Her childhood in Malayalam Short Stories by Aval books and stories PDF | അവളുടെ ബാല്യം

The Author
Featured Books
Share

അവളുടെ ബാല്യം

അവൾ..അച്ഛനും അമ്മയ്ക്കും ഒരുപാടു നാളത്തെ പ്രാർത്ഥനകൊടുവിൽ കിട്ടിയ നിധി..കുട്ടികളില്ലാതെ കഴിഞ്ഞ 3 വർഷത്തെ അമ്മയുടെ വേദനകൾ ഒരുപാടു പറഞ്ഞു കേട്ടിട്ടുണ്ട്.. പഴയകാലത്ത് കുട്ടികളില്ലാത്തവരെ ദുശകുനം ആയിട്ടാണ് കൊണ്ടിരുന്നത് നല്ല കാര്യങ്ങൾക്കു അവരെ അടുത്ത് നിർത്താൻ എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു അങ്ങനെ കുറെ അവഗണകൾ അമ്മയും അനുഭവിച്ചു.. എന്തായാലും ഒടുവിൽ അവർക്കു ദൈവം കൊടുത്ത മകൾ ആണ്... അവളെ അവർ പൊന്നുപോലെ നോക്കി... അച്ഛന്റെ പെങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് അന്ന് ഒന്നാം പിറന്നാൾ ഒരുപാടുപേരെ വിളിച്ചു ഗംഭീരം ആയി ആഘോഷിച്ച കഥകൾ... അവൾക് 1 വയസു കഴിഞ്ഞപ്പോഴേക്കും അമ്മ വീണ്ടും ഗർഭിണി ആയി... ആ സമയത്ത് അമ്മക്ക് ഒരുപാടു ദുരനുഭവങ്ങൾ അച്ഛന്റെ ഭാഗത്തു നിന്നും മറ്റു കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായി...അവൾക്കു 2 വയസായപ്പോ കുഞ്ഞനുജൻ ഉണ്ടായി... എല്ലാവരും വീണ്ടും സന്തോഷത്തിൽ ആയി... അമ്മയുടെ ഡിലീവെറി നിർത്തുന്ന കാര്യം ഒക്കെ ആലോചിച്ചിരിക്കുമ്പോ അവനൊരു അസുഖം പിടിപെട്ടു കുടലിൽ എന്തോ ഇൻഫെക്ഷൻ ആരുന്നു വയറ്റിന്നു പോകുമ്പോ ചോര വരുന്നു... അടുത്തുള്ള ഡോക്ടർ കണ്ടപ്പോ അദ്ദേഹത്തിന് കറക്റ്റ് ആയിട്ടു ഡൈഗാനയ്‌സ് ചെയ്യാൻ പറ്റിയില്ല... ഏതോ മെഡിസിൻ ഒക്കെ കൊടുത്തു കുറച്ചു കുറഞ്ഞു അവൻ ഇരിക്കാൻ തുടങ്ങി.. അവൾക്കും കുഞ്ഞനുജനെ ഇഷ്ടപ്പെട്ടു.. വീണ്ടും അവനെ അസുഖം ബാധിച്ചു ഇത്തവണ അല്പം കൂടുതലായിരുന്നു.. മെഡിക്കൽ കോളേജിൽ കൊണ്ടുപോയ്കൊള്ളാൻ പറഞ്ഞു അവിടെ കുറച്ചു ദിവസം കിടന്നു പിന്നീട് അവൾ അവനെ കണ്ടിട്ടില്ല... അവന്റെ മരണം...അമ്മ നിലത്തു കിടന്നു കരയുന്ന ഒരു കാഴ്ച മാത്രമാണ് ഇപ്പൊ ഓർമയിൽ ഉള്ളത്... അതിനു ഒരു വർഷത്തിന്ശേഷം അമ്മ വീണ്ടും ഗർഭിണി ആയി...എനിക്ക്അ അനിയത്തി ഉണ്ടായി...ങ്ങനെ ഇരിക്കുമ്പോ അമ്മക്ക് ഗവണ്മെന്റ് ജോബ് കിട്ടി.. