Atonement sought in Malayalam Short Stories by Shajahanum mumthasum malayalam love stories books and stories PDF | പ്രായശ്ചിത്തം തേടി

Featured Books
Categories
Share

പ്രായശ്ചിത്തം തേടി


ഗായത്രി.."എടീ ... പണ്ടൊരിക്കൽ നിന്റെ വലയിൽ നിന്നും എന്റെ മകനെ ഞാൻ രക്ഷിച്ചതാ... ഇപ്പോഴും...അത് തന്നെ ഞാൻ ചെയ്യും..അവനു നിന്നെ തന്നെ വേളികഴിക്കണം... എന്ത് മന്ത്രമാടി നീ ചെയ്തത്.."ഒരു കൊച്ചു ഗ്രാമപ്രദേശമായിരുന്നു നാരായണി കുന്ന്.

അവിടെ ഒരു കൂട്ടം സ്ത്രീകൾ:-

അറിഞ്ഞോ ആ രഘുവിന്റെ മകളില്ലേ...

ആര് ഗായത്രിയോ...

ആ അത് തന്നെ അവൾ ഇവിടെ വന്നു നിൽപ്പാണ്.. ബന്ധം പിരിഞ്ഞെന്നാണ് കേട്ടത്..ഒരു കുഞ്ഞുമുണ്ടല്ലോ...

എന്താ കാര്യം...

ആർക്കറിയാം...
അവൻ മുഴുകുടിയനാണെന്നോ അടിയാണെന്നോ അവൾക്ക് വേറെ കാമുകനുണ്ടെന്നോ അങ്ങനെയൊക്കെ പറയുന്നത് എന്റെ ഒരു നാട്ടുകാരൻ ഉണ്ട് അവളുടെ കെട്ടിയോന്റെ വീട്ടിന്റെ അടുത്ത് അവരാ വിവരങ്ങൾ തന്നത് .

അതിനെ പറ്റി ഞാൻ സുശീലയോടു ചോദിച്ചപ്പോൾ ഉരുണ്ടു കളിച്ചു...


ആഹാ... കുഞ്ഞിന് 3 മാസം ആയി തിരിച്ചു പോയതല്ലായിരുന്നോ ...വിവാഹം കഴിഞ്ഞിട്ട് 1 വർഷം കഴിഞ്ഞില്ലേ...

ആാാ... ആ കുഞ്ഞിനെ ഓർത്തെങ്കിലും ക്ഷമിച്ചു നിൽക്കണമായിരുന്നു.അച്ഛനും അമ്മയ്ക്കും ബാധ്യത ആവാൻ വേണ്ടി... എന്താണെന്നു ആർക്കറിയാം.... അവളുടെ ഭാഗത്താണോ ആാാ....കണ്ടറിയാം.അവളുടെ സ്വഭാവം വെച്ച് ... അവളെ വിശ്വസിക്കാൻ പറ്റില്ല....

സ്ത്രീകൾ പരസ്പരം പിറുപിറുത്തു.


നല്ല പഠിപ്പും സൗധര്യവും വിവരവുമുള്ള കുട്ടിയായിരുന്നു ഗായത്രി...

ഒരു പ്രശ്നത്തിന് ശേഷം പെട്ടന്ന് തന്നെ അവൾക്ക് വിവാഹലോചന നടന്നു.

പിന്നീടാണ് ഉയർന്ന ജോലിയയും കാണാൻ സുമുഖനുമായ ഒരാളുടെ ആലോചന വന്നത്.

മറുതൊന്നും ഗായത്രിയുടെ വീട്ടുകാർക്ക് ആലോചിക്കേണ്ടി വന്നില്ല..

അടുത്ത നല്ലൊരു മുഹൂർത്തത്തിൽ തന്നെ അവരുടെ വിവാഹവും കഴിഞ്ഞു.


