത്തേയ്ക്കിറങ്ങി വന്നു.,

വീടിനുമുമ്പിൽ 'മാരിമുത്തു'വിനോടു സംസാരിച്ചുകൊണ്ടു നിന്ന 'ക്രിസ്റ്റഫറിൻറ്റെ' അടുത്തേയ്ക്ക്എത്തിയ 'സെൽവി' രണ്ടു കൈകൾ കൊണ്ടും അവൻറ്റെ ജാക്കറ്റിൽ പിടിച്ചു വലിച്ചുകൊണ്ട് ഉറക്കെ ചോദിച്ചു ..;
ശൊല്ല് …. എൻ ..പിള്ളയ്ക്ക്ക്കെന്നാച്ച്...മ്.ഉം ..ശൊല്ല്.....അവളെ ..നീ .."
അപ്പോഴേയ്ക്കും 'മാരിമുത്തു' ഇടപെട്ടു 'സെൽവി'യുടെ കൈയ്ക്ക് പിടിച്ചുകൊണ്ടയാൾ പറഞ്ഞു ...;
അട..വിടമ്മാ..പൊറുമെ.. പൊറുമെ.. നീ ..ഏ..ഇപ്പടി ..പണൻറെ...വിഷയത്തെ ..നാൻ ശൊൽറെയ്ൻ...വിടമ്മാ.."
അയാൾ പണിപ്പെട്ട് 'ക്രിസ്റ്റഫർ’ റിൻറ്റെ ജാക്കറ്റിൽ നിന്നും 'സെൽവി'യുടെ പിടി വിടുവിച്ചു ..,;
കരഞ്ഞുകൊണ്ടു നിന്ന 'സെൽവി'യെ തോളത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ടായാൾ തുടർന്നു..
"ഉങ്ക പൊണ്ണുക്ക്..ഏതും..ആകലെ..ആനാ...വിഷയം തെരിയതുക്കു മുന്നാടി ഇവനെപ്പറ്റി നീ പുരിഞ്ചിക്കവേണ്ടും....നീ നിനക്കറമാതിരിയില്ലെ ...വാഴ്‌ക്കയിൽ റൊമ്പ ബാധിയ്ക്കപ്പെട്ട ആളുതാൻ 'ക്രിസ്റ്റോ'..”
'സെൽവി' കരച്ചിലടക്കിക്കൊണ്ടു മാരിമുത്തുവിന്റ്റെ മുഖത്തേയ്ക്ക് നോക്കി. അയാൾ 'ക്രിസ്റ്റഫർ'റിൻറ്റെ ദുരന്ത കഥ പറയുവാൻ തുടങ്ങി..;
"ഉങ്ക പൊണ്ണു മാതിരി ഒരു, വയസ്സു പൊണ്ണ്…ഇവന്‌ക്കും ഇരുന്തെ ..ചിന്ന വയസ്സിലെ അമ്മാ ഇരന്തു പോണ അന്ത പൊണ്ണെ..ഇവന്താൻ വളർത്തി വന്തത്. പ്ലസ് ടു പടിക്കുമ്പോത് ...അവൾ ഒരു പയ്യനാലെ ഏമാന്താച്ച്....കാതൽ നടിപ്പു വച്ച്..അവൻ അവളെ കെടുത്തിയാച്ച്...അത് മട്ടും ഇല്ലെ..അതയെ ...ഫോട്ടോ ..പിടിച്ച് ‘നെറ്റ്’ ലെ പൊട്ടു വിട്ടെ...; വിഷയം തെരിഞ്ച 'ക്രിസ്റ്റോ' അന്ത പയ്യനെ തേടിപ്പിടിച്ച് വീട്ടുക്കു കൂട്ടീട്ടു വരുമ്പൊതേയ്ക്ക്...ലേറ്റ് ആയിപ്പോച്ച്...അവ പെണ്ണ് ഉയിരേ വിട്ടിട്ടാ..
അയാൾ ഒരു നിമിഷം നിർത്തി. ചുമച്ചുകൊണ്ട് ഒരു ബീഡി കത്തിച്ച് പുക എടുത്തുകൊണ്ടു തുടർന്നു...;
"അന്നേയ്ക്ക്..അവ നെഞ്ചില്പ്പെട്ട കായം ..ഇതുവരെയ്ക്കും ആറവേയില്ലെ..."
'സെൽവി യുടെ മകൾക്കു സംഭവിച്ച അബദ്ധവും അയാൾ വിശദീകരിച്ചു..;