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അതു കിട്ടാൻ കാരണം അമ്മയുടെ അച്ഛനാരുന്നു എന്ന്... എന്തായാലും അതു അമ്മയുടെ ലൈഫിലെ വഴിതിരിവായിരുന്നു. അതു കിട്ടിയതുകൊണ്ടാണ് ഞങ്ങളെ ഇത്രേം പഠിപ്പിക്കാനആയതും നല്ല രീതിയിൽ കല്യാണം കഴിപ്പൂച്ചതും എല്ലാം... അമ്മ ജോലിക്ക് പോകുന്നതിനെ അച്ഛനൊഴികെ എല്ലാവരും എതിർത്തു പക്ഷെ അമ്മ പോകണം എന്ന് വാശിപിടിച്ചു പോയി ജോയിൻ ചെയ്തു...അമ്മക്ക് അമ്മയുടെ വീടിന്റെ അടുത്തിരുന്നു ആദ്യ പോസ്റ്റിങ്ങ്‌... അമ്മ അവിടേക്കു പോയി... അന്ന് മുതൽ ഞാൻ അച്ഛന്റെ കൂടെ അച്ഛന്റെ വീട്ടിലും.. അനിയത്തി അമ്മയുടെ കൂടെയും ആരുന്നു.. അച്ഛന്റെ വീട്ടിൽ അച്ഛന്റെ അച്ഛൻ അമ്മ അനിയൻ, അനിയത്തി അങ്ങനെ ഒരുപാടു പരുണ്ടരുന്നു ഞാൻ അച്ഛന്റെ അമ്മയുടെ കൂടെ ആരുന്നു കിടക്കുന്നത്... അന്നൊക്കെ മാസത്തിൽ ഒരിക്കലൊക്കെയെ അമ്മക്ക് വരാൻപറ്റുന്നുണ്ടാരുന്നുള്ളു ഒരുപാടു ദൂരെ ആരുന്നു.. പിന്നെ അന്നൊക്കെ സ്റ്റാർട്ടിങ് സാലറി വളരെ കുറവാരുന്നു...അവളെ അവിടെ നഴ്സറിയിൽ ചേർത്തു.. ആദ്യം ഒകെ അച്ഛന്റെ അനിയൻ സൈക്കിളിൽ കൊണ്ടുപോയി ആകുമായിരുന്നു...അച്ഛന്റെ അനിയൻ എന്നെ പൊക്കിയെടുത്ത് അതിലിരുതുന്നത് ഇപ്പോഴും ഓർമയുണ്ട്... ആ സൈക്കളിലെ കുഞ്ഞി സീറ്റഉം കാലുവെയ്ക്കാൻ സ്റ്റാൻഡും ഉണ്ടാരുന്നു... അമ്മൂമ്മ എന്നആണ്അ ച്ഛന്റെ അമ്മയെ വിളിച്ചിരുന്നത്.. അമ്മൂമ്മഖ്യുടെ കൂടെ എല്ലാം പണികളും ചെയ്യാൻ അവൾ കുടുമായിരുന്നു...മുറ്റമടി, പത്രം കഴുകാൻ, തുണി അലക്കാൻ ദോശ ചുടാൻ അങ്ങനെ എല്ലാം അവൾ ചെയ്തിരുന്നു... അവൾക്കു മുടികെട്ടി കൊടുക്കാനോ സുന്ദരിയാക്കി സ്കൂളിൽ വിടണോ ആരും ഉണ്ടാരുന്നില്ല.. അന്നൊക്കെ അച്ഛനെ അവൾക്കു പേടി ആരുന്നു.. അച്ഛൻ ചെറിയ തെറ്റിന് പോലും നന്നായി അടിക്കുമായിരുന്നു.. വീടിന്റെന്ത്തേക്ക് വശത്തു ഒരു പുളിമരംനിന്നിരുന്നു അതിന്റെ വടി വീട്ടിവെച്ചിട്ടുണ്ട് അതെടുത്താണ് അടിക്കുക... അച്ഛന്റെ അനിയത്തികു എന്നോട് നല്ല ദേഷ്യം ആരുന്നു..എന്നെ എവിടേം കൊണ്ടുപോകില്ല അമ്മായിടെ മക്കളെ ഒകെ കാണാൻ നല്ല ഭംഗിയായി ആരുന്നു അവരുടെ അടുത്ത്കു വെച്ചു എന്നെ എപ്പോഴും കളിയാക്കും.. സന്തോഷങ്ങൾ കുർകുരുന്ന കൊണ്ടാവും ഞാൻ ഇത്ര ചിരിക്കാരൊന്നും ഇല്ല.. കൂറിമോന്തേ എന്നാരുന്നു എന്നെ പുള്ളിക്കാരി വിളിച്ചിരുന്നത്ഞ്ഞു... ഞാൻ ഭംഗിയില്ലാത്ത കുട്ടിയാ എന്ന ആപഘർഷത് ബോധം എന്നിൽ ജനിപ്പിച്ച ആൾ അതാ...