📃📃📃📃📃📃📃📃📃📃📃📃

മാസങ്ങൾക്ക് ശേഷം :-
ഗായത്രിയുടെ അടുത്ത വീട്ടിൽ

നാണമുണ്ടോ നിനക്ക് കല്യാണം കഴിക്കാത്ത നീയൊരു കുട്ടിയുള്ളവളെ... ഛെ... ആളുകൾക്കു പറഞ്ഞു ചിരിക്കാൻ വേറെന്തെങ്കിലും വേണോ... അവന്റെ ഒരു ആഗ്രഹം ത്ഫൂ... സദാനന്ദൻ മകൻ രാഹുലിനെ നോക്കി ആട്ടിതുപ്പി.

അച്ഛാ... ഞാൻ അല്ലേ...രാഹുൽ ദയനിയമായി പറഞ്ഞു .

അവന്റെയൊരു ആഗ്രഹം... അതും ആരുടേയുടെയോ കുഞ്ഞിന്റെ തന്തയാവൻ നാണമുണ്ടോ... നിനക്ക്...അയാളുടെ മുഖം കറുത്തു കരുവാളിച്ചു.

അപ്പോഴേക്കും ശബ്ദം കേട്ട് അമ്മയും പെങ്ങളും ഓടിവന്നു അവർ രണ്ടുപേരും സദാനന്ദനെ ആശ്ചര്യത്തോടെ നോക്കി.

എന്താ മനുഷ്യാ.... കിടന്നു കീറുന്നേ... ഞാൻ പേടിച്ചു പോയി ശാരധാന്മ ചോദിച്ചു.

പിന്നെ നിന്റെ മകനൊരു ആഗ്രഹം.. എന്തെന്നല്ലേ അവനൊരു വേളി കഴിക്കണം അതും... അയാൾ പറഞ്ഞു നിറുത്തി

ആഹാ... നല്ലൊരു കാര്യമല്ലേ ശാരാധാന്മയുടെ മുഖം സന്തോഷത്തിൽ തുടുത്തു മകനെ പുഞ്ചിരിച്ചു കൊണ്ട് നോക്കി.

അവൻ പതിയെ മുഖം താഴ്ത്തി.

ആടി... നീ ചെയ്തു കൊടുക്ക്... നിന്റെ അല്ലേ മോൻ... നീ കഴിപ്പിച്ചു കൊടുക്കെടി ആ അസത്തിനെ... ഏതവന്റെയോ കൊച്ചിനെ നിനക്ക് കൊച്ചു മകളുമാക്കാം നീ അനുഭവിച്ചോ...അയാൾ രോഷാകുലനായി.

എന്ത്....ആ ഗായത്രിയെയോ.. ശിവ... ശിവ... നീ എന്ത് ഭാവിച്ച മോനേ അതും...അവളെ...പോരാതത്തിനു രണ്ടാം കെട്ടുകാരി യും ... ഒരു കുഞ്ഞും... അവർ നെടുവീർപ്പോടെ പറഞ്ഞു.

അല്ലഛാ... അവളല്ല... ഞാനാ...
അവൾക്കൊന്നുമറിയില്ല...ഞാൻ.... അവളെ.... ഒരുപാട്.... ഇനിയും.....രാഹുൽ പറഞ്ഞു.


രാഹുൽ പറയുന്നത് കേൾക്കാതെ തന്നെ അയാൾ ഗായത്രിയുടെ വീട്ടിലേക്ക് നടന്നു നീങ്ങി.

അച്ഛാ...വേണ്ട... എനിക്ക് അവളെ വേണ്ടാ...രാഹുൽ അയാളുടെ കാലുപിടിച്ചു പറഞ്ഞു.

വിടെടാ... ഞാൻ ഇന്ന്... അസത്തിനെ.... അയാൾ രാഹുലിനെ തട്ടിമാറ്റി മുന്നോട്ടു നടന്നു.

ഇവിടെ ആരുമില്ലെടാ... രോഷാകുലനായി അയാൾ ഒച്ചവെച്ചു.

എന്താ... എന്തുപറ്റി... ആശ്ചര്യത്തോടെ അതിലുപരി വെപ്രാളത്തോടെ ഗായത്രിയുടെ അച്ഛൻ ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു.

എന്റെ മോനേ കയ്യും കലാശവും കാട്ടി മയക്കിയെടുത്തപ്പോൾ സമാധാനമായില്ലേ....