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ 'സെൽവി വിതുമ്പിക്കൊണ്ട് 'ക്രിസ്റ്റഫർ' റിനെ നോക്കി. അയാൾ ചുരുട്ടിൻറ്റെ പുകയ്ക്കോപ്പം മനസ്സിൻറ്റെ വേദനകൾ മേലേയ്ക്ക് ഊതി വിട്ടുകൊണ്ട് നിർവികാരനായി നിന്നിരുന്നു.
'സെൽവി' അയാളുടെ അടുത്തേയ്ക്ക് വന്ന്, അയാളുടെ കാലിൽ തൊട്ടുകൊണ്ട്, വിതുമ്പലോടെ പറഞ്ഞു..;
"മന്നിച്ചിടുങ്കണ്ണാ...ഏതും .. തെരിയാമെ നാൻ ഉങ്കളെ........ദയവ്‌ശെഞജ് . മന്നിച്ചിട്ങ്കെ....കടവുൾ താൻ ഉങ്കളെ അനപ്പിയാച്ച്.. ഏൻപാപ്പാവെ കാപ്പാത്തതുക്കാകെ..”
അയാൾ ചെറു മന്ദഹാസത്തോടെ അവളെ നോക്കിയിട്ട് മൗനമായിത്തന്നെ നിന്നു.
വിതുമ്പിക്കൊണ്ടിരുന്ന 'സെൽവി' യെ ആശ്വസിപ്പിച്ചുകൊണ്ടു 'മാരിമുത്തു' പറഞ്ഞു; "
പറവെയ് ല്ലമ്മാ ...കടവുൾ പുണ്ണ്യത്തിലെ..ഉങ്ക പൊണ്ണുക്ക് ...ഏതും ആകലെ..കടവുൾക്കിട്ട് നന്ത്രി..ശൊല്ലുങ്കെ..."
അപ്പോഴേയ്ക്കും കരഞ്ഞു കലങ്ങിയ കണ്ണുമായ് വിതുമ്പിക്കൊണ്ട് 'പ്രിയ' അങ്ങോട്ടേയ്ക്ക് വന്നു. കൈയ്യിലിരുന്ന മൊബൈൽ ഫോൺ അമ്മയ്ക്ക് കൊടുത്തുകൊണ്ടവൾ പറഞ്ഞു ..;
"എന്നെ മന്നിച്ചിടമ്മാ....ഇനി നാൻ എന്ത തപ്പും പണ്ണമാട്ടെ...ഇന്ത ഫോൺ താൻ നാൻ ഏമാന്തതുക്കു കാരണമായ്ച്ച്.. എനക്കിനി ഇത് വേണ്ടമ്മാ നീങ്കളെ ...വച്ചിക്കുങ്കെ.
'സെൽവി' സങ്കടം നിയന്ത്രിച്ചുകൊണ്ടു പറഞ്ഞു ;
'പറവെയ് ല്ലമ്മാ ...ഇപ്പൊളാവാത്...ഉനക്കു പുരിഞ്ജതില്ലയാ....അതെ പോതും...നല്ലാ പഠിച്ചിക്കോ...അതുതാൻ വാഴക്കയിൽ മുഖ്യം..."
'ക്രിസ്റ്റഫർ' റിനും 'മാരിമുത്തു' വിനും നന്ദിപറഞ്ഞുകൊണ്ട് 'സെൽവി' മകളുമായി വീടിനകത്തേക്ക് കയറാൻ ഭാവിയ്ക്കുമ്പോൾ 'ക്രിസ്റ്റഫർ' അടുത്തു നിന്നിരുന്ന കുതിരയെ തലോടിക്കൊണ്ടു പറഞ്ഞു ..
"നന്ത്രി ..ഇവനുക്ക് താൻ ശോല്ലണം....അന്ത എടത്തെ കണ്ടുപിടിച്ച് എന്നെ കൂട്ടീട്ട് പോണത് ഇവന്താ.."
നിറഞ്ഞ മന്ദഹാസത്തോടെ എല്ലാവരും നന്ദിസൂചകമായി കുതിരയെ നോക്കി. യജമാനൻ തന്നെപ്പറ്റി പറഞ്ഞത് മനസ്സിലായെന്ന ഭാവത്തിൽ കുതിര തലയുയർത്തി ഗമയോടെ നിന്നു.


Written by - Charls Lorenz

(S K Lawrence)