ആരും ശ്രദ്ധിക്കാതെ ഇരുന്നത് കൊണ്ടോ ഒകെ യാവാം എനിക്ക് ഭംഗിയായി ഒകെ കുറവവാരുന്നു.. നിറം ഇല്ല പിന്നെ മുടി ഒന്നും കെട്ടിവെക്കാറില്ല... പെറ്റിക്കോട്ട്ആ ആരുന്നു ഡ്രസ്സ്‌... ഇന്നത്തെ പോലെ ഒരുപാടു ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ.. ഒന്നോ രണ്ടോ.. പിന്നെ സ്കൂൾ യൂണിഫോം... ഡ്രസിങ്ഒ ട്ടും ശ്രദ്ധ ഇല്ലാരുന്നു.. അമ്മൂമ്മക്ക് അതൊന്നും അറിയില്ലല്ലോ.. അച്ഛനും അതൊന്നും ശ്രദ്ധിച്ചതായി ഓർമയില്ല.. സ്കൂളിൽ ചെല്ലുമ്പോ പലപ്പോഴും ടീച്ചേർസ് എന്റെ മുടികെട്ടിതരാറഉണ്ടാരുന്നു.. എന്റെ ഡ്രസ്സ്‌ ഒക്കെ കറക്റ്റ് അക്കിത്തന്നിട്ടുണ്ട്...3ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടിൽ ഒരു പട്ടികുഞ്ഞിനെ കൊണ്ടുവന്നു അന്നത്തെ അമേരിക്കൻ പ്രസിഡന്റഇന്റെ പേരാരുന്നു അവനിട്ടത് ബുഷ്.. പിന്നീട് അവരുന്നു അവളുടെ ചങ്ങാതി.. എവിടെ പോയാലും അവൻ കൂടെ ഉണ്ടാകും സ്കൂളിൽ പോകുമ്പോ കുറച്ചു ദൂരം അവൾ തനിയെ പോകണം.. അവൻ കൂട്ടുകാരുള്ള സ്ഥലം വരെ കൂടെ വരും... പോകുന്നത് നോക്കി നിക്കും അമ്മഖ്മാരൊക്കെ നോക്കി നികും പോലെ... വൈകിട്ടു വരുന്ന സമയം അവൻ അവിടെ കാത്തു നിക്കും.. വൈകിയാൽ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണും എന്ന് അയല്പക്കത്തെ ചേച്ചിമാരും പറയാറുണ്ട്...അവൾ കുളിക്കാൻ പോയാല് അവനു ടെൻഷൻ ആണ്... പുഴയിൽ ആണ് പോകുന്നത് അമ്മൂമ്മയുടെ കൂടെ അവൻ കൂടെ വരും പുഴയിൽ ഇറങ്ങി എൻന്റെ ദൂരത്തോട്ടൊന്നും പോകാതെ തടഞ്ഞു വെക്കും... അവൻ ഒരു നനുത്ത ഓർമയാരുന്നു... അവൾ ആരുന്നു അവഖ്‌ന് ഫുഡ്‌ കൊടുക്കുന്നതും കൂടെ സംസാരിക്കുന്നതും എല്ലാം... പിന്നെയും അവിടെ കുറെ നല്ല ഓർമ്മക്ക്ലുള്ളത് അമ്മായിടെ മക്കൾ വരുന്നതാണ്... അച്ഛന്റെ രണ്ടാമത്തെ പെങ്ങളുടെ ഞങ്ങൾ ആരെ പ്രായക്കാരന്... ചേട്ടനും ചേച്ചിയും അനിയത്തിയും... കുറെ കളിക്കും സാറ്റ്, പൂ പറിക്കാൻ പോരുമോ... തോന്ഗികളി.. റോഡിൽ കുടി പോകുന്ന കാർ, ബസ്, സ്കൂട്ടർ കൗണ്ടിങ് അങ്ങനെ കുറെ.. പിന്നെ സിനിമ കഥ പറച്ചിൽ.. അവരെപ്പോഴും സിനിമ കാണാൻ പോകുമായിരുന്നു... പിന്നെ ഇടക്ക് അവളും അവരുടെ വീട്ടിൽ പോകും അതും നല്ല സന്തോഷം ആയിരുന്നു.. അവിടെ അമ്മായി അവളെ ഒത്തിരി കെയർ ചെയ്യും... അവര്ക് സാമ്പത്തികം കുറച്ചു കുറവായിരുന്നു എങ്കിലും സന്തോഷം നിറഞ്ഞ വീടാരുന്നു... ഓല വീടാരുന്നു... അമ്മായി എന്ത് വാങ്ങിയാലും അവൾക്ക് കൂടുതൽ കൊടുക്കും അവർക്കു കുറവും..