എന്ത്... ആരാ... ആരാ....

അത്.....അവർക്കൊന്നും അറിയില്ല അച്ഛാ...അവളല്ല ...ഞാനാ സ്വയം...ആളുകൾ ശ്രദ്ധിക്കുന്നു...അവൻ പിന്നെയും അയാളെ പിടിച്ചു മാറ്റാൻ നോക്കി .


അപ്പോഴേക്കും ആ വീടിനു ചുറ്റുമുള്ള വീട്ടുകാരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.

ആഹാ... എല്ലാവരും കേൾക്കട്ടെ അവൾക്ക് ഇപ്പോൾ ഒറ്റക്ക് പൊറുക്കാൻ പറ്റില്ലത്രേ... അവൾക്കൊരു കൂട്ടുവേണം അതും എന്റെ മകനെ വശീകരിച്ചു നേടാൻ നോക്കിക്കൊണ്ടിരിക്കുകയാ....
അയാൾ പുച്ഛഭാവത്തിൽ പറഞ്ഞു.

വീട്ടിൽ കയറി വന്നു അനാവശ്യം പറയുന്നോ.... ഗായത്രി യുടെ അച്ഛൻ രോഷാകുലനായി കൊണ്ട് ചോദിച്ചു.

അനാവശ്യമോ... കാണിക്കാം പറയുന്നതാണ് കുറ്റം... വിളിക്കെടാ... ആ അസത്തിനെ... അയാൾ ഒച്ച വെച്ചുകൊണ്ടേ ഇരുന്നു.

എന്താ അച്ഛാ...... ഗായത്രി ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു.

ആഹാ... തമ്പുരാട്ടി ഇവിടെ ഉണ്ടായിരുന്നോ... അയാൾ പുച്ഛത്തോടെ പറഞ്ഞു.

എന്തുപറ്റി... ഗായത്രി രാഹുലിനെ നോക്കി.

രാഹുൽ പെട്ടന്ന് തലകുനിച്ചു.

നിനക്ക് എന്റെ മകനതന്നെ വേണമെല്ലെടി...നാണമുണ്ടോടി കെട്ടി ഒരു കൊച്ചുമുണ്ടായി എന്നിട്ടും അവനെ തന്നെ വേണം...
ആഹാ... എന്താന്ന് നോക്കണേ.. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ എന്ത് തെറ്റുചെയ്തെന്നാ...
ഉള്ള ധൈര്യം സംഭരിച്ചു കൊണ്ട് ഗായത്രി അയാളോട് ചോദിച്ചു.

എടീ ... പണ്ടൊരിക്കൽ നിന്റെ വലയിൽ നിന്നും എന്റെ മകനെ ഞാൻ രക്ഷിച്ചതാ... ഇപ്പോഴും...അത് തന്നെ ഞാൻ ചെയ്യും..അവനു നിന്നെ തന്നെ വേളികഴിക്കണം... എന്ത് മന്ത്രമാടി നീ ചെയ്തത്..അയാൾ ദേഷ്യവുംസങ്കടവും നിറഞ്ഞ മുഖത്തോടു കൂടി അവളെ നോക്കി.

ഒരു നെടുവീർപ്പിട്ടുകൊണ്ട് ഗായത്രി രാഹുലിനരികിലേക്ക് ചെന്നു.
ഞാൻ നിന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞോ... അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.

അവൻ മുഖം താഴ്ത്തുകയല്ലാതെ ഒന്നും മിണ്ടിയില്ല.

നീ എന്തിനാടി അവനോട് ചോദിക്കുന്നത് എന്നോട് ചോദിക്ക്... അയാൾ അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.

എന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞത് ഇയാളാണ്. ഇയാളോടടാണ് ചോദിക്കേണ്ടത് തന്തയോടു ചോദിച്ചിട്ട് ഒരു കാര്യവുമില്ല.... അവൾ തറപ്പിച്ചു പറഞ്ഞു.

പെട്ടന്ന് തന്നെ അയാളുടെ വാ അടഞ്ഞു.

രാഹുൽ... ഞാൻ നിന്നോട് വിവാഹം കഴിക്കണമെന്ന് ഒരു നോട്ടത്തിൽ പോലും ആവിശ്യപ്പെട്ടിട്ടുണ്ടോ...അന്ന് തൊട്ട് ഇന്ന് വരെ ഞാൻ നിന്റെ മുന്നിൽ വന്നിട്ടുണ്ടോ ...അവൻ അവളെ ദയനിയമായി നോക്കി.

രാഹുൽ ദയനീയമായി നിന്നു.
എന്റെ വിവാഹത്തിന് മുന്നേ ഞാൻ നിന്നെ ഒരുപാട് ..നീ സ്നേഹിച്ചിരുന്നോ എനിക്കറിയില്ല... ഞാൻ സ്നേഹിച്ചിരുന്നു ഒരുപാട്... എന്നിട്ടും....ന

അവൻ സ്നേഹിച്ചിട്ടില്ല... നീ അല്ലേ അവനെ... അയാൾ പുച്ഛിച്ചു.

അവൾ അയാളെ രൂക്ഷമായൊന്നു നോക്കി.

രാഹുൽ.... ഞാൻ വരുന്ന വഴിവക്കുകളിൽ കാത്തുനിന്നു എന്നോട് ഏറെ സംസാരിച്ചിട്ടില്ലേ... ഒരുപാട് തവണ... ഒരിക്കൽ മാത്രം നിന്റെ അച്ഛൻ ആ വഴി വന്നു....

അന്ന് നീ അച്ഛനെ കണ്ടു ഭയപ്പെട്ടു കൂടെ പോയത് ഞാൻ ഇന്നുമോർക്കുന്നു.

പിറ്റേന്ന് രാവിലെ എല്ലാം നഷ്ട്ടമായവളെ പോലെ അല്ലേ ഞാൻ.... നീ.... ഞാൻ വിളിച്ചിട്ടാണ് നീ എന്നെ കാത്തുനിന്നതെന്നും.... വീട്ടിലേക്ക് വിളിച്ചിട്ടുണ്ടെന്നും...നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വെച്ച് ഛെ.... അന്നും നിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നുണ്ട്...എന്റെ അച്ഛനും അമ്മയും പൊട്ടികരയുന്നത് ഞാൻ നിസ്സഹായായി നോക്കി നിൽക്കേണ്ടി വന്നില്ലേ...നീ എന്നെ ഒഴിവാക്കിയതുമുതൽ നിന്നെ ഞാൻ ഒരിക്കലും ഓർമയിൽ കൊണ്ടുവന്നിട്ടേ ഇല്ല... എല്ലാം അവസാനിച്ചു എന്ന് കരുതിയാണ് ഞാൻ പുതിയ ജീവിതത്തിലേക്ക് പോയത് പക്ഷെ അവിടെയും ഞാൻ പരാജയപ്പെട്ടു. അവിടെയും ഈ കാര്യങ്ങൾ പറഞ്ഞയാൾ കുറ്റപ്പെടുത്തി... പലവട്ടം സഹിച്ചു. അവസാനം ഇറങ്ങി പോരേണ്ടി വന്നു....ഞാൻ എന്ത് തെറ്റാ നിന്നോട്..... ഗായത്രി കണ്ണുകൾ തുടച്ചു.


ആഹാ... പുതിയ കഥകൾ മെനയാൻ തുടങ്ങിയല്ലോ... ഹഹ.. അയാൾ പൊട്ടിച്ചിരിച്ചു.

അച്ഛാ... ഞാൻ ആണ് എല്ലാത്തിനും കാരണം...എനിക്ക് ഗായത്രിയെ ഒരുപാട് ഇഷ്ട്ടമായിരുന്നു. ജീവിതത്തിൽ കൂടെ കൂട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. നിങ്ങളോടുള്ള ഭയം എന്നെ....സ്നേഹിച്ച പെണ്ണിനെ വരെ.... എല്ലാം.... ഞാൻ തന്നെ...രാഹുൽ നിലതേക്ക് ഇരുന്നു.