അവൾക്കു ഒരു രാജകുമാരിടെ പരിഗണന കൊടുത്ത വീടാരുന്നു അത്അ... അച്ഛന്റെ വീടു ഓടിട്ടതായിരുന്നു..6 മുറികളൊക്കെ ഉള്ള അത്യാവശ്യം വെല്യ വീടു..തറ ചാണകം മെഴുകിയതാ... കറന്റ്‌ ഇല്ലാരുന്നു.. മണ്ണെണ്ണ വിളക്ക്... പക്ഷെ ഫുഡ്‌ ണ് ബുദ്ധിമുട്ടൊന്നും ഇല്ലാരുന്നു... ഒരുപാട് പാടം ഉണ്ടായിരുന്നു എന്നും കൊയ്ത്തും മേതിയും കുറെ പണിക്കാരും.. നെല്ല് ഒരു വെല്യ പത്തായത്തിൽ അളന്നിടുന്നതും കൊയ്ത്തു കാർക്കും വിളിക്കാനും മാറ്റി വെക്കുന്നതും ഒകെ ഓർമയുണ്ട്.. അമ്മൂമ്മ കൊയ്യാനൊക്കെ പോകും.. അന്ന് വീടിന്റെ അടുത്തേക്കുള്ള വഴി ഒക്കെ വരമ്പരുന്നു.. കുറെ ദൂരം പല പആ ടങ്ങൾ കഴിഞ്ഞു പോയാലെ കടകളും റോഡും ഒകെ ഉള്ള ജംഗ്ഷൻ എത്തുള്ളു...ഞങ്ങളുടെ വീടിന്റെ പരിസരത്ത് ഒന്നോ രണ്ടോ വീടുകളെ ഉള്ളു...പിന്നെ വീട്ടിൽ ഒരു റേഡിയോ ഉണ്ടാരുന്നു.. രാവിലെ വാർത്തകൾ, ലളിതഗാനം.. വയലും വീടും,ഉച്ചക്കുള്ള രഞ്ജിനി, ശബ്ദരേഖ, നാടകങ്ങൾ കഥ പ്രസംഗം ശ്രീകണ്ഠൻ നായരുടെ ഒരു നിമിഷം മാത്രം അങ്ങനെ കുറെ ഓർമകളിലൂണ്ട്... ടീവീ കാണാൻ കുറച്ചു ദൂരെ ഉള്ള വീട്ടിലാ പോയിരുന്നത്.. മഹാഭാരതം കാണാൻ... ആ വീടിന്റെ വാതിൽക്കൽ കുറെ കാത്തു നിക്കണം... പടിപ്പുര ഉള്ള വീടാ.. അവര് വന്നു തുറന്നു തന്നാൽ കാണാൻ പറ്റും ഇല്ലെങ്കിൽ നേരത്തെ ചെന്ന് നിക്കണം... പിന്നെ കുറ ച്ച് കഴിഞ്ഞപ്പോ ഓപ്പോസിറ് ഉള്ള വീട്ടിൽ വാങ്ങി പിന്നെ അവിടെ പോകും.. അവിടെ കുട്ടികളുണ്ട്... അപ്പൊ കാർട്ടൂൺ വെക്കും പിന്നെ സിനിമ ഒകെ കാണാം പായത് ഓർക്കുന്നുണ്ട്.... അതൊക്കെ നല്ല ഓർമകളാണ്.. പിന്നെ കൊയ്യാൻ വരുന്ന ചേച്ചിമാരെല്ലാരും കുടി സിനിമക്കു പോകുമ്പോ എന്നേം കൊണ്ടുപോകും കിരീടം ഒകെ അവരുടെ കൂടെ പോയി കണ്ടതാ... അതും നല്ല രസം ആരുന്നു രണ്ടു മൂന്നു കിലോമീറ്റർ നടന്നിട്ടാണ് പോകുന്നത്.. അവരുത്തിരി തമാശ ഒകെ പറയും... പിന്നെ ബാല്യത്തിലെ രസം ഉള്ള ഓർമ അച്ഛനും അച്ഛന്റെ അനിയന്മാരും കുടി മീൻ പിടിക്കാൻ പെട്രോൾ മാക്സ് ഒകെ കത്തിച്ചു പോകുന്നതാണ്.. മീൻ എനിക്ക് വെല്യ ഇഷ്ടമായിരുന്നു അതുകൊണ്ട് ഇവര് പോയാൽ പിന്നെ അവൾ ഉറങ്ങാതെ കാത്തിരിക്കും ചെലപ്പോ വെളുപ്പാകും വരുമ്പോ..