എന്താടാ ഇത് .... ഇവൾ എന്റെ മകനെ അയാൾ ഗായത്രിയെ നോക്കി പറഞ്ഞുകൊണ്ടിരുന്നു.

ഇപ്പോഴെങ്കിലും ഞാൻ സംസാരിക്കട്ടെ അച്ഛാ... അല്ലെങ്കിൽ എനിക്ക് ഭ്രാന്തു പിടിക്കും . ഞാൻ നിങ്ങളോടുള്ള ഭയം കൊണ്ടാണ് എല്ലാം... ഗായത്രി... എനിക്ക് അച്ഛനെ അത്രമേൽ ഭയമായിരുന്നു. ചെറുപ്പം തൊട്ടു അച്ഛന്റെ കർകശക്കാരനായി കണ്ടു കൊണ്ടത് തന്നെ എനിക്ക് സംസാരിക്കാൻ ഭയമായിരുന്നു. അച്ഛൻ പറയുന്നതായിരുന്നു എന്റെ ശെരി.... എന്റെ ശെരി അല്ല അച്ഛന്റെ ശെരി....ഞാനും അച്ഛനോട് തുറന്നു സംസാരിച്ചില്ല.
നിന്നെ ഒരുപാട് ഇഷ്ടായിരുന്നു ക്ഷമിക്കണം ഞാൻ കാരണം നിന്റെ ജീവിതം.... ഓരോ ദിവസവും ഞാൻ എന്നെ തന്നെ വെറുത്തു കൊണ്ടിരിക്കുകയാണ്.നീ അനുഭവിച്ചതിന്റെ പകുതി പോലും ഞാൻ അനുഭവിച്ചിട്ടുണ്ടാവില്ല... ക്ഷമിക്കണം.... ക്ഷമിക്കണം... രാഹുൽ കരഞ്ഞുകൊണ്ട് കൈ കൂപ്പി കൊണ്ട് ഗായത്രിയെ നോക്കി.

എനിക്ക് വെറുപ്പൊന്നുമില്ല...കുറ്റം ഏറ്റുപറയാൻ മനസുകാണിച്ചല്ലോ അത് മതി. എന്റെ ജീവിതം ദൈവം വിധിച്ചത് ഇങ്ങനെആയിരിക്കും.... ഗായത്രി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

പെട്ടന്ന് ഠപ്പേ.., എന്നൊരു ശബ്ദത്തോട് കൂടെ അയാൾ അവന്റെ മുഖത്ത് ആഞ്ഞടിച്ചു.

ഗായത്രി യും കൂടി നിന്നവരും ഞെട്ടിപ്പോയി...

ഈ പെങ്കൊച്ചിനെ... ഞാൻ എന്തെല്ലാം പറഞ്ഞു... ക്ഷമിക്ക് മോളേ... എന്ത് വന്നാലും എന്നോട് നീ ധൈര്യത്തോടെ തുറന്നു പറയണമായിരുന്നു. ആ കുഞ്ഞിന്റെ ജീവിതം തകർത്ത നിനക്ക് മനഃസമാദാനത്തിൽ എങ്ങനെ കിടക്കാൻ പറ്റുന്നു. ക്ഷമിക്കണേ മോളേ അയാൾ അവൾക്ക് നേരെ കൈകൂപ്പി....

ഗായത്രി ചെറുപുഞ്ചിരി നൽകി.

അവൻ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായനായി നിന്നു.

ഗായത്രി..... ഞാൻ... എങ്ങനെ... നിന്നോട്.... എല്ലാം മറന്നു നീ എന്നെ സ്വീകരിചൂടെ... മെല്ലെ അവൻ ചോദിച്ചു.

ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു എല്ലാം മറന്ന് ക്ഷമിച്ചു പക്ഷേ ഒരു ജീവിതത്തെ കുറിച് ഞാൻ ചിന്തിക്കുന്നില്ല.എന്റെ മകൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. അവളാണെന്റെ ലോകം.... അവൾ അകത്തേക്ക് പോയി.

തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി അവൾ മനസ്തുറന്നൊന്നു പുഞ്ചിരിച്ചു.