അവൾ ഓടി ചെന്ന് അവരെ സഹായിക്കും മീൻ ഒരക്കാനും വൃത്തി അയ്ക്ക്ന്നും ഒക്കെ അവളും കുടും.. അതിപ്പോഴും ഓർക്കുമ്പോ കൊതി തോന്നും.. മലിഞ്ഞിൽ എന്ന് പറയുന്ന ഒരു മീനുണ്ട് വെല്യ നീളത്തിൽ പാമ്പിനെപ്പോലെ ഇരിക്കും അതു വറുത്ത നല്ല ടേസ്റ്റ് ആണ്.. അതു ഇങ്ങനെ തലകെട്ടി മരത്തിന്നു തൂകിയിടും എന്നിട്ടുതാഴേക്ക് തൊലി പൊളിക്കും... മീനൊക്കെ ഫ്രൈ ചെയ്ത് കാഴ്ക്കാനിരിക്കുമ്പോ നല്ല രസമാണ് ഞാൻ നേരത്തെ ചോറൊക്കെ ഉണ്ടിട്ടുണ്ടാവും അച്ഛനൊക്കെ ചോറ് അപ്പോഴരിക്കും കഴിക്കുന്നേ ഞാൻ ഇവരുടെ കൂടെ ഇരുന്നു മീൻ മാത്രം കഴിക്കും... ഞാൻ 5 ആം ക്ലാസ്സിൽ ആയപ്പോഴേക്കും ബുഷിനു എനിഹ്പ് അസുഖം വന്നു അവൻ നടക്കാനൊന്നും വയ്യാതായി എന്തൊക്കെ മെഡിസിൻ ഒകെ വാങ്ങികൊടുത്തു.... അവൻ എവിടെ കിടന്നോ അവിടെ തന്നെ കിടക്കാൻ തുടങ്ങി...അവൾ ഭക്ഷണംi പോലും കഴിക്കാതെ കൂട്ടിരുന്നു... എല്ലാവരും അവളെ വഴക്ക് പറഞ്ഞു... കുറെ ദിവസം സ്കൂളിൽ പോയില്ല.. അച്ഛൻ കുറെ തല്ലി... നഷ്ടപ്പെടലിൻറെ വേദന അവളറിഞ്ഞു... അവൾക്കു ആരും ഇല്ലാതായപോലെ തോന്നി...പിന്നെ അവൾക് പനി ഒക്കെ പിടിച്ചു.. അമ്മ വന്നു കുറെ ദിവസം നിന്ന്....പിന്നെ അച്ഛൻ വേറെ ഒരു പട്ടികുഞ്ഞിനെ കൊണ്ട് വന്നു.. അതു കണ്ടിട്ടാവണം ബുഷ് വയ്യാതിരുന്നിട്ടും എങ്ങനെയോ നടന്നു അടുത്ത പറമ്പിൽ പോയികിടന്നു മരിച്ചു...ആ വേദന എങ്ങനെയോ കുറഞ്ഞു തുടങ്ങീ... തനിച്ചു നടക്കാൻ തുടങ്ങി... പുതിയ പട്ടികുഞ്ഞിനെ നോക്കിയത് പോലും ഇല്ല... അതിനെ കാണുമ്പോ അവൾക്കവനെ ഓർമ്മവരും... അതു അവന്റെ അത്ര ആരോടും ഇണങ്ങിയില്ല... പിന്നെ കുറച്ചു നാലു കഴിഞ്ഞപ്പോ അവളുടെ അമ്മക്ക് കുഞ്ഞാവ ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞു.. അമ്മ വീട്ടിൽ വന്നു...അപ്പൊ അനിയത്തിയും കൂടെ ഉണ്ടാരുന്നു avaleയും ആ സ്കൂളിൽ തന്നെ ചേർത്തു.. ഞങ്ങളെ ശ്ക്ബരിമലക്കു കൊണ്ടുപോയി.... പിന്നെ കുറെ കഴിഞ്ഞപ്പോ ഒരു സുന്ദരി അനിയത്തികുട്ടി കുടി ഉണ്ടായി...അടുത്ത വർഷം എല്ലാവരും കുടി ഒരുമിച്ച നിക്കാൻ പോകുന്നെ എന്ന് അച്ഛൻ പറഞ്ഞു.. അത് എല്ലാ വിഷമങ്ങളും മായ്കാനുള്ള തീരുമാനം ആരുന്നു.... അവളുടെ അനിയത്തി മാരും അച്ഛനും അമ്മയും ഒക്കെ ഒരുമിച്ചു താമസിക്കുന്ന ദിവസം സ്വപ്നം കണ്ടു അന്നവളുറങ്ങി....